പാലക്കാട് : സൌഹൃദ കൂട്ടായ്മകളാണ് ക്യാമ്പസുകളുടെ സമാധാനന്തരീക്ഷത്തിനു ഏക പോംവഴിയെന്ന് MSM സൌഹൃദ സായാഹ്നം അഭിപ്രായപ്പെട്ടു. വിവിധ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ സംബന്ധിച്ച സംഗമം ഷാഫി പറമ്പില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പുതിയ കാലത്ത് വിദ്യാര്‍ഥി കളില്‍ നിന്നു നല്ല മൂല്യങ്ങള്‍ സ്വീകരിക്കാന്‍ സമൂഹത്തിനു സാധിക്കും വിധത്തിലുള്ള നിര്‍മാണാത്മക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിദ്യാര്‍ഥികളും സംഘടനകളും തയ്യാറാകണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. സമരങ്ങള്‍ക്കും പടിപ്പുമുടക്ക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പകരമായി പുതിയ രീതികള്‍ സംഘടനകള്‍ ആലോചിക്കണം. കരിയരിസവും അരാഷ്ട്രീയവാദവും ക്യാമ്പസുകളില്‍ വളര്‍ന്നു വരുന്നതില്‍ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ പങ്ക് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
MSM സംസ്ഥാന പ്രസിടന്റ്റ് ആസിഫലി കണ്ണൂര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആശിദ് ഷാ അധ്യക്ഷത വഹിച്ചു. ISM സംസ്ഥാന സെക്രട്ടറി ഹര്ഷിദ് മാത്തോട്ടം, KNM ജില്ലാ സെക്രട്ടറി മുഹമ്മദലി അന്‍സാരി, സാജിന്‍ ചിറ്റൂര്‍ (KSU), ഷാഫി കരിമ്പനക്കല്‍ (MSF), റഷാദ് പുതുനഗരം (SIO), അ പ്രസാദ് (ABVP), സാജിദ് ചിറക്കല്‍ പടി (MSM) എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം