തലശ്ശേരി : കെ എന്‍ എം തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെയും ഇന്സ്റ്റിട്യുറ്റ് ഓഫ് ക്വാളിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ചാലക്കര ഇസ്ലാഹി സെന്റെറില്‍ വെച്ച് നടന്ന കെ എന്‍ എം ,ഐ എസ് എം ,എം എസ് എം ,എം ജി എം ഭാരവാഹികള്‍ക്കുള്ള നേത്രുത്വ പരിശീലന ശില്പശാല കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡണ്ട് പി . കെ .ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു .
ഐ എസ് എം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മമ്പറം അധ്യക്ഷത വഹിച്ചു .ശംസുദ്ധീന്‍ പാലക്കോട് ,സി സി ഷക്കീര്‍ ഫാരൂകി എന്നിവര്‍ പ്രസംഗിച്ചു .റോള്‍ മോടെല്സ് ,എഫെക്ടിവ് മീറ്റിംഗ് ,ടൈം മാനെജ്മെന്റ് ,എന്നീ വിഷയങ്ങളില്‍ ഡോ. പി പി അബ്ദുല്‍ ഹഖ് ,പി എം എ ഗഫൂര്‍ ,ബി പി എ ബഷീര്‍, അബ്ദു ശരീഫ് തിരൂര്‍ എന്നിവര്‍ ക്ലാസ്സെടുത്തു .അബ്ദുസ്സലാം മൂരിയാട് സ്വാഗതവും ഫൈസല്‍ പി എം നന്ദിയും പറഞ്ഞു .
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം