Tuesday, August 23, 2011

അഴിമതികള്‍ വ്യാപിക്കുന്നത് വിശ്വാസത്തിന്റെ അഭാവം മൂലം - പി എം എ ഗഫൂര്‍



ജിദ്ദ : എല്ലാം അറിയുന്ന ഒരു ദൈവത്തിലുള്ള അടിയുറച്ച വിശ്വാസമാണ് രഹസ്യമായിട്ടു പോലും തിന്മ പ്രവര്‍ത്തിക്കാതിരിക്കാന്‍ മനുഷ്യര്‍ക്ക്‌പ്രചോദനമാവുന്നതെന്നു ശബാബ് വാരിക സബ്എഡിറ്റര്‍ പി എം എ ഗഫൂര്‍ പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ സംഘടിപ്പിച്ച 'തര്‍ബിയ 1432ല്‍ ക്ളാസ് എടുക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന്റെ അഭാവത്തില്‍ ഭൂമിക്കടിയിലും ആകാശത്ത് പോലും അഴിമതികള്‍ വ്യാപിക്കുകയാണ്. ഭരണാധികാരികള്‍ ജയിലഴികളില്‍ അടക്കപ്പെടുന്നു. ഭൌതിക പുരോഗതിയുടെ അതിപ്രസരത്തില്‍ സ്വസ്ഥത നഷ്ടപ്പെട്ടവര്‍ ശരിക്കൊന്നു ഉറങ്ങാന്‍ വേണ്ടി  മരുന്നുകളെ ആശ്രയിക്കേണ്ടി വരുന്നത്  ഖുര്‍ആനാകുന്ന  യഥാര്‍ത്ഥ വെളിച്ചത്തിന്റെ അഭാവം മൂലമാണ്.  നമ്മുടെ സന്തോഷത്തില്‍ പങ്കാളിയായും പ്രയാസങ്ങളില്‍ ആശ്വാസമായും നമ്മോടൊപ്പം ഉണ്ടാവുന്ന ഒന്നാണ് വിശ്വാസം. കുറെ കര്‍മ്മങ്ങള്‍ ചെയ്യുന്നതിലല്ലചെയ്യുന്നവയെല്ലാം സല്‍കര്‍മ്മങ്ങളാവുന്നതിലും ദുഷ്കര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുന്നതിലുമാണു യഥാര്‍ത്ഥ പുണ്യമെന്നും  അദ്ദേഹം ഉല്‍ബോധിപ്പിച്ചു. 
           
സ്വന്തത്തിനും കുടുംബത്തിനും വേണ്ടി ജീവിക്കുന്നതിനു പുറമെ ഒരു നല്ല സമൂഹത്തിനു വേണ്ടി ജീവിക്കുന്നവരാവാന്‍ ചടങ്ങില്‍ ക്ലാസെടുത്ത ഐ എസ് എം സംസ്ഥാന സെക്രട്ടറി ഐ പി അബ്ദുല്‍ സലാം ഉല്‍ബോധിപ്പിച്ചു. വിശ്വാസം ശരിപ്പെടുത്തി ആരാധന കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതോടൊപ്പം സമൂഹത്തില്‍ കര്‍മ്മരംഗത്ത് സജീവമായി മാതൃക ജീവിതം നയിക്കുന്നതാണ് യഥാര്‍ത്ഥ ജിഹാദ്  എന്നും അദ്ദേഹം പറഞ്ഞു.
           
എം എം നദവി ഉല്‍ബോധന പ്രസംഗം നിര്‍വഹിച്ചു. അബ്ദുല്‍ കരീം സുല്ലമി അധ്യക്ഷനായിരുന്നു. അബ്ദുല്‍ റഹീംനൌഷാദ് കരിങ്ങനാട്,പ്രിന്സാദ് കോഴിക്കോട്അബ്ദുല്‍ റഷീദ് പേങ്ങാട്ടിരി എന്നിവര്‍ സംസാരിച്ചു.  

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...