ദോഹ: ഖുര്‍ആനിലെ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെ സ്വസ്ഥവും സമാധാനപരവുമായ ഒരുജീവിതം നയിക്കുവാന്‍ സാധിക്കുമെന്ന് യുവപ്രഭാഷകന്‍ അബ്ദുള്‍ ഹക്കിം പറളി പ്രസ്താവിച്ചു. 'ഖുര്‍ആന്‍ നവോത്ഥാനത്തിന്' എന്ന കാമ്പയിനിന്റെ ഭാഗമായി ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മദീന ഖലീഫ യൂണിറ്റ് 'ഖുര്‍ആനും ജീവിതവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മരണാനന്തരമുള്ള ജീവിതത്തിലെ വിജയത്തിന് പുറമെ ഐഹിക ജീവിതത്തിലും സമാധാനം കൈവരിക്കാന്‍ ഖുര്‍ആന്‍ പഠന പ്രയോഗവത്കരണത്തിലൂടെ സാധിക്കും. ഖത്തറിന്റെ വിവിധ പ്രദേശങ്ങളില്‍ ലഭ്യമായ ഖുര്‍ആന്‍ പഠനസംരംഭങ്ങള്‍ ഉപയോഗപ്പെടുത്തി ഖുര്‍ആനിന്റെ ആശയങ്ങള്‍ ജീവിതത്തില്‍ സ്വാംശീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശാക്കിര്‍ സ്വാഗതവും റിയാസ് വാണിമേല്‍ നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം