Tuesday, April 26, 2011

ഐ.എസ്‌.എം.മലപ്പുറം(വെസ്റ്റ്‌)ജില്ലാ കൗണ്‍സില്‍

ചൂഷണങ്ങള്‍ക്കെതിരെ മുന്നേറ്റം അനിവാര്യം: ഐ.എസ്‌.എം.ജില്ലാ കൗണ്‍സില്‍

തിരൂര്‍: ആത്മീയ-ആരോഗ്യ മേഖലകളിലെ ചൂഷണങ്ങള്‍ക്കെതിരെ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന്‌ ഐ.എ-സ്‌.എം. മലപ്പുറം (വെസ്റ്റ്‌) ജില്ലാ കൗണ്‍സില്‍ മീറ്റ്‌ ആഹ്വാനം ചെയ്‌തു.പ്രവാചക കേശം എന്നപേരില്‍ സാധാരണക്കാരെ ചുഷണം ചെയ്യാഌള്ള പൗരോഹിത്യത്തിന്റെ ഗൂഡനീക്കത്തിനെതിരില്‍ യുവാക്കള്‍ രംഗത്ത്‌ വരണമെന്ന്‌ ഐ.എസ്‌.എം.ആവശ്യപ്പെട്ടു. കോട്ടക്കലില്‍ ചേര്‍ന്ന കൗണ്‍സില്‍ മീറ്റ്‌ സി.മമ്മു ഉദ്‌ഘാടനം ചെയ്‌തു.-ഇബ്രാഹീം അന്‍സാരി അദ്ധ്യക്ഷത വഹിച്ചു.ടി.പി. ഹുസൈന്‍ കോയ, അബ്‌ദുല്‍ കരീം വല്ലഞ്ചി-റ, കെ.പി.അബ്‌ദുല്‍ വഹാ-ബ്‌, സി.പി.മുഹമ്മദ്‌ കുട്ടി, വി.പി.മനാഫ്‌, പി.അബ്‌ദുല്‍ കരീം, അഷറഫ്‌ ചെട്ടിപ്പടി, എം.സുഹൈല്‍ സാബിര്‍, പാറയിന്‍ ഷരീഫ്‌ പ്രസംഗിച്ചു.
Read More

Friday, April 22, 2011

പാലക്കാട് ജില്ല മുജാഹിദ് സമ്മേളനം ഒരുക്കങ്ങൾ പൂർത്തിയായി




പാലക്കാട്: ‘അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മ്മികതക്കുമെതിരെ നവോത്ഥാന മുന്നേറ്റം’ എന്ന പ്രമേയവുമായി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) സംസ്ഥാന വ്യാപകമായി നടത്തി വരുന്ന കാമ്പയ്‌ന്റെ ഭാഗമായി  നാളെയും മറ്റന്നാളും (23, 24) പാലക്കാട് മുജാഹിദ് ജില്ല സമ്മേളനം നടക്കും. പാലക്കാട് സ്റ്റേഡിയം ഗ്രൗഡിലെ തൗഹീദ് നഗറില്‍ നാളെ നടക്കുന്ന പൊതുസമ്മേളനം വൈകീട്ട് 4.30 ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ: ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. കെ ജെ യു സംസ്ഥാന ട്രഷറര്‍ ഈസ മദനി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പി എം എ ഗഫൂർ, ജാഫര്‍ വാണിമേൽ, ശറഫുദ്ദീന്‍ സലഫി, അബ്ദുള്‍ ലത്തീഫ് കരുമ്പുലാക്കൽ, ഷെഫീഖ് അസ്‌ലം പ്രഭാഷണങ്ങള്‍ നടത്തും. പാലക്കാട് നഗരസഭ അധ്യക്ഷന്‍ അബ്ദുള്‍ ഖുദൂസ് അതിഥിയായിരിക്കും.

തൗഹീദ് നഗർ‍, ശബാബ്, ഐ സി സി ഓഡിറ്റോറിയം എന്നീ മൂന്ന് വേദികളിലായി പ്രവര്‍ത്തക സമ്മേളനം, ദഅവ സമ്മേളനം, ഫെയ്‌സ് ടു ഫെയ്‌സ്, വനിത സമ്മേളനം, ബാലകൗതുകം-വിദ്യാര്‍ത്ഥി യുവജന സമ്മേളനം, സമാപന സമ്മേളനം എന്നീ എട്ടു സെഷനുകളിലായാണ് സമ്മേളനം നടക്കുക.

24ന് രാവിലെ 9.30 ന് ശബാബ് നഗറില്‍ ആരംഭിക്കുന്ന ദഅവ സമ്മേളനം ഐ എസ് എം ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്യും. കെ എന്‍ എം ജില്ലാ പ്രസിഡന്റ് ഡോ: സലീം ചെര്‍പ്പുളശ്ശേരി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ വിവിധ വിഷയങ്ങളില്‍ കെ എ അബ്ദുൽ ഹസീബ് മദനി, അബ്ദുല്‍ ഖാദര്‍ ചളവറ പ്രഭാഷണം നടത്തും. ഐ സി സി ഓഡിറ്റോറിയത്തില്‍ രാവിലെ 9.30ന് ബാലകകൗതുകം പരിപാടിയും ഉച്ചക്ക് 2.30 ന് വിദ്യാര്‍ത്ഥി-യുവജന സമ്മേളനവും നടക്കും. ഇസ്മായില്‍ കരിയാട്, ഹര്‍ഷിദ് മാത്തോട്ടം വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.

രാവിലെ 11.30 ന് ശബാബ് നഗറില്‍ ഫെയ്‌സ് ടു ഫെയ്‌സ് പരിപാടിയും ഉച്ചക്ക് 2.30 ന് വനിത സമ്മേളനത്തില്‍ നൂറുന്നീസ നജാത്തിയ, സൈനബ ശറഫിയ്യ, ഷെമീമ ഇസ്‌ലാഹിയ വിഷയങ്ങളവതരിപ്പിക്കും. വൈകീട്ട് 4.30 ന് ആരംഭിക്കുന്ന സമാപന സമ്മേളനത്തിൽ അബ്ദുല്‍ അലി മദനി, അലി മദനി മൊറയൂര്‍ സംസാരിക്കും.

www.markazudawa.org എന്ന സൈറ്റിലും, ബൈലക്സ് മെസഞ്ചറിലെ കേരള ഇസ്‌ലാഹി ക്ലാസ് റൂമിലും (www.islahiclassroom.com) സമ്മേളനം ഓണ്‍ലൈനായി വീക്ഷിക്കാന്‍ കഴിയും.
Read More

ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂള്‍ സംഗമം

തിരൂര്‍ : ഐ.എസ്‌.എം.സംസ്ഥാന സമിതിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ അനൗപചാരിക വിദ്യാഭ്യാസ സംരഭമായ ഖുര്‍ആന്‍ ലേണിംഗ്‌ സ്‌ക്കൂള്‍ (ക്യു എല്‍ എസ്‌) മലപ്പുറം വെസ്റ്റ്‌ ജില്ലാ പഠിതാക്കളുടെ സംഗമം കുറ്റിപ്പുറം ദേശീയ പാതയിലെ ദേരാ ടവറില്‍ കെ.എന്‍.എം.ജില്ലാ പ്രസിഡന്റ്‌ യു.പി.അബ്ദു റഹിമാന്‍ മൗലവി ഉദ്‌ഘാടനം ചെയ്‌തു. ഇബ്രാഹീം രണ്ടത്താണി അദ്ധ്യക്ഷത വഹിച്ചു.

മലപ്പുറം (വെസ്റ്റ്) ജില്ല ക്യു എൽ എസ് സംഗമം യു പി അബ്ദുർ‌റഹ്മാൻ മൌലവി ഉദ്ഘാടനം ചെയ്യുന്നു.

പഠന സെഷനില്‍ ഖുര്‍ആന്‍ സ്വാധീനിച്ച ജീവിതം എന്ന വിഷയത്തെ ആസ്‌പദമാക്കി പി എം എ  ഗഫൂര്‍ മുഖ്യ പ്രഭാഷണം നടത്തി. അഷറഫ്‌ ചെട്ടിപ്പടി, സി.പി.മുഹമ്മദ്‌ കുട്ടി അന്‍സാരി, ഉബൈദുള്ള താനാളൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അനുഭവങ്ങള്‍ പങ്ക്‌ വെക്കല്‍ സെഷനില്‍ മൊയ്‌തു കുറ്റിപ്പുറം, റസിയാബി തിരൂരങ്ങാടി, ഫാത്തിമ്മ പൊന്നാനി, മുഹമ്മദ്‌ റസീന്‍ ചെറവന്നൂര്‍‌, മുഹമ്മദ്‌ മുസ്‌തഫ കോഴിച്ചേന എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഷിക പരീക്ഷയിലെ റാങ്ക്‌ ജേതാക്കള്‍ക്ക്‌ കെ ജെ യു  ട്രഷറര്‍ ഈസ മദനി അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. റസിയാബി തിരൂരങ്ങാടി, മുസ്‌തഫ കോഴിച്ചേന, സുലൈഖാബി രണ്ടത്താണി, നസീമ പുത്തൂര്‍ പള്ളിക്കല്‍, ബീഫാത്തിമ്മ, റജാഹന്ന എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റു വാങ്ങി.

ഉച്ചക്ക്‌ ശേഷം നടന്ന ഓപ്പണ്‍ ഫോറത്തില്‍ പഠിതാക്കളുടെ സംശയങ്ങള്‍ക്ക്‌ / ചോദ്യങ്ങള്‍ക്ക്‌ കേരള ജെഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്‌ എ അബ്ദുല്‍ ഹമീദ്‌ മദീനി, കെ എന്‍ എം സെക്രട്ടറി കെ.പി.സക്കരിയ്യ, അബ്ദുല്‍ ലത്തീഫ് കരിമ്പുലാക്കല്‍ എന്നിവര്‍ മറുപടി നല്‍കി. സമാപന സെഷനില്‍ ദ ട്രൂത്ത്‌ ഡയറക്ടര്‍ ബഷീര്‍ പട്ടേല്‍ത്താഴം പ്രഭാഷണം നടത്തി. ഐ വി അബ്ദുല്‍ ജലീൽ‍, പി പി ഖാലിദ്‌ ചങ്ങരംകുളം, കെ പി അബ്ദുല്‍ വഹാബ്‌ എന്നിവര്‍ പ്രസംഗിച്ചു.
Read More

മുജാഹിദ് ജില്ലാ സമ്മേളനം; പദയാത്രകള്‍ക്ക് ഉജ്ജ്വല സമാപനം



എടവണ്ണ: അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മികതക്കുമെതിരെ നവോത്ഥാന മുന്നേറ്റം എന്ന പ്രമേയത്തില്‍ ഏപ്രില്‍ 30 മെയ് ഒന്ന് തിയ്യതികളില്‍ മഞ്ചേരിയില്‍ നടക്കുന്ന മുജാഹിദ് ജില്ലാ സമ്മേളന പ്രചരണഭാഗമായി കിഴക്കന്‍-പടിഞ്ഞാറന്‍ മേഖല പദയാത്രകള്‍ സംഘടിപ്പിച്ചു. കാലത്ത് പത്തിന് മലപ്പുറത്ത് നിന്ന് പടിഞ്ഞാറന്‍ മേഖല പദയാത്രയും എടക്കരയില്‍ നിന്ന് കിഴക്കന്‍ മേഖല പദയാത്രയും ആരംഭിച്ചു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി മലപ്പുറത്തെ പദയാത്ര ഉദ്ഘാടനം ചെയ്തു. അലി മദനി മൊറയൂര്‍, കെ എം ഹുസൈന്‍, പി ഹംസ സുല്ലമി കാരക്കുന്ന്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി ഉബൈദുല്ല, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, യു പി യഹ്‌യാഖാന്‍, യു പി ശിഹാബുദ്ദീന്‍ കൂട്ടില്‍ പ്രസംഗിച്ചു.

എടക്കരയില്‍ നിന്നാരംഭിച്ച കിഴക്കന്‍ മേഖല പദയാത്രയുടെ ഉദ്ഘാടനം കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി ടി വീരാന്‍ കുട്ടി സുല്ലമി നിര്‍വഹിച്ചു. പി വി അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ടി ജയിംസ്, അഷ്‌റഫ് എടക്കര, ഹംസ സുല്ലമി മൂത്തേടം, സി മുഹമ്മദ് സലീം സുല്ലമി, അബ്ദുല്‍ ഖയ്യൂം സുല്ലമി പ്രസംഗിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ മുഹമ്മദ് ത്വയ്യിബ് സുല്ലമി, അബ്ദുല്‍ കരീം വല്ലാഞ്ചിറ, മൊയ്തീന്‍ കുട്ടി സുല്ലമി, നൗഷാദ് ഉപ്പട, പി ടി മുഹമ്മദ്, ജലീല്‍ മാമാങ്കര, ഷാക്കിര്‍ ബാബു കുനിയില്‍, പി ടി നജ്മുദ്ദീന്‍, അനീസ് പാണ്ടിക്കാട്, അലി മദനി മൊറയൂര്‍, ഒ പി നൗഷാദ് തിരൂര്‍ക്കാട്, അബ്ദുല്‍ ഗഫൂര്‍ സ്വലാഹി, അബ്ദുന്നാസര്‍ പട്ടാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. 


പദയാത്രയുടെ സമാപന സമ്മേളനം എടവണ്ണയില്‍ ഇന്ത്യന്‍ ഇസ്‌ലാഹീ മുവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. ചൂഷണം, മതപണ്ഡിതരുടെ ഭാഗത്ത് നിന്നാവുമ്പോള്‍ സ്വീകാര്യവും അല്ലാതിരുന്നാല്‍ തള്ളിക്കളയേണ്ടതുമെന്ന നിലപാട് ഒട്ടും സ്വീകരിക്കാനാവില്ലെന്നും അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മികതക്കുമെതിരായ പോരാട്ടം തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ കെ അബൂബക്കര്‍ മൗലവി പുളിക്കല്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, മൗലവി ഷഫീഖ് അസ്‌ലം, ഹംസ സുല്ലമി കാരക്കുന്ന്, എ നൂറുദ്ദീന്‍ എടവണ്ണ എന്നിവര്‍ പ്രസംഗിച്ചു.
Read More

Thursday, April 21, 2011

യു എ ഇ ഇസ്‌ലാഹി സെന്റർ ഏരിയാ കൺ‌വൻഷനുകൾ സംഘടിപ്പിക്കുന്നു

ദുബൈ: വര്‍ത്തമാനകാല സാഹചര്യത്തില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ക്രിയാത്മകമാക്കുന്നതിനും വര്‍ധിച്ചുവരുന്ന സാമൂഹ്യതിന്മകളെ പ്രതിരോധിക്കുന്നതിന് പ്രവര്‍ത്തകരെ സജ്ജമാക്കുന്നതിനുമായി യു എ ഇ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി വിവിധ എമിറേറ്റുകളില്‍ ഏരിയാ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കും.

ഈ മാസം 22ന് വെള്ളി രാവിലെ ഒമ്പതിന് അബൂദാബി, 29ന് വെള്ളി ഉച്ചക്ക് 2.00ന് ദുബായ്, അജ്മാന്‍, ഫുജൈറ, അല്‍ഐന്‍, മെയ് ആറിന് വെള്ളി ഉച്ചക്ക് 2.00ന് ഷാര്‍ജ, മെയ് രണ്ടാം വാരത്തില്‍ റാസല്‍ഖൈമ, ദൈദ് എന്നിവിടങ്ങളിലാണ് ഏരിയാ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുന്നത്. വ്യക്തിത്വ വിമലീകരണം, നവോത്ഥാനത്തിന്റെ സമകാല ദൗത്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ പ്രമുഖര്‍ പ്രഭാഷണങ്ങള്‍ നടത്തും.

അജ്മാന്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കേന്ദ്ര ദാഈ സംഗമം ഏരിയാ കണ്‍വന്‍ഷന്‍ പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കി. പ്രസിഡന്റ് വി പി അഹ്മദ്കുട്ടി മദനി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി ഐ മുജീബ്‌റഹ്മാന്‍, അബ്ദുല്‍വാഹിദ് മയ്യേരി, മുജീബ് എടവണ്ണ, ഫൈസല്‍ അന്‍സാരി, എ കെ അബ്ദുല്‍ഗഫൂര്‍, ഖാലിദ് മദനി, അശ്‌റഫ് വാരണാക്കര, ഫൈസല്‍ മാഹി, പി എ ഹുസൈന്‍, കെ എ ജമാലുദ്ദീന്‍, റഫീഖ് എറവറാംകുന്ന്, നൗഷാദ്, അഹ്മദ്കുട്ടി, ഫഹീം കൊച്ചി, അബൂബക്കര്‍ അന്‍വാരി, ജാബിര്‍ കൊല്ലം, ജാഫര്‍ സാദിഖ്, സുലൈമാന്‍ സബാഹി, ഹാറൂന്‍ കക്കാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Read More

Wednesday, April 20, 2011

ജമാഅത്തിന്റെ രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമില്ല - I.I.M

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച രാഷ്ട്രീയപാര്‍ട്ടിയുമായി ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റിന് ബന്ധമില്ലെന്ന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

മുജാഹിദ് പ്രസ്ഥാനം മുമ്പേ സ്വീകരിച്ച രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക തങ്ങളുടെ നിലപാടല്ലെന്നും കെ.എന്‍.എം. സംസ്ഥാനസെക്രട്ടേറിയറ്റ് യോഗം വ്യക്തമാക്കി.

യോഗത്തില്‍ വൈസ്​പ്രസിഡന്റ് എന്‍.വി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. സി.പി. ഉമര്‍ സുല്ലമി, എ. അസ്ഗര്‍ അലി, പി.ടി. വീരാന്‍കുട്ടി സുല്ലമി, കെ. അബൂബക്കര്‍ മൗലവി, അഡ്വ. എം. മൊയ്തീന്‍കുട്ടി, സി. അബ്ദുള്‍ ലത്തീഫ്, മുഹമ്മദ് ത്വയിബ് സുല്ലമി, പ്രൊഫ. എം. ഹാറൂണ്‍ എന്നിവര്‍ സംസാരിച്ചു.
Read More

Tuesday, April 19, 2011

ദശദിന മോറല്‍ സ്കൂള്‍ ആരംഭിച്ചു

കോഴിക്കോട് : MSM തിരുവമ്പാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ദശദിന മോറല്‍ സ്കൂള്‍ ചെറുവാടി പൊറ്റമ്മല്‍ പഞ്ചായത്ത് അംഗം സി വി ഖദീജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. റോബിന്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പി എം അബ്ദുന്നാസര്‍, എന്‍ കെ നാസര്‍ മാസ്റ്റര്‍, ഓ ഡി കരീം മാസ്റ്റര്‍, മന്‍സൂര്‍, കെ സി അബ്ദു ശരീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 10 ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ എണ്പതിലധികം വിഷയങ്ങളില്‍ പ്രഗല്‍ഭ പണ്ഡിതര്‍ ക്ലാസ്സെടുക്കും.
Read More

മലപ്പുറം ഈസ്റ്റ് ജില്ലാ മുജാഹിദ് സമ്മേളനം മെയ്‌ 1നു

മഞ്ചേരി: അന്ധവിശ്വാസങ്ങള്‍ക്കും, അധാര്‍മ്മികതക്കുമെതിരെ നവോഥാന മുന്നേറ്റം എന്ന പ്രമേയവുമായി ഏപ്രില്‍ 30, മെയ്‌ 1 തിയ്യതികളില്‍ മഞ്ചേരിയില്‍ നടക്കുന്ന മലപ്പുറം ഈസ്റ്റ്‌ ജില്ലാ മുജാഹിദ്‌ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ഏപ്രില്‍ 21 ന്‌ (വ്യാഴം) രണ്ട്‌ മേഖലകളില...ായി പദയാത്ര സംഘടിപ്പിക്കും. പടിഞ്ഞാറന്‍ മേഖല പദയാത്ര രാവിലെ 8.30ന്‌ മലപ്പുറം കോട്ടപ്പടിയില്‍ നിന്ന്‌ ആരംഭിക്കും. കെ അബൂബക്കര്‍ മൗലവി പുളിക്കല്‍, പി ഉബൈദുള്ള, വി പി അനില്‍, അലി മദനി മൊറയൂര്‍ എന്നിവര്‍ പ്രസംഗിക്കും. കിഴക്കന്‍ മേഖല പദയാത്ര രാവിലെ എടക്കരയില്‍ നിന്ന്‌ ആരംഭിക്കും. കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി ടി ബീരാന്‍കുട്ടി സുല്ലമി ഉദ്‌ഘാടനം ചെയ്യും. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ ടി ജെയിംസ്‌, ടി പി അശ്‌റഫലി, ജാബിര്‍ അമാനി പ്രസംഗിക്കും. ഇരു ജാഥകളും വൈകിട്ട്‌ 5.30ന്‌ എടവണ്ണയില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും.

സമാപന സമ്മേളനം ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ്‌ ദേശീയ ജനറല്‍ സെക്രട്ടറി ഡോ ഹുസെന്‍ മടവൂര്‍ ഉദ്‌ഘാടനം ചെയ്യും. അബ്‌ദുലത്തീഫ്‌ കരുമ്പിലാക്കല്‍, സുല്‍ഫീക്കര്‍ അലി, വി എ കരീം, മുഹമ്മദ്‌കുട്ടി പ്രസംഗിക്കും. സമ്മേളനത്തിന്റെ ഭാഗമായി വിവിധ പഞ്ചായത്ത്‌, ശാഖാ തലങ്ങളില്‍ സംഗമങ്ങളും, പൊതുജനസമ്പര്‍ക്ക പരിപാടികളും നടന്നു വരുന്നു. വിവിധ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ വേണ്ടി റിലീജിയസ്‌ സ്‌കൂളുകളും, വേനല്‍തമ്പുകളും നടക്കുന്നുണ്ട്‌. സമ്മേളനത്തിന്റെ സന്ദേശം ജില്ലയിലെ ഒരു ലക്ഷത്തിലധികം പേര്‍ക്ക്‌ എത്തിക്കും. സമ്മേളനത്തില്‍ വനിതകളും, വിദ്യാര്‍ഥികളും ഉള്‍പ്പെടെ പതിനായിരത്തിലധികം പേര്‍ പങ്കെടുക്കും. മഞ്ചേരിയില്‍ നടന്ന പത്രസമ്മേളനത്തില്‍ കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി ടി ബീരാന്‍കുട്ടി സുല്ലമി, ജില്ലാ നേതാക്കളായ പി ഹംസ സുല്ലമി, വി ടി ഹംസ, എ നൂറുദ്ദീന്‍ എടവണ്ണ, കെ അബ്‌ദുല്‍ഖയ്യൂം സുല്ലമി എന്നിവര്‍ പങ്കെടുത്തു.
Read More

Saturday, April 16, 2011

ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്




ദോഹ :ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര് രണ്ടു മാസകാലമായി നടത്തി വന്നിരുന്ന "The Light"(من الظلما ت إ لي النو ر) എന്ന ക്യംപൈന് ഹംസ ബിന്‍ അബ്ദുല്‍ മുത്തലിബ് സ്കൂള്‍ അങ്കണത്തില്‍ നിറഞ്ഞു കവിഞ്ഞ സദസ്സിനു മുമ്പാകെ പ്രൌഡ ഗംഭീരമായ സമാപനം .ജുമുഅക്ക് ശേഷം 2മണിക്ക് തുടങ്ങിയ സമ്മേളനം രാത്രി 8.30 ന്നാണ് അവസാനിച്ചത്.പഠന ക്യാമ്പ് ,ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍ സംഗമം ,പൊതുസമ്മേളനം എന്നിങ്ങിനെ മൂന്നു സെഷനുകളില്‍ ആയിരുന്നു പരിപാടി .ആയിരത്തില്‍ താഴെ ആളുകളെ മാത്രം പ്രതീക്ഷിച്ച സംഘാടകര്‍ ചെറിയ ചാറ്റല്‍ മഴയിലും സമ്മേളനത്തിന് എത്തിയ സദസ്സ് കണ്ടു അമ്പരന്നു എന്നുവേണം പറയാന്‍ .ഏറെ ആളുകള്‍ക്ക് ഉച്ചക്ക് ഭക്ഷണം ലഭിച്ചില്ല.(സമ്മേളന വിജയം ലക്ഷ്യമാക്കി വന്ന ആരും അതില്‍ പരിഭവിച്ചു കണ്ടില്ല )കേരള ജംഇഅത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി ജമാലുദ്ദീന്‍ ഫറൂഖി,പ്രൊഫസ്സര്‍:ശസുദീന്‍ പലകോട് എന്നിവര്‍ ആയിരുന്നു സമ്മേളനത്തിലെ മുഖ്യ അതിഥികള്‍ .ഖുര്‍ആന്‍ പഠിതാക്കളുടെ അനുഭവങ്ങള്‍ പങ്കുവെക്കപെട്ടപോള്‍ സദസ്സിനു അതൊരു പ്രചോതനം കൂടിയാവുകയായിരുന്നു.ഖുര്‍ആന്‍ പഠനത്തില്‍ തങ്ങളും ഒട്ടും പിറകിലല്ല എന്ന് വിളിച്ചറിയിക്കുന്നതായിരുന്നു സ്ത്രീകളുടെ ഭാകത്തു നിന്നുള്ള അനുഭവ വിവരണം.ഖുര്‍ആന്‍ തങ്ങളുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ വിവരിക്കുമ്പോള്‍ ഏറെ ആവേശം അതില്‍ നിഴലിച്ചിരുന്നു.

ജമാലുദീന്‍ ഫറൂഖി യുടെ മുഖ്യ പ്രഭാഷണം ഏറെ തിരിച്ചറിവുകളാണ് സദസ്സിനു നല്‍കിയത് .ഈ വിശുദ്ധ ഗ്രന്ഥം മാറോടണച്ചു വീണ്ടും വീണ്ടും ഹൃദ്ദ്യസ്ഥമാക്കുവാന്‍ വിശ്വാസികള്‍ ശ്രമിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു .ഖുര്‍ആന്‍റെ വിസ്മയങ്ങളായ ഉല്ബോധനങ്ങള്‍ ഉള്‍കൊള്ളുവാന്‍ വിശ്വാസികള്‍ പരിശ്രമിക്കുക ,അനേഷണത്തിലൂടെ പഠനത്തിലൂടെ അല്ലാഹുവേ കണ്ടെത്തുവാന്‍ വിശ്വാസികള്‍ക്ക് കഴിയണം ,ഖുര്‍ആന്‍ എല്ലാ അറിവുകള്‍ക്കും മീതെയാണ് "എങ്ങിനെ"എന്ന് ചോദ്യത്തിന് സയന്‍സും ടെക്നോളജിയും വ്യക്തമായ മറുപടി പറയുന്നില്ല എന്നാല്‍ ഖുര്‍ആന്‍ ഓരോ മനുഷ്യന്റെയും ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുന്നു കാരണം ഖുര്‍ആന്‍ പ്രപഞ്ചനാഥനായ ദൈവത്തിന്റെ ദിവ്യ വെളിപാടുകള്‍ (വഹയ്)ആണ് .അതൊരു അമാനുഷിക ഗ്രന്ഥം കൂടിയാകുന്നു അതിനു മാത്രമേ "എങ്ങിനെ"എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുവാന്‍ കഴിയു എന്ന് അദ്ദേഹം പറഞ്ഞു.

ഖുര്‍ആന്‍ ജീവിതത്തിലേക്ക് എന്ന വിഷയത്തില്‍ സംസാരിച്ച ശസുദീന്‍ പാലകോട് കെ കെ സുല്ലമി ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍ എന്ന മഹാ പ്രസ്ഥാനത്തിന് വിത്ത് പാകിയത് അനുസ്മരിച്ചുപോല്‍ സദസ്സ് ഒരുവേള ആ മഹാനുഭാവന് വേണ്ടി നിശബ്ദമായി പ്രാര്‍ഥിച്ചു കാണണം .അല്ലാഹുവിന്റെ കാരുന്ന്യം ഖുര്‍ആന്‍ലൂടെ തിരിച്ചറിയുവാന്‍ വിശ്വാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.ഖുര്‍ആന്‍നെ ജീവിതത്തോട് ചേര്‍ത്ത് വെച്ച് നമ്മില്‍ നിന്ന് വേര്‍പിരിഞ്ഞ "കമല സുരയ്യ "എന്ന കഥാകാരിയെ അദ്ദേഹം സന്നര്ഭികമായി അനുസ്മരിച്ചു .സുനാമികള്‍ ആവര്തിക്കപെടുന്നു വിശ്വാസികള്‍ ജാഗരൂഗ രാവുകയും കര്‍മ്മ രംഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക അദ്ദേഹം ഉണര്‍ത്തി.

സമയമില്ല എന്ന കാരണം പറഞ്ഞു ഖുര്‍ആന്‍ പഠിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കുന്ന ആളുകള്‍ക്ക് കഠിനമായ ശിക്ഷയുണ്ട് എന്ന് സമാപന പ്രസംഗത്തില്‍ അല്ഖോര്‍ യൂണിറ്റിലെ പ്രഭോധകാനും യുവപണ്ഡിതനുമായ അബ്ദുല്‍ ഹകീം പറളി സദസ്സിനു മുന്നറിയപ് നല്‍കി .സഹാബിമാര്‍ ഖുര്‍ആന്‍ പഠനത്തിനും ദീനിന് വേണ്ടിയും അനുഭവിച്ച ത്യാകങ്ങള്‍ ശക്തമായ ഭാഷയില്‍ ഉണര്‍ത്തിയ ഹകീം പറളി പുതിയ ഉണര്‍വാണ് സദസ്സിനു നല്‍കിയത് പ്രാര്‍ത്ഥന നിര്‍ഭരമായ അദ്ദേഹത്തിന്റെ പ്രസംഗം സദസ്സില്‍ ചലനങ്ങള്‍ സൃഷ്ട്ടിച്ചു എന്നുതന്നെ വേണം പറയാന്‍ .

ഇസ്ലാഹി സെന്റര് നടത്തിയ ഖുര്‍ആന്‍ പരീക്ഷയില്‍ വിജച്ചയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ ഷെയ്ഖ്‌ ആഇത് ബിന്‍ ദബ്സാന്‍ അല്‍ ബഹ്ത്വാനി വിതരണം നടത്തി. മൂന്നു വര്ഷം കൊണ്ട് ഖുര്‍ആന്‍ന്‍റെ ആശയങ്ങള്‍ ഈവര്‍ക്കും ഹൃദ്യസ്തമാക്കുവാന്‍ പറ്റുന്ന വിതതിലുള്ള "അല്‍ നൂര്‍ "(The light)എന്ന പുതിയ പഠന പദ്ധതിക്ക് തിരികൊളുതിയാണ് ഖുര്‍ആന്‍ സമ്മേളനം അവസാനിച്ചത്.സമ്മേളന ഹാളില്‍ നിന്നും പരസ്പരം ആശ്ലേഷിച്ചും ഹസ്തദാനംനല്‍കിയും പുറത്തിറങ്ങുന്ന ഇസ്ലാഹി പ്രവര്‍ത്തകരെ പകല്‍ പൈത നനുത്ത ചാറ്റല്‍ മഴയെ തഴുകിയ കുളിര്‍കാറ്റ് പതുകെ വീശുന്നുണ്ടായിരുന്നു.

Read More

Thursday, April 07, 2011

റിയാസ് കൊടുങ്ങല്ലൂരിന് സഹൃദയ അവാര്‍ഡ്

റിയാസ് കൊടുങ്ങല്ലൂർ
കോഴിക്കോട്: കേരളാ റീഡേഴ്‌സ് & റൈറ്റേഴ്‌സ് സര്‍ക്കിള്‍ (സല്ഫി ടൈംസ് ഫ്രീ മലയാളം ജേണല്‍) ഏര്‍പ്പെടുത്തിയ സഹൃദയ പുരസ്‌കാരത്തിന് റേഡിയോ ഇസ്‌ലാം ചീഫ് കറസ്‌പോണ്ടന്റ് റിയാസ് കൊടുങ്ങല്ലൂരിനെ തിരഞ്ഞെടുത്തു.

ഓണ്‍ലൈന്‍ റേഡിയോരംഗത്ത് പുതിയ തരംഗം സൃഷ്ടിച്ച റേഡിയോ ഇസ്‌ലാം ഇതിനകം തന്നെ പടിഞ്ഞാറന്‍ രാജ്യങ്ങളുള്‍പ്പെടെയുള്ള നിരവധി ശ്രോതാക്കളുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഇന്ത്യയില്‍ ആദ്യമായി ഇത്തരത്തില്‍ ഒരു ഇസ് ലാമിക് ഓണ്‍ലൈന്‍ റേഡിയോ സ്ഥാപിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച റിയാസ് കൊടുങ്ങല്ലൂരിനെ അവാര്‍ഡ് ജൂറികമ്മിറ്റി പ്രത്യേകം അഭിനന്ദനം അറിയിച്ചു.

ഏപ്രില്‍ 16ന് കൊച്ചിയില്‍ ചേരുന്ന കേരളാ റീഡേഴ്‌സ്&റൈറ്റേഴ്‌സ് സര്‍ക്കിളിന്റെ (സല്ഫി ടൈംസ് ഫ്രീ മലയാളം ജേണല്‍) വാര്‍ഷിക പരിപാടിയില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ കലാനിലയം ജബ്ബാരി അറിയിച്ചു. കൊടുങ്ങല്ലൂര്‍ താലൂക്ക് മേത്തല വില്ലേജില്‍ എറമംഗലത്ത് മജീദ് കദീജ ദമ്പതികളുടെ മൂത്തമകനാണ് റിയാസ്.
Read More

Wednesday, April 06, 2011

അഴിമതിക്കെതിരായ അണ്ണാ ഹസാരെയുടെ പോരാട്ടം: ധാർമിക-സാംസ്കാരിക സംഘടനകൾ പിന്തുണ നൽകുക -കെ എൻ എം നേതാക്കൾ

ജിദ്ദ: രാജ്യത്തിന്റെ ധാര്‍മിക സാംസ്‌കാരിക മൂല്യങ്ങള്‍ പിഴുതെറിയും വിധം വളർന്നുവരുന്ന അഴിമതിക്കും അധാര്‍മികതക്കും എതിരെ അണ്ണാഹസാരെ നടത്തുന്ന പോരാട്ടത്തിന്‌ എല്ലാ ധാര്‍മിക സാംസ്‌കാരിക സാമൂഹിക സംഘടനകളും പിന്തുണ നല്‍കണമെന്നും ഈ പോരാട്ടത്തില്‍ അണിചേരുന്നത്‌ പുണ്യമായി കണക്കാക്കി ബാധ്യത നിർവഹിക്കണമെന്നും ഹൃസ്വ സന്ദര്‍ശനാർത്ഥം ജിദ്ദയിലെത്തിയ കെ എൻ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി എ അസ്‌ഗറലി എന്നിവര്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

നീതിന്യായ സ്‌ഥാപനങ്ങള്‍ പോലും അഴിമതിയുടെ നിഴലില്‍ അകപ്പെട്ട അവസ്‌ഥയാണ്‌ ഇന്നുള്ളത്‌. ഗ്രാമ പഞ്ചായത്ത്‌, വില്ലേജ്‌ ഓഫീസുകള്‍ മുതല്‍ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും അഴിമതി വിമുക്‌തമാകണമെന്നും ധാര്‍മിക മൂല്യങ്ങള്‍ക്ക്‌ വില കല്പ്പിക്കുന്ന മാതൃകാ നേതൃത്വം ഉണ്ടാവണമെന്നും ഇതിനു വേണ്ടിയുള്ള പ്രചാരണവും പോരാട്ടങ്ങളും ഇന്നിന്റെ താല്‍പര്യമാണെന്നും നേതാക്കള്‍ പറഞ്ഞു. രാജ്യം വളർച്ചയുടെ പടവുകള്‍ കയറി ലോകത്തിനു മുൻപില്‍ എത്തുന്നതിനുള്ള വളർച്ചയിലാണെന്നും ഇത്‌ മന്ദഗതിയിലാക്കുന്നതും വളർച്ച പിന്നോട്ട്‌ വലിക്കുന്നതിനും പ്രധാന കാരണം അഴിമതിയാണെന്നും വ്യക്തമാണ്‌.

സ്വാതന്ത്ര്യവും ജനാധിപത്യവും നേടിത്തന്ന പൂർവിക നേതാക്കളുടെ സ്വപ്‌നം സാക്ഷാത്കരിക്കാനും ലോകത്തു നടക്കുന്ന സ്വാതന്ത്ര്യ മുന്നേറ്റങ്ങള്‍ക്ക്‌ മാതൃകയാവാനും രാജ്യത്തിന്‌ കഴിയണമെങ്കില്‍ എല്ലാ തലത്തിലും അഴിമതി വിമുക്തമായ ഭരണവും ധാര്‍മിക മൂല്യങ്ങള്‍ക്ക്‌ വിലകല്പ്പിക്കുന്ന നേതൃത്വവും ഉണ്ടാവേണ്ടതുണ്ട്‌. ഇത്‌ സാധ്യമാക്കാനുള്ള ശ്രമങ്ങള്‍ എല്ലാ പൗരന്‍മാര്‍ക്കും അവരുടേതായ പങ്കാളിത്തം വഹിക്കാനാവും. സ്വാർത്ഥതാല്പര്യങ്ങളും സ്‌ഥാനമാന മോഹവും ഒഴിവാക്കി നന്‍മയും നീതിയും സത്യവും കാത്തുസൂക്ഷിക്കാനും അത്‌ വഴികാട്ടിയായി സ്വീകരിക്കാനും എല്ലാവരും തയ്യാറാവണമെന്നും അതുവഴി മാത്രമേ സമാധാനപൂർണവും സംതൃപ്‌തവുമായ ജീവിതം സാധ്യമാവുകയുള്ളൂവെന്നും നേതാക്കള്‍ പറഞ്ഞു.
Read More

ഇസ്‌ലാഹിന്റെ ഇരുപത്തഞ്ച് വർഷം


ഫുജൈറ: യു എ ഇയിലെ ഫുജൈറ ഇസ്‌ലാഹി സെന്റർ ജൂബിലി ആഘോഷങ്ങൾക്ക് ഒരുങ്ങുന്നു. ‘ഖുർ‌ആൻ സംസ്കരണത്തിന് സമാധാനത്തിന്’ എന്ന പ്രമേയത്തിൽ ഒരുവർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് ഇസ്‌ലാഹി സെന്റർ പ്രവർത്തക സംഗമം രൂപം നൽകി.

ഖുർ‌ആൻ സംഗമം, കുടുംബ സംഗമം, സെമിനാർ, വിജ്ഞാന മത്സരങ്ങൾ, ഓൺലൈൻ മദ്‌റസ, ഓൺലൈൻ ഖുർ‌ആൻ-ഹദീസ് പഠന വേദി തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾക്ക് ഏപ്രിൽ എട്ടിന് ഉദ്ഘാടന സമ്മേളനത്തോടെ തുടക്കമാവും. സമ്മേളനം യു ഏ ഇ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് വി പി അഹ്‌മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്യും. പി ഐ മുജീബുർ‌റഹ്മാൻ, ഖാലിദ് മദനി, ശൈഖ് മുഹമ്മദ് മൌലവി പങ്കെടുക്കും.

പ്രവർത്തക സംഗമത്തിൽ പി എ ഹുസൈൻ അധ്യക്ഷത വഹിച്ചു. അബ്ദുർ‌റസാഖ് പാറപ്പുറത്ത്, ഷാനവാസ് മതിലകം, ഫാറൂഖ് ഹുസൈൻ, കെ പി അഷ്‌റഫ് വാരണാക്കര ചർച്ചക്ക് നേതൃത്വം നൽകി.
Read More

Tuesday, April 05, 2011

നവോത്ഥാന വിരുദ്ധരെ തിരിച്ചറിയുക


 ജിദ്ദഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഇസ്ലാമിക ലോകത്ത് ഉയിര്‍ക്കൊണ്ട നവോത്ഥാന സംരംഭങ്ങളുടെ തുടര്‍ച്ചയായി ഇസ്ലാഹി പ്രസ്ഥാനം നടത്തിയ പ്രവര്‍ത്തനങ്ങളാണ് കേരള മുസ്ലിംകളുടെഭൌതികവും ആത്മീയവുമായുള്ള പുരോഗതിയുടെ നിദാനമായി വര്ത്തിച്ചതെന്നു ഇന്ത്യന്‍ ഇസ്ലാഹി സെന്റെര്സ്പീകേര്സ് ഫോറം സംഘടിപ്പിച്ച നവോത്ഥാന ചരിത്രവും മുസ്ലിം രാഷ്ട്രീയവും എന്ന സിമ്പോസിയംഅഭിപ്രായപ്പെട്ടു ഇസ്ലാം അതിന്റെ തുടക്കത്തില്‍ തന്നെ പ്രചുരപ്രചാരം നേടിയെങ്കിലും കാലാന്തരത്തില്‍ മതപരമായും ഭൗതികമായും അഞ്ജരും പിന്നാക്കം നില്‍ക്കുന്നവരുമായ ഒരു ജനതയായി കേരള മുസ്ലിംകള്‍ മാറുകയാണുണ്ടായത്. പുരോഹിതവര്‍ഗമാവട്ടെ അവരെ അന്ധവിശ്വാസങ്ങളില്‍ കെട്ടിയിടുകയും ചെയ്തു. ആദ്യകാലത്ത് വ്യക്തികള്‍ ആരംഭിച്ച പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടിത സ്വഭാവം കൈവരികയും കേരള മുസ്ലിം ഐക്യസംഘവും മുജാഹിദ്‌ പ്രസ്ഥാനവും രൂപം കൊള്ളുകയും ചെയ്തു. ജീവിതത്തിന്റെ നിഖിലമേഖലകളിലും നവോത്ഥാനത്തിന്റെ സദ്ഫലങ്ങള്‍ ദൃശ്യമായപ്പോള്‍ കേരളീയ സമൂഹത്തില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടിരുന്ന പിന്നോക്കജാതിക്കാര്‍ക്കും അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുകയുണ്ടായി. ലോകത്ത്‌ ഉയര്ന്നു വന്ന മറ്റു നവോത്ഥാന സംരംഭങ്ങളില്‍ നിന്നും പൊതുവിലും ഈജിപ്ത്സൗദി അറേബ്യഎന്നിവിടങ്ങളില്‍ നിന്നും പ്രത്യേകിച്ചും പ്രചോദനം ഉള്ക്കൊണ്ട്‌ കൊണ്ട് കേരളത്തിലെ ബഹുസ്വര സമൂഹത്തിലേക്ക് അനുയോജ്യമായ രീതിയില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുകയാണുണ്ടായത്.


എന്നാല്‍ നവോത്ഥാന സംരംഭങ്ങള്‍ മൂലം നഷ്ടം സംഭവിച്ച ഒരേയൊരു വിഭാഗമായ പുരോഹിതവര്‍ഗം മതത്തെ വാണിജ്യവല്ക്കുകയും നവോത്ഥാനസംരംഭങ്ങളുടെ ഫലമായി അപ്രത്യക്ഷമായ അനാചാരങ്ങളെ പുനര്പ്രതിഷ്ടിക്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്നു. കേരളത്തില്‍ നവോത്ഥാനം തന്നെ സംഭവിച്ചിട്ടില്ലെന്നു പറഞ്ഞു കൊണ്ട് അവര്‍ നടത്തുന്ന ചരിത്രവധത്തെ  പ്രബുദ്ധകേരളം തിരിച്ചറിയണം. നവോത്ഥാനം നിരന്തരവും തുടര്‍ച്ച ആവശ്യപ്പെടുന്നതുമായുള്ള ഒരു പ്രക്രിയയാണ്. മാറിയ സാഹചര്യത്തില്‍ അത് തിരിച്ചു കൊണ്ട് വരേണ്ടതുണ്ട്.  പ്രസംഗികര്‍ ചൂണ്ടിക്കാട്ടി.

നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഉപോല്‍പ്പന്നമായ സമുദായ രാഷ്ട്രീയത്തെ പഴയ പരിശുദ്ധിയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ദൈവഭയമുള്ള പണ്ഡിതര്‍ നേതൃനിരയിലേക്ക് കടന്നു വരേണ്ടതുണ്ട്. മത രാഷ്ട്ര വാദത്തെയും തീവ്രവാദത്തെയും സമുദായം ഒന്നിച്ചെതിര്‍ക്കേണ്ടതുണ്ട്.   

ഇസ്ലാഹി സെന്റര് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെന്‍റര്‍ മാധ്യമ വിഭാഗം കണ്വീനര്‍ ബഷീര്വള്ളിക്കുന്ന് മോഡറേറ്റര്‍ ആയിരുന്നു.

ഫോക്കസ് ജിദ്ദ സി.. പ്രിന്സാദ്‌ പറായി വിഷയമവതരിപ്പിച്ചുഅഷ്റഫ്‌ ഉണ്ണീന്‍, സലിം ഐക്കരപ്പടിഅബ്ദുല്ഗഫൂര്‍ കണ്ണെത്ത്മുഹമ്മദ് കക്കോടിഷംസുദ്ദീന്‍ അയനിക്കോട്മൊയ്തു വെള്ളിയന്ചെരികുഞ്ഞാലന്‍ കുട്ടി,റഷീദ്‌ പെങ്ങാട്ടിരിസിദ്ദിഖ് വാണിയമ്പലംഹംസ നിലമ്പൂര്‍, സി.വി.അബൂബക്കര്‍ കോയഅബ്ദുല്ജബ്ബാര്പാലത്തിങ്ങല്‍, അബ്ദുള്ഗഫൂര്‍ അടുക്കത്ത്‌ എന്നിവര്‍ പ്രസംഗിച്ചു.

സ്പീക്കേര്സ് ഫോറം കണ്വീനര്‍ മുഹമ്മദ് ആര്യന്തൊടിക സ്വാഗതവും അബ്ദുല്‍ ജലീല്‍ സി.എച്ച്നന്ദിയുംപറഞ്ഞു.

Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...