


ദോഹ :ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര് രണ്ടു മാസകാലമായി നടത്തി വന്നിരുന്ന "The Light"(من الظلما ت إ لي النو ر) എന്ന ക്യംപൈന് ഹംസ ബിന്‍ അബ്ദുല്‍ മുത്തലിബ് സ്കൂള്‍ അങ്കണത്തില്‍ നിറഞ്ഞു കവിഞ്ഞ സദസ്സിനു മുമ്പാകെ പ്രൌഡ ഗംഭീരമായ സമാപനം .ജുമുഅക്ക് ശേഷം 2മണിക്ക് തുടങ്ങിയ സമ്മേളനം രാത്രി 8.30 ന്നാണ് അവസാനിച്ചത്.പഠന ക്യാമ്പ് ,ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍ സംഗമം ,പൊതുസമ്മേളനം എന്നിങ്ങിനെ മൂന്നു സെഷനുകളില്‍ ആയിരുന്നു പരിപാടി .ആയിരത്തില്‍ താഴെ ആളുകളെ മാത്രം പ്രതീക്ഷിച്ച സംഘാടകര്‍ ചെറിയ ചാറ്റല്‍ മഴയിലും സമ്മേളനത്തിന് എത്തിയ സദസ്സ് കണ്ടു അമ്പരന്നു എന്നുവേണം പറയാന്‍ .ഏറെ ആളുകള്‍ക്ക് ഉച്ചക്ക് ഭക്ഷണം ലഭിച്ചില്ല.(സമ്മേളന വിജയം ലക്ഷ്യമാക്കി വന്ന ആരും അതില്‍ പരിഭവിച്ചു കണ്ടില്ല )കേരള ജംഇഅത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി ജമാലുദ്ദീന്‍ ഫറൂഖി,പ്രൊഫസ്സര്‍:ശസുദീന്‍ പലകോട് എന്നിവര്‍ ആയിരുന്നു സമ്മേളനത്തിലെ മുഖ്യ അതിഥികള്‍ .ഖുര്‍ആന്‍ പഠിതാക്കളുടെ അനുഭവങ്ങള്‍ പങ്കുവെക്കപെട്ടപോള്‍ സദസ്സിനു അതൊരു പ്രചോതനം കൂടിയാവുകയായിരുന്നു.ഖുര്‍ആന്‍ പഠനത്തില്‍ തങ്ങളും ഒട്ടും പിറകിലല്ല എന്ന് വിളിച്ചറിയിക്കുന്നതായിരുന്നു സ്ത്രീകളുടെ ഭാകത്തു നിന്നുള്ള അനുഭവ വിവരണം.ഖുര്‍ആന്‍ തങ്ങളുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ വിവരിക്കുമ്പോള്‍ ഏറെ ആവേശം അതില്‍ നിഴലിച്ചിരുന്നു.
ജമാലുദീന്‍ ഫറൂഖി യുടെ മുഖ്യ പ്രഭാഷണം ഏറെ തിരിച്ചറിവുകളാണ് സദസ്സിനു നല്‍കിയത് .ഈ വിശുദ്ധ ഗ്രന്ഥം മാറോടണച്ചു വീണ്ടും വീണ്ടും ഹൃദ്ദ്യസ്ഥമാക്കുവാന്‍ വിശ്വാസികള്‍ ശ്രമിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു .ഖുര്‍ആന്‍റെ വിസ്മയങ്ങളായ ഉല്ബോധനങ്ങള്‍ ഉള്‍കൊള്ളുവാന്‍ വിശ്വാസികള്‍ പരിശ്രമിക്കുക ,അനേഷണത്തിലൂടെ പഠനത്തിലൂടെ അല്ലാഹുവേ കണ്ടെത്തുവാന്‍ വിശ്വാസികള്‍ക്ക് കഴിയണം ,ഖുര്‍ആന്‍ എല്ലാ അറിവുകള്‍ക്കും മീതെയാണ് "എങ്ങിനെ"എന്ന് ചോദ്യത്തിന് സയന്‍സും ടെക്നോളജിയും വ്യക്തമായ മറുപടി പറയുന്നില്ല എന്നാല്‍ ഖുര്‍ആന്‍ ഓരോ മനുഷ്യന്റെയും ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുന്നു കാരണം ഖുര്‍ആന്‍ പ്രപഞ്ചനാഥനായ ദൈവത്തിന്റെ ദിവ്യ വെളിപാടുകള്‍ (വഹയ്)ആണ് .അതൊരു അമാനുഷിക ഗ്രന്ഥം കൂടിയാകുന്നു അതിനു മാത്രമേ "എങ്ങിനെ"എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുവാന്‍ കഴിയു എന്ന് അദ്ദേഹം പറഞ്ഞു.
ഖുര്‍ആന്‍ ജീവിതത്തിലേക്ക് എന്ന വിഷയത്തില്‍ സംസാരിച്ച ശസുദീന്‍ പാലകോട് കെ കെ സുല്ലമി ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍ എന്ന മഹാ പ്രസ്ഥാനത്തിന് വിത്ത് പാകിയത് അനുസ്മരിച്ചുപോല്‍ സദസ്സ് ഒരുവേള ആ മഹാനുഭാവന് വേണ്ടി നിശബ്ദമായി പ്രാര്‍ഥിച്ചു കാണണം .അല്ലാഹുവിന്റെ കാരുന്ന്യം ഖുര്‍ആന്‍ലൂടെ തിരിച്ചറിയുവാന്‍ വിശ്വാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.ഖുര്‍ആന്‍നെ ജീവിതത്തോട് ചേര്‍ത്ത് വെച്ച് നമ്മില്‍ നിന്ന് വേര്‍പിരിഞ്ഞ "കമല സുരയ്യ "എന്ന കഥാകാരിയെ അദ്ദേഹം സന്നര്ഭികമായി അനുസ്മരിച്ചു .സുനാമികള്‍ ആവര്തിക്കപെടുന്നു വിശ്വാസികള്‍ ജാഗരൂഗ രാവുകയും കര്‍മ്മ രംഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക അദ്ദേഹം ഉണര്‍ത്തി.
സമയമില്ല എന്ന കാരണം പറഞ്ഞു ഖുര്‍ആന്‍ പഠിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കുന്ന ആളുകള്‍ക്ക് കഠിനമായ ശിക്ഷയുണ്ട് എന്ന് സമാപന പ്രസംഗത്തില്‍ അല്ഖോര്‍ യൂണിറ്റിലെ പ്രഭോധകാനും യുവപണ്ഡിതനുമായ അബ്ദുല്‍ ഹകീം പറളി സദസ്സിനു മുന്നറിയപ് നല്‍കി .സഹാബിമാര്‍ ഖുര്‍ആന്‍ പഠനത്തിനും ദീനിന് വേണ്ടിയും അനുഭവിച്ച ത്യാകങ്ങള്‍ ശക്തമായ ഭാഷയില്‍ ഉണര്‍ത്തിയ ഹകീം പറളി പുതിയ ഉണര്‍വാണ് സദസ്സിനു നല്‍കിയത് പ്രാര്‍ത്ഥന നിര്‍ഭരമായ അദ്ദേഹത്തിന്റെ പ്രസംഗം സദസ്സില്‍ ചലനങ്ങള്‍ സൃഷ്ട്ടിച്ചു എന്നുതന്നെ വേണം പറയാന്‍ .
ഇസ്ലാഹി സെന്റര് നടത്തിയ ഖുര്‍ആന്‍ പരീക്ഷയില്‍ വിജച്ചയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ ഷെയ്ഖ് ആഇത് ബിന്‍ ദബ്സാന്‍ അല്‍ ബഹ്ത്വാനി വിതരണം നടത്തി. മൂന്നു വര്ഷം കൊണ്ട് ഖുര്‍ആന്‍ന്‍റെ ആശയങ്ങള്‍ ഈവര്‍ക്കും ഹൃദ്യസ്തമാക്കുവാന്‍ പറ്റുന്ന വിതതിലുള്ള "അല്‍ നൂര്‍ "(The light)എന്ന പുതിയ പഠന പദ്ധതിക്ക് തിരികൊളുതിയാണ് ഖുര്‍ആന്‍ സമ്മേളനം അവസാനിച്ചത്.സമ്മേളന ഹാളില്‍ നിന്നും പരസ്പരം ആശ്ലേഷിച്ചും ഹസ്തദാനംനല്‍കിയും പുറത്തിറങ്ങുന്ന ഇസ്ലാഹി പ്രവര്‍ത്തകരെ പകല്‍ പൈത നനുത്ത ചാറ്റല്‍ മഴയെ തഴുകിയ കുളിര്‍കാറ്റ് പതുകെ വീശുന്നുണ്ടായിരുന്നു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം