കൊച്ചി : ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സന്നദ്ധ സംഘടനകളുടെ പങ്ക് നിര്‍ണായകമാണെന്ന് എറണാകുളം ജില്ലാ കലക്ടര്‍ പി ഐ ഷെയ്ഖ് പരീത് അഭിപ്രായപ്പെട്ടു. പാവപ്പെട്ടവരെയും കഷ്ടപ്പെടുന്നവരെയും പൊതുധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഭരണകൂടങ്ങള്‍ക്ക് മാത്രമാവില്ലെന്നും, സന്നദ്ധസംഘടനകള്‍ക്ക് ഈ രംഗത്ത് ഏറെ ചെയ്യാന്‍ കഴിയുമെന്നും, ഐ എസ് എം പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്റെര്‍ എറണാകുളം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ജനറല്‍ ആശു പത്രിയില്‍ സംഘടിപ്പിച്ച കാന്‍സര്‍ വാര്‍ഡിലേക്കുള്ള ഫ്രിഡ്ജ്, വീല്‍ ചെയര്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നും വിതരണോല്‍ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മരട് മുനിസിപ്പാലിറ്റി ആരിഗ്യ സമിതി ചെയര്‍മാന്‍ ഡോ : പി എ അബ്ദുല്‍ മജീദ് പറക്കാടന്‍ ഫ്രൂട്സ് കിറ്റ് വിതരണം ചെയ്തു. പുകയിലരഹിത എറണാകുളം പദ്ധതിയുടെ ഭാഗമായി എറണാകുളം ജനറല്‍ ആശുപത്രി പരിസരത്ത് പുകവലിരഹിത ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ ജീവന്‍ ടിവി ന്യൂസ് എഡിറ്റര്‍ എം എസ് ബനേഷ് നിര്‍വഹിച്ചു.
ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്റെര്‍ ചെയര്‍മാന്‍ എം സലാഹുദ്ദീന്‍ മദനി അധ്യക്ഷത വഹിച്ചു. ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ : ജുനൈദ് റഹ്മാന്‍, എഡ്രാക് ജില്ലാ സെക്രട്ടറി ഡി ജി സുരേഷ്, ഇന്ത്യന്‍ ഡന്റെല്‍ അസോസിയേഷന്‍ കൊച്ചി ചാപ്റ്റര്‍ ഡോ : നൂറുദ്ദീന്‍, കെ എന്‍ എം സംസ്ഥാന ഉപാധ്യക്ഷന്‍ കെ കെ ഹസ്സന്‍ മദീനി, ഐ എസ് എം സംസ്ഥാന സെക്രട്ടറി യു പി യഹയ ഖാന്‍, കെ എന്‍ എം ജില്ലാ സെക്രട്ടറി അബ്ദുല്‍ ഗനി സ്വലാഹി, അബ്ദുല്‍ റഹീം ഫാറൂഖി എന്നിവര്‍ സംസാരിച്ചു. സെന്റെര്‍ ജനറല്‍ കണ്‍'വീനര്‍ എം എം ബഷീര്‍ മദനി സ്വാഗതവും ഐ എസ് എം ജില്ലാ സെക്രട്ടറി എം കെ ശാക്കിര്‍ നന്ദിയും പറഞ്ഞു. ഉമര്‍ യാഖൂബ്, മാഹിന്‍, അബ്ദുള്ള, കെ എം സൈഫുദ്ധീന്‍, ബുറാഷിന്‍ എം എം, ശുക്കൂര്‍ എം എച് എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്‍കി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം