മഞ്ചേരി: അന്ധവിശ്വാസങ്ങള്‍ക്കും, അധാര്‍മ്മികതക്കുമെതിരെ നവോഥാന മുന്നേറ്റം എന്ന പ്രമേയവുമായി ഏപ്രില്‍ 30, മെയ് 1 തിയ്യതികളില്‍ മഞ്ചേരിയില്‍ നടക്കുന്ന മലപ്പുറം ഈസ്റ്റ് ജില്ലാ മുജാഹിദ് സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ഏപ്രില്‍ 21 ന് (വ്യാഴം) രണ്ട് മേഖലകളില...ായി പദയാത്ര സംഘടിപ്പിക്കും. പടിഞ്ഞാറന്‍ മേഖല പദയാത്ര രാവിലെ 8.30ന് മലപ്പുറം കോട്ടപ്പടിയില്‍ നിന്ന് ആരംഭിക്കും. കെ അബൂബക്കര്‍ മൗലവി പുളിക്കല്‍, പി ഉബൈദുള്ള, വി പി അനില്‍, അലി മദനി മൊറയൂര്‍ എന്നിവര്‍ പ്രസംഗിക്കും. കിഴക്കന്‍ മേഖല പദയാത്ര രാവിലെ എടക്കരയില്‍ നിന്ന് ആരംഭിക്കും. കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി ടി ബീരാന്‍കുട്ടി സുല്ലമി ഉദ്‌ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഒ ടി ജെയിംസ്, ടി പി അശ്‌റഫലി, ജാബിര്‍ അമാനി പ്രസംഗിക്കും. ഇരു ജാഥകളും വൈകിട്ട് 5.30ന് എടവണ്ണയില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും.
സമാപന സമ്മേളനം ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ ഹുസെന്‍ മടവൂര്‍ ഉദ്‌ഘാടനം ചെയ്യും. അബ്‌ദുലത്തീഫ് കരുമ്പിലാക്കല്‍, സുല്‍ഫീക്കര്‍ അലി, വി എ കരീം, മുഹമ്മദ്‌കുട്ടി പ്രസംഗിക്കും. സമ്മേളനത്തിന്റെ ഭാഗമായി വിവിധ പഞ്ചായത്ത്, ശാഖാ തലങ്ങളില്‍ സംഗമങ്ങളും, പൊതുജനസമ്പര്‍ക്ക പരിപാടികളും നടന്നു വരുന്നു. വിവിധ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി റിലീജിയസ് സ്‌കൂളുകളും, വേനല്‍തമ്പുകളും നടക്കുന്നുണ്ട്. സമ്മേളനത്തിന്റെ സന്ദേശം ജില്ലയിലെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് എത്തിക്കും. സമ്മേളനത്തില്‍ വനിതകളും, വിദ്യാര്‍ഥികളും ഉള്‍പ്പെടെ പതിനായിരത്തിലധികം പേര്‍ പങ്കെടുക്കും. മഞ്ചേരിയില്‍ നടന്ന പത്രസമ്മേളനത്തില്‍ കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി ടി ബീരാന്‍കുട്ടി സുല്ലമി, ജില്ലാ നേതാക്കളായ പി ഹംസ സുല്ലമി, വി ടി ഹംസ, എ നൂറുദ്ദീന്‍ എടവണ്ണ, കെ അബ്‌ദുല്‍ഖയ്യൂം സുല്ലമി എന്നിവര്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം