ജിദ്ദ: രാജ്യത്തിന്റെ ധാര്‍മിക സാംസ്‌കാരിക മൂല്യങ്ങള്‍ പിഴുതെറിയും വിധം വളർന്നുവരുന്ന അഴിമതിക്കും അധാര്‍മികതക്കും എതിരെ അണ്ണാഹസാരെ നടത്തുന്ന പോരാട്ടത്തിന് എല്ലാ ധാര്‍മിക സാംസ്‌കാരിക സാമൂഹിക സംഘടനകളും പിന്തുണ നല്‍കണമെന്നും ഈ പോരാട്ടത്തില്‍ അണിചേരുന്നത് പുണ്യമായി കണക്കാക്കി ബാധ്യത നിർവഹിക്കണമെന്നും ഹൃസ്വ സന്ദര്‍ശനാർത്ഥം ജിദ്ദയിലെത്തിയ കെ എൻ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, ഓര്‍ഗനൈസിംഗ് സെക്രട്ടറി എ അസ്‌ഗറലി എന്നിവര്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
നീതിന്യായ സ്‌ഥാപനങ്ങള്‍ പോലും അഴിമതിയുടെ നിഴലില്‍ അകപ്പെട്ട അവസ്‌ഥയാണ് ഇന്നുള്ളത്. ഗ്രാമ പഞ്ചായത്ത്, വില്ലേജ് ഓഫീസുകള്‍ മുതല്‍ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും അഴിമതി വിമുക്‌തമാകണമെന്നും ധാര്‍മിക മൂല്യങ്ങള്‍ക്ക് വില കല്പ്പിക്കുന്ന മാതൃകാ നേതൃത്വം ഉണ്ടാവണമെന്നും ഇതിനു വേണ്ടിയുള്ള പ്രചാരണവും പോരാട്ടങ്ങളും ഇന്നിന്റെ താല്‍പര്യമാണെന്നും നേതാക്കള്‍ പറഞ്ഞു. രാജ്യം വളർച്ചയുടെ പടവുകള്‍ കയറി ലോകത്തിനു മുൻപില്‍ എത്തുന്നതിനുള്ള വളർച്ചയിലാണെന്നും ഇത് മന്ദഗതിയിലാക്കുന്നതും വളർച്ച പിന്നോട്ട് വലിക്കുന്നതിനും പ്രധാന കാരണം അഴിമതിയാണെന്നും വ്യക്തമാണ്.
സ്വാതന്ത്ര്യവും ജനാധിപത്യവും നേടിത്തന്ന പൂർവിക നേതാക്കളുടെ സ്വപ്‌നം സാക്ഷാത്കരിക്കാനും ലോകത്തു നടക്കുന്ന സ്വാതന്ത്ര്യ മുന്നേറ്റങ്ങള്‍ക്ക് മാതൃകയാവാനും രാജ്യത്തിന് കഴിയണമെങ്കില്‍ എല്ലാ തലത്തിലും അഴിമതി വിമുക്തമായ ഭരണവും ധാര്‍മിക മൂല്യങ്ങള്‍ക്ക് വിലകല്പ്പിക്കുന്ന നേതൃത്വവും ഉണ്ടാവേണ്ടതുണ്ട്. ഇത് സാധ്യമാക്കാനുള്ള ശ്രമങ്ങള്‍ എല്ലാ പൗരന്‍മാര്‍ക്കും അവരുടേതായ പങ്കാളിത്തം വഹിക്കാനാവും. സ്വാർത്ഥതാല്പര്യങ്ങളും സ്‌ഥാനമാന മോഹവും ഒഴിവാക്കി നന്‍മയും നീതിയും സത്യവും കാത്തുസൂക്ഷിക്കാനും അത് വഴികാട്ടിയായി സ്വീകരിക്കാനും എല്ലാവരും തയ്യാറാവണമെന്നും അതുവഴി മാത്രമേ സമാധാനപൂർണവും സംതൃപ്‌തവുമായ ജീവിതം സാധ്യമാവുകയുള്ളൂവെന്നും നേതാക്കള്‍ പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം