പാലക്കാട്: ഐ എസ് എം സംസ്ഥാന കൗണ്‍സില്‍ മീറ്റ് ഈ മാസം ഏഴ്, എട്ട് തിയ്യതികളില്‍ പാലക്കാട് ഐ സി സി ഓഡിറ്റോറിയത്തില്‍ നടക്കും. ഏഴിന് രാവിലെ 11ന് ആരംഭിക്കുന്ന കൗണ്‍സില്‍ കെ എന്‍ എം സംസ്ഥാന ട്രഷറര്‍ എം സ്വലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്യും. ഐ എസ് എം പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിക്കും. ഐ എസ് എം ജനറല്‍സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, ഈസ മദനി, മുഹമ്മദലി അന്‍സാരി, പി ഹഫീസുല്ല പ്രസംഗിക്കും.
ഉച്ചക്ക് രണ്ട് മുതല്‍ നാല് വരെ നടക്കുന്ന യുവജന സംവാദത്തില്‍ 'നിര്‍ജീവമാകുന്ന യൗവനം - ദൗത്യം മറക്കുന്ന സംഘടനകള്‍' വിഷയത്തില്‍ ജാഫര്‍ വാണിമേല്‍, ജാബിര്‍ അമാനി, ഷാഫി പറമ്പില്‍ എം എല്‍ എ, എം ഐ മനോജ്, പി എം സാദിഖലി എന്നിവര്‍ പങ്കെടുക്കും.
വൈകീട്ട് 6.30 മുതല്‍ 9.30 വരെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്വാളിറ്റിയുടെ നേതൃത്വത്തില്‍ മേന്മയുള്ള സംഘടന, മികവാര്‍ന്ന നേതൃത്വം വിഷയത്തില്‍ കൗണ്‍സിലേഴ്‌സ് എന്റിച്ച്‌മെന്റ് പ്രോഗ്രാം നടക്കും.
എട്ടിന് രാവിലെ മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ ഇര്‍ശാദ് സ്വലാഹി, ടി വി അബ്ദുല്‍ഗഫൂര്‍, അബ്ദുസ്സലാം മുട്ടില്‍, എന്‍ എം അബ്ദുല്‍ജലീല്‍, എന്‍ എന്‍ മുഹമ്മദ് റാഫി തുടങ്ങിയവര്‍ സംസാരിക്കും. ഡിസംബറില്‍ പാലക്കാട് നടക്കാനിരിക്കുന്ന ഐ എസ് എം സംസ്ഥാന പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരണവും നടക്കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം