കോഴിക്കോട്: അധാര്‍മികതകള്‍ നിറഞ്ഞ ചുറ്റുപാടില്‍ നന്മയും മൂല്യങ്ങളും പ്രസരിപ്പിക്കാന്‍ നല്ല വായനകൊണ്ട് സാധ്യമാവുമെന്ന് സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ഡോ. എം കെ മുനീര്‍ പറഞ്ഞു. ഐ എസ് എം സംസ്ഥാന സമിതി ആഗസ്‌ത് 15 മുതല്‍ സപ്‌തംബര്‍ 30 വരെ നടത്തുന്ന ശബാബ്-പുടവ പ്രചാരണ കാമ്പയിന്റെ സംസ്ഥാന തല ഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിവിന്റെയും നന്മയുടെയും ശേഖരമായ പുസ്‌തകങ്ങള്‍ തിരഞ്ഞുപിടിച്ച് വായിക്കാന്‍ എല്ലാവരും സമയം കണ്ടെത്തണമെന്നും അത് ഇക്കാലത്തെ ധര്‍മസമരമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ കാലത്തിന്റെ ദുഷ്‌പ്രവണതകള്‍ക്ക് ഏറെ വശംവദരാകുന്നത് യുവ സമൂഹമാണെന്നതിനാല്‍ യുവാക്കള്‍ വായനയുടെ ലോകത്തേക്ക് കൂടുതല്‍ കടന്നുവരണം. ശബാബ് നല്ല വായനക്കാര്‍ക്കുള്ള മികച്ച ഉപഹാരമാണ്. നല്ല പുസ്‌തകങ്ങളെ കൂട്ടുകാരാക്കി ചിന്തയുടെയും അറിവിന്റെയും ലോകത്തേക്ക് പൊതുസമൂഹം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ എസ് എം പ്രസിഡന്റ് മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ മടവൂര്‍, സി പി ഉമര്‍ സുല്ലമി, എ അസ്‌ഗറലി, യു പി യഹ്‌യാഖാന്‍, എന്‍ കെ എം സകരിയ്യ സംബന്ധിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം