കൊച്ചി : മതാനുയായികളില്‍ വളര്‍ന്നുവരുന്ന ആര്‍ഭാടജീവിതഭ്രമം മതങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്ന് നിയുക്ത പി എസ് സി ചെയര്‍മാന്‍ ഡോ : കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. എറണാകുളം ഇസ്ലാഹി സെന്റെര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ഭാട ജീവിതത്തിനോടുള്ള ആര്‍ത്തി സമൂഹത്തില്‍ പ്രായഭേദമന്യേ അധാര്‍മികതകള്‍ വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കിയിട്ടുണ്ടെന്നും പെരുകിക്കൊണ്ടിരിക്കുന്ന സ്ത്രീപീഡനങ്ങളും പെണ്‍വാണിഭങ്ങളും മയക്കുമരുന്ന് ഉപയോഗങ്ങളും സാമ്പത്തിക ചൂഷണങ്ങളും എല്ലാം അതിന്‍റെ സൃഷ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവര്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമത്തില്‍ ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്‍റെര്‍ ചെയര്‍മാന്‍ എം സലാഹുദ്ദീന്‍ മദനി അധ്യക്ഷത വഹിച്ചു. കൊച്ചി കോര്‍പറേഷന്‍ മേയര്‍ ടോണി ചമ്മിനി, ഹൈബി ഈടെന്‍ എം എല്‍ എ, ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍, ജസ്റ്റിസ് കെ എ അബ്ദുല്‍ ഗഫൂര്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: അബ്ദുല്‍ മുത്തലിബ്, കെ എം ഇ എ സെക്രട്ടറി അഡ്വ: അബ്ദുല്‍ മജീദ് പറക്കാടന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സി എം മൌലവി ആലുവ റമദാന്‍ സന്ദേശം നല്‍കി. എം എം ബഷീര്‍ മദനി സ്വാഗതവും എം കെ ശാക്കിര്‍ നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം