Showing posts with label ഈദ് ഗാഹ്. Show all posts
Showing posts with label ഈദ് ഗാഹ്. Show all posts

Tuesday, August 21, 2012

സമത്വ സന്ദേശമാണ് ലോകം തേടുന്നത്: ഹുസൈന്‍ മടവൂര്‍


പൊന്നാനി: മനുഷ്യര്‍ക്കിടയിലെ സമത്വത്തിന്റെ സന്ദേശമാണ് ലോകത്തിന്റെ ആവശ്യമെന്ന് ഓള്‍ ഇന്ത്യ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. പൊന്നാനി ഫിഷിംഗ് ഹാര്‍ബറില്‍ സംഘടിപ്പിച്ച സംയുക്ത ഈദ് ഗാഹില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ ഒരു പിതാവില്‍ നിന്നും മാതാവില്‍ നിന്നുമുള്ളവരാണെന്ന വസ്തുത ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമേ സമത്വം സാധ്യമാവൂ. വര്‍ഗീയതയും വിഭാഗീയതയും വംശഹത്യയും മനുഷ്യര്‍ തുല്യരും സമന്മാരുമല്ല എന്ന ചിന്തയില്‍ നിന്നുണ്ടാവുന്നതാണ്. മതം വിഭാവനം ചെയ്യുന്ന സാഹോദര്യവും സ്‌നേഹവും തിരിച്ചു വരേണ്ടതുണ്ട്. മതപ്രഭാഷണ വേദികളില്‍ പോലും പൊലീസ് വണ്ടിയുടെ കാവല്‍ അനിവാര്യമാകുന്ന തരത്തില്‍ മതത്തിന്റെ അന്തസ്സത്ത തകര്‍ന്നിരിക്കുന്നു. മതത്തിന്റെ വിശാലത ഉള്‍ക്കൊള്ളാന്‍ വിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ടെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു. 

 ജീവിതം സമൃദ്ധമാക്കാന്‍ നെട്ടോട്ടമോടുന്ന മനുഷ്യന്‍ യഥാര്‍ത്ഥ ഐശ്വര്യം മനസിന്റെ ഐശ്വര്യമാണെന്ന് തിരിച്ചറിയണം. ഉത്കണ്ഠ നിറഞ്ഞ മനസ്സുകളെ ശാന്തമാക്കാന്‍ ദൈവവിശ്വാസത്തിലൂടെ മാത്രമേ സാധിക്കൂ. മനശാസ്ത്രജ്ഞര്‍ സാങ്കേതികമായി പ്രയോഗിക്കുന്ന പോസിറ്റീവ് തിങ്കിംഗ് ഈ വിശ്വാസത്തിന്റെ പരിഛേദമാണ്. മനുഷ്യരുടെ ഐക്യം അനിവാര്യമായ കാലഘട്ടമാണിത്. അഭിപ്രായ വ്യത്യാസങ്ങളെ വ്യക്തിപരം എന്ന നിലയിലാണ് സമീപിക്കേണ്ടത്. സമൂഹത്തില്‍ ഐക്യബോധം സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണയുണ്ടാകണം. യോജിക്കാവുന്ന മുഴുവന്‍ മേഖലകളിലും കൂട്ടായ്മകള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. പൊതുകാര്യങ്ങളിലും സാമൂഹ്യ പ്രശ്‌നങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സമൂഹം ഐക്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
Read More

Saturday, November 12, 2011

ഇബ്രാഹിം നബി(അ) യുടെ സന്ദേശം ഉള്‍ക്കൊള്ളുക : അബ്ദുല്‍ ഹസീബ് മദനി



മസ്കറ്റ് : കലുഷിതമായിക്കൊണ്ടിരിക്കുന്ന സമകാലിക സമൂഹത്തിനു ആദര്‍ശ ധീരനായ ഇബ്രാഹിം നബി(അ) യുടെ സന്ദേശം ഉള്കൊള്ളുന്നതിലൂടെ ശാന്തി കൈവരിക്കാന്‍ കഴിയുമെന്ന് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുല്‍ ഹസീബ് മദനി ഉല്‍ബോധിപ്പിച്ചു. മസ്കറ്റ് ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ഈദ് ഗാഹിനു നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ജീവിത ഭാരം പേറി പ്രവാസലോകത്ത്‌ താമസിക്കുന്ന മലയാളി സമൂഹത്തിനു സമാധാനത്തോടെ ഈദ് ആഘോഷിക്കാന്‍ അവസരം ലഭിക്കുന്നതിലൂടെ വിശ്വാസി സമൂഹത്തിനു ലഭിക്കുന്ന സ്വീകാര്യതയെ അദ്ദേഹം പ്രശംസിച്ചു. റൂവി ഫാമിലി ഷോപ്പിംഗ് കോമ്പൌണ്ടില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ നൂറുക്കണക്കിനു പേര്‍ പങ്കെടുത്തു.
Read More

Wednesday, November 09, 2011

മനുഷ്യന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറാകണം: ഡോ. ഹുസൈന്‍ മടവൂര്‍



കോഴിക്കോട്: മനുഷ്യന്റെ മഹത്വം ഉയര്‍ത്തിപിടിക്കാന്‍ സമൂഹം തയ്യാറായാല്‍ സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍. കോഴിക്കോട് ബീച്ചില്‍ നടന്ന സംയുക്ത ഈദ്ഗാഹില്‍ പെരുന്നാള്‍ ഖുത്തുബ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ലോകത്തില്‍ ജീവിക്കുന്ന 700 കോടി ജനങ്ങളും ഒരേ സന്തതി പരമ്പരയില്‍ നിന്നും രൂപപ്പെട്ടതാണെന്നും ഈ മനുഷ്യര്‍ക്ക് മഹത്വം നല്കിയിരിക്കുന്നുവെന്നും ദൈവം വ്യക്തമാക്കിയതാണ്. ദൈവം മനുഷ്യന് നല്കിയ മഹത്വം മനുഷ്യന്‍ പരസ്പരം നല്കാന്‍ തയ്യാറായാല്‍ പ്രശ്‌നം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മനുഷ്യര്‍ക്കും സ്വാതന്ത്ര്യവും സമാധാനവും അവകാശങ്ങളും നല്കാനും നമ്മള്‍ തയ്യാറാകണം. സമാധാനവും ശാന്തിയും സ്വാതന്ത്ര്യവും ഇന്ന് ലോകത്തില്‍ നിന്നും അപ്രത്യക്ഷമാവുകയാണെന്നും സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതാണ് ഇന്ന് ലോകത്തില്‍ മറ്റ് പല സ്ഥലങ്ങളില്‍ നടക്കന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

 പ്രവാചകന്‍ ഇബ്‌റാഹിം നബിയുടെ പ്രാര്‍ത്ഥനകളില്‍ പ്രധാനമായത് സ്വന്തം നാട്ടില്‍ സമാധാനത്തിന് വേണ്ടിയുള്ളതായിരുന്നുവെന്ന് ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ ഐക്യവും മതേതരത്വവും കാത്തുസൂക്ഷിക്കാന്‍ രാജ്യത്തെ പൗരന്‍മാരെന്ന നിലയില്‍ മുസ്‌ലിംകള്‍ക്ക് ബാധ്യതയുണ്ട്. മനുഷ്യനെ ആദരിക്കണം എന്ന് പഠിപ്പിച്ച വിശുദ്ധ ഖുര്‍ആന്റെ അനുയായികള്‍ എന്ന നിലയില്‍ ഇത് അവരുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇബ്‌റാഹിം നബിയുടെ ആഹ്വാനവും അത് തന്നെയാണ്. ഇന്നു ലോകത്തില്‍ എല്ലാ മത വിഭാഗങ്ങളിലും ആത്മീയവാണിഭക്കാര്‍ നിറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

മതത്തിന്റേയും ദൈവത്തിന്റേയും പേരില്‍ ചൂഷണം നടക്കുന്നു. പാവപ്പെട്ട മനുഷ്യരുടെ പ്രാര്‍ത്ഥനകള്‍ ദൈവത്തിലെത്തിക്കാന്‍ പണം ആവശ്യപ്പെടുന്നവരുണ്ട്. എന്നാല്‍ ദൈവത്തിന് പണത്തിന്റെ ആവശ്യമില്ല. നമ്മുടെ പ്രാര്‍ഥനകള്‍ ദൈവം കേള്‍ക്കാന്‍ ഇടയിലൊരാള്‍ക്ക് പണം നല്കണമെന്നത് ദൈവത്തിന്റെ നീതിബോധത്തിന് എതിരാണെന്നും സമൂഹം ഇതിന് കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. പണം ലഭിക്കുമെന്ന കണ്ടാല്‍ സ്വന്തം മകനെ പോലും ബലി നല്കുവാന്‍ ജനങ്ങള്‍ തയ്യാറാകുന്ന ഭീകരമായ കാലമാണിതെന്നും പണത്തിന് വേണ്ടി സ്വന്തം ഭാര്യയെ പോലും വില്‍പ്പന നടത്തുന്ന സ്ത്ഥിവിശേഷമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍ഭാടവും ധൂര്‍ത്തുമാണ് ജനങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നതെന്നും പ്രവാചക വചനങ്ങളിലേക്കും ഖുര്‍ആനിലേക്കുമുള്ള തിരിച്ചുപോക്കാണ് ഇതിന് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. 

സംയുക്ത ഈദ് ഗാഹ് സംസ്ഥാനത്തെ മറ്റിടങ്ങളിലേക്ക് വ്യാപിക്കണമെന്നും ഇപ്പോള്‍ വിട്ടുനില്‍ക്കുന്നവരെ കൂടി ഉള്‍പ്പെടുത്താന്‍ സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'അറഫ'യില്‍ ഒരു ഇമാമിന്റെ കീഴില്‍ നമസ്‌കരിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ സ്വന്തം നാട്ടില്‍ വരുമ്പോഴും അതേ ഐക്യം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംയുക്ത ഈദ്ഗാഹിനായി പ്രവര്‍ത്തിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു. നമസ്‌കാരത്തില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ ഡോ. പി ബി സലീമും പങ്കെടുത്തു.
Read More

Sunday, November 06, 2011

കോഴിക്കോട് ഈദ്ഗാഹിന് ഹുസൈന്‍ മടവൂര്‍ നേതൃത്വംനല്കും



കോഴിക്കോട്: സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബലിപെരുന്നാള്‍ നമസ്‌കാരം കോഴിക്കോട് ബീച്ചില്‍ രാവിലെ ഏഴരയ്ക്ക് നടക്കും. നമസ്‌കാരത്തിന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ നേതൃത്വം നല്കും. നമസ്‌കരിക്കാന്‍ വരുന്നവര്‍ അംഗശുദ്ധി വരുത്തി മുസല്ലയുമായി എത്തണമെന്ന് സംയുക്ത ഈദ്ഗാഹ് കമ്മിറ്റി ഭാരവാഹികളായ പി എം മുസ്സമ്മില്‍, പി ഒ അബ്ദുല്ലത്തീഫ്, ഡോ. പി സി അന്‍വര്‍ എന്നിവര്‍ അറിയിച്ചു.

Read More

Thursday, November 03, 2011

ഈദ്‌ ഗാഹ് : QIIC നാലിടങ്ങളില്‍ ഖുതുബ പരിഭാഷ നിര്‍വഹിക്കും



ദോഹ: ഖത്തര്‍ മതകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈദ്ഗാഹുകളില്‍ നാലിടത്ത് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പണ്ഡിതന്മാര്‍ ഖുതുബ പരിഭാഷ നിര്‍വഹിക്കും. മുന്‍തസ അല്‍മീറയ്ക്ക് സമീപമുള്ള അബൂബക്കര്‍ സിദ്ദിഖ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഈദ്ഗാഹില്‍ മുനീര്‍ സലഫി മങ്കട പരിഭാഷ നിര്‍വഹിക്കും. 

വക്‌റ ജദീദിലുള്ള പുതിയ ഈദ്ഗാഹില്‍ യുവപണ്ഡിതനും പ്രഭാഷകനുമായ സിറാജ് ഇരിട്ടിയും ബിന്‍ മഹ്മൂദിലെ ഗാരേജ് റോഡിന് സമീപമുള്ള ഈദ്ഗാഹില്‍ അന്‍ഫസ് ഫാറൂഖി നന്മണ്ടയും അല്‍ഖോര്‍ ലാറി എക്‌സ്‌ചേഞ്ചിന് സമീപമുള്ള ഈദ്ഗാഹില്‍ മൗലവി അബ്ദുള്‍ ഹക്കീം പറലിയും ഖുതുബ പരിഭാഷ നിര്‍വഹിക്കും. എല്ലാ ഈദ്ഗാഹുകളിലും സ്ത്രീകള്‍ക്ക് സൗകര്യമുണ്ടാവുമെന്ന് ഇസ്ലാഹിസെന്റര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പെരുന്നാള്‍ നമസ്‌കാരം രാവിലെ 5.59 ന് ആരംഭിക്കും.
Read More

Saturday, September 03, 2011

ഇസ്ലാം സമാധാനത്തിന്‍റെ മതം : ഷംസുദ്ദീന്‍ ഫാറൂഖി



കാസറഗോഡ് : ഇസ്ലാം മതം സമാധാനമാണ് ഉദ്ഘോഷിക്കുന്നതെന്നും ഭീകരവാദവും തീവ്രവാദവും ഇസ്ലാമിന് അന്യമാണെന്നും ജാതിമത ഭേദമന്യേ എല്ലാവരും സ്നേഹത്തോടെ ജീവിക്കാനാണ് അതു ഉദ്ഘോഷിക്കുന്നതെന്നും പുലിക്കുന്ന്‍ ജുമാ മസ്ജിദ് ഖത്തീബ് ഷംസുദ്ദീന്‍ ഫാറൂഖി പറഞ്ഞു. പുലിക്കുന്നു ടൈഗെര്‍ ഹില്‍ കോമ്പൌണ്ടില്‍ സംഘടിപ്പിച്ച ഈദ്‌ ഗാഹില്‍ ഖുത്ബ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
Read More

Wednesday, August 31, 2011

സ്രഷ്ടാവിന്റെ നിര്‍ദേശങ്ങള്‍ കാത്തുസൂക്ഷിക്കുക-കെ.എന്‍.സുലൈമാന്‍ മദനി


ദോഹ: സ്രഷ്ടാവായ ദൈവത്തിന്റെ നിയമനിര്‍ദേശങ്ങള്‍ ജീവിതത്തില്‍ കാത്തുസൂക്ഷിക്കാന്‍ വിശ്വാസിസമൂഹം തയ്യാറാവണമെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി ആഹ്വാനംചെയ്തു. ഖത്തര്‍ മതകാര്യമന്ത്രാലയം മുംതസ അബൂബക്കര്‍ സിദ്ദിഖ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളില്‍ സംഘടിപ്പിച്ച ഈദ്ഗാഹില്‍ ഖുതുബ പരിഭാഷ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാസക്കാലമുള്ള വ്രതത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യവും സൂക്ഷ്മതയും തുടര്‍ന്നുള്ള ജീവിതത്തില്‍ കാത്തുസൂക്ഷിക്കുമ്പോള്‍മാത്രമാണ് വ്രതത്തിലൂടെ ഇസ്‌ലാം വിഭാവനംചെയ്ത ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ. പ്രകൃതിമതമായ ഇസ്‌ലാമില്‍ ആഘോഷവേളകള്‍ ദൈവപ്രകീര്‍ത്തനങ്ങളുടെയും ദൈവാനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കുന്നതിന്റെയും അവസരങ്ങളാണ്. സമൂഹത്തിലെ അശരണരും അഗതികളുമായവര്‍ക്കുള്ള ഭക്ഷണം അവരുടെ വീടുകളില്‍ എത്തിച്ചുകൊടുത്തതിനുശേഷമാണ് വിശ്വാസികള്‍ ഊദ്ഗാഹുകളിലേക്ക് പുറപ്പെടുന്നത്. സഹജീവികളോട് കരുണയും ആര്‍ദ്രതയുമില്ലാത്ത മനസ്സ് വിശ്വാസിയുടെതല്ല. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും രോഗികളുടെയും അശരണരുടെയും പ്രയാസങ്ങള്‍ അകറ്റുന്നതില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുകയും വേണം. 

അസൂയയും പകയും വിദ്വേഷവും അഹങ്കാരവും പൊങ്ങച്ചവുംപോലെയുള്ള എല്ലാവിധ ദുര്‍ഗുണങ്ങളില്‍നിന്നും മനസ്സിനെ സംസ്‌കരിച്ചെടുക്കുകയും സ്‌നേഹവും കാരുണ്യവും ദയയും സഹിഷ്ണുതയും നമ്മുടെ വികാരങ്ങളായി മാറുകയും വേണം. ആഘോഷങ്ങള്‍ ദൈവത്തോടുള്ള കടപ്പാടുകള്‍ നിര്‍വഹിക്കുന്നതോടൊപ്പം മനുഷ്യബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍കൂടി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. കുടുംബസന്ദര്‍ശനങ്ങളിലൂടെയും അയല്‍പക്ക ബന്ധങ്ങളിലൂടെയും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായുള്ള സമ്പര്‍ക്കങ്ങളിലൂടെയും മനുഷ്യബന്ധങ്ങള്‍ ശക്തിപ്പെടുത്തുക. ഇസ്‌ലാമിന്റെ അതിര്‍വരമ്പുകള്‍ പാലിച്ചുകൊണ്ടുള്ള വിനോദങ്ങളില്‍ വിശ്വാസികള്‍ക്ക് പങ്കാളികളാകാം. നിഷിദ്ധമായ മാര്‍ഗത്തിലുള്ള ആഘോഷാഭാസങ്ങളില്‍നിന്ന് വിശ്വാസിസമൂഹം പൂര്‍ണമായും വിട്ടുനില്‍ക്കുകയും വേണം. ചെറുതും വലുതുമായ വിഷയങ്ങളില്‍ ഇസ്‌ലാമിന്റെ നിയമനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുന്നവരായി ജീവിക്കുമ്പോള്‍മാത്രമേ വ്രതാനുഷ്ഠാനത്തിന്റെ യഥാര്‍ഥലക്ഷ്യത്തിലേക്ക് നാം എത്തിച്ചേരുകയുള്ളു -അദ്ദേഹം വ്യക്തമാക്കി. 
 
ഈദ് നമസ്‌കാരത്തിന് ശൈഖ് അബ്ദുല്‍ ബാസിത് ഉമരി നേതൃത്വംനല്‍കി. നമസ്‌കാരാനന്തരം ഈദ്ഗാഹില്‍ ഒരുമിച്ചു കൂടിയ സ്ത്രീകളടക്കമുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് ഇസ്‌ലാഹിസെന്റര്‍ പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തു.
Read More

കൊടുങ്ങല്ലൂർ ഈദ് ഗാഹ്


കൊടുങ്ങല്ലൂര് അഴീക്കോട് ഹിദായ നഗറില് നടന്ന ഈദ് ഗാഹില്  പ്രഗത്ഭ ഇസ്‌ലാമിക പണ്ഡിതൻ അബ്ദുൽ ഹസീബ് മദനി ഈദ് സന്ദേശം നല്കുന്നു
Read More

Tuesday, August 30, 2011

ചെറിയപെരുന്നാള്‍ നമസ്‌കാരത്തിന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഈദ്ഗാഹുകള്‍ ഒരുങ്ങി

ചെറിയപെരുന്നാള്‍ നമസ്‌കാരത്തിന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍  ഈദ്ഗാഹുകള്‍ ഒരുങ്ങി. 

കോഴിക്കോട് ബീച്ചില്‍ സംയുക്ത ഈദ് ഗാഹിന്റെ നേതൃത്വത്തില്‍ രാവിലെ 7 .30 നു ഡോ: ഹുസൈന്‍ മടവൂര്‍ നേതൃത്വം നല്‍കും. കാന്തപുരം സലഫി മസ്ജിദ് ശുക്കൂര്‍ കോണിക്കല്‍ (7.30), മുട്ടാഞ്ചേരി സലഫി മസ്ജിദ് -ഇസ്മായില്‍ നന്മണ്ട (8.00), ചേന്ദമംഗലൂര്‍ സലഫി ഈദ്ഗാഹ് - ഫൈസല്‍ നന്മണ്ട (8.00), കൊടിയത്തൂര്‍ സലഫി മസ്ജിദ് -ടി.അബൂബക്കര്‍ നന്മണ്ട (8.00) എന്നിവര്‍ നേതൃത്വം നല്‍കും.

ആലപ്പുഴ ഗവ മുഹമ്മദന്‍സ് ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ വെച്ച് 8.30നു നടക്കുന്ന ഈദ്‌ ഗാഹിനു സി എം മൌലവി ആലുവ നേതൃത്വം നല്‍കും. 

പാലക്കാട്ട് സ്റ്റേഡിയംസ്റ്റാന്‍ഡ്പരിസരത്ത് രാവിലെ 8.30 ന് നടക്കുന്ന ഈദ്ഗാഹിന് ഐ.എസ്.എം. ജില്ലാ പ്രസിഡന്റ് ടി. ഷറഫുദ്ദീന്‍ നേതൃത്വംനല്‍കും. കള്ളിക്കാട് മസ്ജിദുല്‍ മുജാഹിദ്ദീന്‍ അങ്കണത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഉപദേശകസമിതി ചെയര്‍മാന്‍ അഹമ്മദ് അന്‍സാരി നേതൃത്വംനല്‍കും. മണ്ണാര്‍ക്കാട് ജി.എം.എല്‍.പി. സ്‌കൂള്‍ ഗ്രൗണ്ടില്‍ കെ.എന്‍.എം. ജില്ലാസെക്രട്ടറി പി. മുഹമ്മദലി അന്‍സാരിയും അലനല്ലൂരില്‍ ഐ.എസ്.എം. ജില്ലാസെക്രട്ടറി എം. വീരാപ്പു അന്‍സാരിയും പട്ടാമ്പി എം.ഇ.എസ്. സ്‌കൂള്‍ ഗ്രൗണ്ടില്‍ വി. മുഹമ്മദ് മൗലവിയും ഒറ്റപ്പാലം ന്യൂബസാര്‍ ഗ്രൗണ്ടില്‍ പി.പി. അബ്ദുള്ളയും നേതൃത്വംനല്‍കും. 

ചെര്‍പ്പുളശ്ശേരി ഹൈസ്‌കൂള്‍ഗ്രൗണ്ടില്‍ അബ്ദുള്‍ഖാദര്‍ ചളവറയും അട്ടപ്പാടിയില്‍ സക്കീര്‍ മൗലവിയും കൊടുന്തിരപ്പുള്ളിയില്‍ വഹിറുദ്ദീനും ആര്യമ്പാവില്‍ അബ്ബാസ് അന്‍സാരിയും നേതൃത്വംനല്‍കും. രാവിലെ 8.15 ന് എടത്തനാട്ടുകര പടിക്കപ്പാടത്ത് ഷംസുദ്ദീന്‍ മൗലവിയും അമ്പലപ്പാറയില്‍ ഷൗക്കത്തലി അന്‍സാരിയും കാളമഠത്ത് മുഹമ്മദലി മിശ്കാത്തിയും നേതൃത്വംനല്‍കും.രാവിലെ എട്ടിന് എടത്തനാട്ടുകര ദാറുസലാമില്‍ ഹംസക്കുട്ടിയും പട്ടാമ്പിയില്‍ കരുവാംപടിയില്‍ മുസ്തഫയും ആലൂര്‍ മസ്ജിദുല്‍ മനാറിനുസമീപം അബ്ദുറസാഖും കൂറ്റനാട് ബസ്സ്റ്റാന്‍ഡിനുസമീപം അബ്ദുവും കരുവാന്‍പടിയില്‍ മുസ്തഫയും നേതൃത്വംനല്‍കും. രാവിലെ 7.30 ന് ആമയൂരില്‍ ശെരീഫ് ഈദ്ഗാഹിന് നേതൃത്വംനല്‍കും. 

കാസറഗോഡ് പുലിക്കുന്നില്‍ (8 .00) ഷംസുദ്ദീന്‍ ഫാറൂഖിയും  ചട്ടഞ്ചാലില്‍  (7 .45) ഐ എസ് എം ജില്ലാ സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖും പാലക്കുന്ന് റീഡ് മസ്ജിദ് പരിസരത്ത് നബീല്‍ പാലത്തും ഉപ്പള ചാര്‍ള മസ്ജിദില്‍ 8.30നു ഇര്‍ഷാദ് കല്ലാപ്പും കാലിക്കടവ് ഈദ്‌ ഗാഹിനു കെ എന്‍ എം ജില്ലാ സെക്രട്ടറി അബ്ദുറഊഫ് മദനിയും (7.30) നേതൃത്വം നല്‍കും. 
Read More

Monday, September 21, 2009

ഈദ് ഗാഹ് കോഴിക്കോട്

Read More

Thursday, September 17, 2009

ഈദ്‌ഗാഹ്‌

കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിനു കീഴില്‍ കുവൈത്തിലെ വിവിധ ഭാഗങ്ങളില്‍ ഈദ്ഗാഹുകള്‍ സംഘടിപ്പിക്കുന്നു.
1. ഫര്‍വാനിയ അല്‍ റാഷിദ് സ്‌കൂളിനു സമീപം നടക്കുന്ന ഈദ്ഗാഹിന് പ്രമുഖ പണ്ഡിതന്‍ മുഹമ്മദ് അരിപ്ര നേതൃത്വം നല്‍കും. അന്വേഷണങ്ങള്‍ക്ക് : 97479587 / 97672963
2. മങ്കഫ് സുല്‍ത്താന്‍ സെന്ററിന് എതിര്‍വശം കേംബ്രിഡ്‌ജ് സ്‌കൂളിന് സമീപം നടക്കുന്ന ഈദ്ഗാഹിന് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ മമ്മുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. അന്വേഷണങ്ങള്‍ക്ക് : 97544617 / 99993432
3. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന് സമീപത്തുള്ള ഈദ്ഗാഹിന് പ്രമുഖ പണ്ഡിതന്‍ അബ്‌ദുല്‍ അസീസ് സലഫി നേതൃത്വം നല്‍കും. അന്വേഷണങ്ങള്‍ക്ക് : 24337484 / 9782790

മൂന്നിടങ്ങളിലും സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഒരുക്കിയിട്ടുണ്ടെന്നും നമസ്കാരം രാവിലെ 05:50 ന് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ആലപ്പുഴ: കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍ മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന ഈദ്‌ഗാഹില്‍ അബ്‌ദുസ്സലാം കൊടക്കാട് നേത്യത്വം നല്‍കും. സ്‌ഥലം മുഹമ്മദന്‍സ്‌ ഹൈസ്‌കൂള്‍ ഗ്രൗണ്ട് ആലപ്പുഴ. രാവിലെ 8.30 ന് നമസ്‌കാരം ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
----
ഈദ് ഗാഹ് സംബന്ധമായ വാര്‍ത്തകള്‍, ചിത്രങ്ങള്‍ എന്നിവ news@islahinews.com ല്‍ അയക്കുക
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...