ബാംഗ്ലൂര്‍ ഇസ്ലാഹി അസോസിയേഷന്‍ വര്‍ഷം തോറും നടത്തി വരുന്ന ഇഫ്താര്‍ സംഗമം ഈ വര്‍ഷവും ആഗസ്റ്റ് 5 ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെ ബാംഗ്ലൂര്‍ ശിവാജി നഗര്‍ ഇന്‍ഫ്രാന്‍റെറി റോഡിലുള്ള ഇൻഫ്രാന്‍റെറി വെഡിംഗ് ഹാളില്‍ വെച്ച് നടത്തും. പ്രസ്തുത സംഗമത്തോടനുബന്ധിച്ച് നടക്കുന്ന പഠന സെഷനില്‍ പ്രമുഖ ഇസ്ലാഹി പണ്ഡിതന്മാരായ ഡോ: ഹുസൈന്‍ മടവൂര്‍, അബ്ദുല്‍ സത്താര്‍ കൂളിമാട് എന്നിവരുടെ പ്രഭാഷണങ്ങള്‍ ഉണ്ടാകും. പരിപാടിയില്‍ സംബന്ധിക്കുന്ന സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംഗമത്തിന്‍റെ പുരോഗതി കമ്മനഹള്ളി നോബിള്‍ ഇസ്ലാഹി മദ്രസ്സിയില്‍ ചേര്‍ന്ന സ്വാഗതസംഘ യോഗം വിലയിരുത്തി. യോഗത്തില്‍ ബാംഗ്ലൂര്‍ ഇസ്ലാഹി അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാല്‍ കടവത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9916342483, 9986417635, 9538088460 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം