Showing posts with label IICJ. Show all posts
Showing posts with label IICJ. Show all posts

Friday, September 26, 2014

ഇന്ത്യൻ മുസ്‌ലിംകൾക്ക് അൽ ഖാഇദയുടെ സഹായം ആവശ്യമില്ല - ഡോ. ഹുസൈൻ മടവൂർ •

ജിദ്ദ: ഇന്ത്യൻ മുസ്‌ലിംകൾക്ക് അൽ ഖാഇദയുടെയോ മറ്റേതെങ്കിലും തീവ്രവാദ സംഘടനകളുടെയോ സഹായത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലത്തിന്റെ കേരള കോർഡിനേറ്ററും അഖിലേന്ത്യാ ഇന്ത്യൻ ഇസ്‌ലാഹി മൂവ്മെന്റ് ദേശീയ ജനറൽ സെക്രട്ടറിയുമായ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. സഊദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ അതിഥിയായി ഹജ്ജ് കർമത്തിനെത്തിയ അദ്ദേഹം ജിദ്ദ വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

ഇന്ത്യൻ മുസ്‌ലിംകൾ സമാധാനം ആഗ്രഹിക്കുന്നവരാണ്. ഇസ്‌ലാം ഉയർത്തിപ്പിടിക്കുന്ന മഹത്തായ ആദർശമാണ് സമാധാനം. അതുകൊണ്ട് തന്നെ മതത്തിന്റെ പേരിലുള്ള തീവ്രവാദങ്ങളെയും ഭീകരതയെയും ചെറുത്തു തോല്പിക്കേണ്ടത് മതപരമായ ആവശ്യമാണ്‌. അൽഖാഇദ നേതാവ് അയ്മൻ സവാഹിരി ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനം ആരംഭിക്കുമെന്നും മുസ്‌ലിംകളുടെ സഹായം ഉണ്ടാകുമെന്നും പ്രസ്താവന നടത്തിയ പാശ്ചാത്തലത്തിൽ ഇത്തരം ശക്തികൾക്കെതിരെ ഇന്ത്യൻ മുസ്‌ലിംകൾ കൂടുതൽ ജാഗ്രത പുലർത്തണം. സംസ്ഥാന തലത്തിലും അഖിലേന്ത്യാ തലത്തിലുമുള്ള എല്ലാ മുസ്‌ലിം സംഘടനകളും അൽഖാഇദക്കെതിരെ രംഗത്ത് വന്നത് ഇന്ത്യൻ മുസ്‌ലിംകൾ സമാധാന പ്രിയരാണെന്നതിന്റെ തെളിവാണ്.

ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന പേരിൽ ഇറാഖിൽ രൂപം കൊണ്ട സമാന്തര ഭരണത്തിന് ലോക മുസ്‌ലിം സമൂഹത്തിന്റെ പിന്തുണയില്ല. സഊദി ഗ്രാന്റ് മുഫ്തി അബ്ദുൾ അസീസ്‌ ആൽ ശൈഖ് അടക്കമുള്ള അന്താരാഷ്‌ട്ര മുസ്‌ലിം പണ്ഡിതന്മാർ ഇവരുടെ പ്രവർത്തനങ്ങളെ അതിശക്തമായ ഭാഷയിൽ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഭരണം അടിച്ചേല്പിക്കലോ ബലപ്രയോഗത്തിലൂടെ അധികാരം കയ്യാളലോ അല്ല ഇസ്‌ലാമിന്റെ രീതി. ലോക സമാധാനം കാത്തു സൂക്ഷിച്ച് ധർമനിഷ്ഠയോടെ ജീവിക്കുവാൻ മനുഷ്യരെ പഠിപ്പിക്കുന്ന മതമാണ്‌ ഇസ്‌ലാമെന്നും ഡോ. മടവൂർ വിശദീകരിച്ചു.

ഹജ്ജിനോട് അനുബന്ധിച്ച് മക്കയിൽ 27 October ശനിയാഴ്ച ചേരുന്ന അന്താരാഷ്‌ട്ര ഇസ്‌ലാമിക സമ്മേളനത്തിലും ഡോ. മടവൂർ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള  നൂറ് പ്രമുഖ വ്യക്തികളാണ് സഊദി രാജാവിന്റെ അതിഥികളായി ഈ വർഷം ഹജ്ജിനെത്തുന്നത്. ഉത്തരേന്ത്യയിലെ പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ ഡോ. സഈദ് അൽ അഅസമിയാണ് ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്ന മറ്റൊരു വിശിഷ്ടാതിഥി. പ്രമുഖ വേദികളിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുവാൻ ഈ അവസരം ഉപയോഗപ്പെടുത്തുമെന്ന് ഡോ. മടവൂർ പറഞ്ഞു. 
Read More

Saturday, June 29, 2013

മാതാപിതാക്കള്‍ അവഗണിക്കപ്പെടുന്നത് ആത്മീയബോധത്തിന്റെ അഭാവത്തില്‍ : നാസര്‍ സ്വലാഹി


ജിദ്ദ: ആധുനിക സമൂഹത്തില്‍ ഏറ്റവുമധികം ഒറ്റപ്പെടലുകളും അവഗണനയും അനുഭവിക്കുന്ന വിഭാഗമായി പ്രായമേറിയ മാതാപിതാക്കള്‍ മാറുകയാണെന്ന് ഐഎസ്എം ദക്ഷിണ കേരള പ്രസിഡണ്ട് നാസര്‍ സ്വലാഹി മുണ്ടക്കയം വിലയിരുത്തി. ശറഫിയ്യയിലെ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ 'മാതാപിതാക്കള്‍; കടമകളും കടപ്പാടുകളും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

മാതാപിതാക്കളെ അവഗണിച്ച് സമൂഹത്തില്‍ പ്രശസ്തരും നാട്ടുകാര്‍ക്ക് ഉപകാരിയുമായി നടക്കുന്നവര്‍ക്ക് ഇസ്‌ലാം യാതൊരു ഔന്നത്യവും കാണുന്നില്ല. സംഘടനാ പ്രവര്‍ത്തനങ്ങളും ആരാധനകള്‍ പോലും മാതാപിതാക്കളോടുള്ള ബാധ്യതാനിര്‍വഹണത്തില്‍ തടസ്സമാവരുത് എന്നതാണ് ഇസ്‌ലാമിന്റെ താല്പര്യം. ആധുനികതയുടെ അതിപ്രസരത്തില്‍ ഒരു ബൈക്കിന്റെ വില പോലും മാതാപിതാക്കള്‍ക്ക് കല്പിക്കാത്ത മക്കള്‍ വളര്‍ന്നു വരുന്നത് കൂടുതല്‍ ഗൗരവത്തോടെ കണക്കിലെടുത്ത് അനിവാര്യമായ ധാര്‍മ്മിക വിദ്യാഭ്യാസവും ആത്മീയ ബോധവും മക്കള്‍ക്ക് നല്‍കുവാന്‍ രക്ഷിതാക്കള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു. 

ഇസ്‌ലാഹി സെന്റര്‍ ദഅവ വിഭാഗം കണ്‍വീനര്‍ യൂസുഫ് ഫാറൂഖി സ്വാഗതവും സെക്രട്ടറി സലീം ഐക്കരപ്പടി നന്ദിയും പറഞ്ഞു.
Read More

Thursday, April 18, 2013

വീട്ടിലെ ഉദ്യോഗ വേഷം കുട്ടികളില്‍ മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നു : PMA ഗഫൂര്‍


ജിദ്ദ : വീട്ടിലെത്തിയാല്‍ ഉദ്യോഗ വേഷങ്ങള്‍ അഴിക്കുന്നതോടൊപ്പം ഉദ്യോഗ മനോഭാവം കൂടെ അഴിച്ചുവെക്കണമെന്നും കുട്ടികളുടെ കളി തമാശകളില്‍ ചേരാന്‍ അവരുടെ നിറങ്ങളുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലണമെന്നും ചിന്തകനും വാഗ്മിയുമായ പി എം എ ഗഫൂര്‍ അഭിപ്രായപ്പെട്ടു. ജോലി സ്ഥലവും വീടും രണ്ടു ചുറ്റുപാടുകളാണെന്നും അതിനെ രണ്ടായി കാണാന്‍ കഴിയാത്തതാണ് പല കുടുംബ പ്രശനങ്ങള്‍ക്കും കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പട്ടാളച്ചിട്ടയില്‍ കുട്ടികളോട് പെരുമാറുന്ന പിതാക്കളെ പുരോഗമന യുഗത്തിലും കാണുന്നത് സങ്കടകരമാണെന്നും സംഘര്‍ഷ മനസ്‌കരായ അത്തരം കുട്ടികളില്‍നിന്നും ക്രിയാത്മകമായതൊന്നും സമൂഹത്തിന് പ്രതീക്ഷിക്കാനില്ലെന്നും പി എം എ ഓര്‍മിപ്പിച്ചു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അല്‍ഹുദ മദ്‌റസാ രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബാപ്പ വരുമ്പോള്‍ ശബ്ദം നിലച്ചിരുന്ന പഴയ വീട്ടുസംസ്‌കാരത്തില്‍ നിന്നും ഉപ്പയെ കാണുമ്പോള്‍ ഒരായിരം ചോദ്യങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്ന പുതിയ തലമുറ നമുക്കേറെ പ്രതീക്ഷ നല്കുന്നു. കുട്ടികളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ശാന്തമായി ഉത്തരം പറയാത്ത രക്ഷിതാക്കള്‍ കുട്ടികളുടെ അന്വേഷണ തൃഷ്ണയെ തച്ചുടക്കുകയാണെന്നും കുട്ടിയുടെ അവകാശമായ സ്‌നേഹം നിഷേധിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകം എന്നും ബഹുമാനിക്കുന്ന പ്രവാചകന്‍ മുഹമ്മദ് നബി ഒരു സമൂഹത്തിന്റെ നേതാവും പടനായകനുമായിരുന്നപ്പോഴും വീട്ടില്‍ കുട്ടികളോത്ത് ആനക്കളി നടത്തിയതും ഇണയോടൊത്ത് ഓട്ടമത്സരം നടത്തിയതും ഏട്ടില്‍ എഴുതിവെക്കാനുള്ളതല്ലെന്നും വിശ്വാസിയുടെ ജീവിതത്തിലൂടെ ലോകത്തിനു കാണിച്ചു കൊടുക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അഹമദ് കുട്ടി മദനി, ഹംസ നിലമ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

Sunday, July 01, 2012

'പ്രവാസിയുടെ സാമ്പത്തിക അജണ്ട' - ഇസ്ലാഹി സെന്റര്‍ സെമിനാര്‍ സംഘടിപ്പിച്ചു

ജിദ്ദ: പ്രവാസം മലയാളിയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന വാക്കും വിചാരവുമാനെന്നും ചെറിയൊരു അസൂത്രണത്തിലൂടെ  പ്രവാസികളുടെ സാമ്പത്തിക അജണ്ടകള്‍ പുനര്ക്രമീകരിക്കാവുന്നതാനെന്നും ഇസ്ലാഹി സെന്റര്‍ മുപ്പതാം വാര്‍ഷിക സാമ്പത്തികാസൂത്രണ സെമിനാര്‍ അഭിപ്രായപ്പെട്ടു. യൂറോപ്പിലും അമേരിക്കയിലും കുടിയേറുകയും സമ്പന്നരാവുകയും ചെയ്ത ന്യൂനപക്ഷമായ പ്രവാസികളെ പോലെയല്ല ഗള്‍ഫ്‌ പ്രവാസികളെന്നും അവരുടെ സാമ്പത്തിക സുസ്ഥിതി പൂവണിയാത്ത സ്വപ്നമായി അവശേഷിക്കുകയയാണെന്നും പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു.  

അമിതവ്യയവും ദുരഭിമാനവും വെടിഞ്ഞ്  കുടുംബിനികളുമായി കൂടിയാലോചിച്ചു കൊണ്ട് വരുമാനം അറിഞ്ഞു ചിലവഴിക്കാന്‍ ശീലിക്കണമെന്ന് ലെഗസി ഇന്‍വെസ്റ്റ്‌മെന്റ്‌ ഗ്രൂപ്പ്‌ ഡയറക്ടര്‍ അഷ്‌റഫ്‌ ഉണ്ണീന്‍ പ്രവാസികളെ ഉണര്‍ത്തി.  സാമ്പത്തിക നിക്ഷേപം ചിലവിന്റെ ഭാഗമായി കാണുകയും മൈക്രോഫിനാന്‍സ് കൂട്ടയ്മാകളിലൂടെ നാട്ടിലും വിദേശത്തും ഒരു പോലെ നിക്ഷേപം നടത്താന്‍ ഓരോരുത്തരും ശ്രമിക്കണം. മക്കളുടെ വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും പ്രത്യേക ശ്രദ്ധ പതിയേണ്ട മേഖലകളാണ്.  അഷ്‌റഫ്‌ ഉണ്ണീന്‍ പറഞ്ഞു. ചെറുകിട കൂട്ടായ്മകളെ കുറിച്ചുള്ള സദസ്സിന്റെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു.

പ്രവാസിക്ക് ദീര്‍ഘകാല പദ്ധതികളും ഹൃസ്വകാല പദ്ധതികളും ഒരേസമയം ആവശ്യമാണെന്ന് എന്‍ജി. അബ്ദുല്‍ ലതീഫ്‌ പറഞ്ഞു. എത്ര കിട്ടുന്നു എന്നതിലല്ല, എങ്ങനെ ചിലവഴിക്കുന്നു എന്നതിലാണ് വിജയമെന്ന് അദ്ദേഹം സോദാഹരണം വിവരിച്ചു. സമയവും ധനവും ഒരേ പോലെ പ്രധാനമാണ്. അസൂത്രനമില്ലയ്മയാണ് പ്രവാസി 'ഓ.ബി.സി' ആയി മാറിക്കൊണ്ടിരിക്കുന്നത്തിന്റെ കാരണം.  സമ്പാദ്യം മുഴുവന്‍ വീടിനു വേണ്ടിയും കാര്‍ പോര്‍ച്ചു ഉണ്ടാക്കാന്‍ വേണ്ടിയും  തുലച്ചു കളയുന്നത് അസൂത്രനത്തിലൂടെ മാത്രമേ പരിഹരിക്കാനാവൂ.വരും മാസത്തെ ജീവിതം കഴിഞ്ഞ മാസത്തെ വരുമാനം കൊണ്ട് നികത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. ലതീഫ്‌ ഉണര്‍ത്തി. 

ഇസ്ലാഹി സെന്റര്‍ ഓഡിറ്റൊരിയത്തില്‍ നടന്ന  സെമിനാറില്‍  ബഷീര്‍ വള്ളിക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. സലാഹ് കാരാടന്‍‍, എഞ്ചിനീയര്‍ ഹസൈനാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അഷ്‌റഫ്‌ ഫറോഖ് സ്വാഗതവും നൌഷാദ് കരിങ്ങനാട് നന്ദിയും പറഞ്ഞു.
Read More

ഇസ്ലാഹി സെന്റര്‍ മുപ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പ്രൗഢമായ പരിസമാപ്തി


ജിദ്ദ: മൂന്നു മാസം നീണ്ടുനിന്ന ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ മുപ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സൗദി മതകാര്യ വകുപ്പിലെ പ്രതിനിധികളുടെയും പ്രവാസി സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖരുടെയും സാന്നിധ്യത്തില്‍ നടന്ന സമാപന സമ്മേളനത്തോടെ പരിസമാപ്തിയായി. സെന്റര്‍ അങ്കണത്തില്‍ നടന്ന സമാപന സമ്മേളനം ഇസ്ലാമിക് എജ്യൂക്കേഷന്‍ ഫൌണ്ടേഷന്‍ ഡയറക്ടര്‍ ശൈഖ് ഹമൂദ് മുഹമ്മദ് അല്‍ ശിമംരി ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുര്‍ആന്‍ പഠനത്തിനും അതിന്റെ അദ്ധ്യാപനങ്ങള്‍ ജീവിതത്തില്‍ നടപ്പിലാക്കുന്നതിനും വരാനിരിക്കുന്ന വ്രതമാസത്തെ ഉപയോഗപ്പെടുത്താന്‍ ഇപ്പോള്‍ തന്നെ സജ്ജരാവാന്‍ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. കഥകളും നോവലുകളും കവിതകളും വായിക്കാന്‍ ധാരാളം സമയമുള്ളവര്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാനും പഠിക്കാനും സമയം ലഭിക്കുന്നില്ല എന്ന് പറയുന്നത് തികച്ചും ഖേദകരമാണ്. ഒരു മുസ്ലിം ആദ്യം വായിച്ചിരിക്കേണ്ട ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. മറ്റേതു പുസ്തകങ്ങളുടെയും സ്ഥാനം അതിനു ശേഷമാണ്. വിശുദ്ധ ഖുര്‍ആന്‍ പഠനത്തിനും അതിന്റെ പ്രചാരണത്തിനും ഇസ്ലാഹി സെന്ററുകള്‍ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. 


മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുപ്പത് പരിപാടികളെക്കുറിച്ചുള്ള ഓണ്‍സ്‌ക്രീന്‍ പ്രസന്റേഷന്‍ പ്രോഗ്രാം കണ്‍വീനര്‍ ബഷീര്‍ വള്ളിക്കുന്ന് അവതരിപ്പിച്ചു. ഗള്‍ഫ് മേഖലയിലെ മികച്ച ടി വി റിപ്പോര്‍ട്ടര്‍ക്കുള്ള ഏഷ്യാവിഷന്‍ അവാര്‍ഡ് നേടിയ ജലീല്‍ കണ്ണമംഗലത്തെ ചടങ്ങില്‍ ആദരിച്ചു. ഇസ്ലാഹി സെന്റര്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിഥി ഉപഹാരം സമര്‍പ്പിച്ചു. ആധുനിക കാലത്തിനും തലമുറക്കും അനുയോജ്യമായ വിവിധ തരം പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും അഭിപ്രായ വ്യതാസമുള്ള ആളുകളെക്കൂടി ഉള്‍കൊള്ളാനും അവരെ ആദരിക്കാനും തയ്യാറാകുന്ന ഇസ്ലാഹി സെന്ററിന്റെ പ്രവര്‍ത്തന ശൈലി മാതൃകാപരമാണെന്ന് ജലീല്‍ കണ്ണമംഗലം പറഞ്ഞു. 


 സികെ ഹസന്‍ കോയ (മലയാളം ന്യൂസ്), വി എം ഇബ്രാഹിം (മാധ്യമം), ഷാക്കിര്‍ ആക്കോട് (ചന്ദ്രിക), അബ്ദുറഹിമാന്‍ വണ്ടൂര്‍ (കൈരളി), സാകിര്‍ ഹുസൈന്‍ എടവണ്ണ (ഒഐസിസി), വികെ റൗഫ് (നവോദയ), നജീബ് കളപ്പാടന്‍ (ഇഎഫ്എസ് കാര്‍ഗോ), അബ്ദുറഹിമാന്‍ (ശിഫ ജിദ്ദ പോളിക്ലിനിക്ക് ), ടി പി ശുഐബ് (അല്‍ റയ്യാന്‍ പോളിക്ലിനിക്), മന്‍സൂറലി ചെമ്മാട് (സെക്രട്ടറി ഐ എസ് എം കേരള) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഖത്തറിലെ പ്രമുഖ വ്യവസായി മുഹമ്മദുണ്ണി ഒളകര, കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. അഹ്മദ് ഹുമൈദ് അല്‍ ജുഹ്‌നി എന്നിവര്‍ പ്രസംഗിച്ചു. ശൈഖ് അമീന്‍ അബ്ദുല്‍ ഗഫൂര്‍, ക്യാപ്റ്റന്‍ അബ്ദുല്‍ ഇലാഹ് കര്‍കദാന്‍, ഡോ. നബീല്‍ ഹാഷിം അമീര്‍, ബഷീര്‍ എടത്തനാട്ടുകര, ഉസ്മാന്‍ ഇരുമ്പുഴി, കെവിഎ ഗഫൂര്‍, മജീദ് നഹ എന്നിവരും സംബന്ധിച്ചു.


സഊദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മറ്റി സെക്രട്ടറി എം ടി മനാഫ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍കാല സമുദായങ്ങളില്‍ കണ്ടിരുന്ന സകല ജീര്‍ണ്ണതകളും ഇപ്പോഴത്തെ സമുദായങ്ങളിലും കാണാന്‍ സാധിക്കുന്നതാണെന്നും ഇവക്കെതിരെ ഖുര്‍ആനിക സന്ദേശ പ്രചരണത്തിലൂടെ നവോത്ഥാന പ്രവര്‍ത്തനങ്ങളുമായി മുന്നേറാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മുപ്പതാം വാര്‍ഷികാഘോഷ കമ്മറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍ അദ്ധ്യക്ഷനായിരുന്നു. സെന്റര്‍ പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍, മുഹമ്മദാലി ചുണ്ടക്കാടന്‍, എഞ്ചിനീയര്‍ ഹസൈനാര്‍, സി വി അബൂബക്കര്‍ കോയ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ഉമര്‍ ഐന്തൂര്‍ ഖുര്‍ആന്‍ പാരായണം നടത്തി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എം അഹ്മദ് കുട്ടി മദനി സ്വാഗതവും ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി നൌഷാദ് കരിങ്ങനാട് നന്ദിയും പറഞ്ഞു.
Read More

Friday, June 29, 2012

ജിദ്ദ ഇസ്ലാഹി സെന്റ്റെര്‍ മുപ്പതാം വാര്‍ഷികാഘോഷ സമാപനം ഇന്ന്


ജിദ്ദ : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദയുടെ മൂന്നു മാസക്കാലം നീണ്ടു നിന്ന വാര്‍ഷികാഘോഷ പരിപാടികള്‍ ഇന്ന് (വെള്ളി 29 June 2012) സമാപിക്കും. സമാപനത്തിന്റെ മുന്നോടിയായി നടക്കുന്ന സാമ്പത്തിക ബോധവല്‍ക്കരണ സെമിനാര്‍ വൈകുനേരം നാല് മണിക്ക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സാമ്പത്തിക ആസൂത്രണത്തിലും അച്ചടക്കത്തിലും പരാജയപ്പെടുക വഴി പതിറ്റാണ്ടുകളുടെ പ്രവാസജീവിതം മതിയാക്കി നാട്ടില്‍ പോകുമ്പോഴും കഷ്ടപ്പാടുകള്‍ ബാക്കിയാവുന്ന അവസ്ഥക്ക് മാറ്റം വരുത്തുകയാണ് സെമിനാറിന്റെ ലക്‌ഷ്യം. അല്പം ആസൂത്രണത്തിലൂടെ എന്തൊക്കെ മാറ്റം വരുത്താമെന്നതിനെക്കുരിച്ചും താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക് പോലും പങ്കാളികളാകാവുന്ന കൂട്ടായ നിക്ഷേപ സാധ്യതകളെക്കുറിച്ചും സെമിനാര്‍ ചര്‍ച്ച ചെയ്യും. 


 ഏഴു മണിക്ക് സെന്റര്‍ അങ്കണത്തിലെ ഓപ്പണ്‍ സ്റ്റേജില്‍ വെച്ച് നടക്കുന്ന സമാപന സമ്മേളനത്തില്‍ സൗദി മതകാര്യ വകുപ്പിലെ പ്രതിനിധികളും സാമൂഹ്യ സാംസ്കാരിക മാധ്യമ മേഖലകളിലെ പ്രമുഖരും സംബന്ധിക്കും. മികച്ച ഗള്‍ഫ്‌ റിപ്പോര്‍ട്ടര്‍ക്കുള്ള ഏഷ്യാവിഷന്‍ അവാര്‍ഡ് നേടിയ ജലീല്‍ കണ്ണമംഗലത്തെ ചടങ്ങില്‍ അനുമോദിക്കുമെന്നും സ്വാഗത സംഗം ചെയര്‍മാന്‍ സലാഹ് കാരാടന്‍. പ്രോഗ്രാം കണ്‍വീനര്‍ ബഷീര്‍ വള്ളിക്കുന്ന് എന്നിവര്‍ അറിയിച്ചു.
Read More

Saturday, June 23, 2012

പുത്തന്‍ അറിവുകള്‍ പകര്‍ന്ന ഐടി വര്‍ക്ക്ഷോപ്പ്

ജിദ്ദ : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് സെന്റര്‍ ഐടി വിഭാഗം സംഘടിപ്പിച്ച ഐ ടി വര്‍ക്ക്ഷോപ്പ് വിവര സാങ്കേതിക വിദ്യയുടെ വിപുല സാധ്യതകള്‍ പഠിതാക്കള്‍ക്ക് മുമ്പില്‍ തുറന്നിട്ടു. നിത്യ ജീവിതത്തിന്റെ എല്ലാ തലങ്ങളിലേക്കുമുള്ള വിവര സാങ്കേതിക വിദ്യയുടെ കടന്നു കയറ്റം അതിശയിപ്പിക്കുന്ന വേഗതിയിലാണെന്നും അവയോടു പുറം തിരിഞ്ഞു നില്‍ക്കുന്നത് എല്ലാ രംഗത്തുമുള്ള അവസരങ്ങളെ ഇല്ലാതാക്കുമെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. നേരിട്ടും അല്ലാതെയും സാധാരണക്കാരുടെ പോലും ജീവിതത്തിന്റെ ഭാഗമായി ഐ ടി മാറിയിരിക്കുന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു വിവിധ മേഖലകളില്‍ നിന്നും വന്നെത്തിയ നിറഞ്ഞ സദസ്സ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത നൂറു പേര്‍ക്കാണ് വര്‍ക്ക്‌ ഷോപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.
അക്ഷരത്തെറ്റോടെ ഇന്റര്‍നെറ്റ് ലോകത്ത് കടന്ന് വന്ന ഗൂഗിള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെ പര്യായമായി മാറിയതായി ഗൂഗിള്‍ സേവനങ്ങള്‍ വിശദീകരിച്ച് ക്ലാസെടുത്ത ഇസ്ലാഹി സെന്റര്‍ ഐടി വിഭാഗം കണ്‍വീനര്‍ ജൈസല്‍ ഫറോക്ക്  വ്യക്തമാക്കി. ഫോട്ടോ ഷോപ്പിന്റെ ഇന്ദ്രജാലം ലളിതമായി അവതരിപ്പിച്ചു കൊണ്ട് ഗ്രാഫിക് ഡിസൈനര്‍ കൂടിയായ ജരീര്‍ വേങ്ങര ക്ലാസെടുത്തു. മൈക്രോസോഫ്‌റ്റ് എക്‌സലിലെ ലളിത പ്രോഗ്രാമുകളായ മൊഡ്യൂളുകളെ ഐടി വിദഗ്ദരായ ശിഹാബ് പാണായി,  അഷറഫ് ഉണ്ണീന്‍ എന്നിവര്‍ പരിചയപ്പെടുത്തി. 
വിദഗ്ദ പരിശീലനം നല്‍കി വിവര സാങ്കേതിക രംഗത്തെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ പുതുതലമുറയെ സജ്ജരാക്കുന്നതില്‍ സാമൂഹ്യ സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും വലിയ പങ്കു വഹിക്കാന്‍ സാധിക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞു. ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മൂസക്കോയ പുളിക്കല്‍, സലാഹ് കാരാടന്‍, മുഹമ്മദലി ചുണ്ടക്കാടന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.  മുഹമ്മദ് കക്കോടി നന്ദി പറഞ്ഞു.
Read More

Saturday, June 09, 2012

പ്രവാസി വിദ്യാര്‍ത്ഥികള്‍ മതപഠന രംഗത്ത് നല്ല നിലവാരം പുലര്‍ത്തുന്നു. ഖാസിം ഇരിക്കൂര്‍



ജിദ്ദ : മത പഠന രംഗത്ത് പ്രവാസി വിദ്യാര്‍ത്ഥികള്‍ നല്ല നിലവാരം പുലര്‍ത്തുന്നവരാണെന്ന് പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഖാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു. ജിദ്ദ അല്‍ഹുദ മദ്രസ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മദ്രസ സപ്ലിമെന്റ് പ്രകാശനം ചെയ്‌തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാഹി സെന്ററിന്റേതു പോലുള്ള വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുന്ന വിധാനത്തിലേക്ക് സംഘടനകള്‍ ഉയര്‍ന്നു വരണം. മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സെന്റര്‍ സംഘടിപ്പിച്ചു വരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. മതഭൌതിക രംഗങ്ങളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് ഇവിടെ അവസരമുണ്ട്. അവ പരവാവധി ഉപയോഗപ്പെടുത്തുവാന്‍ രക്ഷിതാക്കള്‍ കൂടുതല്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


 മദ്രസാ അങ്കണത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ ഖാസിം ഇരിക്കൂരില്‍ നിന്നും കെവിഎ ഗഫൂര്‍ സപ്ലിമെന്റ് ഏറ്റുവാങ്ങി. എഡിറ്റര്‍ ഉമര്‍ ഐന്തൂര്‍ സപ്ലിമെന്റിനെ പരിചയപ്പെടുത്തി സംസാരിച്ചു. ബഷീര്‍ വള്ളിക്കുന്ന്, കെ വി എ ഗഫൂര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഇസ്ലാഹി സെന്റര്‍ ജിദ്ദ പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍ അദ്ധ്യക്ഷനായിരുന്നു. സദര്‍ മുദരിസ് അഹ്മദ് കുട്ടി മദനി സ്വാഗതവും മദ്രസാ കണ്‍വീനര്‍ ഹംസ നിലമ്പൂര്‍ നന്ദിയും പറഞ്ഞു.
Read More

Monday, March 19, 2012

ജിദ്ദ ഇസ്‌ലാഹി സെന്റര്‍ മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്നു



ജിദ്ദ: നവോത്ഥാന പ്രവര്‍ത്തന മേഖലയില്‍ മുപ്പത് സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ വിവിധ പരിപാടികളോടെ മൂന്നുമാസം നീണ്ടു നില്‍ക്കുന്ന മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്നു. സൗദി മതകാര്യവകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചു വരുന്ന ഇസ്‌ലാഹി സെന്റര്‍ മുപ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിഥി മുഖ്യരക്ഷാധികാരിയും സലാഹ് കാരാടന്‍ ചെയര്‍മാനും അഹ്മദ് കുട്ടി മദനി ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചതായി പത്രസമ്മേളനത്തില്‍ നേതാക്കള്‍ അറിയിച്ചു.


വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഉദ്ഘാടന സമ്മേളനം, മീഡിയ വര്‍ക്ക് ഷോപ്പ്, ആരോഗ്യ ബോധവത്കരണ സെമിനാര്‍, പരിസ്ഥിതി അവബോധത്തിനായി ഇക്കോ ഫോക്കസ്, വിദ്യാര്‍ഥികളുടെ ചിത്രരചന മത്സരം, ബാലസംഗമം, നേതൃത്വപരിശീലന ക്യാമ്പ്, വിവിധ സംഘടനാ പ്രതിനിധികളുടെ സംഗമം, എഴുത്തുകാര്‍ക്കായി സാഹിത്യ സംഗമം, ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം, വിനോദയാത്ര, ടീന്‍സ് മീറ്റ്, സ്‌പോര്‍ട്‌സ് ഡേ, വനിതകള്‍ക്കായി സെമിനാര്‍, പിക്‌നിക്, വീട്ടമ്മമാര്‍ക്ക് വ്യക്തിത്വ വികസന ക്യാമ്പ്, ടീനേജ് വിദ്യാര്‍ഥിനികള്‍ക്ക് ബോധവത്കരണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുന്നതായി പ്രോഗ്രാം കണ്‍വീനര്‍ ബഷീര്‍വള്ളിക്കുന്ന് അറിയിച്ചു.


എം.ടി. മനാഫ് മാസ്റ്റര്‍, അബ്ദുല്‍ കരീം സുല്ലമി, വി.പി. മുഹമ്മദലി, മുഹമ്മദ് ആലുങ്ങല്‍, പി.എ. അബ്ദുറഹിമാന്‍, പി.എം. അമീര്‍ അലി, നജീബ് കളപ്പാടന്‍, കെ.ടി. മുഹമ്മദ് റബീഉള്ള, വി.പി. അബ്ദുല്‍ നാസര്‍ ഇതാഖ, അര്‍ഷദ് നൗഫല്‍, കെ.ടി. മുജീബ് റഹ്മാന്‍, അബ്ദുല്‍ സലാം മമ്പാട്, ഡോ. ഇസ്മായില്‍ മരുതേരി, മുഹമ്മദലി അസ്ഗര്‍, സമദ് കാരാടന്‍, വി.കെ. അബ്ദുല്‍ സമദ്, എന്‍ജിനീയര്‍ അബ്ദുല്‍ അസീസ് എന്നിവരാണ് സ്വാഗത സംഘം രക്ഷാധികാരികള്‍


അബ്ദുല്‍ ഗനി എടത്തനാട്ടുകര, എന്‍ജിനീയര്‍ ഹസൈനാര്‍ (വൈസ് ചെയ.), കെ.സി. മന്‍സൂര്‍, പ്രിന്‍സാദ് കോഴിക്കോട് (കണ്‍.), ബഷീര്‍ വള്ളിക്കുന്ന്, എന്‍ജിനീയര്‍ അബ്ദുല്‍ ലത്തീഫ് (പ്രോഗ്രാം), എന്‍ജിനീയര്‍ വി.കെ. മുഹമ്മദ്, അബ്ദുല്‍ കബീര്‍ മോങ്ങം, ടി.സി. ഇസ്ഹാഖ്, അമീര്‍ അലി ചേളാരി (ഫൈനാന്‍സ്), മുഹമ്മദലി ചുണ്ടക്കാടന്‍, മൂസക്കോയ പുളിക്കല്‍, നൗഷാദ് കരിങ്ങനാട് (റിസപ്ഷന്‍), സി.വി. അബൂബക്കര്‍ കോയ, ശംസുദ്ധീന്‍ അയനിക്കോട് (പബ്ലിക് റിലേഷന്‍സ്), അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, മുസ്തഫ മണ്ണാര്‍ക്കാട്, മുജീബ് റഹ്മാന്‍ സ്വലാഹി (ദഅവ), സലീം ഐക്കരപ്പടി, മുജീബ്‌റഹ്മാന്‍ ചെങ്ങര, റഷീദ് പേങ്ങാട്ടിരി (മീഡിയ), ഷകീല്‍ ബാബു, ജംഷീദ് കുനിയില്‍, മുഹമ്മദ് കക്കോടി, സാബിര്‍ ഖാന്‍ എറണാകുളം (വളണ്ടിയര്‍), ജരീര്‍ വേങ്ങര, മുഹമ്മദലി മുത്തനൂര്‍ (ഓഡിയോ, വീഡിയോ), മൊയ്തു വെള്ളിയഞ്ചേരി, സിദ്ധീഖ് സി.എം., അബ്ദുല്‍ ജലീല്‍ സി. എച്ച്. (ലൈബ്രറി), ജൈസല്‍ ഫറോക്ക്, അഷ്‌റഫ് ഉണ്ണീന്‍, ശംസീര്‍ ആമയൂര്‍, മുബാറഖ് അരീക്കാട് (ഐ.ടി.), അബൂബക്കര്‍ പട്ടിക്കാട്, മുസ്തഫ ഉച്ചാരക്കടവ് (ഭക്ഷണം), മൂസക്കോയ പരപ്പില്‍, ഹംസ നിലമ്പൂര്‍ (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), നാസര്‍ വേങ്ങര, കെ.എ. അന്‍ഷദ് മാസ്റ്റര്‍, അബ്ദുല്‍ ജബ്ബാര്‍ പാലത്തിങ്ങല്‍ (പബ്ലിസിറ്റി) എന്നിവരാണ് മറ്റു സ്വാഗതസംഘം ഭാരവാഹികള്‍.


ഇന്ത്യന്‍ വിമണ്‍സ് ഓര്‍ഗനൈസേഷന്‍ (വനിതാവിഭാഗം), ഫോക്കസ് ജിദ്ദ (യുവജന വിഭാഗം), ടാലന്റ് ടീന്‍സ് (വിദ്യാര്‍ഥി വിഭാഗം), അല്‍ഹുദ ബാലവേദി എന്നിവയ്ക്കു പുറമെ ഇരുപതോളം ഉപവകുപ്പുകളിലായി മത, സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ നിസ്തുലമായ സേവനങ്ങള്‍ നടത്തി വരുന്നു. വ്യവസ്ഥാപിതമായ രീതിയില്‍ ജിദ്ദയില്‍ ആദ്യമായി മദ്രസ തുടങ്ങിയത് ഇസ്‌ലാഹി സെന്റര്‍ ആണ്.


കേരള മുസ്‌ലിം നവോത്ഥാനതിനു നേതൃത്വം നല്‍കിയ മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവാസി പതിപ്പാണ് ഗള്‍ഫ്‌നാടുകളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാഹി സെന്ററുകള്‍. 1982 ല്‍ ആണ് ജിദ്ദയില്‍ ഇസ്‌ലാഹി സെന്റര്‍ രൂപവത്കരിച്ചത്.
Read More

Sunday, February 26, 2012

വ്യാജ മുടിപ്പള്ളിക്കെതിരെ സമൂഹം അണിനിരക്കുക : ഇസ്ലാഹി സെന്റര്‍ ജിദ്ദ

ജിദ്ദ: ‘കത്തുന്ന മുടി വിവാദവും കേരളീയ പൊതുസമൂഹവും’ എന്ന വിഷയത്തില്‍ ജിദ്ദയിലെ വിവിധ സംഘടന പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇസ്ലാഹി സെന്റര്‍ ജിദ്ദ മീഡിയ വിഭാഗം തുറന്ന സംവാദം സംഘടിപ്പിച്ചു. ശറഫിയയിലെ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടന്ന സംവാദത്തില്‍ ഇസ്ലാഹി സെന്റര്‍ മുഖ്യപ്രബോധകന്‍ എം അഹ്‌മദ് കുട്ടി മദനി വിഷയമവതരിപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് റഷീദ് കൊളത്തറ (OICC), വി.കെ.റഊഫ് (നവോദയ), TH ദാരിമി (ഇസ്ലാമിക് സെന്റര്‍), അബൂബക്കര്‍ അരിമ്പ്ര (KMCC), നിസാര്‍ കരുവാരക്കുണ്ട് (KIG), മുഹമ്മദ് ആര്യന്‍ തൊടിക (ഫോക്കസ് ജിദ്ദ) പങ്കെടുത്തു.

ഇസ്ലാമിന്റെ യഥാര്‍ത്ഥ വിശ്വാസങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും അകന്ന സമൂഹം അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പിറകെ പോയതിന്റെ തിക്തഫലമാണ് മുസ്ലിം സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും മുടിവിവാദവും അതിനോടനുബന്ധിച്ച് വന്നിട്ടുള്ള പൊള്ളയായ വാദങ്ങളും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും വിഷയാവതരണ പ്രസംഗത്തില്‍ എം അഹ്‌മദ് കുട്ടി മദനി സൂചിപ്പിച്ചു. പ്രവാചകന്റെ തിരുശേഷിപ്പായി ഏറ്റെടുക്കാന്‍ പറഞ്ഞത് വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയുമാണ്. അതിനു പകരം മുടിപ്പള്ളിയില്‍ കെട്ടി സമുദായത്തെ പിറകിലേക്ക് വലിക്കുകയാണ് പൌരോഹിത്യ പരിവേഷമണിഞ്ഞ പണ്ഡിതന്മാര്‍. ഈ ധാര്‍ഷ്‌ട്യത്തിനെതിരെ സമൂഹത്തിന്റെ സര്‍വമേഖലകളില്‍ ഉള്ളവരും അണിനിരക്കണം. മദനി കൂട്ടിച്ചേര്‍ത്തു.
Read More

Friday, September 16, 2011

'അനശ്വര ശാന്തിയുടെ ആദര്‍ശപാത' സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ മെംബര്‍ഷിപ്പ് കാമ്പയിന് തുടക്കമായി

റിയാദ്: സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി 2011 ആഗ്‌സ്റ്റ് 20 മുതല്‍ സെപ്തംബര്‍ 30 വരെ 'അനശ്വര ശാന്തിയുടെ ആദർ‍ശപാത' എന്ന പേരില്‍ മെംബർഷിപ് കാമ്പയിന്‍ സംഘടിപ്പിക്കുന്നു.

കാമ്പയ്‌നിന്റെ ഭാഗമായി സൗദി അറേബ്യയിലെ മുപ്പതോളം ഇസ്‌ലാഹി സെന്ററുകളില്‍ വിവിധങ്ങളായ ആദര്‍ശ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സെന്ററുകളുടെ ഏകീകരണവും സംയുക്ത മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുമാണ് കാമ്പയിന്റെ മുഖ്യ ലക്ഷ്യം. ശാഖാതലങ്ങളില്‍ കാമ്പയിന്‍ ഉദ്ഘാടന സമ്മേളനങ്ങൾ, ദഅ്‌വാ സ്‌കോഡുകൾ‍, ആദര്‍ശ പാഠശാലകൾ‍, ജനസമ്പര്‍ക്ക പരിപാടികൾ‍, ലഘുലേഖ വിതരണം, പ്രമേയ വിശദീകരണ സംഗമങ്ങള്‍ തുടങ്ങി വ്യത്യസ്തമായ പരിപാടികൾ  കാമ്പയിനിന്റെ ഭാഗമായി നടക്കും.

സെപ്തംബര്‍ മുപ്പതിന് പൂര്‍ത്തിയാകുന്ന മെമ്പര്‍ഷിപ്പ് കാമ്പയിനോടെ മുഴുവന്‍ ഇസ്‌ലാഹി സെന്ററുകളിലും തുടര്‍ന്ന് മേഖലാ തലങ്ങളിലും ദേശീയ തലത്തിലും പുതിയ കമ്മിറ്റികള്‍ നിലവില്‍ വരും. ഈസ്‌റ്റേണ്‍ സോൺ‍, അല്‍‌ ഖസീം സോൺ‍, വെസ്‌റ്റേണ്‍ സോൺ‍, റിയാദ് സോണ്‍ എന്നീ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചാണ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിലവിലുള്ള സെന്ററുകള്‍ക്ക് പുറമെ ഏതാനും പുതിയ സെന്ററുകള്‍ കൂടി കാമ്പയിനോടു കൂടി നിലവില്‍ വരും. 2012 ജനുവരി മുതല്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന കാലയളവിലേക്കായിരിക്കും കമ്മിറ്റികള്‍ തെരഞ്ഞെടുക്കപ്പെടുന്നത്.

കേരളത്തിലെ സാമൂഹ്യ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പ്രവാസി ഘടകമായിട്ടാണ് ഇസ്‌ലാഹി സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. വിശുദ്ധ ഖുര്‍ആനും തിരു നബിചര്യയും ആധാരമാക്കി ഇസ്‌ലാമിക പ്രബോധനം നിര്‍വ്വഹിക്കുന്നതോടൊപ്പം കാലത്തിന്റെ വെല്ലുവിളികളെ ക്രിയാത്മകമായി നേരിടുന്നതിന് മുസ്‌ലിം കൈരളിയെ പ്രാപ്തമാക്കുന്ന തരത്തിലുള്ള നിരവധി പ്രവര്‍ത്തനങ്ങളും ഇസ്‌ലഹി സെന്ററുകള്‍ നടത്തിവരുന്നുണ്ട്. സൗദി മതാകാര്യ മന്ത്രാലയവുമായി സഹകരിച്ച് സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ തലത്തില്‍ നടത്തിവരുന്ന സൗദി മലയാളി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ പൊതുജനപങ്കാളിത്തം കൊണ്ട് സൗദി അറേബ്യയിലെ ഏറ്റവും വലിയ അനൗപചാരിക പൊതുപരീക്ഷ എന്ന ഖ്യാതി ഇതിനോടാകം നേടിയിട്ടുണ്ട്. ഖുര്‍ആന്‍ ലേണിംഗ് സ്കൂളുകൾ‍, ഹദീസ് പഠന ക്ലാസ്സുകൾ‍, വാരാന്ത്യ മതപഠന ക്ലാസ്സുകൾ‍, ഫാമിലി ക്ലാസ്സുകൾ‍, പഠന ക്യാമ്പുകൾ‍, തസ്‌കിയ്യ തര്‍ബിയ്യ സംഗമങ്ങൾ‍, പ്രബോധന പരിശീലന പരിപാടികൾ‍, പൊതുജന സംഗമങ്ങൾ‍, പാരന്റിംഗ്, മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ തുടങ്ങിയവ സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍  വ്യവസ്ഥാപിതമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.

വിവിധ പേരുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന യൂത്ത് വിംഗ്, വനിതകള്‍ക്കായുള്ള എം ജി എം, ഇതര മതസ്ഥര്‍ക്കിടയില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി 'ദി ട്രൂത്ത്’, വിദ്യാഭ്യാസ മാര്‍ഗനിര്‍ദേശക വിഭാഗമായ 'പീസ്', ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുമായി 'ഡ്രോപ്‌സ്’, 'CIER' സിലബസ്സ് അനുസരിച്ച് നടക്കുന്ന മദ്‌റസ- വിദ്യാഭ്യാസ സ്ഥാപനങ്ങൾ‍, ഹജ്ജ് ഉംറ കാരവനുകൾ‍, സകാത്ത് സെല്ല് എന്നിവ ഇസ്‌ലാഹി സെന്ററിന്റെ വിവിധ കീഴ്ഘടകങ്ങളാണ്.

മനുഷ്യന് മാനസിക സ്വസ്ഥത നല്‍കുന്ന ദൈവിക ചിന്തയുടെ ബോധപൂര്‍വ്വമായ നിരാകരണവും അഭാവവുമാണ് നിതാന്ത നിരാശയുടെ അസ്വസ്ഥജഢിലമായ മനസ്സുകളുടെ ഉടമകളാക്കി മനുഷ്യരെ മാറ്റുന്നത് എന്നതിനു വര്‍ത്തമാന വാര്‍ത്താവിശേഷങ്ങള്‍ മതിയായ തെളിവുകളാണ്. ഭൗതികവും പാരത്രികവുമായ ശാന്തിക്കും സമാധാനത്തിനും ആദര്‍ശ ബന്ധിതമായ ജീവിതം മാത്രമാണ് പരിഹാരം. ഈ ഒരു സന്ദേശമാണ് 'അനശ്വരശാന്തിയുടെ ആദര്‍ശപാത' എന്ന കാമ്പയിന്‍ പ്രമേയത്തിലൂടെ സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മുന്നോട്ട് വെക്കുന്നത്.

സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഹാഷിം, വൈസ് ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍, ഷാനിഫ് വാഴക്കാട്, ഷൈജു എം സൈനുദ്ദീന്‍, സലിം കരുനാഗപ്പള്ളി, ശരീഫ് പാലത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Read More

Saturday, July 23, 2011

വിശ്വാസവിശുദ്ധിയിലൂടെ ഉത്തമ സമൂഹമാവുക – ഇസ്‌മായില്‍ കരിയാട്


ഇസ്ലാഹി സെന്ററ് ജിദ്ദ ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണത്തില്‍ ഐ എസ് എം ട്രഷററ് ഇസ്‌മായില്‍ കരിയാട് സംസാരിക്കുന്നു.
ജിദ്ദ: സാമ്പത്തിക സുസ്ഥിതി കൊണ്ടോ ആയുധ, സംഘ ബലം കൊണ്ടോ അല്ല അടിയുറച്ച ദൈവവിശ്വാസത്താല്‍ ലഭ്യമായ പ്രത്യേകമായ ദൈവസഹായം മുഖേനയാണ്‍ മുസ്ലിം സമൂഹം പ്രതിസന്ധികളില്‍  നിന്നും കരകയറിയിരുന്നത് എന്ന് ഐ എസ് എം ട്രഷററ്    ഇസ്‌മായില്‍ കരിയാട് പറഞ്ഞു. ഹ്രസ്വ സന്ദറ്ശനാറ്ത്ഥം സൌദിയിലെത്തിയ അദ്ദേഹം ഇസ്‌ലാഹി സെന്ററ് ജിദ്ദ ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു. ഖുറ്ആനികാദ്ധ്യാപനങ്ങളിലേക്കുള്ള തിരിച്ച് പോക്ക് മാത്രമാണ്‍ ആധുനിക മുസ്ലിം ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ ഏകപരിഹാരം. തീവ്രവാദ പ്രവണതകളും, തീവ്രവാദം ആരോപിക്കപ്പെടുന്നതും ഒരു പോലെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു. സച്ചാറ് കമ്മറ്റി റിപ്പോറ്ട്ട് വിവിധ വേദികളിലെ ചറ്ച്ചാ വിഷയം മാത്രമായി അവശേഷിക്കുന്നത് അപലപനീയമാണ്‍. സച്ചാറ്  സൂചിപ്പിച്ച പ്രായോഗിക നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാരുകള്‍ പിറകോട്ടു പോകുന്ന കാഴ്ചയാണ് നാം കാണുന്നത്.  സാമ്പത്തിക, സാമൂഹ്യ മേഖലകളില്‍ വിശുദ്ധി കാത്തുസൂക്ഷിക്കുമ്പോള്‍ മാത്രമേ ഖുറ്ആന്‍ വിഭാവന ചെയ്യുന്ന ‘ഉത്തമ സമുദായ’മായി മുസ്ലിംകള്‍  ഉയരുകയുള്ളൂ, അദ്ദേഹം പറഞ്ഞു.
കെ എന് എം സാമ്പത്തിക വകുപ്പ് സെക്രട്ടറി മമ്മു സാഹിബ്, അബ്ദുല്‍ കരീം സുല്ലമി എടവണ്ണ എന്നിവരും ചടങ്ങില്‍ സംസാരിച്ചു. മൂസക്കോയ പുളിക്കല്‍ അദ്ധ്യക്ഷനായിരുന്നു. റമളാന്‍ പ്രമാണിച്ച് ‘അഹ്‌ലന്‍ റമദാന്‍’ എന്ന പ്രത്യേക പരിപാടി ജൂലൈ 29 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ശറഫിയയിലെ ഇസ്ലാഹി സെന്ററ് ജിദ്ദ ഓഡിറ്റോറിയത്തില്‍  സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Read More

Tuesday, April 05, 2011

നവോത്ഥാന വിരുദ്ധരെ തിരിച്ചറിയുക


 ജിദ്ദഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഇസ്ലാമിക ലോകത്ത് ഉയിര്‍ക്കൊണ്ട നവോത്ഥാന സംരംഭങ്ങളുടെ തുടര്‍ച്ചയായി ഇസ്ലാഹി പ്രസ്ഥാനം നടത്തിയ പ്രവര്‍ത്തനങ്ങളാണ് കേരള മുസ്ലിംകളുടെഭൌതികവും ആത്മീയവുമായുള്ള പുരോഗതിയുടെ നിദാനമായി വര്ത്തിച്ചതെന്നു ഇന്ത്യന്‍ ഇസ്ലാഹി സെന്റെര്സ്പീകേര്സ് ഫോറം സംഘടിപ്പിച്ച നവോത്ഥാന ചരിത്രവും മുസ്ലിം രാഷ്ട്രീയവും എന്ന സിമ്പോസിയംഅഭിപ്രായപ്പെട്ടു ഇസ്ലാം അതിന്റെ തുടക്കത്തില്‍ തന്നെ പ്രചുരപ്രചാരം നേടിയെങ്കിലും കാലാന്തരത്തില്‍ മതപരമായും ഭൗതികമായും അഞ്ജരും പിന്നാക്കം നില്‍ക്കുന്നവരുമായ ഒരു ജനതയായി കേരള മുസ്ലിംകള്‍ മാറുകയാണുണ്ടായത്. പുരോഹിതവര്‍ഗമാവട്ടെ അവരെ അന്ധവിശ്വാസങ്ങളില്‍ കെട്ടിയിടുകയും ചെയ്തു. ആദ്യകാലത്ത് വ്യക്തികള്‍ ആരംഭിച്ച പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടിത സ്വഭാവം കൈവരികയും കേരള മുസ്ലിം ഐക്യസംഘവും മുജാഹിദ്‌ പ്രസ്ഥാനവും രൂപം കൊള്ളുകയും ചെയ്തു. ജീവിതത്തിന്റെ നിഖിലമേഖലകളിലും നവോത്ഥാനത്തിന്റെ സദ്ഫലങ്ങള്‍ ദൃശ്യമായപ്പോള്‍ കേരളീയ സമൂഹത്തില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടിരുന്ന പിന്നോക്കജാതിക്കാര്‍ക്കും അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുകയുണ്ടായി. ലോകത്ത്‌ ഉയര്ന്നു വന്ന മറ്റു നവോത്ഥാന സംരംഭങ്ങളില്‍ നിന്നും പൊതുവിലും ഈജിപ്ത്സൗദി അറേബ്യഎന്നിവിടങ്ങളില്‍ നിന്നും പ്രത്യേകിച്ചും പ്രചോദനം ഉള്ക്കൊണ്ട്‌ കൊണ്ട് കേരളത്തിലെ ബഹുസ്വര സമൂഹത്തിലേക്ക് അനുയോജ്യമായ രീതിയില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുകയാണുണ്ടായത്.


എന്നാല്‍ നവോത്ഥാന സംരംഭങ്ങള്‍ മൂലം നഷ്ടം സംഭവിച്ച ഒരേയൊരു വിഭാഗമായ പുരോഹിതവര്‍ഗം മതത്തെ വാണിജ്യവല്ക്കുകയും നവോത്ഥാനസംരംഭങ്ങളുടെ ഫലമായി അപ്രത്യക്ഷമായ അനാചാരങ്ങളെ പുനര്പ്രതിഷ്ടിക്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്നു. കേരളത്തില്‍ നവോത്ഥാനം തന്നെ സംഭവിച്ചിട്ടില്ലെന്നു പറഞ്ഞു കൊണ്ട് അവര്‍ നടത്തുന്ന ചരിത്രവധത്തെ  പ്രബുദ്ധകേരളം തിരിച്ചറിയണം. നവോത്ഥാനം നിരന്തരവും തുടര്‍ച്ച ആവശ്യപ്പെടുന്നതുമായുള്ള ഒരു പ്രക്രിയയാണ്. മാറിയ സാഹചര്യത്തില്‍ അത് തിരിച്ചു കൊണ്ട് വരേണ്ടതുണ്ട്.  പ്രസംഗികര്‍ ചൂണ്ടിക്കാട്ടി.

നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഉപോല്‍പ്പന്നമായ സമുദായ രാഷ്ട്രീയത്തെ പഴയ പരിശുദ്ധിയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ദൈവഭയമുള്ള പണ്ഡിതര്‍ നേതൃനിരയിലേക്ക് കടന്നു വരേണ്ടതുണ്ട്. മത രാഷ്ട്ര വാദത്തെയും തീവ്രവാദത്തെയും സമുദായം ഒന്നിച്ചെതിര്‍ക്കേണ്ടതുണ്ട്.   

ഇസ്ലാഹി സെന്റര് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെന്‍റര്‍ മാധ്യമ വിഭാഗം കണ്വീനര്‍ ബഷീര്വള്ളിക്കുന്ന് മോഡറേറ്റര്‍ ആയിരുന്നു.

ഫോക്കസ് ജിദ്ദ സി.. പ്രിന്സാദ്‌ പറായി വിഷയമവതരിപ്പിച്ചുഅഷ്റഫ്‌ ഉണ്ണീന്‍, സലിം ഐക്കരപ്പടിഅബ്ദുല്ഗഫൂര്‍ കണ്ണെത്ത്മുഹമ്മദ് കക്കോടിഷംസുദ്ദീന്‍ അയനിക്കോട്മൊയ്തു വെള്ളിയന്ചെരികുഞ്ഞാലന്‍ കുട്ടി,റഷീദ്‌ പെങ്ങാട്ടിരിസിദ്ദിഖ് വാണിയമ്പലംഹംസ നിലമ്പൂര്‍, സി.വി.അബൂബക്കര്‍ കോയഅബ്ദുല്ജബ്ബാര്പാലത്തിങ്ങല്‍, അബ്ദുള്ഗഫൂര്‍ അടുക്കത്ത്‌ എന്നിവര്‍ പ്രസംഗിച്ചു.

സ്പീക്കേര്സ് ഫോറം കണ്വീനര്‍ മുഹമ്മദ് ആര്യന്തൊടിക സ്വാഗതവും അബ്ദുല്‍ ജലീല്‍ സി.എച്ച്നന്ദിയുംപറഞ്ഞു.

Read More

Thursday, March 24, 2011

ഫോക്കസ് ജിദ്ദയുടെ ‘Guest of the Month'

ഫോക്കസ് ജിദ്ദയുടെ ഗസ്റ്റ് ഓഫ് ദ മന്ത് പ്രോഗ്രാമില്‍ ഡോ മുഹമ്മദാലിക്ക് ഫോക്കസ് ഐ ടി  മാനേജര്‍ ഷക്കീല്‍ ബാബു ഉപഹാരം സമര്‍പ്പിക്കുന്നു. പ്രിന്സാദ്, ഡോ. ഇസ്മായില്‍ മരിതേരി, ബഷീര്‍ വള്ളിക്കുന്ന് സമീപം
ജിദ്ദ: ഫോക്കസ് ജിദ്ദയുടെ ‘Guest of the Month' പരിപാടിയില്‍ ജിദ്ദയിലെ പ്രശസ്ത ഡോക്ടറ് വി പി മുഹമ്മദാലി തന്റെ ജീവിതാനുഭവങ്ങള് പങ്കുവെച്ചു. മതപരമായ വിദ്യാഭ്യാസം നടത്തുന്നവറ് ഭൌതിക വിദ്യഭ്യാസത്തില്‍ ഉയരാതിരിക്കുകയും ഭൌതിക വിദ്യഭ്യാസം നേടുന്നവറ് മതപരമായി മോശക്കാരാണെന്നു ഗണിക്കുകയും ചെയ്തിരുന്ന ഒരു സാമൂഹ്യ പശ്ചാതലത്തില്‍ നിന്നും മാറി ആത്മീയമായും ഭൌതികമായും ഒരു പോലെ പഠനവും ഗവേഷണവും നടത്തുന്ന രീതിയിലേക്കുള്ള ഒരു മാറ്റം സാധ്യമാക്കിയ നവോത്ഥാന സംരംഭങ്ങളെ അദ്ദേഹം പ്രശംസിച്ചു. ദൈവത്തിന്റെ ഏകത്വത്തിലേക്കും, സ്യഷ്‌ടി വൈഭവത്തിലേക്കും വെളിച്ചം നല്‍കുന്ന നിരവധി അനുഭവങ്ങള്‍ തന്റെ പഠനത്തില്‍ ഉണ്ടായിട്ടുണ്ട്. ജീവന്റെ അടിസ്ഥാനമായ ‘ജീനുകളുടെ ഭാഷ’ ഭൂമുഖത്തിലെ എല്ലാ ജീവജാലങ്ങളിലും ഒന്നാണെന്നത് ഈ ജീവജാലങ്ങളുടെയെല്ലാം സ്യഷ്ടിപ്പ് ഒരൊറ്റ ശക്തിയില്‍ നിന്നു മാത്രമാണെന്ന് സൂചിപ്പിക്കുന്നതാണ്‍. ഇലക്ട്രോണിക്സ് മാധ്യമങ്ങളും മീഡിയകളും തിന്മയുടെ പ്രചാരകരാവുന്ന പുതിയ ചുറ്റുപാടില്‍ ഒരു തിരുത്തല്‍ ശക്തിയായി ഇടപെടാന്‍ യുവതലമുറക്ക് സാധ്യമാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സദസ്യരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു. 1999 മുതല്‍ അല്‍ അബീറ് മെഡിക്കല്‍ ഗ്രൂപ്പില്‍ ഇന്റേറ്ണല്‍ മെഡിസിന്‍ വിഭാഗത്തില്‍ സേവനമനുഷ്ടിക്കുന്ന ഡോക്ടറ് മുഹമ്മദാലി അമേരിക്കന്‍ ഡയബറ്റിക് അസോസിയേഷന്‍ (ADA) അംഗവുമാണ്‍.


ശറഫിയ ഇസ്ലാഹീ സെന്റ്ററ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഫോക്കസ് സി ഇ ഒ പ്രിന്‍സാദ് അധ്യക്ഷനായിരുന്നു. സലാഹ് കാരാടന്‍ പ്രസംഗിച്ചു. നസീഫ് ഖിറാഅത്ത് നടത്തി. ഫോക്കസ് ഐ ടി മാനേജറ് ഷക്കീല്‍ ബാബു ഉപഹാരം സമറ്പ്പിച്ചു. മുഹമ്മദ് കക്കോടി സ്വാഗതവും സി എച് അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു. ജിദ്ദയിലെ പ്രശസ്തരായ ഇന്ത്യക്കാരെ യുവജനങ്ങള്‍ക്ക് പരിജയപ്പെടുത്തുന്നതിനും അവറ് പിന്നിട്ട പാതകളെയും ജീവിതാനുഭവങ്ങളെയും കുറിച്ച് യുവാക്കളുമായി സംവദിക്കുവാനുമായി ഫോക്കസ് ജിദ്ദ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയാണ് ‘Guest of The Month.'
Read More

Saturday, December 25, 2010

തീവ്രവാദത്തിന് സ്ഥായിയായ നിലനില്പില്ല : പ്രൊഫ. മുഹമ്മദ്‌ കുട്ടശ്ശേരി

ജിദ്ദ: ഏത് മതത്തിന്റെ പേരിലായിരുന്നാലും തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക്‌ സ്ഥായിയായ നിലനില്‍പ്പ്‌ ഉണ്ടാവുകയില്ലെന്നും മത ദര്‍ശനങ്ങള്‍ മുന്നോട്ടു വെക്കുന്ന മാനവിക സ്നേഹം കാലത്തെ അതിജീവിക്കുമെന്നും പ്രമുഖ എഴുത്തുകാരനും പണ്ഡിതനുമായ പ്രൊഫ പി മുഹമ്മദ്‌ കുട്ടശ്ശേരി പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പ്രത്യേക സാഹചര്യങ്ങളില്‍ തീവ്രവാദ ചിന്താഗതികളിലേക്ക്‌ വഴി തെറ്റി പോകുന്നവര്‍ കണ്ടേക്കാമെങ്കിലും അവരെ ആ വഴിയില്‍ തന്നെ തുടരുവാന്‍ പ്രേരിപ്പിക്കുന്ന സമീപനങ്ങള്‍ പാടില്ല. തീവ്രവാദത്തിന്റെ വഴിയില്‍ അകപ്പെട്ടു പോയ യുവ സമൂഹത്തേ സ്നേഹ ധാരയിലേക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. മനുഷ്യമനസ്സില്‍ ദൈവം നിക്ഷേപിച്ച സ്നേഹത്തെ ഉത്തേജിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ മത പ്രബോധകരും സാമൂഹ്യ പ്രവര്‍ത്തകരും ഒരുമിച്ചു നടത്തേണ്ടതുണ്ട്.

വിവിധ മത ദര്‍ശനങ്ങളെ അടുത്തറിയാനും പരസ്പരമുള്ള ആശയ വിനിമയങ്ങള്‍ക്ക്‌ ആക്കം കൂട്ടാനും അബ്ദുള്ള രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന മത ചര്‍ച്ചകള്‍ ലോക മത സൌഹാര്‍ദ്ധത്തിനു കനത്ത സംഭാവനകളാണ് നല്‍കുന്നത്. ഇത്തരം വിശാല വീക്ഷണമുള്ള സമീപനങ്ങളെ സ്വാഗതം ചെയ്യാന്‍ മുസ്ലിം സമൂഹം തയ്യാറാകണമെന്നും പ്രൊഫ കുട്ടശ്ശേരി പറഞ്ഞു.

ചടങ്ങില്‍ കേരള ഹജ് കമ്മറ്റി കോര്‍ഡിനേറ്റര്‍ ബഷീര്‍ കണ്ണേത്ത് , ഡി വൈ എസ് പി ഫിറോസ്, ഇബ്രാഹിം കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ്‌ മൂസക്കോയ പുളിക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നൌഷാദ് കരിങ്ങനാട് സ്വാഗതവും സലിം ഐക്കരപ്പടി നന്ദിയും പറഞ്ഞു.
Read More

Sunday, December 19, 2010

അനുഭവ സമ്പത്തിന്റെ ഉള്ളുതുറന്ന് വി പി മുഹമ്മദലി

ജിദ്ദ: യുവാക്കളും നഗരത്തിലെ സാംസ്ക്കാരിക മാധ്യമ പ്രവര്‍ത്തകരും തിങ്ങിനിറഞ്ഞ സദസ്സില്‍ വ്യവസായ പ്രമുഖനും ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഡയറക്ടറുമായ വി.പി. മുഹമ്മദലി തന്റെ ജീവിത പുസ്തകം തുറന്ന് വെച്ചപ്പോള്‍ അത് വേറിട്ടൊരു അനുഭവമായി.  ഫോക്കസ് ജിദ്ദ സംഘടിപ്പിച്ച ഗസ്റ്റ് ഓഫ് ദ മന്ത് (Guest of the Month) പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് തന്റെ ജീവിതാനുഭവങ്ങള്‍ പങ്ക് വെക്കുകയായിരുന്നു അദ്ദേഹം.  വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കുകയും അവരുടെ അനുഭവസമ്പത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ യുവതലമുറക്ക് അവസരം നല്‍കുന്നതിനും വേണ്ടി സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടിക്കാലം മുതല്‍ മൂന്നര പതിറ്റാണ്ട് കാലത്തെ തന്റെ പ്രവാസ അനുഭവങ്ങള്‍ വരെ ഒന്നും മറച്ചുവെക്കാതെ അദ്ദേഹം തുറന്നുപറഞ്ഞു.  തൊള്ളായിരത്തി എഴുപത്താറില്‍ മക്കയില്‍ ഒരു ഡ്രൈവറായി ജോലി ചെയ്ത് തുടങ്ങിയതും പിന്നീട് ഷറഫിയയിലെ റോഡുകള്‍ വൃത്തിയാക്കുന്ന മുനിസിപ്പാലിറ്റി ജീവനക്കാരനായതും ദീര്‍ഘകാലം അറബ് ന്യൂസ് പത്രത്തില്‍ ഡ്രൈവര്‍ ജോലിയെടുത്തതും പിന്നീട് അല്പാല്പമായി കച്ചവടരംഗത്തേക്ക് കടന്നുവന്നതുമെല്ലാം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം പങ്ക് വെച്ചപ്പോള്‍ യുവതലമുറക്ക് അത് പുതുമയാര്‍ന്ന ഒരു ഉള്ളുതുറക്കലായി.

പ്രതിസന്ധികള്‍ ജീവിതത്തില്‍ ഏറെ ഉണ്ടായിട്ടുണ്ടെന്നും ദൈവത്തിന്റെ അപാരമായ അനുഗ്രഹമാണ് അവയെ അതിജീവിക്കുവാന്‍ കരുത്ത് പകര്‍ന്നതെന്നന്നും  അദ്ധേഹം പറഞ്ഞു.  ഏത് പ്രതിബന്ധങ്ങളോടും നിഷേധാത്മക സമീപനം സ്വീകരിച്ചിട്ടില്ല.  നാട്ടിലും വിദേശത്തുമായി തന്റെ കീഴില്‍ ജോലിയെടുക്കുന്ന മൂവായിരത്തി  അഞ്ഞൂറോളം ജീവനക്കാരാണ് ഏറ്റവും വലിയ സമ്പാദ്യം.  ചെറിയ മുതല്‍ മുടക്കിലായാലും വലിയ മുടക്കിലായാലും  വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഇന്ത്യയിലെതിനെക്കാള്‍ അനുകൂലമായ സഹചര്യങ്ങള്‍ ഗള്‍ഫ് മേഖലയില്‍ ആണുള്ളത്.  ബഹ്റൈനില്‍ ഒരു പുതിയ ആശുപത്രിയുടെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചതായും സഊദി അറേബ്യയില്‍ പ്രവാസികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ഒരു സ്ഥാപനം തുടങ്ങുന്നതിനെക്കുറിച്ച ചിന്തയുണ്ടെന്നും  ഭാവി സംരംഭങ്ങളെന്താക്കെയെന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരുടെ ജീവിതാനുഭവങ്ങള്‍ യുവതലമുറയുമായി പങ്ക് വെക്കാന്‍ അവസരമൊരുക്കുകയാണ് ഗസ്റ്റ് ഓഫ് ദ മന്ത് പരിപാടിയുടെ ലക്ഷ്യമെന്നും വ്യവസായം, കല, സാഹിത്യം, വിദ്യാഭ്യാസം, മീഡിയ, ആരോഗ്യം തുടങ്ങീ വിവിധ തുറകളിലെ പ്രശസ്തരെ പങ്കെടുപ്പിച്ച് കൊണ്ട് ‘ഗസ്റ്റ് ഓഫ് ദ മന്ത് പരിപാടി’ എല്ലാമാസവും നടത്താന്‍ ഉദ്ദേശിക്കുന്നതായും ഫോക്കസ് ഉപദേശകസമിതി ചെയര്‍മാന്‍ ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞു.  ഉന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഫോക്കസ് ജിദ്ധ ചീഫ് എക്സ്ക്യൂട്ടീവ് ഓഫീസല്‍ പ്രിന്‍സാദ് അധ്യക്ഷത വഹിച്ചു.  ഇ.പി. സലീം ഭാവി പരിപാടികള്‍ വിശദീകരിച്ചു.  ബാസില്‍ അബ്ദുല്‍ ഗനി സ്വാഗതവും മുബശ്ശിര്‍ നന്ദിയും പറഞ്ഞു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...