കോഴിക്കോട്: കെ എന്‍ എം സംസ്ഥാന മീഡിയ വിംഗിന്റെ ആഭിമുഖ്യത്തില്‍ പ്രസ്ഥാന പ്രതിനിധികള്‍ക്കായി സംഘടിപ്പിക്കുന്ന മാധ്യമ ശില്പശാലക്ക് ഫറൂഖ് കോളേജ് ക്യാമ്പസിന് അടുത്തുള്ള യുവത ഹാളില്‍ നാളെ (2012 ഏപ്രില്‍ 28, ശനി) തുടക്കമാകും. വൈകുന്നേരം മൂന്ന് മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും.
കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഡോ. ഹുസൈന്‍ മടവൂര്‍, പ്രഫ. മുഹമ്മദ് കുട്ടശ്ശേരി, എ അബ്ദുല്‍ ഹമീദ് മദീനി, എ അസ്ഗറലി, എന്‍ എം അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംബന്ധിക്കും.
റിപ്പോര്‍ട്ടിംഗ്, പ്രമേയാവതരണം, മീഡിയ മാനേജ്‌മെന്റ്, പബ്ലിക് റിലേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ നടക്കുന്ന സെഷനുകള്‍ക്ക് വിദഗ്ധര്‍ നേതൃത്വം നല്കും. ശില്പശാല മറ്റന്നാള്‍ വൈകിട്ട് നാലിന് സമാപിക്കും. ശില്പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നാളെ വൈകുന്നേരം മൂന്ന് മണിക്ക് ഫാറൂഖ് കേളേജ് യുവത ഹാളില്‍ എത്തിച്ചേരണമെന്ന് കെ എന്‍ എം, ഐ എസ് എം മീഡിയ കണ്‍വീനര്‍മാരായ ഉബൈദുല്ല താനാളൂര്‍(9895416964), ശുക്കൂര്‍ കോണിക്കല്‍ (9961437607) എന്നിവര്‍ അറിയിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം