Friday, July 16, 2010
ഖൂര്ആന്‍ വിജ്ഞാന പരീക്ഷയുടെ രണ്ടാംഘട്ട മത്സരങ്ങള്‍ നടത്തി
ജിദ്ദ: സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെയും ജംഇയ്യത്തുല്‍ ഖൈരിയ്യ ലിതഹ്‌ഫീളില്‍ ഖൂര്ആനിന്റെയും സംയുക്‌താഭിമുഖ്യത്തില്‍ നടത്തുന്ന വിശുദ്‌ധ ഖൂര്ആൻ വിജ്‌ഞാന പരീക്ഷയുടെ ജിദ്ദയിലെ രണ്ടാം ഘട്ട മത്സരങ്ങള്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്നു.
ഒന്നാംഘട്ട മത്‌സരത്തില്‍ 60 ശതമാനത്തിലധികം മാർക്ക് നേടിയ 13 അമുസ്‌ലിംകളും 70 ശതമാനത്തിലധികം മാര്ക്ക്് നേടിയ 162 മുസ്‌ലിം പരീക്ഷാര്‌്് ഥികളുമാണ് രണ്ടാം ഘട്ട പരീക്ഷ എഴുതിയത്. സഊദിയില്‍ 24 കേന്‌ദ്രങ്ങളിലായി നടത്തിയ പ്രാഥമിക പരീക്ഷയില്‍ പതിനായിരത്തോളം പേരാണ് പങ്കെടുത്തത്.
ഖൂര്ആന്‍ മനഃപാഠമാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഖുര്ആാന്‍ ഹിഫ്‌ള് മത്‌സരവും സംഘടിപ്പിക്കുന്നതായി പരീക്ഷ കണ്ട്രോ്ളര്‍ അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, ബോര്ഡ്ത മെമ്പര്‍ അബ്‌ദുല്‍ കരീം സുല്ലമി എന്നിവര്‍ അറിയിച്ചു.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളായി ഖൂര്ആ്നിലെ വ്യത്യസ്‌ത ജുസ്‌അുകളെ അടിസ്‌ഥാനമാക്കിയുളള യൂനിറ്റ് തല മത്‌സരങ്ങള്‍ ഒക്‌ടോബര്‍ മാസത്തിലും മേഖല മത്‌സരങ്ങള്‍ നവംബറിലും നടക്കും. പ്രാഥമിക റൗണ്ട് മത്‌സരങ്ങളിലെ വിജയികളെ ഉൾപ്പെടുത്തി റിയാദില്‍ വെച്ച് ദേശീയതല മത്‌സരങ്ങള്‍ ഡിസംബര്‍ മാസത്തില്‍ നടക്കും.
റജിസ്‌ട്രേഷന്‍ സെപ്‌ഒംബര്‍ 30 വരെ സ്വീകരിക്കും. പങ്കെടുക്കുവാന്‍ താത്‌പര്യമുളളവര്‍ 6571566, 0502611731 എന്ന (സഉദി) നമ്പറുകളില്‍ ബന്‌ധപ്പെടണം.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം