കുവൈത്ത് : ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ഇഫ്ത്വാര്‍ സംഗമവും സ്‌നേഹ വിരുന്നും ഇന്ത്യന്‍ അംബാസഡര്‍ സതീഷ് സി. മേത്ത ഉദ്ഘാടനം ചെയ്തു. കുവൈത്തില്‍ തന്റെ ഔദ്യോഗിക ജീവിതത്തില്‍ ആദ്യമായി ഇന്ത്യന്‍ സമൂഹത്തെ അഭിമുഖീകരിക്കാന്‍ സാധിച്ചതിലുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു. ഇസ്‌ലാഹി സെന്ററുകള്‍ പോലുള്ള സംഘടനകള്‍ പ്രവാസികള്‍ക്കിടയില്‍ നിര്‍വ്വഹിച്ചുവരുന്ന സേവനങ്ങള്‍ പ്രശംസനീയമാണ്. ഇഫ്ത്വാര്‍ മീറ്റുകള്‍ക്കും മറ്റും സമൂഹത്തില്‍ നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കാനും, വിവേചന രഹിതമായ സാമൂഹ്യ സാഹചര്യങ്ങള്‍ ഒരുക്കാനും സാധിക്കും. ഇന്ത്യന്‍ സമൂഹം നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്ന സാംസ്‌കാരികവും ധാര്‍മികവും ജീവകാരുണ്യപരവുമായ എല്ലാ സേവനങ്ങളേയും അദ്ദേഹം പ്രശംസിച്ചു.
ഇഫ്ത്വാര്‍ മീറ്റില്‍ ആശംസകള്‍ അര്‍പിച്ചുകൊണ്ട് പ്രമുഖ ചിന്തകന്‍ ഡോ. മൂസ അല്‍ മസീദി സംസാരിച്ചു. വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസത്തെ വൃതം കൊണ്ട് അലങ്കാരപ്പെടുത്തിയ ദൈവം തമ്പുരാന്‍ ശാശ്വതമായ സമാധാനവും ശാന്തിയുമാണ് ഇതിലൂടെ പ്രധാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ ദൈവികമെന്നതിന് അതിന്റെ ഓരോ വചനത്തിലൂടെയും കണ്ടെത്താവുന്നതാണ്. നാമാണ് നിങ്ങളെ സൃഷ്ടിച്ചത് ആരാധനകള്‍ എന്നോട് മാത്രമേ പാടുള്ളൂ എന്ന അല്ലാഹുവിന്റെ വചനത്തെപ്പോലെ ഒരു വചനം മറ്റു ദൈവമെന്ന് അവകാശപ്പെടുന്നവര്‍ക്ക് കാണിക്കാന്‍ സാധ്യമല്ല. സംഗമത്തില്‍ ക്ലാസെടുത്ത ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ ഉപാധ്യക്ഷ്യന്‍ മുനീര്‍ സലഫി വിശദീകരിച്ചു. വൃതം മനുഷ്യ മനസ്സിനെയും ശരീരത്തെയും ഒരുപോലെ ശുദ്ധീകരിക്കുകയും ഏകദൈവാരാധന കൂട്ടിയുറപ്പിക്കുകയും ചെയ്യുന്നുവെന്ന് ക്ലാസെടുത്ത അബ്ദുല്‍ നാസര്‍ മുട്ടില്‍ സൂചിപ്പിച്ചു.
സിദ്ധീഖ് വലിയകത്ത്, അബ്ദുല്‍ ഫത്താഹ് തയ്യില്‍, ഡോ. അമീര്‍, എഞ്ചി. മന്‍സൂര്‍, അലിമാത്ര, റിയാസ് അയനം എന്നിവര്‍ സംബന്ധിച്ചു. ഐ.ഐ.സി പ്രസിഡന്റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് സലഫി, അബ്ദുല്‍ വഹാബ്, സയ്യിദ് അബ്ദുറഹിമാന്‍, അബ്ദു റഹീം, മുഹമ്മദ് അരിപ്ര സംസാരിച്ചു. സമൂഹ നോമ്പു തുറയില്‍ സമൂഹത്തിലെ വിവിധ തുറയിലുള്ളവര്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം