Monday, July 12, 2010
ജിദ്ധ ഇന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍ പുതിയ ആസ്ഥാന മന്ദിരം ഉല്‍ഘാടനം ചെയ്തു
ജിദ്ദ: ജിദ്ധ ഇന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഔപചാരികമായ ഉല്‍ഘാടനം ജിദ്ധയിലെ മുഴുവന്‍ മലയാളി സമാജങ്ങളുടെയും പൗരപ്രമുഖരുടെയും വന്‍ ജനാവലിയുടെയും നിറഞ്ഞ സാന്നിധ്യത്തില്‍ ജിദ്ധാ ഹൈക്കോടതി ജഡ്ജി ഡോ.മുഹമ്മദ് സുലൈമാന്‍ അല്‍ മസ്ഊദ് ഉല്‍ഘാടനം ചെയ്തു. ഖുര്‍ആനും പ്രവാചക മാതൃകയും അടിസ്ഥാനമാക്കിയുള്ള ഒരു വൈജ്ഞാനിക കേന്ദ്രമായി ഈ സെന്റ്ര്‍ ഉയരങ്ങളിലേക്ക് വളരെട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. സെന്റ്ര്‍ പ്രബോധകന്‍ എം.അഹ്മദ് കുട്ടി മദനി പ്രസംഗം മൊഴിമാറ്റം നടത്തി.
ഇന്ത്യന്‍ ഇസ്ലാഹീ മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ഗള്‍ഫിലുള്ള മലയാളി സംഘടനകള്‍ നാട്ടിലുള്ള മാതൃസംഘടനകളുടെ പതിപ്പുകളാണെന്നും അവയുടെ ആധിക്യം പ്രയാസം ഉണ്ടാക്കില്ലന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ ആളുകളെ പോലും സഹായിക്കാന്‍ മലയാളി സമൂഹത്തെ പ്രാപ്തമാക്കുന്നത് ഈ സംഘടനാബലം കൊണ്ടാണ്. പഴയകാല നേതാക്കളുടെ പാതകള്‍ പിന്‍പറ്റി കേരള മുസ്ലിംകള്‍ കൂടുതല്‍ സഹിഷ്ണുതാ പൂര്‍വ്വം വര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ഥ സംഘടനകളുടെ നേതാക്കളായിരിക്കെ തന്നെ ഒരുമിച്ച് നമസ്കരിക്കുകയും ഈദ്ഗാഹുകള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത് പഴയകാല മുസ്ലിം നേതാക്കളുടെയും പണ്ഡിതരുടെയും രീതിയില്‍ നിന്ന് പുതുതലമുറയിലെ പണ്ഡിതര്‍ ഏറെ അകന്ന് പോവുകയാണന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍ ഡയറക്ടര്‍ ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിഥി, വജ്ദി അഖാരി, കെ.ജെ.യു സിക്രട്ടറി മുഹമ്മദ് സലീം സുല്ലമി, പ്രൊഫ.കെ.മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ചു കൊണ്ട് പ്രെഫ.ടി.പി അഹ്മദ്(പ്രിന്‍സിപ്പാള്‍, ഇഎം ഇഎ ട്രൈനിംഗ് കോളേജ് കൊണ്ടോട്ടി) വി.പി മുഹമ്മദലി (ജെ.എന്‍.എച്ച്.ഡയറക്ടര്‍), മുഹമ്മദലി കാരക്കുന്ന് (മക്ക ഇസ്ലാഹി സെന്റ്ര്‍), സമീര്‍ കാരക്കുന്ന് (കെ.ഐ.ജി), ടി.എച്ച്. ദാരിമി(ജെ.ഐ.സി), പി.എം.എ.ജലീല്‍ (ഐ.എം.സി.സി), സമദ് കാരാടന്‍(കെ.എം.സി.സി), പിഎം.അമീറലി(എം.എസ്.എസ്), സഈദുദ്ദീന്‍ (ഐ.ആര്‍.ഫ്), അന്‍വര്‍ വടക്കാങ്ങര (ജംഇയ്യത്തുല്‍ അന്‍സാര്‍), ഇബ്രാഹിം ഷംനാദ് (ഗള്‍ഫ് മാധ്യമം), ഉസ്മാന്‍ ഇരുമ്പുഴി (അമൃത ടിവി), ഫാറൂഖ് എംഒഎച്ച്, സി.ഒ.ടി അബ്സുല്‍ അസീസ് (മലയാളം ന്യൂസ്), സലാഹ് കാരാടന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സൗദി മതകാര്യ വകുപ്പിന്റെ അംഗീകാരത്തോടെ ശറഫിയ്യ ഖാലിദ് ബിന്‍ വലീദ് റോഡില്‍ വിശാലമായ സൗകര്യങ്ങളുള്‍ക്കൊള്ളുന്ന പുതിയ സെന്റ്ര്‍ മുഴുവന്‍ പ്രവാസികളുടെയും ആസ്ഥാനമായി മാറട്ടെയെന്ന് പ്രസംഗകര്‍ ആശംസിച്ചു.
ഇസ്ലാഹി സെന്റ്ര്‍ പ്രസിഡന്റ് മൂസക്കോയ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ഖാരിഅ ഇമ്രാന്‍ ഖാന്‍ ഖിറാഅത്ത് നടത്തി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബഷീര്‍ വള്ളിക്കുന്ന് സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ മന്‍സൂര്‍ കെ.സി.നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം