കോഴിക്കോട്: ബാറുകള്‍ക്ക് ലൈസന്‍സ് നല്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ വിധി പ്രസ്താവം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ടൂറിസം വികസനത്തിന് മദ്യം അനിവാര്യമാണെന്നും അതിന് വിവിധ പദ്ധതികൡലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് ഉദാരമാക്കണമെന്നുമുള്ള കോടതിയുടെ കണ്ടെത്തല്‍ വിചിത്രമാണ്. ടൂറിസമെന്നാല്‍ കള്ളുകുടിച്ച് കൂത്താടല്‍ മാത്രമാണോ എന്ന് കോടതി വ്യക്തമാക്കണം. സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ മദ്യം പോലുള്ള തിന്മകളോട് സന്ധി ചെയ്യണമെന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോനമേര്‍പ്പെടുത്തണമെന്ന കേരളത്തെ സ്‌നേഹിക്കുന്ന മതസാമൂഹ്യ സംഘടനകളുടെ വര്‍ഷങ്ങളായുള്ള ആവശ്യങ്ങളെ കോടതിയും ഭരണകൂടങ്ങളും കണ്ടില്ലന്ന് നടിക്കുകയാണ്.
മദ്യനിരോധനത്തിന് ബോധവല്ക്കരണം ആവശ്യമാണെന്ന്് പറയുകയും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സുലഭമായി മദ്യം ലഭ്യമാക്കുന്ന നയം സ്വീകരിക്കുകയും ചെയ്യുന്ന നിലപാട് കോടതിക്കും സര്‍ക്കാറിനും ഭൂഷണമല്ല. ഭരണ-നിയമ രംഗങ്ങളിലെ മദ്യലോബിക്കുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ് കോടതിവിധിയും പുതിയ അബ്കാരി നയവും. ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയിലില്‍ അപ്പീല്‍ പോകണമെന്നും ബാറുകള്‍ക്കുള്ള ലൈസന്‍സ് റദ്ദാക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്നും സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
അസമിലെ ന്യൂനപക്ഷങ്ങളെ കുടിയേറ്റക്കാരായി മുദ്രകുത്തി അവര്‍ക്കെതിരെ ബോഡോ കലാപകാരികള്‍ നടത്തുന്ന അക്രമം അമര്‍ച്ച ചെയ്യാനും സമാധാനം പുനസ്ഥാപിക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും കുറ്റക്കാര്‍ക്കെതിരെ ശിക്ഷ ഉറപ്പുവരുത്തുകയും വേണം. കേന്ദ്രം പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, ജഅ്ഫര്‍ വാണിമേല്‍, അബ്ദുസ്സലാം മുട്ടില്‍, സുഹൈല്‍ സാബിര്‍, ഇ ഒ ഫൈസല്‍, മന്‍സൂറലി ചെമ്മാട്, ഇസ്മാഈല്‍ കരിയാട്, ജാബിര്‍ അമാനി, ശുക്കൂര്‍ കോണിക്കല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം