ജിദ്ദ: മതന്യൂനപക്ഷങ്ങളുടെയും പിന്നോക്കവിഭാഗങ്ങളുടെയും സ്വത്വപ്രതിസന്ധികളെ സന്ദര്ഭാ നുസരണം ഉപയോഗപ്പെടുത്തുന്നതിലാണ് ഇന്ത്യയിലെ മുഖ്യധാര രാഷ്‌ട്രീയ പാർട്ടികൾക്ക് കൂടുതല്‍ താത്‌പര്യമെന്ന് യുവത ബുക്ക് ഹൗസ് ഡയറക്‌ടറും ഐ എസ് എം മുന്‍ സംസ്‌ഥാന ട്രഷററുമായ കെ.പി. ഖാലിദ് അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററില്‍ നല്കി്യ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്‌ദേഹം.
പാർശ്വവത്കരിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ജീവിതാവസ്‌ഥകളെ മെച്ചപ്പെടുത്താനുളള ക്രിയാത്‌മക നടപടികള്ക്ക് പകരം അവരുടെ ദുരവസ്‌ഥകളെ എങ്ങിനെ വോട്ടാക്കി മാറ്റാന്‍ പറ്റുമെന്നാണ് രാഷ്‌ട്രീയപ്രസ്‌ഥാനങ്ങള്‍ അന്വേഷിക്കുന്നത്. ഇടതു വലതു വ്യത്യാസമില്ലാതെ കേരളത്തിലും അടുത്തിടെയായി ഇത്തരമൊരു സമീപനരീതി വളര്ന്നു് വരുന്നുണ്ട്. ബാബരി മസ്‌ജിദിന്റെ തകര്ച്ചയെത്തുടര്ന്ന് മത ന്യൂനപക്ഷങ്ങളില്‍ ഉടലെടുത്ത അരക്ഷിതാവസ്‌ഥകളെ എങ്ങിനെ ഹൈജാക്ക് ചെയ്യാമെന്നാണ് മൂഖ്യധാര രാഷ്‌ട്രീയപ്രസ്‌ഥാനങ്ങള്‍ ആലോചിക്കുന്നത്. ഇത്തരം അവസ്‌ഥകളെ ഉപയോഗപ്പെടുത്തി തങ്ങളുടെ അടിത്തറ ശക്‌തിപ്പെടുത്തുവാന്‍ മുസ്‌ലിംകള്ക്കിളടയിലെ തീവ്രവാദ ഗ്രൂപ്പുകളും ശ്രമങ്ങള്‍ തുടങ്ങിയതോടെ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തില്‍ തീര്ത്തും പരീക്ഷിക്കപ്പെടുന്ന ഒരവസ്‌ഥയിലായി മാറി മുസ്‌ലിംകള്‍. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയ രംഗപ്രവേശം ഈ സമസ്യകളെ കൂടുതല്‍ സങ്കീർണമാക്കിയിരിക്കുകയാണെന്നും കെ.പി.ഖാലിദ് അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. അഹമ്മദ് കുട്ടി മദനി, അബ്‌ദുല്‍ കരീം സുല്ലമി പ്രസംഗിച്ചു. ബഷീര്‍ വളളിക്കുന്ന് സ്വാഗതവും സലീം ഐക്കരപ്പടി നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം