കണ്ണൂര്‍: : മനുഷ്യനെ ചൂഷണം ചെയ്യുന്ന പലിശ സമ്പ്രദായം മുതലാളിത്തത്തിന്റെ സൃഷ്ടിയാണെന്നും പലിശ മുക്തമായ സാമ്പത്തിക ക്രമം മാത്രമെ അതിജീവിക്കുയുള്ളൂവെന്നും ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. സുഹൈന്‍ മടവൂര്‍. 'സാമ്പത്തിക ഭദ്രതയും സകാത്തും' കെ എന്‍ എം ജില്ലാ സെമിനാര്‍ കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധനം ദൈവത്തിന്റെ ദാനമാണ്. അതനുഭവിക്കുവാനുള്ള മനുഷ്യന്റെ അവകാശം നിഷേധിക്കാന്‍ പാടില്ല. മനുഷ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള ബന്ധം നിലനിര്‍ത്തുന്നതിലും സകാത്തിനു വലിയ സ്ഥാനമാണുള്ളത്. ഇസ്‌ലാമിക സമൂഹത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തിയതില്‍ സംഘടിത സകാത്ത് സമ്പ്രദായത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് അധ്യക്ഷത വഹിച്ചു. കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, സി സി ശക്കീര്‍ ഫാറൂഖി, അബ്ദുല്‍ഖയ്യൂം പുന്നശ്ശേരി, ടി മുഹമ്മദ് നജീബ് എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം