ജിദ്ദ: തൊഴില്‍ രംഗത്തെ ആധുനിക രീതികളെയും സാങ്കേതിക സംവിധാനങ്ങളെയും അടുത്തറിയാന്‍ ശ്രമിക്കേണ്ടതും അവയില്‍ പരിശീലനം നേടേണ്ടതും ബിരുദങ്ങള്‍ നേടുന്നതോളം പ്രധാന്യമര്‍ഹിക്കുന്നുണ്ടെന്ന് ഫോക്കസ് ജിദ്ദ നടത്തിയ തൊഴില്‍ അഭിമുഖ ശില്‍പ്പശാലയില്‍ പങ്കെടുത്ത വിദഗ്ദർ അഭിപ്രായപ്പെട്ടു. ഒരു ബിരുദം നേടുന്നതോടെ എല്ലാം തികഞ്ഞു എന്നു കരുതുന്നവര്‍ ഇന്റര്‍വ്യൂകളിലും റിക്രൂട്ട്‌മെന്റ് ടെസ്‌റ്റുകളിലും ദയനീയമായി പരാജയപ്പെടുന്നത് സാധാരണമാണ്. ക്ലാസ് മുറികളില്‍ നിന്ന് ലഭിച്ച വിജ്‌ഞാനങ്ങളെ പ്രായോഗിക തലത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ വിദഗ്‌ദ ശിക്ഷണവും നിരന്തരപരിശീലനവും ആവശ്യമാണ്. സാമ്പ്രദായിക വിജ്‌ഞാനങ്ങള്‍ക്ക് പകരം ഇന്റര്‍വ്യൂകളില്‍ പരീക്ഷിക്കപ്പെടുന്നത് പ്രായോഗികജ്‌ഞാനം, ആശയവിനിമയപാടവം, പെരുമാറ്റരീതികള്‍ എന്നിവയാണ്.
ജോബ് ഇന്റര്‍വ്യൂ ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ് എന്ന വിഷയത്തെ ആസ്‌പദമാക്കി നടന്ന വര്‍ക്ക്‌ഷോപ്പില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍, ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്‌മെന്റ് വിദഗ്‌ദന്‍ ആദര്‍ശ് തലപ്പൊറ്റ, ലെഗസി ഇന്‍വെസ്‌റ്റേഴ്‌സ് ഗ്രൂപ്പ് ഡയറക്‌ടര്‍ അഷ്‌റഫ് ഉണ്ണീന്‍ എന്നിവര്‍ ക്ലാസെടുത്തു.
ബയോഡാറ്റ തയ്യാറാക്കുന്ന രീതി, ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുമ്പോള്‍ ശ്രദ്‌ധിക്കേണ്ട പൊതു കാര്യങ്ങള്‍, തൊഴില്‍ വേട്ടയുടെ മനശാസ്‌ത്ര വശം തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തു. ഫോക്കസ് ജിദ്‌ദ സി.ഇ.ഒ പ്രിന്‍സാദ്, ഉപദേശക സമിതി ചെയര്‍മാന്‍ ബഷീര്‍ വളളിക്കുന്ന് എന്നിവര്‍ സംസാരിച്ചു.
സമാനമായ വര്‍ക്ക്‌ഷോപ്പുകളും യുവാക്കള്‍ക്ക് വേണ്ടിയുളള വിജ്‌ഞാന പരിശീലന പരിപാടികളും ഫോക്കസ് ജിദ്‌ദയുടെ ബാനറില്‍ ആസുത്രണം ചെയ്‌തു വരുന്നുണ്ടെന്നും സഹകരിക്കാന്‍ താത്‌പര്യമുളളവര്‍ 0507163883, 0556519374 എന്നീ നമ്പറുകളില്‍ ബന്‌ധപ്പെടണമെന്നും ഭാരവാഹികള്‍ പറഞ്ഞു. കെ. സി. മുബശിര്‍ സ്വാഗതവും മുബാറക് അരീക്കാട് നന്‌ദിയും പറഞ്ഞു.
ജോബ് ഇന്റര്‍വ്യൂ ടിപ്പ്സ് ആന്‍ഡ് ട്രിക്ക്‌സ് എന്ന വിഷയത്തെ ആസ്‌പദമാക്കി ഫോക്കസ് ജിദ്ദ നടത്തിയ ശില്‍പ്പശാലയില്‍ സലാഹ് കാരാടന്‍, ആദര്‍ശ് തലപ്പൊറ്റ, അഷ്‌റഫ് ഉണ്ണീന്‍ എന്നിവര്‍ ക്ലാസെടുക്കുന്നു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം