കുവൈത്ത്: ഔക്കാഫ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ
അല്‍ ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ മസ്‌ജിദുല്‍ കബീര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് മലയാളികള്‍ക്കായി സംഘടിപ്പിച്ച ഖുര്‍ആന്‍
ഹിഫ്‌ള് മത്സരത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ഒരു ജുസ്‌അ് മത്സരത്തില്‍ ഫവാസ് മലപ്പുറം, ഫൈസല്‍ നല്ലളം, അബ്‌ദുല്‍ ബാസിത്ത് ചാവക്കാട് എന്നിവര്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. രണ്ട് ജുസ്‌അ് മത്സരത്തില്‍ ഫഹീം റഹ്‌മാന്‍ കാസര്‍ക്കോട്, മുഹമ്മദ് ആമിര്‍ പൊന്നാനി എന്നിവരും മൂന്ന് ജുസ്‌അ് മത്സരത്തില്‍ ഷറഫുദ്ധീന്‍ കൊടുവള്ളി, മുഹമ്മദ് അരിപ്ര, ഇര്‍ഷാദ് കണ്ണൂര്‍ എന്നിവരും സമ്മാനങ്ങള്‍ നേടി.
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മൊയ്‌തീന്‍ മൗലവി, എ.കെ മുസ്‌തഫ, വി.എ മൊയ്‌തുണ്ണി, അബ്‌ദുല്‍ അസീസ് സലഫി, മുനീര്‍ ഖാസിമി, പി.വി.അബ്‌ദുല്‍വഹാബ് എന്നിവര്‍ വിതരണം ചെയ്‌തു.
ഷംസുദ്ധീന്‍ ഖാസിമി ഖുര്‍ആനിലേക്ക് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര പ്രസിഡന്റ് എം.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
മത്സരത്തില്‍ വിജയിച്ച അബ്‌ദുല്‍ ബാസിത്തിന് മൊയ്‌തീന്‍ മൗലവി സമ്മാനം വിതരണം ചെയ്യുന്നു
വാർത്ത അയച്ചു തന്നത്: യു പി മുഹമ്മദ് ആമിർ കുവൈത്ത്
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം