Wednesday, July 18, 2012

പ്രവാസി ക്ഷേമകാര്യങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തണം: ഗള്‍ഫ് ഇസ്‌ലാഹി സംഗമം

ഗൾഫ് ഇസ്‌ലാഹി സംഗമം, കെ എൻ എം ജനറൽ സെക്രട്ടറി സി പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: പ്രവാസി ക്ഷേമകാര്യങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും സീസണിലെ വിമാനടിക്കറ്റ് വര്‍ദ്ധന ഒഴിവാക്കണമെന്നും കെ എന്‍ എം  സംസ്ഥാന കമ്മറ്റി കോഴിക്കോട് സംഘടിപ്പിച്ച ഗള്‍ഫ് ഇസ്‌ലാഹീ സംഗമം ആവശ്യപ്പെട്ടു. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നവിധം എയര്‍ ഇന്ത്യ കാണിക്കുന്ന അനാസ്ഥയില്‍ യോഗം ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു. കെ എന്‍ എം  പ്രസിഡണ്ട് ഡോ. ഇ കെ അഹ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. 
രാഷ്ട്രീയ വിരോധത്തിന്റെ മറവില്‍ മുസ്‌ലിംസമൂഹത്തിന്നും മതസംഘടനകള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്നും മുസ്‌ലിം സമൂഹത്തിന് അര്‍ഹമായത് പലതും ലഭിക്കാതിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ അനര്‍ഹമായി പലതും നേടുന്നു എന്ന ചില കേന്ദ്രങ്ങളുടെ പ്രസ്താവനകള്‍ ജനാധിപത്യത്തിന്ന് വിരുദ്ധമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ആശയാദര്‍ശങ്ങളില്‍നിന്നും വ്യതിചലിച്ച് അന്ധവിശ്വാസപ്രചാരകരായി മാറിക്കൊണ്ടിരിക്കുന്ന നവയാഥാത്ഥികരുടെ പ്രവര്‍ത്തനങ്ങളെ സമൂഹം ഗൗരവത്തോടെ കാണണമെന്നും യോഗം അഭിപ്രായപ്പെട്ടു. 
കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി സംഗമം ഉദ്ഘാടനം ചെയ്തു. കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് എ അബ്ദുല്‍ ഹമീദ് മദീനി, കെ എന്‍ എം  സംസ്ഥാന സെക്രട്ടറി എ അസ്ഗര്‍അലി, ഐ എസ് എം  സെക്രട്ടറി ഐ പി  അബ്ദുസ്സലാം, കെ എന്‍ എം  സെക്രട്ടറി പി ടി വീരാന്‍കുട്ടി സുല്ലമി, എം എസ് എം ജനറല്‍ സെക്രട്ടറി ജാസിര്‍ രണ്ടത്താണി, സഊദി ഇസ്‌ലാഹി നാഷണല്‍ കമ്മറ്റി വൈസ് പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍, ഖത്തര്‍ ഇസ്‌ലാഹി കമ്മറ്റി പ്രസിഡണ്ട് കെ എന്‍ സുലൈമാന്‍ മദനി, യു എ ഇ  ഇസ്‌ലാഹി കമ്മറ്റി സെക്രട്ടറി കെ.അബ്ദുറഹിമാന്‍, അസ്‌ലം കീഴൂര്‍ (ഒമാന്‍), സി ബിച്ചു (അബ്ഹ), കെ പി ഷംസുദ്ദീന്‍ (ജിദ്ദ), നജീബ് (അല്‍ഖോബാര്‍) എം എം ഹബീബ് (ജുബൈല്‍) അബ്ദുല്‍ റഹീം ഫാറൂഖി (ബുറൈദ) എന്നിവര്‍ പ്രസംഗിച്ചു. കെ എന്‍ എം സംസ്ഥാന ട്രഷറര്‍ എം സ്വലാഹുദ്ദീന്‍ മദനി സമാപന പ്രസംഗം നടത്തി. പി മുസ്തഫ ഫാറൂഖി സ്വാഗതവും സി എച്ച് ഖാലിദ് നന്ദിയും പറഞ്ഞു.

കൂടുതൽ ചിത്രങ്ങൾ:
ഗൾഫ് ഇസ്‌ലാഹി സംഗമം 2012

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...