സി മുഹമ്മദ്‌സലീം സുല്ലമി
ഇസ്‌ലാമിക ചരിത്രത്തിലെ അവിസ്‌മരണീയമായ സംഭവമാണ് ബദ്‌ര്‍യുദ്ധം. പ്രവാചകന്റെ പ്രബോധനരംഗത്ത് വഴിത്തിരിവാകുകയും ശത്രുക്കള്‍ക്കെതിരില്‍ വിശ്വാസത്തിന്റെ ശക്തികൊണ്ട് വിജയം വരിക്കാനാവുകയും ചെയ്‌ത സംഭവം. ഏറെ ദുര്‍ബലരും തീരെ എണ്ണം കുറഞ്ഞവരുമായ വിശ്വാസിസമൂഹത്തെ ആത്മാഭിമാനമുള്ളവരാക്കുകയും അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങള്‍ക്ക് അര്‍ഹരാണെന്ന് തെളിയിച്ചുകൊടുക്കുകയും ചെയ്‌ത സംഭവം. ഭൗതികമായ സന്നാഹങ്ങളും സങ്കേതങ്ങളും ഏറെ പരിമിതമായിരുന്ന വിശ്വാസികളെ ആകാശത്തുനിന്നു മലക്കുകളെ ഇറക്കിക്കൊണ്ട് അല്ലാഹു പ്രത്യേകം സഹായിച്ച യുദ്ധം. അങ്ങനെ, ഭൂരിപക്ഷത്തിനെതിരെ, അവരുടെ ഹുങ്കിനും ധാര്‍ഷ്‌ട്യത്തിനുമെതിരെ വിശ്വാസികളുടെ ന്യൂനപക്ഷത്തെ വിജയിപ്പിച്ച ചരിത്ര സംഭവം. എല്ലാംകൊണ്ടും സവിശേഷതയര്‍ഹിക്കുന്ന ഒരു യുദ്ധസംഭവം.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം