Friday, February 27, 2009

ആദര്‍ശം, നേതൃത്വം, സംഘടന [പ്രഭാഷണം- ഇബ്രാഹിം ബുസ്‌താനി]

Read More

Thursday, February 26, 2009

എം എസ് എം മെഡിക്കല്‍ സമ്മേളനം: സന്ദേശ പ്രചരണം നടത്തി

Read More

ഇസ്‌ലാം സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും നീതിയുടെയും മതം


Read More

Wednesday, February 25, 2009

മുഖാമുഖം -മുസ്‌ലിം [ചോദ്യോത്തരം]
























































Read More

സമ്മാനദാനവും കുടുംബസംഗമവും


ജുബൈല്‍: സ‌ഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജുബൈല്‍ ശാഖ ‘ദ‌അ്വ’ വിഭാഗവും ‘ഫാമിലി വിംഗും’ സംയുക്തമായി 2009 ഫെബ്രുവരി 27 വെള്ളിയാഴ്ച വൈകുന്നേരം 3:30 മുതല്‍ 9:00 വരെ ജുബൈല്‍ ‘ശര്‍ഖ് ബീച്ച് ക്യാമ്പില്‍’ (Sharq Beach Camp) വെച്ച് സ‌ഊദി മലയാളി ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ, ഖുര്‍‌ആന്‍ ഹിഫ്‌ദ് മത്സരം എന്നിവയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും കുടുംബസംഗമവും നടത്തുന്നു.


വിജ്ഞാനപ്രദമായ ക്ലാസ്സുകള്‍ക്ക് പുറമെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വ്യത്യസ്ഥ മത്സരങ്ങളും ഉണ്ടായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍, ഫെബ്രു. 26 നകം പ്രോഗ്രാം കണ്‍‌വീനര്‍ (മൊബൈല്‍ നമ്പര്‍ : 0562127902) വശം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.


കാര്യപരിപാടി


3.30 പി എം - 4.00 പി എം : റെജിസ്ട്രേഷന്‍ & റിഫ്രെഷ്മെന്റ്


4.00 പി എം - 5.45 പി എം : ഫണ്‍ & സ്പോര്‍ട്സ് പ്രോഗ്രാംസ്
(പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും വെവ്വേറെ)


മഗ്‌രിബ് നമസ്കാരം


6.15 പി എം - 7.30 പി എം : സമ്മാന വിതരണം
(സ‌ഊദി മലയളി ഖു‌ര്‍‌ആന്‍ വിജ്ഞാന പരീക്ഷ, ഹിഫ്‌ദ് വിജയികള്‍ക്ക്)


മുഖ്യാതിഥി : ശൈഖ് ഖാലിദ് അബ്ദുര്‍‌റഹിമാന്‍ അല്‍ ജാബെര്‍
(ചെയര്‍മാന്‍, ജുബൈല്‍ ജം‌ഇയ്യത്തുല്‍ ഖൈരിയ്യ ലി തഹ്‌ഫീദില്‍ ഖുര്‍‌ആന്‍)


ക്ലാസ് 1 : "Expatriates & World Financial Crisis"

സി എച് അബ്ദുര്‍ഹിമാന്‍
(ഫിനാന്‍സ് അഡ്വൈസര്‍, തെസ്നീ പെട്രൊ കെമി.)


ഇശാ നമസ്കാരം


ക്ലാസ് 2 : “നിഷ്‌കളങ്ക ജീവിതം”

മൌലവി ശഫീഖ് അസ്‌ലം

(സ‌ഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദമ്മാം)


ഡിന്നര്‍
ലൊക്കേഷന്‍ മാപ്പ്
Read More

സി ഐ ഇ ആര്‍ മദ്‌റസാ വിജ്ഞാനോത്സവം; മലപ്പുറത്തിന് കിരീടം

Read More

Monday, February 23, 2009

ഐ എസ് എം സാംസ്ഥാന സമ്മേളനം 2010 ജനുവരി 2,3 തൃശൂരില്‍

Read More

വെളിച്ചത്തിന്റെ വഴി (റേഡിയോ ഏഷ്യ)

റേഡിയോ ഏഷ്യ പ്രതിനിധി ഹിശാം അബ്ദുസ്സലാം, പ്രമുഖ വാഗ്‌മി ജനാബ് ഖാലിദ് മദനിയുമായി (ശ്രീമൂലനഗരം) നടത്തിയ റേഡിയോ അഭിമുഖം.

Read More

ഇസ്‌ലാമിന്റെ വിശുദ്ധിയും സൗന്ദര്യവും സംരക്ഷിക്കേണ്ടത്‌ വിശ്വാസി സമൂഹം



ജുബൈല്‍ : ജനാധിപത്യത്തിന്റെ പഴുതിലൂടെ വളര്‍ന്നുവരുന്ന വര്‍ഗീയ ഫാസിസത്തെയും, മതവര്‍ഗീയതയെയും കരുതിയിരിക്കണമെന്നും, ഇസ്‌ലാമിന്റെ വിശുദ്ധിയും സൗന്ദര്യവും വികലമാക്കുന്ന രീതിയില്‍ യാഥാസ്‌തികപൗരോഹിത്യവും, നവയാഥാസ്‌ഥികരും നടത്തുന്ന പുത്തന്‍വാദങ്ങള്‍ക്കെതിരെ ശക്‌തമായി രംഗത്തിറങ്ങാന്‍ നവോഥ്‌താനപ്രസ്‌ഥാന പ്രവര്‍ത്തകര്‍ അണിനിരക്കെണമെന്നും സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍, ജുബൈല്‍ കൗണ്‍സില്‍ യോഗം ആഹ്വാനം ചെയ്‌തു.

ധാര്‍മ്മികമൂല്യങ്ങള്‍ക്ക്‌ ഒട്ടും വിലകല്‍പ്പിക്കാത്ത നവപാശ്‌ചാത്യ ചാനല്‍ സംസ്‌കാരത്തിന്റെ കടന്നുകയറ്റത്തിന്നെതിരെ യുവതലമുറ കര്‍മനിരതരാവണമെന്നും കൗണ്‍സില്‍ ആഹ്വാനം ചെയ്‌തു.
സെന്ററിന്റെ 2009 - 2011 വര്‍ഷങ്ങളിലേക്ക്‌ സീതി. കെ. പന്തീരങ്കാവ്‌ പ്രസിഡണ്ടും, എം. ഹബീബ്‌ റഹ്‌മാന്‍ പാലത്തിങ്ങല്‍ ജനറല്‍ സെക്രട്ടറിയുമായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹസ്സന്‍ സഖാഫ്‌ തങ്ങള്‍ (മുഖ്യ ഉപദേഷ്‌ടാവ്‌), നൂര്‍ മുഹമ്മദ്‌ കല്ലിങ്ങല്‍ (ട്രഷറര്‍), ഡോ. അബുബക്കര്‍ സിദ്ധീഖ്‌, ജലാലുദ്ധീന്‍ അഹമ്മദ്‌ (വൈസ്‌ പ്രസി.), അബ്‌ദുള്‍ റഊഫ്‌. എ. ഫറൂഖ്‌ കോളേജ്‌, മുഹമ്മദ്‌ ഫാറൂഖ്‌ സ്വലാഹി എടത്തനാട്ടുകര (സെക്രട്ടറി), നിയാസ്‌ കോക്കൂര്‍ (സംഘടന സെക്രട്ടറി) എന്നിവരാണ്‌ മറ്റു ഭാരവാഹികള്‍. വിവിധവകുപ്പ്‌ കണ്‍വീനര്‍മാരായി ഡോ. അബുബക്കര്‍ (ദഅ്‌വ), മുഹമ്മദ്‌ മുസ്വദ്ധിഖ്‌ അരീക്കോട്‌ (ഖുര്‍ആന്‍ ലേര്‍ണിംഗ്‌ സ്‌കൂള്‍), അബ്‌ദുള്‍ സലിം തളിക്കുളം (ട്രൂത്ത്‌), അബ്‌ദുള്‍ അസീസ്‌ ഒറ്റയില്‍ (ഫാമിലി വിംഗ്‌), ജലാലുദ്ധീന്‍ (ഓഫീസ്‌ അഡ്‌മിന്‍), അബ്‌ദുള്‍ ഗഫൂര്‍ ചെട്ടിപ്പടി (സബ്‌സ്‌ക്രിപ്‌ഷന്‍സ്‌), മുഹമ്മദ്‌ ഫാറൂഖ്‌ (ഹജ്‌, ഉംറ), മുഹമ്മദ്‌ അലി നാട്യമംഗലം (ശബാബ്‌, പുടവ, അത്തൗഹീദ്‌), അബ്‌ദുള്‍ നാസര്‍ കടമ്പഴിപ്പുറം (ഓഡിയോ വീഡിയോ ലൈബ്രറി), അബ്‌ദുള്‍ ജലീല്‍ പരപ്പനങ്ങാടി (ഐ. ടി), മുഹമ്മദ്‌ കുട്ടി കാഞ്ഞിരമുക്ക്‌ (ഫിത്വ്ര്‍ സക്കാത്ത്‌, സ്വദഖ), ഹബീബ്‌ റഹ്‌മാന്‍ (സാമൂഹ്യ ക്ഷേമം, ഡ്രോപ്‌സ്‌), കോയമോന്‍ ഒട്ടുമ്മല്‍ (പബി്‌ളസിറ്റി), നിയാസ്‌ (അംഗത്വം), കെ. ടി മുഹമ്മദ്‌, ഷബീര്‍ ബാബു കുനിയില്‍, നൂര്‍ മുഹമ്മദ്‌ (ഫൈനാന്‍സ്‌), ഹസ്സന്‍ സഖാഫ്‌ തങ്ങള്‍ ( പബി്‌ളക്‌ റിലേഷന്‍സ്‌), അബ്‌ദുള്‍ റഊഫ്‌ (എഡ്യുക്കേഷന്‍, കരിയര്‍ ഗൈഡന്‍സ്‌), എന്നിവരേയും തെരഞ്ഞെടുത്തു.

ജുബൈല്‍ ഗോള്‍ഡ്‌ മാര്‍ക്കററിലുളള ഇസ്ലാഹി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ദ്വൈവാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സീതി. കെ, പന്തീരങ്കാവ്‌ അദ്ധ്യക്ഷത വഹിച്ചു. ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മററി വൈസ്‌ ചെയര്‍മാന്‍ ഈസ്സ മദനി തെരഞ്ഞെടുപ്പ്‌ നിയന്ത്രിച്ചു. നിയാസ്‌ കോക്കൂര്‍ കഴിഞ്ഞ രണ്ട്‌ വര്‍ഷത്തെ പ്രവര്‍ത്തന-സാമ്പത്തിക റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. അബ്‌ദുള്‍ റഊഫ്‌ നന്ദി പറഞ്ഞു.
Read More

Sunday, February 22, 2009

എം എസ് എം മെഡിക്കല്‍ കോണ്‍ഫറന്‍സ് എക്സിബിഷന്‍ 27 ന് തുടങ്ങും

Read More

ഇസ്ലാം നീതിക്ക് നന്മക്ക്: ഹുസൈന്‍ മടവൂര്‍, ജാഫര്‍ വാണിമേല്‍

Read More

Saturday, February 21, 2009

ക്യു എല്‍ എസ് പഠിതാക്കളുടെ ജില്ലാ സംഗമം 23 ന്


Read More

കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക ഐ എസ് എം സംഗമം നടത്തി




Read More

സി ഐ ഇ ആര്‍ സംസ്ഥാന മദ്‌റസാ വിജ്ഞാനോത്സവം നാളെ മുതല്‍ വാഴക്കാട്ട്


Read More

Wednesday, February 18, 2009

എം എസ് എം മെഡിക്കല്‍ ക്യാമ്പിന് അന്തിമ രൂപമായി

Read More

അല്‍‌ഐന്‍ ഇസ്‌ലാഹി സെന്ററിന് പുതിയ ഭരണസാരഥ്യം

 

അല്‍ഐന്‍ : 2009-10 വര്‍ഷത്തേക്കുള്ള അല്‍ ഐന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുഹമ്മദ് കുട്ടി എന്ന ചെറിയ ബാവ (പ്രസിഡണ്ട്‌), ബീരാന്‍ സലഫി, അബ്ദുല്‍ അസീസ്‌ കാലടി (വൈ, പ്രസിഡന്‍റ്), ശരഫുദ്ധീന്‍ മദനി (ജന:സെക്രടറി), സൈനുദ്ധീന്‍.ടി.എ. (ഫിനാന്‍സ് സെക്രട്ടറി), അബ്ദുള്ള മദനി, ഫൈസല്‍ അന്‍സാരി, അബ്ദുല്‍ നസീര്‍.സി, യൂസുഫ്.ടി, സാദിക്ക് അലി.സി, (സെക്രടരിമാര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. 

വി.വി.ഫാറൂഖ്, എന്‍.കെ.ഫൈസല്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Read More

Monday, February 16, 2009

അറബിക് പാഠശാലകള്‍ പ്രൌഢമായ പാരമ്പര്യം തിരിച്ചു പിടിക്കണം: എം എസ് എം


Read More

മലെഗാവ്: മുസ്‌ലിം നിലപാട് മാതൃകാപരം -ഡോ. ഹുസൈന്‍ മടവൂര്‍


Read More

വര്‍ത്തമാനത്തിന് ആറ് വയസ്സ്

Read More

വിവാഹാന്വേഷണം നടത്തുമ്പോള്‍






"..قَالَ الإمَامُ أَحْمَدُ رَحِمَهُ اللَّهُ : إذَا خَطَبَ رَجُلٌ امْرَأَةً سَأَلَ عَنْ جَمَالِهَا أَوَّلًا .فَإِنْ حُمِدَ : سَأَلَ عَنْ دِينِهَا .فَإِنْ حُمِدَ : تَزَوَّجَ ، وَإِنْ لَمْ يُحْمَدْ : يَكُونُ رَدُّهُ لِأَجْلِ الدِّينِ .وَلَا يَسْأَلُ أَوَّلًا عَنْ الدِّينِ ، فَإِنْ حُمِدَ سَأَلَ عَنْ الْجَمَالِ .فَإِنْ لَمْ يُحْمَدْ رَدَّهَا .فَيَكُونُ رَدُّهُ لِلْجَمَالِ لَا لِلدِّينِ ." (الإنصاف - (ج 12 / ص 206))

ഇമാം അഹ്മദ് റഹിമഹുല്ലാഹ് പറഞ്ഞു: ഒരാള്‍ വിവാഹാന്വേഷണം നടത്തുമ്പോള്‍ ഒന്നാമതായി അവളുടെ സൌന്ദര്യതെക്കുറിച്ചു ചോദിക്കട്ടെ. അത് തൃപ്തികരമെങ്കില്‍, അവളുടെ ദീനിനെക്കുറിച്ചു ചോദിക്കട്ടെ, അത് തൃപ്തികരമെങ്കില്‍ വിവാഹം കഴിക്കട്ടെ. തൃപ്തികരമല്ലെങ്കില്‍ അവളെ ഒഴിവാക്കുന്നത് ദീനിന്‍റെ പേരിലാകും. ഒന്നാമതായി ദീനിനെക്കുറിച്ചല്ല ചോദിക്കേണ്ടത്‌. അങ്ങിനെയാവുമ്പോള്‍ അത് ത്രിപ്തികരമാണെങ്കില്‍ സൌന്ദര്യതെക്കുറിച്ചു ചോദിക്കും. അത് തൃപ്തികരമല്ലെങ്കില്‍ അവളെ ഒഴിവാക്കും. അപ്പോള്‍ അവളെ ഒഴിവാക്കുന്നത്, സൌന്ദര്യത്തിന്‍റെ പേരിലായിരിക്കും, ദീനിന്‍റെ കാരണത്താലായിരിക്കില്ല.”

-അല്‍ ഇന്‍സാഫ് , വാല്യം 12 പേജ് 206

Read More

ബുദ്ധിമുട്ടുണ്ടാക്കുന്ന ചോദ്യങ്ങള്‍!

Read More

Sunday, February 15, 2009

അറബിക് വിദ്യാര്‍ഥി സമ്മേളനം ഇന്ന്

Read More

Saturday, February 14, 2009

എം എസ് എം അറബിക് സമ്മേളനം നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Read More

ഐ എസ് എം ദക്ഷിണമേഖലാ പ്രതിനിധി സമ്മേളനം ഇന്ന് മുതല്‍ തൊടുപുഴയില്‍


Read More

Wednesday, February 11, 2009

മുജാഹിദാണോ?

മുജാഹിദാണോ?



Enter your email address:

Delivered by Mujahid

Read More

ഇസ്‌ലാഹി മൂവ്‌മെന്റ് അഖിലേന്ത്യാകമ്മിറ്റി പുനസ്സംഘടിപ്പിച്ചു

Read More

Tuesday, February 10, 2009

സുമനസ്സുകളുടെ കൂ‍ട്ടായ്മയൊരുക്കി സമവായത്തിന്റെ സാധ്യത തേടണം: മടവൂര്‍

Read More

Monday, February 09, 2009

സൌജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്


Read More

Sunday, February 08, 2009

വ്യതിചലിച്ചവര്‍ ആദര്‍ശത്തിലേക്ക് തിരിച്ചുവരണം: കെ ജെ യു


Read More

സി ഐ ഇ ആര്‍ മദ്‌റസ വിജ്ഞാനോത്സവം 22, 23 ന് വാഴക്കാട്


Read More

Wednesday, February 04, 2009

ഐ എസ് എം സംസ്ഥാന സമ്മേളനം അടുത്തവര്‍ഷം തൃശൂരില്‍

Read More

അജ് മാന്‍ ഇസ് ലാഹി സെന്ററിനു പുതിയ ഭാരവാഹികള്‍





അജ്മാന്‍ : അജ്മാന്‍ ഇസ്‌ലാഹി സെന്ററിന്റെ 2009-2010 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ്: അബുബക്കര്‍ കെ കെ
വൈസ് പ്രസിഡന്റ്: ഇബ്രാഹിം എം പി, വി പി അഹമദ് കുട്ടി മദനി.

ജന. സെക്രട്ടറി: കെ എ ജാഫര്‍ സാദിഖ്.
സെക്രട്ടറി: റഫീഖ് നരിക്കുനി, ശരീഫ് അലി ഓ കെ, നൂറുദ്ദീന്‍ എ എച്ച്, ഹംസ എന്‍ കാടാമ്പുഴ, ഫഹീം കൊച്ചി.

ഫിനാന്‍സ് സെക്രട്ടറി: അബ്ദുല്‍ ജസീല്‍ പി കെ.

പ്രവര്‍ത്തക സമിതി അംഗങ്ങള്‍:
മുബാറക്ക്‌ അലി, അശ് റഫ് പി ടി, റസല്‍ വി എ, ഹബീബ് കെ, ജിസാര്‍ ഐ, അലി അക്ബര്‍ സി എം, റസാഖ് പെരിങ്ങോട്, നൌഫല്‍ പി എ, അബ്ദുല്‍ ജബ്ബാര്‍, മഹമൂദ്, അബ്ദുല്ലാ ജാബിര്‍.

ഇസ്ലാഹി സെന്ററില്‍ ചേര്‍ന്ന ജനല്‍ബോഡി യോഗത്തില്‍ കെ. എ. ജമാല്‍ തിരഞ്ഞെടുപ്പ്‌നടപടികള്‍ നിയന്ത്രിച്ചു.

ശിഹാബുദ്ദീന്‍ സ്വലാഹി ഉദ്ബോധനം നിര്‍വ്വഹിച്ച യോഗത്തില്‍ ഇബ്രാഹിം എം പി, വി പി അഹ്മദ് കുട്ടി മദനി, ഫഹീം കൊച്ചി, ജാഫര്‍ സാദിഖ്, അബുബക്കര്‍ കെ കെ, അലി അക്ബര്‍ ഫാറൂഖി, റഫീഖ് നരിക്കുനി സംസാരിച്ചു.
Read More

Monday, February 02, 2009

ആലുവ സംവാദം: മരണപ്പെട്ടവരോട്‌ പ്രാര്‍ഥിക്കാന്‍ പുതിയ ഹദീസുകളോ?

നവയാഥാസ്ഥിതികരുമായി ആലുവ കുന്നത്തേരിയില്‍ നടന്ന സംവാദത്തില്‍ കോടിക്കണക്കിന്‌ മനുഷ്യന്മാര്‍-സ്ഥലവ്യത്യാസവും സമയവ്യത്യാസവും ഭാഷാവ്യത്യാസവും പ്രശ്‌നമാക്കാതെ- നബി(സ)യെ വിളിച്ച്‌തേടിയാല്‍ നബി(സ) അവരുടെയെല്ലാം സഹായതേട്ടം കേള്‍ക്കുകയും ഉത്തരം നല്‍കുകയും ചെയ്യുമെന്നതിന്‌ പ്രധാനമായും ഉദ്ധരിച്ചത്‌ ഈ ഹദീസാണ്‌. നവയാഥാസ്ഥിതികര്‍ക്ക്‌ ഇതിന്‌ മറുപടി പറയാന്‍ സാധിക്കാതെ കിതാബില്‍ ഇല്ലാത്തത്‌ ഉണ്ടെന്ന്‌ ജല്‌പിച്ച എ പി സുന്നികളുടെ മുന്നില്‍ പരാജയപ്പെട്ടു. മുജാഹിദ്‌ പ്രസ്ഥാനത്തെ അപമാനിക്കുകയും ശിര്‍ക്കിന്റെ ആളുകള്‍ക്ക്‌ ശി ര്‍ക്ക്‌ പ്രചരിപ്പിക്കാന്‍ ഉത്സാഹ വും ഉന്മേഷവും വര്‍ധിപ്പിക്കുകയുമാണ്‌ ഇവര്‍ ചെയ്‌തത്‌.....
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...