പാലക്കാട്: ‘അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മ്മികതക്കുമെതിരെ നവോത്ഥാന മുന്നേറ്റം’ എന്ന പ്രമേയവുമായി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) സംസ്ഥാന വ്യാപകമായി നടത്തി വരുന്ന കാമ്പയ്‌ന്റെ ഭാഗമായി നാളെയും മറ്റന്നാളും (23, 24) പാലക്കാട് മുജാഹിദ് ജില്ല സമ്മേളനം നടക്കും. പാലക്കാട് സ്റ്റേഡിയം ഗ്രൗഡിലെ തൗഹീദ് നഗറില്‍ നാളെ നടക്കുന്ന പൊതുസമ്മേളനം വൈകീട്ട് 4.30 ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ: ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. കെ ജെ യു സംസ്ഥാന ട്രഷറര്‍ ഈസ മദനി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പി എം എ ഗഫൂർ, ജാഫര്‍ വാണിമേൽ, ശറഫുദ്ദീന്‍ സലഫി, അബ്ദുള്‍ ലത്തീഫ് കരുമ്പുലാക്കൽ, ഷെഫീഖ് അസ്‌ലം പ്രഭാഷണങ്ങള്‍ നടത്തും. പാലക്കാട് നഗരസഭ അധ്യക്ഷന്‍ അബ്ദുള്‍ ഖുദൂസ് അതിഥിയായിരിക്കും.
തൗഹീദ് നഗർ, ശബാബ്, ഐ സി സി ഓഡിറ്റോറിയം എന്നീ മൂന്ന് വേദികളിലായി പ്രവര്‍ത്തക സമ്മേളനം, ദഅവ സമ്മേളനം, ഫെയ്‌സ് ടു ഫെയ്‌സ്, വനിത സമ്മേളനം, ബാലകൗതുകം-വിദ്യാര്‍ത്ഥി യുവജന സമ്മേളനം, സമാപന സമ്മേളനം എന്നീ എട്ടു സെഷനുകളിലായാണ് സമ്മേളനം നടക്കുക.
24ന് രാവിലെ 9.30 ന് ശബാബ് നഗറില്‍ ആരംഭിക്കുന്ന ദഅവ സമ്മേളനം ഐ എസ് എം ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്യും. കെ എന്‍ എം ജില്ലാ പ്രസിഡന്റ് ഡോ: സലീം ചെര്‍പ്പുളശ്ശേരി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ വിവിധ വിഷയങ്ങളില്‍ കെ എ അബ്ദുൽ ഹസീബ് മദനി, അബ്ദുല്‍ ഖാദര്‍ ചളവറ പ്രഭാഷണം നടത്തും. ഐ സി സി ഓഡിറ്റോറിയത്തില്‍ രാവിലെ 9.30ന് ബാലകകൗതുകം പരിപാടിയും ഉച്ചക്ക് 2.30 ന് വിദ്യാര്‍ത്ഥി-യുവജന സമ്മേളനവും നടക്കും. ഇസ്മായില്‍ കരിയാട്, ഹര്‍ഷിദ് മാത്തോട്ടം വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.
രാവിലെ 11.30 ന് ശബാബ് നഗറില്‍ ഫെയ്‌സ് ടു ഫെയ്‌സ് പരിപാടിയും ഉച്ചക്ക് 2.30 ന് വനിത സമ്മേളനത്തില്‍ നൂറുന്നീസ നജാത്തിയ, സൈനബ ശറഫിയ്യ, ഷെമീമ ഇസ്‌ലാഹിയ വിഷയങ്ങളവതരിപ്പിക്കും. വൈകീട്ട് 4.30 ന് ആരംഭിക്കുന്ന സമാപന സമ്മേളനത്തിൽ അബ്ദുല്‍ അലി മദനി, അലി മദനി മൊറയൂര്‍ സംസാരിക്കും.
www.markazudawa.org എന്ന സൈറ്റിലും, ബൈലക്സ് മെസഞ്ചറിലെ കേരള ഇസ്‌ലാഹി ക്ലാസ് റൂമിലും (www.islahiclassroom.com) സമ്മേളനം ഓണ്‍ലൈനായി വീക്ഷിക്കാന്‍ കഴിയും.

0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം