ജിദ്ദ: മൂന്നു മാസം നീണ്ടുനിന്ന ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ മുപ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സൗദി മതകാര്യ വകുപ്പിലെ പ്രതിനിധികളുടെയും പ്രവാസി സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖരുടെയും സാന്നിധ്യത്തില്‍ നടന്ന സമാപന സമ്മേളനത്തോടെ പരിസമാപ്തിയായി. സെന്റര്‍ അങ്കണത്തില്‍ നടന്ന സമാപന സമ്മേളനം ഇസ്ലാമിക് എജ്യൂക്കേഷന്‍ ഫൌണ്ടേഷന്‍ ഡയറക്ടര്‍ ശൈഖ് ഹമൂദ് മുഹമ്മദ് അല്‍ ശിമംരി ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുര്‍ആന്‍ പഠനത്തിനും അതിന്റെ അദ്ധ്യാപനങ്ങള്‍ ജീവിതത്തില്‍ നടപ്പിലാക്കുന്നതിനും വരാനിരിക്കുന്ന വ്രതമാസത്തെ ഉപയോഗപ്പെടുത്താന്‍ ഇപ്പോള്‍ തന്നെ സജ്ജരാവാന്‍ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. കഥകളും നോവലുകളും കവിതകളും വായിക്കാന്‍ ധാരാളം സമയമുള്ളവര്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാനും പഠിക്കാനും സമയം ലഭിക്കുന്നില്ല എന്ന് പറയുന്നത് തികച്ചും ഖേദകരമാണ്. ഒരു മുസ്ലിം ആദ്യം വായിച്ചിരിക്കേണ്ട ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. മറ്റേതു പുസ്തകങ്ങളുടെയും സ്ഥാനം അതിനു ശേഷമാണ്. വിശുദ്ധ ഖുര്‍ആന്‍ പഠനത്തിനും അതിന്റെ പ്രചാരണത്തിനും ഇസ്ലാഹി സെന്ററുകള്‍ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു.
മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുപ്പത് പരിപാടികളെക്കുറിച്ചുള്ള ഓണ്‍സ്‌ക്രീന്‍ പ്രസന്റേഷന്‍ പ്രോഗ്രാം കണ്‍വീനര്‍ ബഷീര്‍ വള്ളിക്കുന്ന് അവതരിപ്പിച്ചു. ഗള്‍ഫ് മേഖലയിലെ മികച്ച ടി വി റിപ്പോര്‍ട്ടര്‍ക്കുള്ള ഏഷ്യാവിഷന്‍ അവാര്‍ഡ് നേടിയ ജലീല്‍ കണ്ണമംഗലത്തെ ചടങ്ങില്‍ ആദരിച്ചു. ഇസ്ലാഹി സെന്റര്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിഥി ഉപഹാരം സമര്‍പ്പിച്ചു. ആധുനിക കാലത്തിനും തലമുറക്കും അനുയോജ്യമായ വിവിധ തരം പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും അഭിപ്രായ വ്യതാസമുള്ള ആളുകളെക്കൂടി ഉള്‍കൊള്ളാനും അവരെ ആദരിക്കാനും തയ്യാറാകുന്ന ഇസ്ലാഹി സെന്ററിന്റെ പ്രവര്‍ത്തന ശൈലി മാതൃകാപരമാണെന്ന് ജലീല്‍ കണ്ണമംഗലം പറഞ്ഞു.
സികെ ഹസന്‍ കോയ (മലയാളം ന്യൂസ്), വി എം ഇബ്രാഹിം (മാധ്യമം), ഷാക്കിര്‍ ആക്കോട് (ചന്ദ്രിക), അബ്ദുറഹിമാന്‍ വണ്ടൂര്‍ (കൈരളി), സാകിര്‍ ഹുസൈന്‍ എടവണ്ണ (ഒഐസിസി), വികെ റൗഫ് (നവോദയ), നജീബ് കളപ്പാടന്‍ (ഇഎഫ്എസ് കാര്‍ഗോ), അബ്ദുറഹിമാന്‍ (ശിഫ ജിദ്ദ പോളിക്ലിനിക്ക് ), ടി പി ശുഐബ് (അല്‍ റയ്യാന്‍ പോളിക്ലിനിക്), മന്‍സൂറലി ചെമ്മാട് (സെക്രട്ടറി ഐ എസ് എം കേരള) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഖത്തറിലെ പ്രമുഖ വ്യവസായി മുഹമ്മദുണ്ണി ഒളകര, കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. അഹ്മദ് ഹുമൈദ് അല്‍ ജുഹ്‌നി എന്നിവര്‍ പ്രസംഗിച്ചു. ശൈഖ് അമീന്‍ അബ്ദുല്‍ ഗഫൂര്‍, ക്യാപ്റ്റന്‍ അബ്ദുല്‍ ഇലാഹ് കര്‍കദാന്‍, ഡോ. നബീല്‍ ഹാഷിം അമീര്‍, ബഷീര്‍ എടത്തനാട്ടുകര, ഉസ്മാന്‍ ഇരുമ്പുഴി, കെവിഎ ഗഫൂര്‍, മജീദ് നഹ എന്നിവരും സംബന്ധിച്ചു.
സഊദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മറ്റി സെക്രട്ടറി എം ടി മനാഫ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍കാല സമുദായങ്ങളില്‍ കണ്ടിരുന്ന സകല ജീര്‍ണ്ണതകളും ഇപ്പോഴത്തെ സമുദായങ്ങളിലും കാണാന്‍ സാധിക്കുന്നതാണെന്നും ഇവക്കെതിരെ ഖുര്‍ആനിക സന്ദേശ പ്രചരണത്തിലൂടെ നവോത്ഥാന പ്രവര്‍ത്തനങ്ങളുമായി മുന്നേറാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മുപ്പതാം വാര്‍ഷികാഘോഷ കമ്മറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍ അദ്ധ്യക്ഷനായിരുന്നു. സെന്റര്‍ പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍, മുഹമ്മദാലി ചുണ്ടക്കാടന്‍, എഞ്ചിനീയര്‍ ഹസൈനാര്‍, സി വി അബൂബക്കര്‍ കോയ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ഉമര്‍ ഐന്തൂര്‍ ഖുര്‍ആന്‍ പാരായണം നടത്തി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എം അഹ്മദ് കുട്ടി മദനി സ്വാഗതവും ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി നൌഷാദ് കരിങ്ങനാട് നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം