Showing posts with label സ്വീകരണം. Show all posts
Showing posts with label സ്വീകരണം. Show all posts
Sunday, September 11, 2011
MSM സംസ്ഥാന സെക്രട്ടറിക്ക് QIIC സ്വീകരണം നല്‍കി
Wednesday, July 28, 2010
അബൂബക്കർ ഫൈസിക്ക് സ്വീകരണം നൽകി
കുവൈത്ത്: ഹ്രസ്വസന്ദർശനാർഥം കുവൈത്തിലെത്തിയ സുന്നി യുവജന സംഘം (എസ് വൈ എസ്) വയനാട് ജില്ല മുൻ പ്രസിഡന്റായിരുന്ന അബൂബക്കർ ഫൈസി കല്പറ്റ, ഡോ. ബദറുദ്ദീൻ ഒറ്റപ്പാലം എന്നിവർക്ക് കുവൈത്ത് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രവർത്തകർ സ്വീകരണം നൽകി.
ഐ ഐ സിയുടെ വിവിധ പരിപാടികളിൽ ഇരുവരും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: 67655417, 60773041 നമ്പറുകളിൽ ബന്ധപ്പെടുക.
Read More
ഐ ഐ സിയുടെ വിവിധ പരിപാടികളിൽ ഇരുവരും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: 67655417, 60773041 നമ്പറുകളിൽ ബന്ധപ്പെടുക.
അബൂബക്കർ ഫൈസിക്കും ഡോ. ബദറുദ്ദീനും സ്വീകരണം നൽകിയപ്പോൾ
Friday, July 02, 2010
‘യുവത’ ഡയറക്ടർക്ക് സ്വീകരണം നൽകി
ജിദ്ദ: മതന്യൂനപക്ഷങ്ങളുടെയും പിന്നോക്കവിഭാഗങ്ങളുടെയും സ്വത്വപ്രതിസന്ധികളെ സന്ദര്ഭാ നുസരണം ഉപയോഗപ്പെടുത്തുന്നതിലാണ് ഇന്ത്യയിലെ മുഖ്യധാര രാഷ്‌ട്രീയ പാർട്ടികൾക്ക് കൂടുതല്‍ താത്‌പര്യമെന്ന് യുവത ബുക്ക് ഹൗസ് ഡയറക്‌ടറും ഐ എസ് എം മുന്‍ സംസ്‌ഥാന ട്രഷററുമായ കെ.പി. ഖാലിദ് അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററില്‍ നല്കി്യ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്‌ദേഹം.
പാർശ്വവത്കരിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ജീവിതാവസ്‌ഥകളെ മെച്ചപ്പെടുത്താനുളള ക്രിയാത്‌മക നടപടികള്ക്ക് പകരം അവരുടെ ദുരവസ്‌ഥകളെ എങ്ങിനെ വോട്ടാക്കി മാറ്റാന്‍ പറ്റുമെന്നാണ് രാഷ്‌ട്രീയപ്രസ്‌ഥാനങ്ങള്‍ അന്വേഷിക്കുന്നത്. ഇടതു വലതു വ്യത്യാസമില്ലാതെ കേരളത്തിലും അടുത്തിടെയായി ഇത്തരമൊരു സമീപനരീതി വളര്ന്നു് വരുന്നുണ്ട്. ബാബരി മസ്‌ജിദിന്റെ തകര്ച്ചയെത്തുടര്ന്ന് മത ന്യൂനപക്ഷങ്ങളില്‍ ഉടലെടുത്ത അരക്ഷിതാവസ്‌ഥകളെ എങ്ങിനെ ഹൈജാക്ക് ചെയ്യാമെന്നാണ് മൂഖ്യധാര രാഷ്‌ട്രീയപ്രസ്‌ഥാനങ്ങള്‍ ആലോചിക്കുന്നത്. ഇത്തരം അവസ്‌ഥകളെ ഉപയോഗപ്പെടുത്തി തങ്ങളുടെ അടിത്തറ ശക്‌തിപ്പെടുത്തുവാന്‍ മുസ്‌ലിംകള്ക്കിളടയിലെ തീവ്രവാദ ഗ്രൂപ്പുകളും ശ്രമങ്ങള്‍ തുടങ്ങിയതോടെ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തില്‍ തീര്ത്തും പരീക്ഷിക്കപ്പെടുന്ന ഒരവസ്‌ഥയിലായി മാറി മുസ്‌ലിംകള്‍. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയ രംഗപ്രവേശം ഈ സമസ്യകളെ കൂടുതല്‍ സങ്കീർണമാക്കിയിരിക്കുകയാണെന്നും കെ.പി.ഖാലിദ് അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. അഹമ്മദ് കുട്ടി മദനി, അബ്‌ദുല്‍ കരീം സുല്ലമി പ്രസംഗിച്ചു. ബഷീര്‍ വളളിക്കുന്ന് സ്വാഗതവും സലീം ഐക്കരപ്പടി നന്ദിയും പറഞ്ഞു.
Thursday, January 22, 2009
കണ്ണൂര്‍ ജില്ലാ ഇസ്‌ലാഹ്ഹി സമ്മേളനം: കെ എന്‍ എം നേതാക്കളെത്തി
ദുബൈ: ‘മതത്തെ അറിയുക, മനുഷ്യനെ സ്നേഹിക്കുക’ പ്രമേയത്തില്‍ ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂളില്‍ നടക്കുന്ന യു എ ഇ കണ്ണൂര്‍ ജില്ലാ ഇസ്‌ലാഹി സമ്മേളനത്തിലെ മുഖ്യാഥികളായ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിഡന്റ് ഡോ. ഇ കെ അഹ്‌മദ്‌കുട്ടി, കെ എന്‍ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഷംസുദ്ദീന്‍ പാലക്കോട്, ‘ദി ട്രൂത്ത്’ ഡയറക്‍ടര്‍ ബഷീര്‍ പട്ടേല്‍ത്താഴം എന്നിവര്‍ക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.
‘മതത്തെ അറിയുക, മനുഷ്യനെ സ്നേഹിക്കുക’ പ്രമേയത്തില്‍ ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂളില്‍ നടക്കുന്ന യു എ ഇ കണ്ണൂര്‍ ജില്ലാ ഇസ്‌ലാഹി സമ്മേളനം കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിഡന്റ് ഡോ. ഇ കെ അഹ്‌മദ്‌കുട്ടി വെള്ളിയാഴ്ച രാവിലെ 9.30 ന് ഉദ്‌ഘാടനം ചെയ്യും.
മൂന്നു സെഷനുകളിലായി നടക്കുന്ന സമ്മേളനത്തില്‍ ‘ദി ട്രൂത്ത്’ ഡയറക്‍ടര്‍ ബഷീര്‍ പട്ടേല്‍ത്താഴം സമ്മേളന പ്രമേയം വിശദീകരിക്കും. ‘കേഴുന്ന ഫലസ്‌ത്വീന്‍’ വി പി അഹ്‌മദ് കുട്ടി മദനിയും, ‘മതം-രാഷ്ട്രം-രാഷ്ട്രീയം’ കെ എന്‍ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഷംസുദ്ദീന്‍ പാലക്കോടും അവതരിപ്പിക്കും.
‘കണ്ണൂരിന്റെ കാണാപ്പുറങ്ങള്‍’ വിഷയത്തില്‍ രമേഷ് പയ്യന്നൂര്‍ (ഏഷ്യാനെറ്റ് റേഡിയോ) പ്രസംഗിക്കും. ‘അധിനിവേശത്തിലെ രാഷ്ട്രീയം’ സതികുമാറും (റേഡിയോ ഏഷ്യ), ‘വിനോദങ്ങളിലെ സാംസ്‌കാരികാധിനിവേശം’ ഖാലിദ് മദനിയും അവതരിപ്പിക്കും.
പി എ ഹുസൈന്‍, ഡോ. പി എ ഇബ്രാഹിം ഹാജി, സുലൈമാന്‍ സ്വബാഹി, ഫൈസല്‍ മാഹി, കെ എം ജാബിര്‍, അബ്ദുല്‍ ജസീല്‍ സംബന്ധിക്കും.
Read More
‘മതത്തെ അറിയുക, മനുഷ്യനെ സ്നേഹിക്കുക’ പ്രമേയത്തില്‍ ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂളില്‍ നടക്കുന്ന യു എ ഇ കണ്ണൂര്‍ ജില്ലാ ഇസ്‌ലാഹി സമ്മേളനം കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിഡന്റ് ഡോ. ഇ കെ അഹ്‌മദ്‌കുട്ടി വെള്ളിയാഴ്ച രാവിലെ 9.30 ന് ഉദ്‌ഘാടനം ചെയ്യും.
മൂന്നു സെഷനുകളിലായി നടക്കുന്ന സമ്മേളനത്തില്‍ ‘ദി ട്രൂത്ത്’ ഡയറക്‍ടര്‍ ബഷീര്‍ പട്ടേല്‍ത്താഴം സമ്മേളന പ്രമേയം വിശദീകരിക്കും. ‘കേഴുന്ന ഫലസ്‌ത്വീന്‍’ വി പി അഹ്‌മദ് കുട്ടി മദനിയും, ‘മതം-രാഷ്ട്രം-രാഷ്ട്രീയം’ കെ എന്‍ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഷംസുദ്ദീന്‍ പാലക്കോടും അവതരിപ്പിക്കും.
‘കണ്ണൂരിന്റെ കാണാപ്പുറങ്ങള്‍’ വിഷയത്തില്‍ രമേഷ് പയ്യന്നൂര്‍ (ഏഷ്യാനെറ്റ് റേഡിയോ) പ്രസംഗിക്കും. ‘അധിനിവേശത്തിലെ രാഷ്ട്രീയം’ സതികുമാറും (റേഡിയോ ഏഷ്യ), ‘വിനോദങ്ങളിലെ സാംസ്‌കാരികാധിനിവേശം’ ഖാലിദ് മദനിയും അവതരിപ്പിക്കും.പി എ ഹുസൈന്‍, ഡോ. പി എ ഇബ്രാഹിം ഹാജി, സുലൈമാന്‍ സ്വബാഹി, ഫൈസല്‍ മാഹി, കെ എം ജാബിര്‍, അബ്ദുല്‍ ജസീല്‍ സംബന്ധിക്കും.