മനാമ : അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് വഴികാട്ടുന്ന ഖുര്‍ആന്‍ ആധുനിക ലോകത്തെ അപചയങ്ങള്‍ക്ക് പരിഹാരമാണെന്ന് ഖുര്‍ആന്‍ കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ ശൈഖ് ആദില്‍ ഹസന്‍ യൂസുഫ് അല്‍ഹമദ് അഭിപ്രായപ്പെട്ടു. ഖുര്‍ആന്‍ കെയര്‍ സൊസൈറ്റിയും ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഖുര്‍ആനിന്‍റെ വെളിച്ചത്തിലേക്ക്' കാമ്പയിന്റെ ഭാഗമായി നടന്ന പഠന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുര്‍ആനിന്‍റെ അന്തസത്ത ഉള്‍ക്കൊള്ളുമ്പോള്‍ മൂല്യാധിഷ്ഠിത ജീവിതം കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പാരായണത്തിനപ്പുറം ജീവിതത്തില്‍ പകര്‍ത്താനുള്ള മാതൃകാ വേദഗ്രന്ഥമാണ് ഖുര്‍ആനെന്ന് ജംഇയ്യത്തു തര്‍ബിയത്തുല്‍ ഇസ്‌ലാമിയ പ്രസിഡണ്ട് ശൈഖ് ഇസാം ഇസ്ഹാഖ് അഭിപ്രായപ്പെട്ടു. 'കുടുംബവും സമൂഹവും - ഖുര്‍ആനിന്റെ വീക്ഷണം' എന്ന വിഷയത്തില്‍ ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് സി.എം മൗലവി ആലുവ ക്ലാസ്സെടുത്തു. മൂല്യങ്ങളിലൂന്നിയ ജീവിതത്തിനെ പരിപൂര്‍ണ സംതൃപ്തി നല്‍കാനാവൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് അരിപ്ര 'ഖുര്‍ആനിന്‍റെ ദൈവികതയും സംസ്കരണസിദ്ധിയും' എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് വി.ടി മുഹമ്മദ് ഇര്‍ഷാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രെട്ടറി അനസ് എച്ച് അഷറഫ്, പി.പി ബഷീര്‍, എന്‍ റിയാസ്, നൂറുദ്ദീന്‍ പയ്യോളി എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം