ദോഹ: ഫോക്കസ് ഖത്തറി ന്റെ ഇക്കോഫോക്കസ് പരിസ്ഥിതി സംരക്ഷണ കാമ്പയി ന്റെ ഭാഗമായി യുവജന സംഗമവും പ്രകൃതി പഠന യാത്രയും സംഘടിപ്പിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റിര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യുവജന സംഗമത്തില്‍ ഹമദ് മെഡിക്കല്‍ കോര്പപറേഷനിലെ ഫിസിഷ്യന്‍ ഡോ. ജാഫര്‍ അജാനൂര്‍ ‘പ്രകൃതി സംരക്ഷണവും നൈതികതയും’ എന്ന വിഷയം അവതരിപ്പിച്ചു. എത്ര ഗുണകാംക്ഷയോടെയാണെങ്കിലും പ്രകൃതിയുടെ സ്വാഭാവികതയില്‍ ഇടപെടുന്നത് പിന്നീട് വലിയ പ്രത്യാഘാത ങ്ങള്‍ക്ക് കാരണമാകുമെന്ന് അദേഹം പറഞ്ഞു.
സിറാജ് ഇരിട്ടി ആശംസ അര്‍പ്പി ച്ചു. തുടര്‍ന്ന്‍ നടന്ന പ്രകൃതി പഠന യാത്രയില്‍ പങ്കെടുത്തവര്‍ വക്റക്ക് സമീപത്തെ കണ്ടല്‍ വനങ്ങള്‍ സന്ദര്‍ശിച്ചു. മത്സ്യങ്ങളുടെ വളര്‍ച്ചയിലും അന്തരീക്ഷ താപനില നിയന്ത്രിക്കുന്നതിലും കണ്ടല്‍ വഹിക്കുന്ന പങ്ക് അടുത്തറിയാന്‍ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞു. ഫോക്കസ് പി.ആര്‍ മാനേജര്‍ മുനീര്‍ അഹ്മദ്, അഡ്മിന്‍ മനേജര്‍ അനീസ്, ഇസ്ലാമിക് അഫയേഴ്സ് മാനേജര്‍ റിയാസ് വാണിമേല്‍ എന്നിവര്‍ സംസാരിച്ചു. അഡ്മിന്‍ കോ-ഓഡിനേറ്റര്‍ താജുദ്ദീന്‍, നൂനൂജ് എന്നിവര്‍ പഠനയാത്ര നിയന്ത്രിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം