ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റെറിന്റെ ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി മെയ് 4 -ന് വെള്ളി വൈകുന്നേരം 06:30 ന് ഫനാറില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ "വെളിച്ചം" ഖുര്‍ആന്‍ പഠനത്തിന്റെ 5 -മത്തെ പരീക്ഷയുടെ ഫലപ്രഖ്യാപനവും, വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കുമെന്ന് വെളിച്ചം സംഘാടകര്‍ അറിയിച്ചു. മുഴുവന്‍ "വെളിച്ചം" ഖുര്‍ആന്‍ പഠിതാക്കളും ഫനാറില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കണമെന്ന് വെളിച്ചം സംഘാടകര്‍ അഭ്യര്‍ഥിച്ചു. പ്രസ്തുത ചടങ്ങില്‍ അലി മദനി മൊറയൂര്‍ "ഏകദൈവ വിശ്വാസത്തിന്റെ പൊരുള്‍" എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.velicham.net, 44173495,77299913, 66012350 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം