Wednesday, September 30, 2009

സംഘടനയെ പിളര്‍ത്തിയവര്‍ ആദര്‍ശവ്യതിയാനത്തിന്റെ പ്രചാരകരായി മാറുന്നത് തിരിച്ചറിയണം: സി പി



തിരൂര്‍: മുജാഹിദ് പ്രവര്‍ത്തകരില്‍ ആദര്‍ശവ്യതിയാനം ആരോപിച്ച് സംഘടനയെ പിളര്‍ത്തിയവര്‍ ആദര്‍ശവ്യതിയാനത്തിന്റെ പ്രചാരകരായി മാറുന്നത് സമൂഹം തിരിച്ചറിയണമെന്ന് കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി പ്രസ്താവിച്ചു.

ഇല്ലാത്ത ആരോപണം നടത്തി മുജാഹിദ്

Read More

വെളിച്ചം സംഗമം മസ്‌ജിദുല്‍ കബീറില്‍




കുവൈത്ത്: വിശുദ്ധ ഖുര്‍‌ആന്‍ സമ്പൂര്‍ണ വിജ്ഞാന പരീക്ഷ -വെളിച്ചം- പഠിതാക്കളുടെ സംഗമം ഒക്റ്റോബര്‍ രണ്ട് വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് മസ്ജിദുല്‍ കബീറില്‍.

വെളിച്ചം മൂന്നാം ഘട്ട പരീക്ഷയിലെ
Read More

ചൂഷണങ്ങളെ കരുതിയിരിക്കുക : മമ്മുട്ടി മുസ്‌ലിയാര്‍

കുവൈത്ത്: പ്രവാചക പാതയില്‍ നിന്ന് വ്യതിചലിച്ച് തൌഹീദിന് വികലവ്യാഖ്യാനങ്ങള്‍ നല്‍കി വിശ്വാസികളെ ചൂഷണം ചെയ്യുന്നവരെ കരുതിയിരിക്കണമെന്ന് പ്രമുഖ പണ്ഡിതന്‍ മമ്മുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. ‘അഹ്‌ലുസ്സുന്നത്തി വല്‍ ജമാ‍‌അഃ’ എന്ന വിഷയത്തില്‍ കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ ഉത്സവ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്വന്തം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ ആത്മാഹുതി ചെയ്യുന്ന ആള്‍ദൈവങ്ങളുടെ അനാഥ ശവങ്ങള്‍ ജനങ്ങള്‍ക്ക് പാഠമാകണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.


സുന്നത്ത് ജമാ‌അത്തിന് വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ ആശയപ്പാപ്പരത്വം തുറന്നു കാണിക്കുന്ന വീഡിയോ ക്ലിപിംഗ് പ്രദര്‍ശനവും സദസ്സ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയും നടത്തിയ പ്രഭാഷണം ശ്രോതാക്കള്‍ക്ക് നവ്യാനുഭവമായി.

ഐ ഐ സി പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. യു പി മുഹമ്മദ് ആമിര്‍ സ്വാഗതവും വി എ മൊയ്‌തുണ്ണി നന്ദിയും പറഞ്ഞു.
Read More

Monday, September 21, 2009

ഈദ് ഗാഹ് കോഴിക്കോട്

Read More

Sunday, September 20, 2009

ഈദ് മുബാറക്

Eid Mubarak  ഈദ് മുബാറക്

Read More

Friday, September 18, 2009

ഒരു ഇഫ്‌ത്വാര്‍ വിരുന്നും കുറെ അപവാദങ്ങളും





_________________________________ബി പി എ ഗഫൂര്‍



പതിവില്‍നിന്ന്‌ ഭിന്നമായി വിവാദങ്ങള്‍ക്കവസരം കിട്ടാതെ ഈ റമദാന്‍ സമാധാനപരമായി പിന്നിടുമെന്ന ഒരാശ്വാസത്തിലായിരുന്നു കേരളത്തിലെ മുസ്‌ലിം സമൂഹം. മാസപ്പിറവിയായിട്ടും ഏതെങ്കിലും രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരിലുള്ള അപവാദങ്ങളായിട്ടുമെല്ലാം ഇക്കഴിഞ്ഞ റമദാനിലൊക്കെ ഏതെങ്കിലും വിധത്തിലുള്ള വിവാദങ്ങള്‍ നിറഞ്ഞു നിന്നിരുന്നു. പതിവു വിവാദം സൃഷ്‌ടിക്കുന്ന പത്രവും അതിന്റെ സംഘടനയും ആഭ്യന്തര ഭിന്നതകള്‍ മൂലം പ്രയാസമനുഭവിക്കുന്നതുകൊണ്ടോ എന്തോ ഇക്കുറി ഒരു വിവാദം ഉണ്ടാക്കിയെടുക്കാന്‍ അവര്‍ ശ്രമിച്ചുകണ്ടില്ല.
Read More

അമേരിക്കന്‍ ഇഫ്‌ത്വാര്‍; മുജാഹിദുകളെ അവമതിക്കുന്നത് ദുഷ്‌ടലാക്കോടെ: കെ എന്‍ എം

കോഴിക്കോട്: അമേരിക്കയുടെ ചെന്നൈ കോണ്‍സുലേറ്റ് തൃശൂരില്‍ നടത്തിയ ഇഫ്‌ത്വാര്‍ പാര്‍ട്ടിയില്‍ ചിലര്‍ പങ്കെടുത്തതിന്റെ പേരില്‍ മുജാഹിദ് പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും അവമതിക്കുന്നതിന്റെ പിന്നിലെ ഗൂഢലക്ഷ്യം പൊതുജനങ്ങള്‍ തിരിച്ചറിയണമെന്നും പരിശുദ്ധ റമദാനില്‍ അതിന്റെ പവിത്രത നഷ്‌ടപ്പെടും‌വിധം ദുഷ്പ്രചരണം നടത്തുന്നത് നിര്‍ത്തണമെന്നും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്‌മദ്‌കുട്ടിയും ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമിയും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


ഒബാമ അധികാരത്തില്‍ വന്നശേഷം
Read More

സമയത്തിന്റെ വിലയറിഞ്ഞ് പ്രവര്‍ത്തിക്കുക: ശാക്കിര്‍ബാബു സലഫി


അല്‍ അഹ്‌സ: മനുഷ്യ ജീവിതം നന്മകള്‍ ചെയ്യുവാനുള്ളതാണ്‌. മരണം പടിവാതില്‍ക്കലുണ്ട്‌ എന്ന ബോധം സദാനിലനിര്‍ത്തി നൈമിഷകമായ ജീവിതത്തില്‍ നമ്മുടെ സമയത്തിന്റെ വിലയറിഞ്ഞ് ജീവിതത്തെ നന്മനിറഞ്ഞതാക്കാന്‍ നാം ശ്രമിക്കേണ്ടതുണ്ട്‌. നിറഞ്ഞമനസോടെ ഭൗതികജീവിതത്തില്‍ നിന്ന്‌ വിടപറയാന്‍ കഴിയുക എന്നത്‌ മഹാഭാഗ്യമാണെന്നും സുകൃതം ചെയ്‌വര്‍ക്കേ അതിന്‌ കഴിയുകയുള്ളൂവെന്നും കുനിയില്‍ അന്‍വാറുല്‍ ഇസ്‌ലാം അറബിക്‌ കോളേജ്‌ അധ്യാപകനും എം എസ്‌ എം സംസ്‌ഥാന ഉപാധ്യക്ഷനുമായ മൗലവി ശാക്കിര്‍ബാബു സലഫി കുനിയില്‍ ഉദ്‌ബോധിപ്പിച്ചു. അല്‍-അഹ്‌സ സൗദി ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ഹാളില്‍ ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂള്‍ പഠിതാക്കളുടെ സമൂഹ അത്താഴ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശാക്കിര്‍ ബാബു സലഫി.

ലേണിംഗ്‌ സ്‌കൂള്‍ ഇന്‍സ്‌ട്രക്‌ടര്‍ നാസര്‍ മദനി അധ്യക്ഷതവഹിച്ച യോഗത്തില്‍ സെന്റര്‍ പ്രസിഡന്റ്‌ മുജീബുര്‍റഹ്‌മാന്‍ അരീക്കോട്‌ സ്വാഗതവും ക്യു എല്‍ എസ്‌ കണ്‍വീനര്‍ അബദുല്‍റഹിമാന്‍ മഞ്ചേരി നന്ദിയും പറക്ഷു. ക്യു എല്‍ എസ്‌ പഠിതാക്കളുടെ ഖുര്‍ആന്‍ പഠന ക്‌ളാസുകള്‍ പെരുന്നാള്‍ അവധി കഴിഞ്ഞ് എല്ലാ ഞായറാഴ്‌ചകളിലും രാത്രി പതിനൊന്ന്‌ മണിമുതല്‍ നടക്കുമെന്ന്‌ കണ്‍വീനര്‍ അറിയിച്ചു.
Read More

Thursday, September 17, 2009

ഫാറൂഖ് അറബിക് കോളെജില്‍ അന്താരാഷ്ട്ര സാമ്പത്തിക സമ്മേളനം



ഫറൂഖ് കോളെജ് : പലിശരഹിത ബാങ്കിംഗ്, ഇസ്‌ലാമിക സാമ്പത്തിക നിക്ഷേപം എന്നീ വിഷയങ്ങളില്‍ ഫാറൂഖ് റൌദത്തുല്‍ ഉലൂം അറബിക് കോളെജ് ബിരുദാനന്തര ബിരുദ പഠന വിഭാഗം അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ മൂന്ന്, നാല് തിയ്യതികളില്‍ ഫാറൂഖ് കോളെജ് ഓഡിറ്റോറിയത്തിലാണ് പരിപാടി.

ജിദ്ദയിലെ ഇസ്‌ലാമിക ഡവലപ്‌മെന്റ് ബാങ്ക് (ഐ ഡീ ബി), യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍‌, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍‌, സെക്യൂറാ ഇന്‍‌വെസ്റ്റ്മെന്റ് (ഇന്ത്യ) എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ പണ്ഡിതന്മാര്‍ക്ക് പുറമെ അമേരിക്ക, ബ്രിട്ടന്‍, മലേഷ്യ, സ‌ഊദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, യു എ ഇ, ദക്ഷിണാഫ്രിക്ക, യമന്‍, തുടങ്ങിയ രാഷ്ടങ്ങളില്‍ നിന്നുള്ള പത്തോളം സാമ്പത്തിക വിദഗ്ധരും പങ്കെടുക്കും. രണ്ട് ദിവസങ്ങളിലായി പതിനഞ്ച് പ്രബന്ധങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കും. കേരളത്തില്‍ സര്‍ക്കാറിന്റെ സഹകരണത്തോടെ നടത്തപ്പെടുന്ന ആദ്യത്തെ ഇസ്‌ലാമിക ബാങ്കിംഗ് സാധ്യതാ പഠനത്തിനു നിയോഗിച്ച രഘുറാം കമ്മിറ്റി റിപോര്‍ട്ടുകളും കേരള സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന ഇസ്‌ലാമിക് ബാങ്കിംഗിന്റെ വിശദാംശങ്ങളും ചര്‍ച്ചചെയ്യപ്പെടും. കോമേഴ്‌സ്, ഇക്കണോമിക്സ്, അഫ്‌സലുല്‍ ഉലമ വിഷയങ്ങളിലെ പി ജി തല അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും വ്യവസായ സംരംഭകര്‍ക്കും സാമ്പത്തിക ലേഖകര്‍ക്കും പങ്കെടുക്കാം. മുന്‍‌കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ഇരുന്നൂറു പേര്‍ക്കാണ് അവസരം. അപേക്ഷാഫോറം കോളെജ് ഓഫീസില്‍ നിന്ന് നേരിട്ടോ പത്ത് രൂപാ സ്റ്റാമ്പ് അയച്ച് തപാല്‍ വഴിയോ ലഭിക്കും.

www.ruacollege.org എന്ന സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്റ്ററേഷന്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്തംബര്‍ 26നു മുമ്പായി ലഭിക്കണമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ഹുസൈന്‍ മടവൂര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ +91 9447358258 (ഡോ. പി മുസ്തഫ), +91 9496843395 (ഷഹദ് ബിന്‍ അലി) എന്നീ നമ്പറുകളില്‍ ലഭിക്കും.
Read More

ഈദ്‌ഗാഹ്‌

കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിനു കീഴില്‍ കുവൈത്തിലെ വിവിധ ഭാഗങ്ങളില്‍ ഈദ്ഗാഹുകള്‍ സംഘടിപ്പിക്കുന്നു.
1. ഫര്‍വാനിയ അല്‍ റാഷിദ് സ്‌കൂളിനു സമീപം നടക്കുന്ന ഈദ്ഗാഹിന് പ്രമുഖ പണ്ഡിതന്‍ മുഹമ്മദ് അരിപ്ര നേതൃത്വം നല്‍കും. അന്വേഷണങ്ങള്‍ക്ക് : 97479587 / 97672963
2. മങ്കഫ് സുല്‍ത്താന്‍ സെന്ററിന് എതിര്‍വശം കേംബ്രിഡ്‌ജ് സ്‌കൂളിന് സമീപം നടക്കുന്ന ഈദ്ഗാഹിന് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ മമ്മുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. അന്വേഷണങ്ങള്‍ക്ക് : 97544617 / 99993432
3. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന് സമീപത്തുള്ള ഈദ്ഗാഹിന് പ്രമുഖ പണ്ഡിതന്‍ അബ്‌ദുല്‍ അസീസ് സലഫി നേതൃത്വം നല്‍കും. അന്വേഷണങ്ങള്‍ക്ക് : 24337484 / 9782790

മൂന്നിടങ്ങളിലും സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഒരുക്കിയിട്ടുണ്ടെന്നും നമസ്കാരം രാവിലെ 05:50 ന് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ആലപ്പുഴ: കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍ മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന ഈദ്‌ഗാഹില്‍ അബ്‌ദുസ്സലാം കൊടക്കാട് നേത്യത്വം നല്‍കും. സ്‌ഥലം മുഹമ്മദന്‍സ്‌ ഹൈസ്‌കൂള്‍ ഗ്രൗണ്ട് ആലപ്പുഴ. രാവിലെ 8.30 ന് നമസ്‌കാരം ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
----
ഈദ് ഗാഹ് സംബന്ധമായ വാര്‍ത്തകള്‍, ചിത്രങ്ങള്‍ എന്നിവ news@islahinews.com ല്‍ അയക്കുക
Read More

കെ എന്‍ എം തര്‍ബിയത്ത് സംഗമങ്ങള്‍



കല്‍പകഞ്ചേരി പഞ്ചായത്ത്


പുത്തനത്താണി: കാവപ്പുരയില്‍ കെ എന്‍ എം കല്‍പകഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തര്‍ബിയത്ത് സംഗമം മണ്ഡലം സെക്രട്ടറി വി ടി അബ്ദുസമദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ടി കെ അബ്ദുസലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളില്‍ ദുബൈ ഇസ്‌ലാഹി സെന്റര്‍ മുബല്ലിഗ് മുജീബുര്‍‌റഹ്‌മാന്‍ പാലത്തിങ്ങല്‍, സാബിഖ് പുല്ലൂര്‍, മൊയ്തീന്‍ കുട്ടി സുല്ലമി, സുഹൈല്‍ സാബിര്‍, ടി അബ്ദുല്‍ മജീദ് അന്‍സാരി, എ കെ എം എ മജീദ് പ്രസംഗിച്ചു. ഖുര്‍‌ആന്‍ പ്രശ്നോത്തരിക്ക് വി ടി അബ്ദുശ്ശുക്കൂര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്ക് വാര്‍ഡ് മെമ്പര്‍ കോട്ടയില്‍ ഷാജി ഉപഹാരം സമ്മാനിച്ചു.


വളവന്നൂര്‍ പഞ്ചായത്ത്


പുത്തനത്താണി: വ്രതനാളുകളില്‍ നേടിയെടുക്കുന്ന ആത്മവിശുദ്ധി ജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്നും ഭയഭക്തിയിലധിഷ്‌ഠിതമായ കര്‍മങ്ങള്‍ക്ക് മാത്രമേ അല്ലാഹു പ്രതിഫലം നല്‍കുവെന്ന് കെ എന്‍ എം സംസ്ഥാന സെക്രട്ടറി സി മമ്മു പറഞ്ഞു. കെ എന്‍ എം വളവന്നൂര്‍ പഞ്ചായത്ത് തര്‍ബിയത്ത് സംഗമവും ഇഫ്താര്‍ മീറ്റും കടുങ്ങാത്തുണ്ട് ആമിന ഐ ടി സിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ എസ് എം കൌണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ പി അബ്ദുല്‍ വഹാബും എം ജി എം പഞ്ചായത്ത് കൌണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഖദീജാ നര്‍ഗീസും ഉദ്ഘാടനം ചെയ്തു. ഖുര്‍‌ആന്‍ ക്വിസില്‍ റസീല്‍ സമാഹ് സി ഒന്നാം സ്ഥാനം നേടി. സുബൈര്‍ മയ്യേരിച്ചിറ, കെ ജാബിര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. എ സെയ്താലുക്കുട്ടി അന്‍സാരി, എം ഹൈദ്രോസ് സുല്ലമി, സി എസ് എം യൂസുഫ്, സി മുഹമ്മ്ദ് അന്‍സാരി, എം ടി അബ്ദുല്ലത്തീഫ്, വി ടി എ ശുക്കൂര്‍, എ അബ്ദു‌റഹിമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


കരുവാരക്കുണ്ട് പഞ്ചായത്ത്


കരുവാരക്കുണ്ട്: പഞ്ചായത്ത് കെ എന്‍ എം തര്‍ബിയ കുടുംബ സംഗമവും ഇഫ്താറും എം എസ് എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം പ്രസിഡന്റ് എം അലവി അധ്യക്ഷത വഹിച്ചു. ഖാലിദ് അന്‍സാരി, കെ സി റം‌ല ടീച്ചര്‍, കെ കെ ആലി, കെ പി റഷീദ്, വി പി ഷംസുദ്ദീന്‍ പ്രസംഗിച്ചു.


തിരൂര്‍ മണ്ഡലം


തിരൂര്‍ : കെ എന്‍ എം മണ്ഡലം തസ്കിയത്ത് സംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. എം ബാപ്പുട്ടി, കെ അബൂബക്കര്‍, സലാഹുദ്ദീന്‍ ഫാറൂഖി, സാബിക് പുല്ലൂര്‍, മജീദ് മൌലവി, ആബിദ് മദനി പ്രസംഗിച്ചു.


തെക്കന്‍ കുറ്റൂര്‍ അല്ലൂര്‍ ശാഖ


തിരുനാവായ: തെക്കന്‍കുറ്റൂര്‍ അല്ലൂര്‍ ശാഖ കെ എന്‍ എം ഇഫ്താര്‍ മീറ്റ് എ അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുജീബുര്‍‌റഹ്മാന്‍ പാലത്തിങ്ങല്‍, ജാബിര്‍ രണ്ടത്താണി ക്ലാസെടുത്തു. ഹുസൈന്‍ കുറ്റൂര്‍, എ ബാവ, ടി ബാവ, സമീല്‍ കുറ്റൂര്‍, എം കെ മജീദ് നേതൃത്വം നല്‍കി.

Read More

‘അനീതിക്കെതിരെ യുവജന സംഘടനകള്‍ മുന്നിട്ടിറങ്ങണം’


താനാളൂര്‍ : വര്‍ധിച്ചുവരുന്ന അനീതികള്‍ക്കെതിരെ യുവാക്കളെയും മറ്റും അണിനിരത്താന്‍ യുവജനസംഘടനകള്‍ മുന്നിട്ടിറങ്ങണമെന്നും ക്വട്ടേഷന്‍ കൊലപാതകങ്ങള്‍ പോലുള്ള കാടത്തത്തിന്നെതിരെ യുവജന്‍ കൂട്ടായ്മകള്‍ ഉയര്‍ന്നുവരണമെന്നും താനാളൂര്‍ പഞ്ചായത്ത് ഐ എസ് എം കൂട്ടായ്മ ആവശ്യപ്പെട്ടു.

കെ എന്‍ എം താനൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി തെക്കയില്‍ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. പി ടി അബ്ദുര്‍‌റഷീദ്, പി കെ ഇസ്മായില്‍, കൊല്ലടത്തില്‍ ബഷീര്‍മാസ്റ്റര്‍, ടി അബ്ദുര്‍‌റഹിമാന്‍, കെ ടി ഇസ്മായില്‍ പ്രസംഗിച്ചു. താനാളൂര്‍ പഞ്ചായത്ത് ഐ എസ് എം ഭാരവാഹികളായി പി അബ്ദുല്‍ കരീം (പ്രസിഡന്റ്), എം അബ്ദുസ്സമദ് (വസ് പ്രസിഡന്റ്), പി കെ ഇസ്മായില്‍ (സെക്രട്ടറി), പി ടി അബ്ദു റഷീദ് (ജോയിന്റ് സെക്രട്ടറി), പി ഹനീഫ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Read More

ഐ എസ് എം സ്ഥിരം സഹായ പദ്ധതി ഉദ്ഘാടനം ചെയ്തു


മാങ്കാവ്: പട്ടേല്‍ത്താഴം ഐ എസ് എം സാംസ്കാരിക നിലയത്തിന്റെ ആഭിമുഖ്യത്തില്‍ ദത്തെടുത്ത 14 കുടുംബങ്ങള്‍ക്കുള്ള സ്ഥിരം സഹായ പദ്ധതി പി എം എ സലാം എം എല്‍ എ ഉദ്ഘാടനം ചെയ്തു. പി ഉസ്മാന്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ ബഷീര്‍ പട്ടേല്‍താഴം, വാര്‍ഡ് കൌണ്‍സിലര്‍മാരായ മനക്കല്‍ ശശി, എം സി അനില്‍ കുമാര്‍, എം തങ്കം എന്നിവര്‍ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് നടന്ന പഠന ക്യാമ്പില്‍ ജാബിര്‍ അമാനി, എ അബ്ദുസ്സലാം സുല്ലമി, ക്ലാസെടുത്തു. എന്‍ അബ്ദുര്‍‌റഹിമാന്‍, എം പി ബഷീര്‍, എം അഫ്സല്‍, കെ യൂനുസ്, എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സമൂഹ നോമ്പുതുറയും നടത്തി.
Read More

എം എസ് എം തസ്‌കിയത്ത് സംഗമവും ഇഫ്താര്‍ മീറ്റും നടത്തി

തിരൂര്‍ : മലപ്പുറം വെസ്റ്റ് ജില്ലാ എം എസ് എം തസ്‌കിയത്ത് സംഗമവും ഇഫ്താര്‍ മീറ്റും ഉബൈദുല്ല താനാളൂര്‍ ഉദ്ഘാടനം ചെയ്തു. ആബിദ് മദനി, ഐ വി ജലീല്‍, ഷാനവാസ് പറവന്നൂര്‍, ടി പി സഗീറലി, യൂനുസ് മയ്യേരി, അഷ്‌റഫ് അന്നാര, മജീദ് രണ്ടത്താണി, ജാബിര്‍, ജലീല്‍ ബിന്‍ അലി പ്രസംഗിച്ചു.

Read More

ഐ ഐ സി കുവൈത്ത് സിറ്റി യൂണിറ്റ് ഇഫ്‌ത്വാര്‍ സംഘടിപ്പിച്ചു



കുവൈത്ത് : മനുഷ്യ ഉല്പത്തിയെയും സ്വന്തം സൃഷ്ടിപ്പിനെയും കുറിച്ചുള്ള അജ്ഞതയാണ് ചില മനുഷ്യര്‍ പരലോകത്തെ നിഷേധിക്കുന്നതിനു കാരണമെന്ന് ശംസുദ്ദീന്‍ ഖാസിമി പറഞ്ഞു. കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സിറ്റി ശാഖ സംഖടിപ്പിച്ച ഇഫ്‌ത്വാര്‍ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മനുഷ്യന്റെ ഐഹിക ജീവിതം നശ്വരവും നൈമിഷികവുമാണ്. മരണം മുതല്‍ തുടങ്ങുന്ന ജീവിതമാണ് ശാശ്വതമായത്. പരലോകജീവിതത്തില്‍ സുഖവും ആനന്ദകരവുമാക്കുവാന്‍ സത്യവിശ്വാസം സല്‍കര്‍മം സഹവര്‍ത്തിത്വം എന്നിവകൊണ്ട് ജീവിതത്തെ വിശ്വാസികള്‍ തിട്ടപ്പെടുത്തണമെന്നും അദ്ദേഹം ഉണര്‍ത്തി.

പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ഫറോക്ക് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുര്‍ഷിദ് അരീക്കാട് സ്വാഗതം പറഞ്ഞു. സ്വാലിഹ് കാഞ്ഞങ്ങാട്, ബഷീര്‍ ഇര്‍ഷാദ് കണ്ണൂര്‍ നേതൃത്വം നല്‍കി.
Read More

Tuesday, September 15, 2009

ക്യു എല്‍ എസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു


മമ്മു, ഹഫ്‌സ, ബീഫാത്തിമ, മുജീബ ഒന്നാം റാങ്കുകാര്‍


കോഴിക്കോട്: ഐ എസ് എം സംസ്ഥാന സമിതിയുടെ കീഴിലുള്ള അക്കാദമി ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഖുര്‍‌ആന്‍ ലേണിംഗ് സ്കൂള്‍ (ക്യു എല്‍ എസ്) വാര്‍ഷിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഏഴ് വിഭാഗങ്ങളിലായി നടന്ന പരീക്ഷയില്‍ ഓരോ വിഭാഗത്തിലെയും ഒന്നാം റാങ്കുകാര്‍ യഥാക്രമം എം കെ മുനീറ -കോയമ്പത്തൂര്‍ (ഒന്നാം വര്‍ഷം), സഫിയ അബ്ദുല്‍ അസീസ് -ചാലിയം (രണ്ടാം വര്‍ഷം), നിഹാദ ഫറാസ് -പുന്നോല്‍ (മൂന്നാം വര്‍ഷം), മുജീബ -താണ (നാലാം വര്‍ഷം), പി കെ ബീ ഫാത്തിമ -തിരൂരങ്ങാടി (അഞ്ചാം വര്‍ഷം), പി എ ഹഫ്‌സ -കൊച്ചി (ആറാം വര്‍ഷം), സി മമ്മു കോട്ടക്കല്‍ (ഏഴാം വര്‍ഷം)

രണ്ടാം റാങ്കുകാര്‍ : ദാകിറ അബ്‌ദുസാലിം -കൊച്ചി (ഒന്നാം വര്‍ഷം), കെ പി ജലീല -കണ്ണൂര്‍ (ഒന്നാം വര്‍ഷം), എം കെ മുംതാസ് -തിരൂരങ്ങാടി, എ രഹ്ന -ഏഴോം, വി പി ആയിശ -ചെനക്കലങ്ങാടി (രണ്ടാം വര്‍ഷം), ത‌അ്സീന എ -പുന്നോല്‍‌, സുലൈഖ ബീവി -രണ്ടത്താണി (മൂന്നാം വര്‍ഷം), വി ഉസ്മാന്‍‌ -കൊടിയത്തൂര്‍‌ (നാലാം വര്‍ഷം), എം സൈനബ ബീവി -രണ്ടത്താണി (മൂന്നാം വര്‍ഷം), വി ഉസ്മാന്‍ -കൊടിയത്തൂര്‍ (നാലാം വര്‍ഷം), എം സൈനബ -മുട്ടില്‍ (അഞ്ചാം വര്‍ഷം), സി എം തബസ്സും -കൊച്ചി (ആറാം വര്‍ഷം).

മൂന്നാം റാങ്കുകാര്‍ : ഹാദിയ സഗീര്‍ -തൃശൂര്‍‌, ഉസ്‌മാന്‍ അലി -ചന്തക്കുന്ന്, സി എ നാദിയ -തൃശൂര്‍‌ (ഒന്നാം വര്‍ഷം), റജാ ഹന്ന -തിരൂരങ്ങാടി, വി ഐ മാജി -കൊച്ചി (രണ്ടാം വര്‍ഷം), എ ശബാന -പുന്നോല്‍‌, റസീന മുനീര്‍ ഖുബാ -കോഴിക്കോട്, ഡോ. കെ അബ്ദുസ്സമദ് -നടുവണ്ണൂര്‍ (മൂന്നാം വര്‍ഷം), എ റസിയ -തെക്കന്‍ കുറ്റൂര്‍ (നാലാം വര്‍ഷം), കെ സി സോഫിയ -കൊയിലാണ്ടി (അഞ്ചാം വര്‍ഷം), എച്ച് ഡി സക്കീന്‍ -കൊച്ചി (ആറാം വര്‍ഷം), സി ഇബ്‌റാഹിം -കോട്ടക്കല്‍ (ഏഴാം വര്‍ഷം).

നാലാം വര്‍ഷ പരീക്ഷയിലെ ഒന്നാം റാങ്കുകാരിയായ കണ്ണൂര്‍ താണയിലെ മുജീബ, മൂന്നാം വര്‍ഷ പരീക്ഷയിലെ രണ്ടാം റാങ്കുകാരിയായ പുന്നോലിലെ എ ത‌അ്സീന, ഏഴാം വര്‍ഷ പരീക്ഷയിലെ ഒന്നാം റാങ്കുകാരനായ കോട്ടക്കലിലെ സി മമ്മു എന്നിവര്‍ മുന്‍ വര്‍ഷങ്ങളിലും ക്യു എല്‍ എസ് റാങ്ക് ജേതാക്കളായിരുന്നു.

ഒന്നാം വര്‍ഷ പരീക്ഷയില്‍ റാങ്ക് നേടിയ കണ്ണൂരിലെ കെ പി ജലീല, എം ജി എം സംസ്ഥാന്‍ സെക്രട്ടറി ജുവൈരിയ അന്‍‌വാരിയയുടെയും കെ എന്‍ എം കണ്ണൂര്‍ മണ്ഡലം സെക്രട്ടറി കെ പി അബ്ദുല്‍ ശുക്കൂറിന്റെയും മകളാണ്. ക്യു എല്‍ എസ് റാങ്ക് ജേതാക്കളില്‍ ഏറ്റവും പ്രായം കുറഞ്ഞ ജലീല കണ്ണൂര്‍ ഡി ഐ എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റും‌‌, ക്യു എല്‍ എസ് സംസ്ഥാന ഗവേണിംഗ് ബോഡിയും റാങ്ക് ജേതാക്കളെ അഭിനന്ദിച്ചു. മാര്‍ക്ക് ലിസ്റ്റുകള്‍ സപ്‌തംബര്‍ 25 ന് മുമ്പായി അതാത് സെന്ററുകളില്‍ എത്തിക്കുമെന്ന് കണ്‍‌വീനര്‍ അറിയിച്ചു.

Read More

പ്രഭാഷണം ഇന്ന്


വേങ്ങര: വലിയോറ കുറുക ശാഖ ഇസ്‌ലാഹീ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാത്രി എട്ടരക്ക് കുറുക ചിനക്കല്‍ ഇസ്‌ലാഹീ മസ്‌ജിദില്‍ അലി മദനി മൊറയൂര്‍ പ്രഭാഷണം നടത്തും.

Read More

മഹല്ല് സംഗമവും ഇഫ്താറും


കീഴുപറമ്പ് : തൃക്കളയൂര്‍ ശാഖ മഹല്ല് സംഗമം കീഴ്‌പറമ്പ്‌ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എ നാസര്‍ ഉദ്‌ഘാടനം ചെയ്‌തു. വിവിധ സെഷനുകളിലായി ഉബൈദുല്ല സ്വലാഹി(ദമാം ഇസ്‌ലാഹീസെന്റര്‍), ബുഷ്‌റ നജാത്തിയ്യ, അബ്‌ദു സത്താര്‍ കൂളിമാട്‌ എന്നിവര്‍ പ്രസംഗിച്ചു. തൃക്കളയൂര്‍ ശാഖ ഐ എസ്‌ എം , എം എസ്‌ എം സംഘടനകള്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ ക്വിസ്‌ വിജയികള്‍ക്കുള്ള അവാര്‍ഡ്‌ ദാനം കെ എന്‍ എം ജില്ലാ സെക്രട്ടറി അലി പത്തനാപുരം, മദ്‌റസ പ്രധാനധ്യാപകന്‍ വി പി അബ്‌ദുസ്സലാം എന്നിവര്‍ നിര്‍വഹിച്ചു. മഹല്ലിലെ അഞ്ഞൂറോളം പേര്‍ പങ്കെടുത്ത ഇഫ്‌താര്‍ മീറ്റോടെ സംഗമം സമാപിച്ചു. കെ അബ്‌ദുല്‍ അസീസ്‌, കെ അബൂബക്കര്‍, വി പി അക്ബര്‍ സാദിഖ്‌, കെ വീരാന്‍ കുട്ടി, എം കെ അബ്‌ദുന്നാസര്‍, എ വി മുസ്‌തഫ, കെ അലി, ജസീല്‍ എം സി, വി പി ആയിശ, സാഹിറ അലി എന്നിവര്‍ പ്രസംഗിച്ചു.
Read More

Monday, September 14, 2009

എം.ജി.എം മെഗാ ടെലി ക്വിസ്സ്‌ മത്സരം നാളെ


കുവൈത്ത്‌ : ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വനിത വിഭാഗമായ മുസ്ലീം ഗേള്‍സ്‌ ആന്റ്‌ വുമന്‍സ്‌ മൂവ്‌മെന്റ്‌ (എം.ജി.എം) കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ നടത്തിവരുന്ന ടെലി ക്വിസ്സിന്റെ മെഗാ മത്സരം നാളെ (15.09. ചൊവ്വ) 5 ന്‌ അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടക്കും. ആദ്യ റൗണ്ട്‌ മത്സര വിജയികളെ പങ്കെടുപ്പിച്ച്‌ കൊണ്ടാണ്‌ മെഗാ മത്സരം നടത്തുക. ഒബ്‌ജക്‌ടീവ്‌ മോഡല്‍ ചോദ്യങ്ങളായിരിക്കും മത്സരത്തിന്‌. വിജയികളെ കണ്ടെത്തി നാളെ നടക്കുന്ന ഇഫ്‌ത്വാര്‍ സംഗമത്തില്‍ വെച്ച്‌ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
Read More

അനുസ്മരണം

എം അയ്യൂബ്‌

കോഴിക്കോട്‌: ഐ എസ്‌ എം ചക്കുംകടവ്‌ ശാഖ സെക്രട്ടറി എം അയ്യൂബ്‌ (35) നിര്യാതനായി. ചുറുചുറുക്കോടെ പ്രവര്‍ത്തന മണ്ഡലത്തില്‍ തിളങ്ങിനിന്ന അയ്യൂബിന്റെ വേര്‍പാട്‌ പ്രസ്ഥാനത്തിന്‌ തീരാനഷ്‌ടമാണ്‌. ചക്കുംകടവ്‌ ഇസ്‌ലാഹി സെന്റര്‍ യാഥാര്‍ഥ്യമാക്കുന്നതിലും അതിന്റെ നടത്തിപ്പിലും അയ്യൂബ്‌ ചെയ്‌ത സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്‌. സെന്ററിന്റെ നടത്തിപ്പില്‍ സദാ ശ്രദ്ധാലുവായിരുന്ന അയ്യൂബ്‌ ഒഴിവുസമയങ്ങളിലെല്ലാം സെന്ററിന്റെ അറ്റകുറ്റപ്പണികള്‍ ഒറ്റയ്‌ക്കു ചെയ്‌തുതീര്‍ക്കും. സംഘടനാപ്രവര്‍ത്തനരംഗത്തും ഈ മികവ്‌ പ്രകടമായിരുന്നു. സാമൂഹ്യക്ഷേമ രംഗങ്ങളില്‍ അതീവ താല്‌പര്യമുണ്ടായിരുന്ന അദ്ദേഹമായിരുന്ന പലപ്പോഴും ഇതിനുവേണ്ട കലക്‌ഷന്‍ നടത്തിയിരുന്നത്‌. പാളയം മാര്‍ക്കറ്റില്‍ ചുമട്ടുതൊഴിലാളിയായിരുന്ന അയ്യൂബ്‌ തന്റെ തൊഴില്‍മേഖലയിലും ആദര്‍ശപ്രബോധനം തുടര്‍ന്നു. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഇസ്‌ലാമിന്റെയും പ്രസ്ഥാനത്തിന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. മിതഭാഷിയായി ലളിതജീവിതം നയിച്ചിരുന്ന അയ്യൂബ്‌ ഒരിക്കലും ആദര്‍ശത്തില്‍ വിട്ടുവീഴ്‌ച ചെയ്യാന്‍ ഒരുക്കമല്ലായിരുന്നു. അല്ലാഹു അദ്ദേഹത്തിന്‌ മഗ്‌ഫിറത്തും മര്‍ഹമത്തും നല്‌കി അനുഗ്രഹിക്കട്ടെ. (ആമീന്‍)

കെ വി നിയാസ്‌ കല്ലായ്‌
Read More

Saturday, September 12, 2009

വിമാനം കയറിയാല്‍ പറപറക്കുന്ന ആദര്‍ശം!


നോ കമ്മെന്റ്സ്!!
Read More

Friday, September 11, 2009

റാസല്‍ ഖൈമ ഇസ്‌ലാഹി സെന്റര്‍ റമദാന്‍ പരിപാടികള്‍

മതപഠനക്ലാസ്സ്‌

റാസല്‍ ഖൈമാ ഇസ്‌ലഹി സെന്ററില്‍ പ്രമുഖ പണ്ഡിതന്‍ മൗലവി നാസര്‍ മുണ്ടക്കയം, വിടപറയുന്ന റമദാന്‍ എന്ന വിഷയത്തെ ആസ്‌പദമാക്കി ക്ലാസ്സ്‌ എടുക്കുന്നു 12/09/09 ശനിയാഴ്‌ച രാത്രി 9 മണിക്ക് ‌പങ്കെടുക്കുക

ഫിത്വ്‌ര്‍സക്കാത്ത്‌

റാസല്‍ ഖൈമാ ഇസ്‌ലഹി സെന്റര്‍ സംഘടിത ഫിത്വ്‌ര്‍ സക്കാത്ത്‌ ശേഖരിക്കുന്നു. ആളൊന്നിന് ‌15 ദിര്‍ഹം. വിശദവിവരങ്ങള്‍ക്ക്‌ 0507504333, 0505102049, 0502838564 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

ഖുര്‍ആന്‍ വിജ്ഞാനപരീക്ഷ

ഒക്‌ടോബര്‍ 2 ന്‌രാവിലെ 9.30ന്‌ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ക്ക്‌ റാസല്‍ ഖൈമാ ഇസ്‌ലാഹി സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ 0505102049, 0502838564
Read More

Tuesday, September 08, 2009

ബദ്‌ര്‍യുദ്ധവും വര്‍ത്തമാനകാല സമൂഹവും

സി മുഹമ്മദ്‌സലീം സുല്ലമി

ഇസ്‌ലാമിക ചരിത്രത്തിലെ അവിസ്‌മരണീയമായ സംഭവമാണ്‌ ബദ്‌ര്‍യുദ്ധം. പ്രവാചകന്റെ പ്രബോധനരംഗത്ത്‌ വഴിത്തിരിവാകുകയും ശത്രുക്കള്‍ക്കെതിരില്‍ വിശ്വാസത്തിന്റെ ശക്തികൊണ്ട്‌ വിജയം വരിക്കാനാവുകയും ചെയ്‌ത സംഭവം. ഏറെ ദുര്‍ബലരും തീരെ എണ്ണം കുറഞ്ഞവരുമായ വിശ്വാസിസമൂഹത്തെ ആത്മാഭിമാനമുള്ളവരാക്കുകയും അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങള്‍ക്ക്‌ അര്‍ഹരാണെന്ന്‌ തെളിയിച്ചുകൊടുക്കുകയും ചെയ്‌ത സംഭവം. ഭൗതികമായ സന്നാഹങ്ങളും സങ്കേതങ്ങളും ഏറെ പരിമിതമായിരുന്ന വിശ്വാസികളെ ആകാശത്തുനിന്നു മലക്കുകളെ ഇറക്കിക്കൊണ്ട്‌ അല്ലാഹു പ്രത്യേകം സഹായിച്ച യുദ്ധം. അങ്ങനെ, ഭൂരിപക്ഷത്തിനെതിരെ, അവരുടെ ഹുങ്കിനും ധാര്‍ഷ്‌ട്യത്തിനുമെതിരെ വിശ്വാസികളുടെ ന്യൂനപക്ഷത്തെ വിജയിപ്പിച്ച ചരിത്ര സംഭവം. എല്ലാംകൊണ്ടും സവിശേഷതയര്‍ഹിക്കുന്ന ഒരു യുദ്ധസംഭവം.

Read more

Read More

Monday, September 07, 2009

ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷയില്‍ ആയിരങ്ങള്‍ പങ്കെടുത്തു

കോഴിക്കോട് / മലപ്പുറം : ‘ഖുര്‍‌ആന്‍ വെളിച്ചത്തിന്റെ വെളിച്ചം’ റമദാന്‍ കാം‌പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷയില്‍ കേരളത്തിനകത്തും പുറത്തുമുള്ള കേന്ദ്രങ്ങളില്‍ മത-പ്രായ ഭേദമന്യേ ആയിരങ്ങള്‍ പങ്കെടുത്തു.

വിശുദ്ധ ഖുര്‍‌ആനിലെ ആലു ഇം‌റാന്‍‌, ഫുസ്വിലത്ത് എന്നീ സൂറത്തുകളെ അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷ. പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് 12, 13 തിയ്യതികളില്‍ കോഴിക്കോട് നടക്കും. പ്രീക്ഷയില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് മക്ക, മദീന സന്ദര്‍ശനവും ഉം‌റ നിര്‍വഹണത്തിനവസരവും ഉണ്ട്. കൂടാതെ ഓരോ ജില്ലകളിലും ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടുന്നവരുള്‍പ്പെടെ മറ്റ് 50 പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. നവംബറില്‍ നടക്കുന്ന ഖുര്‍‌ആന്‍ സെമിനാറില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ഷൌക്കത്ത്, സാഹിദ്, അസീം ബാലുശ്ശേരി, സജീര്‍ മേപ്പാടി, അഫ്താഷ് ചാലിയം, ഹബീബ് മങ്കട, യൂനുസ് മയ്യേരി, സാജിദ്, ഹസീബ്, ഇബ്‌റാഹിം കുട്ടി, പി പി അനസ്, അനീസ്, സജീവ് കരുനാഗപ്പള്ളി, റശീദ്, ജമീഷ് എന്നിവര്‍ പരീക്ഷ നടത്തിപ്പിന് നേതൃത്വം നല്‍കി.

ജാതിമത വ്യത്യാസമില്ലാതെ നിരവധി പേര്‍ മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതി.

മലപ്പുറം വെസ്റ്റ് ജില്ലയിലെ 50 കേന്ദ്രങ്ങളിലും ഈസ്റ്റ് ജില്ലയിലെ 55 കേന്ദ്രങ്ങളിലും പരീക്ഷ നടന്നു. മലപ്പുറം ഈസ്റ്റ് ജില്ലയില്‍ പരീക്ഷക്ക് പ്രസിഡന്റ് അബ്‌ദുല്‍ ഗഫൂര്‍ സ്വലാഹി, സെക്രട്ടറി ജംഷീദ് ചുങ്കത്തറ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹബീബ് റഹ്മാന്‍ മങ്കട, റഫീഖ് പുല്ലൂര്‍, ശമീം അരീക്കോട്, ശുക്കൂര്‍ ചോല, ശാക്കിര്‍ ആമയൂര്‍, ഹനീഫ് പുളിക്കല്‍, കെ സി അഷ്‌റഫ്, യൂനുസ് ചെങ്ങര, അദ്‌നാന്‍, ഹന്‍‌ദല ചുങ്കത്തറ, ഫൈസല്‍ അയനിക്കോട്, ജൌഹര്‍ അയനിക്കോട്, നേതൃത്വം നല്‍കി.

വെസ്റ്റ് ജില്ലയിലെ വിവിധ മേഖലകളില്‍ അബ്‌ദുല്‍ ഗഫൂര്‍ തിരൂരങ്ങാടി, അല്‍‌താഫ് പരപ്പനങ്ങാടി, നൌഷാദ് യൂനിവേഴ്‌സിറ്റി, അനീസ് വേങ്ങര, മുഹ്‌സിന്‍ കോട്ടക്കല്‍, ജാസിര്‍ രണ്ടത്താണി, സഗീറലി വളവന്നൂര്‍, ഹാരിസ് താനൂര്‍, അഷ്‌റഫ് തിരൂര്‍, സമീല്‍ കുറ്റൂര്‍, ഫാരിസ് പൊന്നാനി, ഷൌക്കത്ത് ചങ്ങരം‌കുളം നേതൃത്വം നല്‍കി.

Read More

എം.ജി.എം ഇഫ്‌ത്വാര്‍ സംഗമം നാളെ

കുവൈത്ത്‌ : ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വനിത വിംഗായ മുസ്‌ലിം ഗേള്‍സ്‌ ആന്റ്‌ വുമന്‍സ്‌ മൂവ്‌മെന്റ്‌ (എം.ജി.എം) കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ എം.ജി.എം ഇഫ്‌ത്വാര്‍ സംഗമം നാളെ‌ (08.09.ചൊവ്വ) 5 ന്‌ അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടക്കും. വിശുദ്ധ ഖുര്‍ആന്‍ കാലത്തിന്റെ മുമ്പില്‍ എന്ന വിഷയത്തില്‍ സയ്യിദ്‌ അബ്‌ദുറഹിമാന്‍ ക്ലാസെടുക്കും. പരിപാടിയില്‍ എം.ജി.എം ടെലി ക്വിസ്സ്‌ വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടക്കും.

Read More

ക്രിമിനല്‍‌വത്കരണത്തിനെതിരെ സംഘടിത മുന്നേറ്റം വേണം : ഐ എസ് എം

കോഴിക്കോട് : പ്രബുദ്ധ കേരളം ക്വട്ടേഷന്‍ സംഘങ്ങളുടെ നിയന്ത്രണത്തിലാകുന്നത് ആശങ്കാജനകമാണെന്ന് ഐ എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച യുവജന സംഘടനാ നേതാക്കളുടെ സൌഹൃദസംഗമം അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ ഭദ്രത തകര്‍ക്കുന്ന ക്രിമിനല്‍ വത്കരണത്തിനെതിരെ ജാതി മത് രാഷ്ട്രീയ ഭിന്നതകള്‍ക്കതീതമായി യുവജന സംഘടനകളുടെ സംഘടിത മുന്നേറ്റത്തിന് സംഗമം ആഹ്വാനം ചെയ്തു.

യുവാക്കളെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന അരാഷ്ട്രീയ‌വത്കരണം സാമൂഹ്യ തിന്മകളിലേക്കും ജീര്‍ണതകളിലേക്കും വഴിതെളിച്ചു കൊണ്ടിരിക്കുന്നതിനാല്‍ യുവാക്കളില്‍ സാമൂഹ്യ പ്രതിബദ്ധത വളര്‍ത്തിയെടുക്കാന്‍ ബോധപൂര്‍വമായ ശ്രമം വേണം. യുവജനങ്ങളുടെ കര്‍മശേഷി രാഷ്ട്രത്തിനും സമൂഹത്തിനും മുതല്‍ക്കൂട്ടാക്കി മാറ്റും‌വിധം യുവജന സംഘടനകള്‍ അജണ്ടകള്‍ ആവിഷ്കരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

‘യുവത്വം നന്മക്ക് നവോത്ഥാനത്തിന്’ എന്ന സന്ദേശവുമായി 2010 ജനുവരി 2, 3 തിയ്യതികളില്‍ തൃശൂരില്‍ നടക്കുന്ന ഐ എസ് എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമം കെ എന്‍ എം ജന്രല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ഐ എസ് എം പ്രസിഡന്റ് മുജീബുര്‍‌റഹ്‌മാന്‍ കിനാലൂര്‍ ആമുഖഭാഷണം നടത്തി.

ഡി വൈ എഫ് ഐ സംസ്ഥാന സമിതിയംഗം അഡ്വ. പി എ മുഹമ്മദ് നിയാസ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ്, യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ സി കെ സുബൈര്‍, നാഷ്‌ണല്‍ യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് അബ്‌ദുല്‍ അസീസ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി മുജീബുര്‍ റഹ്മാന്‍, എം എസ് എസ് യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സിക്കന്ദര്‍, എം ഇ എസ് സംസ്ഥാന സെക്രട്ടറി എ ടി എം അഷ്‌റഫ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ ചര്‍ച്ച ക്രോഡീകരിച്ചു. എന്‍ എം അബ്‌ദുല്‍ ജലീല്‍ സ്വാഗതവും യു പി യഹ്‌യാഖാന്‍ നന്ദിയും പറഞ്ഞു.

Read More

തസ്‌കിയത്ത് ക്യാം‌പും സമൂഹ നോമ്പുതുറയും നടത്തി

കൂറ്റനാട് : ശാഖാ കെ എന്‍ എം കമ്മിറ്റി സംഘടിപ്പിച്ച സമൂഹ നോമ്പുതുറയും തസ്‌കിയത്ത് ക്യാമ്പും ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംഗമം അജ്‌മാന്‍ ഇസ്‌ലാഹി സെന്റര്‍ എക്സിക്യൂട്ടിവ് അംഗം അബ്‌ദുല്‍ അസീസ് ഫാറൂഖി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം ചങ്ങരം‌കുളം മണ്ഡലം സെക്രട്ടറി എന്‍ വി മൊയ്‌തീന്‍ സാഹിബ് അധ്യക്ഷത വഹിച്ചു. പി ടി അബ്‌ദുല്‍ അസീസ് സുല്ലമി, കെ വി മുഹമ്മദ് മൌലവി കോക്കൂര്‍ എന്നിവര്‍ യഥാക്രമം ‘കുടുംബസംസ്‌കരണം’, ‘ആഖിറത്ത്’ എന്നീ വിഷയങ്ങളില്‍ ക്ലാസ് എടുത്തു. അബ്‌ദുസ്സമീഅ് മദനി നേതൃത്വം നല്‍കിയ ഇസ്‌ലാമിക് ക്വിസ് സദസ്സിന് നവ്യാനുഭവമായി. നാസര്‍ കൂറ്റനാട്, അബ്‌ദുര്‍‌റഹ്‌മാന്‍ പ്രസംഗിച്ചു.

Read More

വിപത്തുകള്‍ ഒഴിവാകാന്‍ നബി(സ)യുടെ ഖബ്‌റിടത്തില്‍ പ്രാര്‍ഥിക്കാമെന്നോ?!

എ അബ്‌ദുസ്സലാം സുല്ലമി

“മനുഷ്യരെ ബാധിക്കുന്ന രോഗം, ദാരിദ്ര്യം എന്നീ ബുദ്ധിമുട്ടുകള്‍ക്ക്‌ മാത്രമല്ല മനുഷ്യരെ ബാധിക്കുന്ന ഏതുതരം പ്രയാസങ്ങള്‍ക്കും നബി(സ)യുടെ ഖബറിടത്തില്‍ ചെന്ന്‌ നബി(സ)യുടെ സലാംമടക്കല്‍ ആഗ്രഹിച്ചുകൊണ്ടു സലാംപറയാമെന്നാണല്ലോ സുല്ലമി പറഞ്ഞത്‌.” (സുന്നിഅഫ്‌കാര്‍ വാരിക, -2009 ജൂലൈ 1, പേജ്‌ 25). “സലാംസുല്ലമി ശബാബില്‍ എഴുതിയത്‌ അറിഞ്ഞുകൊണ്ടും മനപ്പൂര്‍വവുമാണെന്നാണ്‌ മനസ്സിലാകുന്നത്‌. അങ്ങനെയെങ്കില്‍ ഈ മാറ്റം സ്വാഗതാര്‍ഹം തന്നെ.”(പേജ്‌ 25)
Read More

ശ്രദ്ധേയമായി മലയാളി ഇഫ്‌താര്‍ സംഗമം


അല്‍ അഹ്സ: സൌദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അല്‍ അഹ്സ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹഫൂഫിലെ അല്‍ ന‌ഈം ഓഡിറ്റോറിയത്തില്‍ നടത്തിയ മലയാളി ഇഫ്‌താര്‍ സംഗമം സംഘാടകരുടെ ചിട്ടയായ ക്രമീകരണങ്ങള്‍ക്കൊണ്ടും ബഹുജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

സംഗമത്തില്‍ എം നാസര്‍ മദനി ഉദ്ബോധന പ്രസംഗം നടത്തി. വിശുദ്ധഖുര്‍‌ആന്‍ മാനവര്‍ക്ക് മുഴുവന്‍ വഴികാട്ടിയാണെന്നും അതിനാല്‍ ഖുര്‍‌ആനിന്റെ ആളുകളെന്നറിയപ്പെടുന്ന മുസ്‌ലിം സമുദായം ജീവിതത്തില്‍ ഖുര്‍‌ആനിക നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും വിശ്വാസികളുടെ ആത്യന്തിക ലക്ഷ്യമായ സ്വര്‍ഗപ്ര്വേശനത്തിന്നായി സല്‍കര്‍മങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും അനശ്വരമായ ജീവിതത്തെവിട്ട് നശ്വരമായ ജീവിതത്തെ മാത്രം ലക്ഷ്യം വെക്കുന്നത് വിശ്വാസിക്ക് ചേര്‍ന്നതല്ലെന്നും മദനി സദസ്സിനെ ഉണര്‍ത്തി.

അഹ്സയിലെ ഏറ്റവും അധികം കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന സംഗമം സംഘാടകരിലും പ്രവര്‍ത്തകരിലും ആവേശമായിമാറി. മഗ്‌രിബ് നമസ്‌കാരത്തിന് നാസര്‍ മദനി നേതൃത്വം നല്‍കി. ഹുസൈന്‍ ബാവ താമരശ്ശേരി, അബ്‌ദുര്‍‌റഹിമാന്‍ മഞ്ചേരി, നിസാം ചങ്ങനാശ്ശേരി, അബ്‌ദുല്‍ അസീസ് കക്കോടി, ആസാദ് പുളിക്കല്‍‌, അബ്‌ദുല്‍ അഹദ് പുളിക്കല്‍‌, മരക്കാര്‍ കക്കോവ്, മുജീബുര്‍‌റഹ്‌മാന്‍ അരീക്കോട്, ശറഫുദ്ദീന്‍ തോട്ടശ്ശേരിയറ, ശിഹാബ് പറമ്പില്‍ പീടിക, ഷെരീഫ് മടവൂര്‍‌, മുഹമ്മദലി മടവൂര്‍‌, ഇബ്‌റാഹിം തലപ്പാടി, അബ്‌ദുസ്സമദ് കാലടി, പൂക്കോയ പത്തനംതിട്ട, താജുദ്ദീന്‍ കടയ്ക്കല്‍, ശിഹാബ് മലപ്പുറം‌, സജീര്‍ ചന്തിരൂര്‍‌, മര്‍‌യം അബ്‌ദുല്‍ അസീസ്, സാജിത നാസര്‍‌, റം‌ല സാബിത് എന്നിവര്‍ നേതൃത്വം നല്‍കി.
Read More

Sunday, September 06, 2009

ഐ എസ് എം എടവണ്ണ പഞ്ചായത്ത് യുവജന കണ്‍‌വന്‍ഷന്‍

എടവണ്ണ : ഐ എസ് എം എടവണ്ണ പഞ്ചായത്ത് യുവജന കണ്‍‌വന്‍ഷന്‍ കെ എന്‍ എം എടവണ്ണ പഞ്ചായത്ത് സെക്രട്ടറി പി കെ ജാഫറി ഉദ്ഘാടനം ചെയ്‌തു. ഐ എസ് എം ജില്ലാ വൈസ് പ്രസിഡന്റ് എ നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

കെ എന്‍ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം മുഹമ്മദ് ത്വയ്യിബ് സുല്ലമി, പി എം റഹീസ്, പി കെ നജ്‌മുദ്ദീന്‍, പി മുജീബുര്‍‌റഹ്‌മാന്‍ പ്രസംഗിച്ചു.

ഭാരവാഹികളായി എ അഷ്‌റഫ് സുല്ലമി(പ്രസിഡന്റ്), പി കെ നജ്‌മുദ്ദീന്‍‌(സെക്രട്ടറി), എ ഹസ്‌ബ്‌റഹ്‌മാന്‍‌(ട്രഷറര്‍), സി ടി കോയ, പി പി ഇല്യാസ്(വൈസ് പ്രസിഡന്റുമാര്‍‌), സി മുജീബുര്‍‌റഹ്‌മാന്‍, വി മുനീര്‍‌(ജോ. സെക്രട്ടറിമാര്‍‌) എന്നിവരെ തെരഞ്ഞെടുത്തു.
Read More

റമദാനിലെ നന്മകള്‍ ജീവിതാവസാനം വരെ കാത്തുസൂക്ഷിക്കുക

പരപ്പനങ്ങാടി : റമദാന്‍ വ്രതത്തിലൂടെ ആര്‍ജിക്കുന്ന ഭക്തിയും നല്ലശീലങ്ങളും ജീവിതാവസാനം വരെ വിശ്വാസികളെ മുന്നോട്ടു നയിക്കാന്‍ പര്യാപ്തമാകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് കെ എന്‍ എം ഇഫ്‌താര്‍ സംഗമം സമാപിച്ചു. പരപ്പനങ്ങാടി ഡെല്‍റ്റ ഓഡിറ്റോറിയത്തില്‍ നടന്ന പഠനക്യാമ്പ് ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് അലിമദനി മൊറയൂര്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഇ ഒ നാസിര്‍ അധ്യക്ഷത വഹിച്ചു. ശബാബ് വരിചേര്‍ക്കല്‍ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ മുഹമ്മദ് ജമാല്‍ നിര്‍വഹിച്ചു. ഇ വി അബ്ബാസ് സുല്ലമി പൂനൂര്‍, അഷ്‌റഫ് ചെട്ടിപ്പടി ക്ലാസ്സെടുത്തു. കെ എന്‍ എം മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് ഇ ഒ ബാബു അബ്‌ദുല്‍ അസീസ്, ഇ ഒ അന്‍‌വര്‍ മാസ്റ്റര്‍, പി വി അബ്‌ദുല്‍ ഹഖീം, എ വി ജഷീര്‍, കെ കെ ഇംതിയാസ്, ടി അല്‍താഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്ത്രീകളടക്കം നാനൂറോളം പേര്‍ പങ്കെടുത്ത സമൂഹ നോമ്പുതുറയും നടന്നു.
Read More

ഐ എസ് എം യുവജന കണ്‍‌വന്‍ഷനുകളും ഇഫ്‌താര്‍ മീറ്റുകളും ആരംഭിച്ചു

മലപ്പുറം : ഐ എസ് എം ഈസ്റ്റ് ജില്ല ആറ് മണ്ഡലങ്ങളില്‍ നടക്കുന്ന ‘തജ്‌ദീദ് ’09’ മണ്ഡലം ഐ എസ് എം യുവജന കണ്‍‌വന്‍ഷനുകളും ഇഫ്‌താര്‍ മീറ്റുകളും ആരംഭിച്ചു. മലപ്പുറം മണ്ഡലം തജ്‌ദീദ് ’09 സംസ്ഥാന സെക്രട്ടറി യു പി യഹ്‌യാഖാന്‍ ഉദ്ഘാടനം ചെയ്‌തു. എ നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

പി ഹമീദലി അരൂര്‍, ഉമ്മര്‍ അറക്കല്‍, ഷാഹിദ് മുസീം, നാസര്‍ പട്ടാക്കല്‍, കെ എം ടി ഉണ്ണീങ്കുട്ടി, ഉമ്മര്‍ തയ്യില്‍, ബഷീര്‍ പാറല്‍, അന്‍‌വര്‍ ബഷീര്‍, പി ഫിറോസ് ബാബു, അന്‍‌വര്‍ ഷക്കീല്‍, എം കെ സുബൈര്‍ പ്രസംഗിച്ചു.

മണ്ഡലം ഭാരവാഹികളായി പി ഫിറോസ് ബാബു(പ്രസി.), എം അന്‍‌വര്‍ ഷക്കീല്‍(സെക്ര.), സി എച് ജാഫര്‍(ട്രഷറര്‍), എ കെ സുബൈര്‍, എ നൂറുദ്ദീന്‍(വൈ. പ്ര.), യു പി ശിഹാബുദ്ദീന്‍, കെ അബ്‌ദുസ്സലാം(ജോ. സെ.) എന്നിവരെ തെരഞ്ഞെടുത്തു.
Read More

വനിതാ സംഗമം ഇന്ന്

തിരൂരങ്ങാടി : കെ എന്‍ എം, എം ജി എം മുന്നിയൂര്‍ ആലിന്‍‌ചുവട് ശാഖ സംഘടിപ്പിക്കുന്ന എം ജി എം വനിതാ സംഗമം ഇന്ന് ആലിന്‍‌ചുവട് ഉമ്മാത്താന്‍ കണ്ടിപാത്ത്‌വേയിലെ ‘അഭയ’ത്തില്‍ നടക്കും. ഉച്ചക്ക് 1.30 മുതല്‍ മൂന്നുവരെ ബുഷ്‌റ നജാത്തിയ പ്രഭാഷണം നടത്തും.
Read More

കൊണ്ടോട്ടി മണ്ഡലം ഇഫ്‌താര്‍ മീറ്റ് നാളെ

പുളിക്കല്‍ : ഐ എസ് എം കൊണ്ടോട്ടി മണ്ഡലം തര്‍ബിയത്ത് ക്യാം‌പും ഇഫ്‌താര്‍ മീറ്റും നാളെ ഉച്ചക്ക് രണ്ട് മുതല്‍ പുളിക്കല്‍ കെ എന്‍ എം ഓഫീസില്‍ നടക്കും. കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ അബൂബക്കര്‍ മൌലവി ഉദ്ഘാടനം ചെയ്യും. ഐ എസ് എം ജില്ലാ പ്രസിഡന്റ് ജാബിര്‍ അമാനി അധ്യക്ഷത വഹിക്കും.
Read More

ഐ എസ് എം ടേബിള്‍ടോക്കും ഇഫ്‌താര്‍ സംഗമവും നാളെ

പറവണ്ണ : ‘യുവത്വം നന്മക്ക് നവോഥാനത്തിന്‌‌ ’ എന്ന പ്രമേയവുമായി ഐ എസ് എം വെട്ടം പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ നാലിന് പരിയാപുരം എ എം എല്‍ പി സ്‌കൂളില്‍ ടേബിള്‍ടോക്കും ഇഫ്‌താര്‍ മീറ്റും നടത്തും.

വിവിധ യുവജനസംഘടനാ പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്‌ദുല്ലത്തീഫ് കരിമ്പുലാക്കല്‍ മോഡറേറ്ററായിരിക്കും.
Read More

ധാര്‍മികച്യുതിക്കും സാമൂഹ്യതിന്മകള്‍ക്കുമെതിരെ ഐക്യനിര കെട്ടിപ്പടുക്കണം : സി പി

തിരൂര്‍ : സമൂഹത്തില്‍ വളര്‍ന്നുവരുന്ന ധാര്‍മികച്യുതിക്കും സാമൂഹ്യതിന്മകള്‍ക്കുമെതിരെ ഐക്യനിര കെട്ടിപ്പടുക്കണമെന്നും യുവാക്കളെ ആത്മീയബോധമുള്ളവരാക്കാന്‍ ബോധവത്‌കരണം നടത്തണമെന്നും കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു.

മലപ്പുറം വെസ്റ്റ് ജില്ലാ കെ എന്‍ എം, ഐ എസ് എം, എം എസ് എം ജില്ലാ ഭാരവാഹി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു പി അബ്‌ദുര്‍‌റഹിമാന്‍ മൌലവി അധ്യക്ഷത വഹിച്ചു. കെ അബ്‌ദുല്‍കരീം എഞ്ചിനീയര്‍, ഉബൈദുല്ല താനാളൂര്‍, മമ്മു കോട്ടക്കല്‍, എം ബാപ്പുട്ടി, കെ അബൂബക്കര്‍ അന്‍സാരി, ഡോ. സി ആര്‍ മുഹമ്മദ് അന്‍‌വര്‍, അബ്‌ദുല്‍മജീദ് കുഴിപ്പുറം, എ സൈതാലിക്കുട്ടി, കെ പി അബ്‌ദുല്‍ വഹാബ്, ടി ഇബ്രാഹിം അന്‍സാരി, ഐ വി ജലീല്‍, ഷാനവാസ് പറവന്നൂര്‍ പ്രസംഗിച്ചു.
Read More

റമദാനിനെ ആഘോഷമാക്കാനുള്ള ഉപഭോഗത്വര മതസമൂഹം തിരിച്ചറിയണം

മഞ്ചേരി : റമദാനിനെ ആഘോഷമാക്കാനുള്ള ഉപഭോഗത്വര മതസമൂഹം തിരിച്ചറിയണമെന്നും സമൂഹത്തെ അധര്‍മത്തിലേക്കും അക്രമത്തിലേക്കും തിരിച്ചുവിടുന്ന മദ്യാസക്തിയില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമത്തിന് ആക്കം കൂട്ടണമെന്ന് ജില്ലാമുജാഹിദ് നേതൃ സംഗമം ആഹ്വാനം ചെയ്തു.

ജില്ലാ കെ എന്‍ എം‌, ഐ എസ് എം‌, എം എസ് എം‌, എം ജി എം സംയുക്ത എക്സിക്യൂട്ടീവ് കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ അബൂബക്കര്‍ മൌലവി ഉദ്ഘാടനം ചെയ്തു. ജില്ലാവൈസ് പ്രസിഡന്റ് വി അബ്ദുല്ലകുട്ടി അധ്യക്ഷത വഹിച്ചു. കെ അലി പത്തനാപുരം‌, പി ഹമീദലി അരൂര്‍‌, ഐ എസ് എം ജില്ലാ പ്രസിഡന്റ് ജാബിര്‍ അമാനി, പി അലി അഷ്‌റഫ്, ടി മുഹമ്മദ് സലീം‌, എ നൂറുദ്ദീന്‍‌, എം എസ് എം ജില്ലാ പ്രസിഡന്റ് എം അബ്‌ദുല്‍ ഗഫൂര്‍ സലാഹി, എം ജി എം ജില്ലാ പ്രസി. നഫീസടീച്ചര്‍ മങ്കട, മതാരി കരീം, ശിഹാബുദ്ദീന്‍ അന്‍‌വാരി, പി ഹംസ കാരക്കുന്ന്, ബാബുശരീഫ് ചുങ്കത്തറ, ഉമ്മര്‍ തയ്യില്‍, പി വി ലത്തീഫ്, കെ അബ്‌ദുല്‍ ഖയ്യൂം സുല്ലമി പ്രസംഗിച്ചു.
Read More

Saturday, September 05, 2009

ഉപഭോഗാസക്തി വെടിയണം : ഐ എസ് എം

കോഴിക്കോട് : പാപങ്ങളുടെ കറമായ്ച്ച് പ്രാര്‍ഥനയിലൂടെയും പശ്ചാത്താപങ്ങളിലൂടെയും സ്രഷ്ടാവിലേക്ക് അടുക്കാന്‍ വിശുദ്ധറമദാനിലെ ദിനരാത്രങ്ങള്‍ വിശ്വാസികള്‍ ഉപയോഗപ്പെടുത്തണമെന്ന് ഐ എസ് എം സൌത്ത് ജില്ലാ ഇഫ്‌ത്താര്‍ ക്യാമ്പ് ആവശ്യപ്പെട്ടു. ഉപഭോഗാസക്തി വെടിഞ്ഞ് ലളിതജീവിതം ശീലിക്കാനും ഭയഭക്തി ആര്‍ജിക്കാനും ക്യാം‌പ് ആഹ്വാനം ചെയ്തു.

പുതിയങ്ങാടി മണല്‍ മസ്ജിദില്‍ നടന്ന ഇഫ്ത്വാര്‍ മീറ്റ് ഐ എസ് എം സംസ്ഥാന സെക്രട്ടറി യു പി യഹ്‌യാഖാന്‍ ഉദ്ഘാടനം ചെയ്‌തു. ജില്ലാപ്രസിഡന്റ് ശുക്കൂര്‍ കോണിക്കല്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ നന്മണ്ട, അബ്‌ദുസ്സത്താര്‍ കൂളിമാട്, മുര്‍ശിദ് പാലത്ത് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. കെ എന്‍ എം ജില്ലാ സെക്രട്ടറി ടി പി ഹുസൈന്‍‌കോയ, എം എസ് എം ജില്ലാ സെക്രട്ടറി സെയ്‌ത് മുഹമ്മദ്, ആലിക്കോയ, ഫൈസല്‍ ഇയ്യക്കാട്, റശീദ് അത്തോളി, അയ്‌മന്‍ ശൌഖി, ഇ കെ ശൌഖത്തലി, പി ടി നാസര്‍, ബിലാല്‍ പ്രസംഗിച്ചു.
Read More

എം എസ് എം ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ നാളെ 300 കേന്ദ്രങ്ങളില്‍

കോഴിക്കോട് / തിരൂര്‍ / മഞ്ചേരി : ഖുര്‍‌ആന്‍ വെളിച്ചത്തിന്റെ വെളിച്ചം റമദാന്‍ കാം‌പയിനോടനുബന്ധിച്ച് എം എസ് എം സങ്കടിപ്പിക്കുന്ന പതിമൂന്നാമത് ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ നാളെ രാവിലെ പത്തുമുതല്‍ 12 വരെ കേരളത്തിനകത്തും പുറത്തുമുള്ള 300 കേന്ദ്രങ്ങളിലായി നടക്കും. പരീക്ഷാ നടത്തിപ്പിനായി 600 ഇന്‍‌വിജിലേറ്റര്‍മാരെ നിയമിച്ചിട്ടുണ്ടെന്ന് എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഹര്‍ശിദ് മാത്തോട്ടം അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ അനൌപചാരിക ഖുര്‍‌ആന്‍ വിജ്ഞാന മത്സരമാണ് എം എസ് എം ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ. മര്‍ഹൂം മുഹമ്മദ് അമാനി മൌലവിയുടെ ഖുര്‍‌ആന്‍ വിവരണത്തിലെ സൂറ: ആലു ഇം‌റാന്‍‌, ഫുസ്സിലത്ത് എന്നീ അധ്യായങ്ങളെ ആസ്‌പദമാക്കി നടക്കുന്ന പരീക്ഷയില്‍ മത - പ്രായഭേദമന്യേ 5000 ത്തോളം പേരാണ് പങ്കെടുക്കുന്നത്. കേരളത്തിനു പുറമെ ഇന്ത്യിലെ പ്രമുഖ നഗരങ്ങളിലും പരീക്ഷ നടക്കുന്നുണ്ട്.

പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് മക്ക, മദീന സന്ദര്‍ശനവും ഉം‌റ നിര്‍വഹിക്കാനുള്ള അവസരവുമാണ് സംഘാടകര്‍ ഒരുക്കുന്നത്. കൂടാതെ ഓരോ ജില്ലകളിലും ഒന്ന്, രണ്ട് സ്ഥനങ്ങള്‍ നേടുന്നവരുള്‍പ്പെടെ മറ്റ് അമ്പത് പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നവമ്പറില്‍ നടക്കുന്ന ഖുര്‍‌ആന്‍ സെമിനാറില്‍ വെച്ച് സമ്മാനിക്കും. പരീക്ഷയുടെ അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്‍‌ട്രോളര്‍ ശാക്കിര്‍ ബാബു കുനിയില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 4040967 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

പരീക്ഷക്ക് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി മലപ്പുറം (വെസ്റ്റ്) ജില്ലാ പരീക്ഷാ കണ്‍‌ട്രോളര്‍ യൂനുസ് മയ്യേരി അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള ചോദ്യപേപ്പറുകള്‍, ഹാള്‍ടിക്കറ്റ് തുടങ്ങിയവ തിരൂര്‍ ജില്ലാ മുജാഹിദ് ഓഫീസില്‍ നിന്നും ഇന്ന് രാവിലെ പതിനൊന്നു മുതല്‍ നാലുവരെ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 984 6587082, 2426822 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

സെപ്‌തം. ആറിന് രാവിലെ 10 മുതല്‍ 12 വരെ മലപ്പുറം ഈസ്റ്റ് ജില്ലയിലെ തെരഞ്ഞെടുത്ത 55 കേന്ദ്രങ്ങളില്‍ ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ നടക്കും. ചോദ്യപേപ്പര്‍ വിതരണം പൂര്‍ത്തിയായതായും ലഭിക്കാത്തവര്‍ മഞ്ചേരി ഇസ്‌ലാഹി കാം‌പസുമായി ബന്ധപ്പെടണമെന്നും ജില്ലാ കണ്‍‌വീനര്‍ ഹബീബ് മങ്കട, സെക്രട്ടറി ജംഷീദ് ചുങ്കത്തറ എന്നിവര്‍ അറിയിച്ചു.
Read More

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ സവര്‍ണ ഫാസിസ്റ്റ് നിലപാട് അപകടകരം: എം എസ് എം



കോഴിക്കോട്: ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് നല്‍കുന്ന സര്‍ക്കാര്‍-സര്‍ക്കാരേതര വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കണമെന്ന സവര്‍ണ ഫാസിസ്റ്റ് അജണ്ട അപകടകരമാണെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ - എം എസ് എം സ്‌കോളര്‍ഷിപ്പ് സംഗമം അഭിപ്രായപ്പെട്ടു.

ഭരണഘടന അനുശാസിക്കുന്ന ന്യൂനപക്ഷ ക്ഷേമപ്രവര്‍ത്തനങ്ങളോടും ഉന്നമനത്തിനുമെതിരെയുമുള്ള നീക്കങ്ങള്‍ മതേതര കാഴ്‌ചപ്പാടുകളുടെ കടയ്‌ക്കല്‍ കത്തിവെക്കുന്നതാണ് സമുദായ, വംശ, ഭാഷ ന്യൂനപക്ഷങ്ങളെ മുഖ്യധാര രംഗപ്രവേശത്തിന് സഹായിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നില നിര്‍ത്തണമെന്നും സംഗമം കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംഗമം കെ ജെ യു ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഹര്‍ഷിദ് അധ്യക്ഷത വഹിച്ചു. ഐ പി അബ്‌ദുസ്സലാം‌, സി എച് ഖാലിദ്, യു ഷാനവാസ്, ടി കെ സാജിദ്, അന്‍‌ഫസ് നന്മണ്ട, സജീര്‍ മേപ്പാടി പങ്കെടുത്തു.
Read More

രാമചന്ദ്രന്‍ മാസ്റ്റര്‍ ഇത്തവണയും ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷക്ക് തയ്യാറെടുക്കുന്നു



അരീക്കോട്: എം എസ് എം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ സെപ്‌തം. ആറിന് നടക്കുന്ന ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷക്ക് ഓമാനൂര്‍ ഗവ. വൊക്കേഷനല്‍ സ്കൂള്‍ അധ്യാപകന്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ തയ്യാറെടുക്കുന്നു. കഴിഞ്ഞവര്‍ഷവും ഇദ്ദേഹം പരീക്ഷയെഴുതിയിരുന്നു.

ഈ വര്‍ഷം നേരത്തെ തന്നെ നിര്‍ദേശിക്കപ്പെട്ട അധ്യായങ്ങള്‍ പഠിക്കാനാരംഭിക്കുകയും അപേക്ഷ നല്‍കുകയും ചെയ്തു. ഒരു മുസ്‌ലിം സുഹൃത്ത് നല്‍കിയ ഖുര്‍‌ആന്‍ പരിഭാഷ നോക്കിയാണ് ഇപ്പോള്‍ മാസ്റ്റര്‍ പഠനം നടത്തുന്നത്. സ്കൂള്‍ സമയം കഴിഞ്ഞാല്‍ ലഭിക്കുന്ന ഒഴിവു സമയങ്ങളാണ് ഈ പരീക്ഷയ്ക്കുള്ള പഠനത്തിന്നായി മാറ്റിവെക്കുന്നത്. സിലബസിന്റെ പകുതിയിലധികവും പഠിച്ചു കഴിഞ്ഞുവെന്ന് ഇദ്ദേഹം പറയുന്നു.

നോമ്പനുഷ്‌ഠിക്കുന്ന ശീലമുള്ള ഇദ്ദേഹം ഇത്തവണത്തെ മുഴുവന്‍ നോമ്പും പിടിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അത്താഴം കഴിക്കുന്ന സമയത്ത് സുഹൃത്തുക്കള്‍ ഫോണിലൂടെ വിളിച്ചുണര്‍ത്തുകയും നോമ്പുതുറക്കാന്‍ മിക്ക ദിവസങ്ങളിലും സുഹൃത്തൂക്കള്‍ ക്ഷണിക്കുകയുമാണ് ചെയ്യാറുള്ളത്. ചിലദിവസം വീട്ടിലേക്ക് പോകുമ്പോള്‍ ബസില്‍ നിന്നുമാണ് നോമ്പ് തുറക്കാറുള്ളത്.

ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന സമയത്താണ് ഖുര്‍‌ആന്‍ കൂടുതലറിയാന്‍ സാധിച്ചതും പഠിക്കാന്‍ ശ്രമിച്ചതെന്നും ഇദ്ദേഹം പറയുന്നു. കഴിഞ്ഞ വര്‍ഷം ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ എഴുതിയതിനു ശേഷം ധാരാളം ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍ ലഭിച്ചതായും ഇദ്ദേഹം ഓര്‍ക്കുന്നു.

പഠനകാലത്ത് തന്നെ ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍ ധാരാളം വായിച്ചിരുന്ന രാമചന്ദ്രന്‍ മാസ്റ്റര്‍ ഇത് നോമ്പിനെ കുറിച്ച് കൂടുതലറിയാന്‍ സഹായകമായെന്നും പറയുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷയെഴുതാന്‍ ഉദ്ദേശിക്കുന്നതായി ഇദ്ദേഹം പറയുന്നു. കേരളത്തിനകത്തും പുറത്തുമായി നടക്കുന്ന വിജ്ഞാന പരീക്ഷക്ക് ആളുകളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് ഈ വര്‍ഷം മക്ക, മദീന എന്നീ പുണ്യസ്ഥലങ്ങള്‍ സൌജന്യമായി സന്ദര്‍ശിച്ച് ഉം‌റ ചെയ്യാനുള്ള അവസരം ലഭിക്കും. മറ്റു വിജയികള്‍ക്ക് ധാരാളം പ്രോത്സാഹന സമ്മാനങ്ങളും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Read More

മസ്‌ജിദ് ഉദ്ഘാടനം ചെയ്തു



.


കുനിയില്‍‌: ഹുമാത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ കീഴില്‍ പുതുതായി പണികഴിപ്പിച്ച നൂറുല്‍ ഇസ്‌ലാം മദ്‌റസയുടെയും മസ്‌ജിദിന്റെയും ഉദ്‌ഘാടനം ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ നിര്‍വഹിച്ചു. പ്രസിഡന്റ് കെ പക്രുകുട്ടി മൌലവി അധ്യക്ഷത വഹിച്ചു. കെ എന്‍ എം ഈസ്റ്റ് ജില്ലാ സെക്രട്ടറി അലി പത്തനാപുരം‌, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി എ ശുക്കൂര്‍‌, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. കെ എ നാസിര്‍‌, ഇരുപ്പാംകുളം മസ്‌ജിദ് ഖത്വീബ് അലി മൌലവി മൂര്‍ക്കനാട്, ഷാക്കിര്‍ ബാബു കുനിയില്‍‌, മദ്‌റസ കമ്മിറ്റി പ്രസിഡന്റ് അബ്‌ദുല്‍ ഗഫൂര്‍ കുറുമാടന്‍‌, അലി അന്‍‌വാരി പ്രസംഗിച്ചു.
Read More

ശബാബ് ഡേ


കുനിയില്‍ : അന്‍‌വാര്‍ നഗര്‍ ശാഖാ ഐ എസ് എം കമ്മിറ്റി ശബാബ് ഡേ ആചരിച്ചു. ഐ എസ് എം മുഖപത്രമായ ശബാബ് വാരികയുടെ വാര്‍ഷിക വരിചേര്‍ക്കല്‍ ഉദ്‌ഘാടനം എന്‍ ഉമറിനെ ചേര്‍ത്തുകൊണ്ട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. കെ എ നാസിര്‍ നിര്‍വഹിച്ചു. കെ കെ മുഹമ്മദ് മാസ്റ്റര്‍‌, കെ ടി യൂനുസ്, പി അഷ്‌റഫ് പ്രസംഗിച്ചു.

Read More

അല്‍ അഹ്‌സ മലയളി ഇഫ്‌താര്‍ മീറ്റ് സ്വാഗത സംഘം രൂപീകരിച്ചു

അല്‍ അഹ്‌സ : സൗദി ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ അല്‍അഹ്‌സ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്‌തംബര്‍ നാലാം തിയ്യതി ഹൂഫിലെ അല്‍ നഈം ഹാളില്‍ നടത്താന്‍ തീരുമാനിച്ചു. അല്‍അഹ്‌സ മലയാളി ഇഫ്‌താര്‍ മീറ്റിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചതായി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

ഹുസൈന്‍ ബാവ താമരസ്സേരി മുഖ്യരക്ഷാധികാരിയും അബ്‌ദുല്‍റഹിമാന്‍ മഞ്ചേരി ജനറല്‍കണ്‍വീനറുമായി നിലവില്‍ വന്ന മുപ്പത്തിയൊന്നംഗ കമ്മിറ്റിയില്‍ നിസാം ചങ്ങനാശ്ശേരി, അബ്‌ദുല്‍അസീസ്‌ കക്കോടി, ആസാദ്‌ പുളിക്കല്‍, മുജിബുര്‍റഹ്‌മാന്‍ മഞ്ചേരി, അബ്‌ദുല്‍ അഹദ്‌ പുളിക്കല്‍, മരക്കാര്‍ കക്കോവ്‌, മുജീബുറഹിമാന്‍ അരീക്കോട്‌, ശറഫുദ്ദീന്‍ തോട്ടശ്ശേരിയറ, ശിഹാബ്‌ പറമ്പില്‍പീടിക, ഷെരീഫ്‌ മടവൂര്‍, മുഹമ്മദലി മടവൂര്‍, ഇബ്‌റാഹീം തലപ്പാടി എന്നിവരെ വിവിധ വകുപ്പ്‌ കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു. ഇഫ്‌താറില്‍ മലയാളി കുടംബിനികള്‍ക്കായി പ്രത്യേക സൗകര്യമേരര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇഫ്‌താറിനോടനുബന്ധിച്ച്‌ പഠനക്ലാസ്സും സംഘടിപ്പിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.

യോഗത്തില്‍ സെന്റര്‍ പ്രസിഡന്റ്‌ മുജീബുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആസാദ്‌ സ്വാഗതവും സെക്രട്ടറി ശിഹാബ്‌ പറമ്പില്‍പീടിക നന്ദിയും പറഞ്ഞു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...