സൗദിയില്‍ ജോലി തേടിയെത്തിയ വിദേശി സമൂഹത്തിനിടയില്‍ വിദ്യാഭ്യാസ നിലവാരം കൊണ്ടും തൊഴില്‍ രംഗത്തെ ആത്മാര്‍ത്ഥത കൊണ്ടും വേറിട്ടു നില്‍ക്കുന്ന സമൂഹമാണ് മലയാളികളെന്ന് ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ഹാരിസി പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന്റെ മുന്നോടിയായി സൗദി വ്യാപാര പ്രമുഖര്‍ക്കും മതകാര്യ വകുപ്പിലെ ഉദ്യേഗസ്ഥര്‍ക്കും നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് രംഗത്തായാലും ചെയ്യുന്ന ജോലിയോട് വിശ്വാസ്യത പുലര്‍ത്തുന്ന സമൂഹമാണ് മലയാളികള്‍. മതരംഗത്തും വിദ്യാഭ്യാസ രംഗത്തുമുള്ള കേരളീയ മുസ്ലീംകളുടെ മുന്നോക്കാവസ്ഥ ഇവിടെ ജോലി ചെയ്യാനെത്തുന്ന തൊഴിലാളികളെ സൂക്ഷമ നിരീക്ഷണം നടത്തുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. സന്ദര്‍ഭം കിട്ടിയാല്‍ കേരളം സന്ദര്‍ശിക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം സ്വീകരണചടങ്ങിനെത്തിയ സൗദി പ്രമുഖരോട് ആവശ്യപ്പെടുകയും ചെയ്തു.
മക്കയിലും പരിസരത്തുമുള്ള ചില പഴയകാല മതവിദ്യാഭ്യാസ കേന്ദ്രങ്ങളുടെ സ്ഥാപകര്‍ കേരളീയ ബന്ധമുള്ള പണ്ഡിതന്മാരായിരുന്നുവെന്ന് ചടങ്ങില്‍ ആശംസ നേര്‍ന്ന ആള്‍ ഇന്ത്യ ഇസ്ലാഹീ മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. കേരളവും അറബികളും തമ്മിലുള്ള ചരിത്രബന്ധത്തെ ആസ്പദമാക്കി ഇസ്ലാഹി സെന്റ്ര്‍ ഉപദേശക സമിതി ചെയര്‍മാന്‍ പ്രൊഫ. കെ.മുഹമ്മദ്, മത പ്രബോധനരംഗത്ത് പ്രവാസി മലയാളികളുടെ പങ്കിനെക്കുറിച്ച് കെ.അഹമ്മദ് കുട്ടി മദനി എന്നിവര്‍ അറബിയില്‍ പ്രഭാഷണം നടത്തി. മൂസക്കോയ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ഖാരിഅ^ ഇമ്രാന്‍ ഖാന്‍, മുഹമ്മദ് നസീഫ് നൗഷാദ്, അബ്ദുല്‍ മുഈസ് മൂസ എന്നിവര്‍ ഖുര്‍ആന്‍ പാരായണവും ഹദീസ് പ്രസന്റേഷനും നടത്തി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം