ചെറിയപെരുന്നാള്‍ നമസ്‌കാരത്തിന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഈദ്ഗാഹുകള്‍ ഒരുങ്ങി.
കാസറഗോഡ് പുലിക്കുന്നില്‍ (8 .00) ഷംസുദ്ദീന്‍ ഫാറൂഖിയും ചട്ടഞ്ചാലില്‍ (7 .45) ഐ എസ് എം ജില്ലാ സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖും പാലക്കുന്ന് റീഡ് മസ്ജിദ് പരിസരത്ത് നബീല്‍ പാലത്തും ഉപ്പള ചാര്‍ള മസ്ജിദില്‍ 8.30നു ഇര്‍ഷാദ് കല്ലാപ്പും കാലിക്കടവ് ഈദ് ഗാഹിനു കെ എന്‍ എം ജില്ലാ സെക്രട്ടറി അബ്ദുറഊഫ് മദനിയും (7.30) നേതൃത്വം നല്‍കും.
കോഴിക്കോട് ബീച്ചില്‍ സംയുക്ത ഈദ് ഗാഹിന്റെ നേതൃത്വത്തില്‍ രാവിലെ 7 .30 നു ഡോ: ഹുസൈന്‍ മടവൂര്‍ നേതൃത്വം നല്‍കും. കാന്തപുരം സലഫി മസ്ജിദ് ശുക്കൂര്‍ കോണിക്കല്‍ (7.30), മുട്ടാഞ്ചേരി സലഫി മസ്ജിദ് -ഇസ്മായില്‍ നന്മണ്ട (8.00), ചേന്ദമംഗലൂര്‍ സലഫി ഈദ്ഗാഹ് - ഫൈസല്‍ നന്മണ്ട (8.00), കൊടിയത്തൂര്‍ സലഫി മസ്ജിദ് -ടി.അബൂബക്കര്‍ നന്മണ്ട (8.00) എന്നിവര്‍ നേതൃത്വം നല്‍കും.
ആലപ്പുഴ ഗവ മുഹമ്മദന്‍സ് ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ വെച്ച് 8.30നു നടക്കുന്ന ഈദ് ഗാഹിനു സി എം മൌലവി ആലുവ നേതൃത്വം നല്‍കും.
പാലക്കാട്ട് സ്റ്റേഡിയംസ്റ്റാന്‍ഡ്പരിസരത്ത് രാവിലെ 8.30 ന് നടക്കുന്ന ഈദ്ഗാഹിന് ഐ.എസ്.എം. ജില്ലാ പ്രസിഡന്റ് ടി. ഷറഫുദ്ദീന്‍ നേതൃത്വംനല്‍കും. കള്ളിക്കാട് മസ്ജിദുല്‍ മുജാഹിദ്ദീന്‍ അങ്കണത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഉപദേശകസമിതി ചെയര്‍മാന്‍ അഹമ്മദ് അന്‍സാരി നേതൃത്വംനല്‍കും. മണ്ണാര്‍ക്കാട് ജി.എം.എല്‍.പി. സ്‌കൂള്‍ ഗ്രൗണ്ടില്‍ കെ.എന്‍.എം. ജില്ലാസെക്രട്ടറി പി. മുഹമ്മദലി അന്‍സാരിയും അലനല്ലൂരില്‍ ഐ.എസ്.എം. ജില്ലാസെക്രട്ടറി എം. വീരാപ്പു അന്‍സാരിയും പട്ടാമ്പി എം.ഇ.എസ്. സ്‌കൂള്‍ ഗ്രൗണ്ടില്‍ വി. മുഹമ്മദ് മൗലവിയും ഒറ്റപ്പാലം ന്യൂബസാര്‍ ഗ്രൗണ്ടില്‍ പി.പി. അബ്ദുള്ളയും നേതൃത്വംനല്‍കും.
ചെര്‍പ്പുളശ്ശേരി ഹൈസ്‌കൂള്‍ഗ്രൗണ്ടില്‍ അബ്ദുള്‍ഖാദര്‍ ചളവറയും അട്ടപ്പാടിയില്‍ സക്കീര്‍ മൗലവിയും കൊടുന്തിരപ്പുള്ളിയില്‍ വഹിറുദ്ദീനും ആര്യമ്പാവില്‍ അബ്ബാസ് അന്‍സാരിയും നേതൃത്വംനല്‍കും. രാവിലെ 8.15 ന് എടത്തനാട്ടുകര പടിക്കപ്പാടത്ത് ഷംസുദ്ദീന്‍ മൗലവിയും അമ്പലപ്പാറയില്‍ ഷൗക്കത്തലി അന്‍സാരിയും കാളമഠത്ത് മുഹമ്മദലി മിശ്കാത്തിയും നേതൃത്വംനല്‍കും.രാവിലെ എട്ടിന് എടത്തനാട്ടുകര ദാറുസലാമില്‍ ഹംസക്കുട്ടിയും പട്ടാമ്പിയില്‍ കരുവാംപടിയില്‍ മുസ്തഫയും ആലൂര്‍ മസ്ജിദുല്‍ മനാറിനുസമീപം അബ്ദുറസാഖും കൂറ്റനാട് ബസ്സ്റ്റാന്‍ഡിനുസമീപം അബ്ദുവും കരുവാന്‍പടിയില്‍ മുസ്തഫയും നേതൃത്വംനല്‍കും. രാവിലെ 7.30 ന് ആമയൂരില്‍ ശെരീഫ് ഈദ്ഗാഹിന് നേതൃത്വംനല്‍കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം