കോഴിക്കോട്: സാമൂഹ്യനവോത്ഥാനത്തിന് സ്ത്രീമുന്നേറ്റം എന്ന പ്രമേയം അടിസ്ഥാനമാക്കി കോഴിക്കോട്ട് നടക്കുന്ന കേരള മുസ്‌ലിം നവോത്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്തെങ്ങും നടക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് സ്വാഗതസംഘം രൂപീകരിച്ചു. തീരദേശ സമ്മേളനം, ജില്ലാതല ഏകദിന ക്യാംപയിന്‍, എക്‌സിബിഷന്‍, ഗൃഹയോഗം, പഞ്ചായത്ത് വനിതാ സമ്മേളനം, ഗൃഹസമ്പര്‍ക്കം തുടങ്ങിയ പരിപാടികള്‍ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിക്കും.
2012 മെയ് അഞ്ച്, ആറ് തിയ്യതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സമ്മേളനത്തില്‍ വിദ്യാര്‍ഥി സമ്മേളനം, ഉദ്യോഗസ്ഥ വനിതാ സമ്മേളനം, വനിതാ ജനപ്രതിനിധി സമ്മേളനം, കൗണ്‍സില്‍ സമ്മേളനം, എക്‌സിബിഷന്‍, പൊതുസമ്മേളനം എന്നിവ ഉള്‍ക്കൊളളിച്ചിട്ടുണ്ട്. പരിപാടിയില്‍ പ്രശസ്തരായ വനിതാ നേതാക്കള്‍, മന്ത്രിമാര്‍, പണ്ഡിതന്മാര്‍, ജനപ്രതിനിധികള്‍, വിവിധ സംഘടനാ നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും. സമ്മേളനത്തിന്റെ ചെയര്‍പേഴ്‌സണായി ഖമറുന്നിസ അന്‍വര്‍, വര്‍ക്കിംഗ് ചെയര്‍പേഴ്‌സണായി ഖദീജ നര്‍ഗീസ്, ജനറല്‍ കണ്‍വീനറായി ശമീമ ഇസ്‌ലാഹിയ്യ എന്നിവരെ തെരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.
സമ്മേളനത്തിന്റെ ഭാഗമായി ആദ്യ സെമിനാര്‍ ഏഴിന് കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ നടക്കും. സെമിനാര്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. നുര്‍ബിനാ റഷീദ് ഉദ്ഘാടനം ചെയ്യും. സമ്മേളന സ്വാഗതസംഘയോഗം കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്ഗറലി ഉദ്ഘാടനം ചെയ്തു. ഖദീജ നര്‍ഗീസ് അധ്യക്ഷത വഹിച്ചു. സനിയ ടീച്ചര്‍, സല്‍മാ മടവൂര്‍, ജുവൈരിയ ടീച്ചര്‍, സുബൈദ കല്ലായ്, ഹാലിയ്യ, ഐ എസ് എം സംസ്ഥാന സെക്രട്ടറി ശുകൂര്‍ കോണിക്കല്‍, എം എസ് എം ജനറല്‍ സെക്രട്ടറി ജാസിര്‍ രണ്ടത്താണി, ഹംസ മൗലവി പട്ടേല്‍താഴം തുടങ്ങിയവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം