ഫുജൈറ: യു എ ഇയിലെ ഫുജൈറ ഇസ്‌ലാഹി സെന്റർ ജൂബിലി ആഘോഷങ്ങൾക്ക് ഒരുങ്ങുന്നു. ‘ഖുർആൻ സംസ്കരണത്തിന് സമാധാനത്തിന്’ എന്ന പ്രമേയത്തിൽ ഒരുവർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് ഇസ്‌ലാഹി സെന്റർ പ്രവർത്തക സംഗമം രൂപം നൽകി.
ഖുർആൻ സംഗമം, കുടുംബ സംഗമം, സെമിനാർ, വിജ്ഞാന മത്സരങ്ങൾ, ഓൺലൈൻ മദ്‌റസ, ഓൺലൈൻ ഖുർആൻ-ഹദീസ് പഠന വേദി തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾക്ക് ഏപ്രിൽ എട്ടിന് ഉദ്ഘാടന സമ്മേളനത്തോടെ തുടക്കമാവും. സമ്മേളനം യു ഏ ഇ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് വി പി അഹ്‌മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്യും. പി ഐ മുജീബുർറഹ്മാൻ, ഖാലിദ് മദനി, ശൈഖ് മുഹമ്മദ് മൌലവി പങ്കെടുക്കും.
പ്രവർത്തക സംഗമത്തിൽ പി എ ഹുസൈൻ അധ്യക്ഷത വഹിച്ചു. അബ്ദുർറസാഖ് പാറപ്പുറത്ത്, ഷാനവാസ് മതിലകം, ഫാറൂഖ് ഹുസൈൻ, കെ പി അഷ്‌റഫ് വാരണാക്കര ചർച്ചക്ക് നേതൃത്വം നൽകി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം