കോഴിക്കോട് : പ്രബുദ്ധ കേരളം ക്വട്ടേഷന്‍ സംഘങ്ങളുടെ നിയന്ത്രണത്തിലാകുന്നത് ആശങ്കാജനകമാണെന്ന് ഐ എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച യുവജന സംഘടനാ നേതാക്കളുടെ സൌഹൃദസംഗമം അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ ഭദ്രത തകര്‍ക്കുന്ന ക്രിമിനല്‍ വത്കരണത്തിനെതിരെ ജാതി മത് രാഷ്ട്രീയ ഭിന്നതകള്‍ക്കതീതമായി യുവജന സംഘടനകളുടെ സംഘടിത മുന്നേറ്റത്തിന് സംഗമം ആഹ്വാനം ചെയ്തു.
യുവാക്കളെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന അരാഷ്ട്രീയവത്കരണം സാമൂഹ്യ തിന്മകളിലേക്കും ജീര്‍ണതകളിലേക്കും വഴിതെളിച്ചു കൊണ്ടിരിക്കുന്നതിനാല്‍ യുവാക്കളില്‍ സാമൂഹ്യ പ്രതിബദ്ധത വളര്‍ത്തിയെടുക്കാന്‍ ബോധപൂര്‍വമായ ശ്രമം വേണം. യുവജനങ്ങളുടെ കര്‍മശേഷി രാഷ്ട്രത്തിനും സമൂഹത്തിനും മുതല്‍ക്കൂട്ടാക്കി മാറ്റുംവിധം യുവജന സംഘടനകള്‍ അജണ്ടകള്‍ ആവിഷ്കരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
‘യുവത്വം നന്മക്ക് നവോത്ഥാനത്തിന്’ എന്ന സന്ദേശവുമായി 2010 ജനുവരി 2, 3 തിയ്യതികളില്‍ തൃശൂരില്‍ നടക്കുന്ന ഐ എസ് എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമം കെ എന്‍ എം ജന്രല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ഐ എസ് എം പ്രസിഡന്റ് മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ ആമുഖഭാഷണം നടത്തി.
ഡി വൈ എഫ് ഐ സംസ്ഥാന സമിതിയംഗം അഡ്വ. പി എ മുഹമ്മദ് നിയാസ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ്, യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ സി കെ സുബൈര്‍, നാഷ്‌ണല്‍ യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് അബ്‌ദുല്‍ അസീസ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി മുജീബുര്‍ റഹ്മാന്‍, എം എസ് എസ് യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സിക്കന്ദര്‍, എം ഇ എസ് സംസ്ഥാന സെക്രട്ടറി എ ടി എം അഷ്‌റഫ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ ചര്‍ച്ച ക്രോഡീകരിച്ചു. എന്‍ എം അബ്‌ദുല്‍ ജലീല്‍ സ്വാഗതവും യു പി യഹ്‌യാഖാന്‍ നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം