താനാളൂര്‍ : വര്‍ധിച്ചുവരുന്ന അനീതികള്‍ക്കെതിരെ യുവാക്കളെയും മറ്റും അണിനിരത്താന്‍ യുവജനസംഘടനകള്‍ മുന്നിട്ടിറങ്ങണമെന്നും ക്വട്ടേഷന്‍ കൊലപാതകങ്ങള്‍ പോലുള്ള കാടത്തത്തിന്നെതിരെ യുവജന്‍ കൂട്ടായ്മകള്‍ ഉയര്‍ന്നുവരണമെന്നും താനാളൂര്‍ പഞ്ചായത്ത് ഐ എസ് എം കൂട്ടായ്മ ആവശ്യപ്പെട്ടു.
കെ എന്‍ എം താനൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി തെക്കയില്‍ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. പി ടി അബ്ദുര്‍റഷീദ്, പി കെ ഇസ്മായില്‍, കൊല്ലടത്തില്‍ ബഷീര്‍മാസ്റ്റര്‍, ടി അബ്ദുര്‍റഹിമാന്‍, കെ ടി ഇസ്മായില്‍ പ്രസംഗിച്ചു. താനാളൂര്‍ പഞ്ചായത്ത് ഐ എസ് എം ഭാരവാഹികളായി പി അബ്ദുല്‍ കരീം (പ്രസിഡന്റ്), എം അബ്ദുസ്സമദ് (വസ് പ്രസിഡന്റ്), പി കെ ഇസ്മായില്‍ (സെക്രട്ടറി), പി ടി അബ്ദു റഷീദ് (ജോയിന്റ് സെക്രട്ടറി), പി ഹനീഫ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം