കൂറ്റനാട് : ശാഖാ കെ എന്‍ എം കമ്മിറ്റി സംഘടിപ്പിച്ച സമൂഹ നോമ്പുതുറയും തസ്‌കിയത്ത് ക്യാമ്പും ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംഗമം അജ്‌മാന്‍ ഇസ്‌ലാഹി സെന്റര്‍ എക്സിക്യൂട്ടിവ് അംഗം അബ്‌ദുല്‍ അസീസ് ഫാറൂഖി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം ചങ്ങരംകുളം മണ്ഡലം സെക്രട്ടറി എന്‍ വി മൊയ്‌തീന്‍ സാഹിബ് അധ്യക്ഷത വഹിച്ചു. പി ടി അബ്‌ദുല്‍ അസീസ് സുല്ലമി, കെ വി മുഹമ്മദ് മൌലവി കോക്കൂര്‍ എന്നിവര്‍ യഥാക്രമം ‘കുടുംബസംസ്‌കരണം’, ‘ആഖിറത്ത്’ എന്നീ വിഷയങ്ങളില്‍ ക്ലാസ് എടുത്തു. അബ്‌ദുസ്സമീഅ് മദനി നേതൃത്വം നല്‍കിയ ഇസ്‌ലാമിക് ക്വിസ് സദസ്സിന് നവ്യാനുഭവമായി. നാസര്‍ കൂറ്റനാട്, അബ്‌ദുര്‍റഹ്‌മാന്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം