Monday, July 26, 2010
മുഖ്യമന്ത്രിയുടെ പ്രസ്‌താവന അനവസരത്തിലുള്ളത്
കുവൈത്ത്: കേരളത്തെ ഇസ്‌ലാമിക വല്‍കരിക്കാന്‍ ചില തീവ്ര ഗ്രൂപ്പുകള്‍ അവിഹിത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന അപക്വവും അനവസരത്തിലുള്ളതുമായിപോയെന്ന് കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര നേതൃത്വം അഭിപ്രായപ്പെട്ടു.
ആര്‍.എസ്.എസ് പോലുള്ള സംഘടനകള്‍ പതിറ്റാണ്ടുകളായി നിര്‍വ്വഹിച്ചുവരുന്ന പ്രചാരണങ്ങള്‍ക്ക് സമാനമാണ് മുഖ്യമന്ത്രിയുടേത്. ഒരു സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും സാമൂഹ്യമായി ഒറ്റപ്പെടുത്താനും സഹായകരമാവുന്ന സംസാരം ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ നടത്തരുതായിരുന്നു. പ്രത്യേകിച്ചും സമുദായവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിതന്നെ മുമ്പ് നടത്തിയിട്ടുള്ള ചില പ്രസ്‌താവനകള്‍ വിവാദമായിരിക്കെ അദ്ദേഹത്തിന്റെ പുതിയ പ്രസ്‌താവനയിലെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതുണ്ട്.
ദൈവീക മതത്തിന്റെ പ്രബോധനത്തിന് ഹീനമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ മാതൃകയില്ല. സമാധാന സാഹചര്യത്തിലാണ് ഇസ്‌ലാമിന്റെ വ്യാപനം നടന്നിട്ടുള്ളത്. സമാധാനന്തരീക്ഷം തകര്‍ക്കുന്ന നിഗൂഢ പ്രവര്‍ത്തനങ്ങള്‍ക്ക് മതത്തിന്റെ അംഗീകാരവുമില്ല. മതരാഷ്‌ട്രം സ്ഥാപിക്കുന്നതിനേക്കാള്‍, ദൈവത്തിന്റെ അസ്‌തിത്വവും ആരാധനയിലുള്ള ഏകത്വവും സഹജീവികള്‍ക്ക് പകര്‍ന്ന് നല്‍കുന്നതിലൂടെ സമാധാനവും സുരക്ഷിതത്വവുമുള്ള ജീവിതം കെട്ടിപ്പടുക്കാനാണ് പ്രമാണങ്ങള്‍ ആഹ്വാനം ചെയ്യുന്നത്. സാമുദായിക ദ്രുവീകരണത്തിന് സാഹചര്യം സൃഷ്‌ടിക്കുന്ന പ്രസ്‌താവനകളില്‍ നിന്ന് എല്ലാവരും മാറിനില്‍ക്കണമെന്ന് കുവൈത്ത് ഐ.ഐ.സി നേതൃത്വം അഭിപ്രായപ്പെട്ടു.
-വാർത്ത അയച്ചുതന്നത്: യു പി ആമിർ കുവൈത്ത്
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം