ജിദ്ധയിലെ മത സാമൂഹിക രംഗത്ത് ഇരുപത്തിയെട്ട് സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍ പുതിയ ആസ്ഥാനമന്ദിരത്തിലേക്ക് മാറുന്നു. നഗരത്തില്‍ മലയാളി സമൂഹത്തിന്റെ സിരാകേന്ദ്രമായ ഷറഫിയയില്‍ അല്‍ അബീര്‍ പോളിക്ലിനിക്കിന് സമീപം ഖാലിദ് ബിന്‍ വലീദ് റോഡിലാണ് ജൂലൈ ഒമ്പതിന് വെള്ളിയാഴ്ച്ച ഉല്‍ഘാടനം ചെയ്യുന്ന പുതിയ ഓഫീസ് സമുച്ഛയമുള്ളത്. ഇരുപതോളം റൂമുകളുള്ള ഇരുനില കെട്ടിടത്തില്‍ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ഓഡിറ്റോറിയങ്ങളുണ്ട്. ഷറഫിയ സിത്തീന്‍ റോഡിലുള്ള നിലവിലെ ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അല്‍ഹുദ മദ്രസയും ഈ ആഴ്ച്ചയോടെ പുതിയ കെട്ടിടത്തിലേക്ക് മാറും. സഊദി മതകാര്യവകുപ്പിന്റെ ലൈസന്‍സോട് കൂടി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇസ്ലാഹീ സെന്റ്ര്‍ ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിരണ്ടിലാണ് പ്രവര്‍ത്തനം തുടങ്ങിയത. ഗള്‍ഫ് മേഖലയില്‍ നിലവില്‍ വന്ന ആദ്യ ഇസ്ലാഹി സെന്റ്റാണ് ജിദ്ദയിലേത്. രണ്ടായിരത്തി ഏഴില്‍ ഒരു വര്‍ഷം നീണ്ടുനിന്ന വിപുലമായ പരിപാടികളൊടെ രജതജൂബിലി ആഘോഷിച്ചിരുന്നു.
ഖുര്‍ആന്‍ ഹദീസ് പഠനക്ലാസ്, ഇസ്ലാമിക് മദ്രസ, റിലീഫ്, വിദ്യഭ്യാസ സ്കോളര്‍ഷിപ്പ്, ഓഡിയോ വീഡിയോ ബുക്ക് ലൈബ്രറി, മെഡിക്കല്‍ എയിഡ് വിങ്ങ്, അമുസ്ലീകളിലേക്കുള്ള പ്രബോധനത്തിനായി ദ ട്രൂത്ത്, ഇസ്ലാഹി ഹജ് കാരവന്‍, ബ്ലഡ് ഡാറ്റാ ബാങ്ക്, ഐടി, ഇ-ദഅവ, എംപ്ലോയിമന്റ് ആന്‍ഡ് കരിയര്‍ ഗൈഡന്‍സ്, മീഡിയ വിങ്ങ്, സ്പീക്കേഴ്സ് ഫോറം, പ്രസിദ്ധീകരണ വിഭാഗം, സ്പോര്‍ട്സ് വിങ്ങ്, ഇന്‍വെസ്റ്റേഴ്സ് ഗ്രൂപ്പ് തുടങ്ങി മുപ്പതോളം സബ്കമ്മറ്റികളും നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഏരിയാ കമ്മറ്റികളും ഇസ്ലാഹി സെന്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വനിതകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ വുമണ്‍സ് ഓര്‍ഗനൈസേഷന്‍ (ഐവോ), കൗമാരപ്രായക്കാര്‍ക്കുള്ള ടാലന്റ് ടീന്‍സ് എന്നിവയും സെന്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. യുവാക്കളുടെ കര്‍മ്മശേഷിയെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് വേണ്ടി ഫോക്കസ് ജിദ്ധ എന്ന പേരില്‍ ഒരു യൂത്ത് വിങ്ങ് വെള്ളിയാഴ്ച്ച തുടക്കം കുറിക്കും.
ജൂലൈ ഒമ്പത് വെള്ളിയാഴ്ച്ച രാത്രി ഏഴര മണിക്ക് നടക്കുന്ന സമ്മേളനം ജിദ്ധ ഹൈക്കോടതി ജഡ്ജി ഡോ.മുഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ മസ്ഊദ് ഉദ്ഘാടനം ചെയ്യും. ഇസ്ലാഹിസെന്റ്ര്‍ ഡയറക്ടര്‍ ശൈഖ് മുഹമ്മദ് മര്‍സൂഖ അല്‍ഹാരിഥി, ഓള്‍ ഇന്ത്യാ ഇസ്ലാഹിമൂവ്മെന്റ് ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍, വജ്ദി അക്കാരി, ഇസ്ലാഹി സെന്റ്ര്‍ ഉപദേശകസമിതി ചെയര്‍മാന്‍ പ്രൊഫ. കെ മുഹമ്മദ്, മാധ്യമ പ്രവര്‍ത്തകര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതു ചടങ്ങില്‍ ഫോക്കസ് ജിദ്ധയുടെ ഉദ്ഘാടനം ഇന്റ്ര്‍നാഷണല്‍ ഇന്ത്യന്‍ സ്ക്കൂള്‍ പ്രിസിപ്പല്‍ സയ്യിദ് മസൂദ് അഹമ്മദ് നിര്‍വ്വഹിക്കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം