കോഴിക്കോട്:: ദൈവിക പ്രേമത്തിന്റെ ഉദാത്തമായ സാക്ഷാത്‌കാരമാണ് വിശ്വാസികള്‍ ഹജ്ജ് കര്‍മത്തിലൂടെ നേടിയെടുക്കുന്നതെന്നും അതിന് ആത്മവിശുദ്ധിയും പരസ്‌പര സ്‌നേഹവും കാത്തുസൂക്ഷിച്ചു കൊണ്ട് മുന്നേറണമെന്നും സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ഡോ. എം കെ മുനീര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് ഹജ്ജ് സര്‍വീസ് സൊസൈറ്റി കണ്ടംകുളം ജൂബിലി ഹാളില്‍ സംഘടിപ്പിച്ച ഹജ്ജ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവനവന്റെ സൗകര്യങ്ങള്‍ക്കൊപ്പം മറ്റുള്ളവന്റെ സൗകര്യങ്ങള്‍കൂടി പരിഗണിക്കുന്ന മനോഭാവം ഹാജിമാരില്‍ ഉണ്ടാവണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തികഞ്ഞ വിട്ടുവീഴ്‌ചയും ക്ഷമയുമാണ് ഹജ്ജ് കര്‍മത്തിലുടനീളം വിശ്വാസി സമൂഹം കാണിക്കേണ്ടതെന്ന് ക്യാമ്പില്‍ മുഖ്യാതിഥിയായി പങ്കെടുത്ത കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് ജമലുല്ലൈലി തങ്ങള്‍ അഭിപ്രായപ്പെട്ടു. ഹജ്ജ് കര്‍മത്തിന്റെ ചൈതന്യം നഷ്‌ടപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിശ്വാസികള്‍ വിട്ടുനില്‍ക്കണമെന്ന് ഇന്ത്യന്‍ ഇസ്വ്‌ലാഹീ മുവ്‌മെന്റ് ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഡല്‍ഹിയില്‍ നിന്ന് സന്ദേശത്തില്‍ അറിയിച്ചു.
ഹജ്ജ് സര്‍വീസ് സൊസൈറ്റി ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ഡോ. അഹ്‌മദ്‌കോയ, എന്‍ വി സകരിയ്യ, അബൂബക്കര്‍ നന്മണ്ട, സി മരക്കാരുട്ടി ക്ലാസ്സെടുത്തു. എന്‍ജിനീയര്‍ പി മമ്മത്‌കോയ സ്വാഗതവും സി എം സുബൈര്‍ മദനി നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം