Wednesday, August 31, 2011

ആറ് വയസ്സുകാരിക്ക് ഖുര്‍ആന്‍ മന:പാഠ മത്സരത്തില്‍ ഒന്നാം സ്ഥാനം

കുവൈത്ത് സിറ്റി: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖുര്‍ആന്‍ മന:പാഠ വകുപ്പായ അല്‍ ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ മന:പാഠ മത്സരത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലെ ഒന്നാം സ്ഥാനം ആറ് വയസ്സുകാരി സുന്‍ദുസ് ഹാരിസും (കോഴിക്കോട്), ജനിഫര്‍ ജമാലും (തൃശൂര്‍) സ്വന്തമാക്കി. രണ്ടു മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം മുഹ്‌സിന ബീഗം മൊയ്തുണ്ണി (കടവല്ലൂര്‍), ഷഹര്‍ബാന്‍ മുഹമദ് ബേബി (കുന്ദംകുളം) എന്നിവരും അര്‍ഹരായി. 

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ഖലീലുറഹ്മാന്‍ സുബൈര്‍ (മാഹി), മുഹമ്മദ് മിഷാല്‍ (ചെമ്മനാട്), എം.ടി മുഹമ്മദ് താനൂര്‍ എന്നിവരും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ എം.ഇ.എസ് ജനര്‍ല്‍ സെക്രട്ടറി അഷ്‌റഫ് അയ്യൂര്‍ , ഡോ. അബ്ദുറഹിമാന്‍, അഡ്വ. അബ്ദുറസാഖ് പയ്യോളി, നൗഷാദ് ചങ്ങനാശേരി എന്നിവര്‍ വിതരണം ചെയ്തു. അല്‍ ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ ഫറോക്ക്, മനാഫ് മാത്തോട്ടം എന്നിവര്‍ പരിപാടികര്‍ക്ക് നേതൃത്വം നല്‍കി.
Read More

MSM ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ നടത്തി



കുവൈത്ത് : മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് നാട്ടിലും വിദേശങ്ങളിലുമായി റമദാനില്‍ നടത്തിവരുന്ന ഖുര്‍ ആന്‍ വിജ്ഞാന പരീക്ഷയുടെ 15-മത് പരീക്ഷ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ കീഴില്‍ കുവൈത്തിലും സംഘടിപ്പിച്ചു. മാഇദ, ദുഖാന്‍, ജാസിയ എീ സൂറത്തുകളായിരുന്നു പരീക്ഷ ഭാഗം. പ്രായ ഭേദമന്യേ നിരവധി പേരാണ് പരീക്ഷയില്‍ പങ്കെടുത്തത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് എം.എസ്.എം കോര്‍ഡിനേറ്റര്‍ എന്‍.കെ റഹീം മാറഞ്ചേരി, മനാഫ് മാത്തോട്ടം എിവര്‍ നേതൃത്വം നല്‍കി.
Read More

ഇഫ്താര്‍ വിരുന്നും പ്രഭാഷണവും നടത്തി



കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സാല്‍മിയയിലെ മിനിസ്ട്രി ഓഫ് പ്രൈവറ്റ് എജ്യൂക്കേഷണല്‍ ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. മുഹമ്മദ് അരിപ്ര മുഖ്യപ്രഭാഷണം നടത്തി. മാസ്റ്റര്‍ ഇര്‍ഷാദ് മുഹമ്മദ്, ഐ.ഐ.സി. പ്രസിഡന്റ് എം.ടി.മുഹമ്മദ്, മനാഫ് മാത്തോട്ടം, സാല്‍മിയ ശാഖ ജനറല്‍ സെക്രട്ടറി ഫൈസല്‍ വടകര എന്നിവര്‍ സംസാരിച്ചു.
Read More

സ്രഷ്ടാവിന്റെ നിര്‍ദേശങ്ങള്‍ കാത്തുസൂക്ഷിക്കുക-കെ.എന്‍.സുലൈമാന്‍ മദനി


ദോഹ: സ്രഷ്ടാവായ ദൈവത്തിന്റെ നിയമനിര്‍ദേശങ്ങള്‍ ജീവിതത്തില്‍ കാത്തുസൂക്ഷിക്കാന്‍ വിശ്വാസിസമൂഹം തയ്യാറാവണമെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി ആഹ്വാനംചെയ്തു. ഖത്തര്‍ മതകാര്യമന്ത്രാലയം മുംതസ അബൂബക്കര്‍ സിദ്ദിഖ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളില്‍ സംഘടിപ്പിച്ച ഈദ്ഗാഹില്‍ ഖുതുബ പരിഭാഷ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാസക്കാലമുള്ള വ്രതത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യവും സൂക്ഷ്മതയും തുടര്‍ന്നുള്ള ജീവിതത്തില്‍ കാത്തുസൂക്ഷിക്കുമ്പോള്‍മാത്രമാണ് വ്രതത്തിലൂടെ ഇസ്‌ലാം വിഭാവനംചെയ്ത ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ. പ്രകൃതിമതമായ ഇസ്‌ലാമില്‍ ആഘോഷവേളകള്‍ ദൈവപ്രകീര്‍ത്തനങ്ങളുടെയും ദൈവാനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കുന്നതിന്റെയും അവസരങ്ങളാണ്. സമൂഹത്തിലെ അശരണരും അഗതികളുമായവര്‍ക്കുള്ള ഭക്ഷണം അവരുടെ വീടുകളില്‍ എത്തിച്ചുകൊടുത്തതിനുശേഷമാണ് വിശ്വാസികള്‍ ഊദ്ഗാഹുകളിലേക്ക് പുറപ്പെടുന്നത്. സഹജീവികളോട് കരുണയും ആര്‍ദ്രതയുമില്ലാത്ത മനസ്സ് വിശ്വാസിയുടെതല്ല. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും രോഗികളുടെയും അശരണരുടെയും പ്രയാസങ്ങള്‍ അകറ്റുന്നതില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുകയും വേണം. 

അസൂയയും പകയും വിദ്വേഷവും അഹങ്കാരവും പൊങ്ങച്ചവുംപോലെയുള്ള എല്ലാവിധ ദുര്‍ഗുണങ്ങളില്‍നിന്നും മനസ്സിനെ സംസ്‌കരിച്ചെടുക്കുകയും സ്‌നേഹവും കാരുണ്യവും ദയയും സഹിഷ്ണുതയും നമ്മുടെ വികാരങ്ങളായി മാറുകയും വേണം. ആഘോഷങ്ങള്‍ ദൈവത്തോടുള്ള കടപ്പാടുകള്‍ നിര്‍വഹിക്കുന്നതോടൊപ്പം മനുഷ്യബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍കൂടി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. കുടുംബസന്ദര്‍ശനങ്ങളിലൂടെയും അയല്‍പക്ക ബന്ധങ്ങളിലൂടെയും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായുള്ള സമ്പര്‍ക്കങ്ങളിലൂടെയും മനുഷ്യബന്ധങ്ങള്‍ ശക്തിപ്പെടുത്തുക. ഇസ്‌ലാമിന്റെ അതിര്‍വരമ്പുകള്‍ പാലിച്ചുകൊണ്ടുള്ള വിനോദങ്ങളില്‍ വിശ്വാസികള്‍ക്ക് പങ്കാളികളാകാം. നിഷിദ്ധമായ മാര്‍ഗത്തിലുള്ള ആഘോഷാഭാസങ്ങളില്‍നിന്ന് വിശ്വാസിസമൂഹം പൂര്‍ണമായും വിട്ടുനില്‍ക്കുകയും വേണം. ചെറുതും വലുതുമായ വിഷയങ്ങളില്‍ ഇസ്‌ലാമിന്റെ നിയമനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുന്നവരായി ജീവിക്കുമ്പോള്‍മാത്രമേ വ്രതാനുഷ്ഠാനത്തിന്റെ യഥാര്‍ഥലക്ഷ്യത്തിലേക്ക് നാം എത്തിച്ചേരുകയുള്ളു -അദ്ദേഹം വ്യക്തമാക്കി. 
 
ഈദ് നമസ്‌കാരത്തിന് ശൈഖ് അബ്ദുല്‍ ബാസിത് ഉമരി നേതൃത്വംനല്‍കി. നമസ്‌കാരാനന്തരം ഈദ്ഗാഹില്‍ ഒരുമിച്ചു കൂടിയ സ്ത്രീകളടക്കമുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് ഇസ്‌ലാഹിസെന്റര്‍ പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തു.
Read More

പരപ്പനങ്ങാടി ഈദ് ഗാഹ്

പരപ്പനങ്ങാടി ഈദ് ഗാഹിന് ഹംസ സുല്ലമി കാരക്കുന്ന് നേത്യത്വം നല്‍കി
Read More

കൊടുങ്ങല്ലൂർ ഈദ് ഗാഹ്


കൊടുങ്ങല്ലൂര് അഴീക്കോട് ഹിദായ നഗറില് നടന്ന ഈദ് ഗാഹില്  പ്രഗത്ഭ ഇസ്‌ലാമിക പണ്ഡിതൻ അബ്ദുൽ ഹസീബ് മദനി ഈദ് സന്ദേശം നല്കുന്നു
Read More

Tuesday, August 30, 2011

ചെറിയപെരുന്നാള്‍ നമസ്‌കാരത്തിന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഈദ്ഗാഹുകള്‍ ഒരുങ്ങി

ചെറിയപെരുന്നാള്‍ നമസ്‌കാരത്തിന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍  ഈദ്ഗാഹുകള്‍ ഒരുങ്ങി. 

കോഴിക്കോട് ബീച്ചില്‍ സംയുക്ത ഈദ് ഗാഹിന്റെ നേതൃത്വത്തില്‍ രാവിലെ 7 .30 നു ഡോ: ഹുസൈന്‍ മടവൂര്‍ നേതൃത്വം നല്‍കും. കാന്തപുരം സലഫി മസ്ജിദ് ശുക്കൂര്‍ കോണിക്കല്‍ (7.30), മുട്ടാഞ്ചേരി സലഫി മസ്ജിദ് -ഇസ്മായില്‍ നന്മണ്ട (8.00), ചേന്ദമംഗലൂര്‍ സലഫി ഈദ്ഗാഹ് - ഫൈസല്‍ നന്മണ്ട (8.00), കൊടിയത്തൂര്‍ സലഫി മസ്ജിദ് -ടി.അബൂബക്കര്‍ നന്മണ്ട (8.00) എന്നിവര്‍ നേതൃത്വം നല്‍കും.

ആലപ്പുഴ ഗവ മുഹമ്മദന്‍സ് ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ വെച്ച് 8.30നു നടക്കുന്ന ഈദ്‌ ഗാഹിനു സി എം മൌലവി ആലുവ നേതൃത്വം നല്‍കും. 

പാലക്കാട്ട് സ്റ്റേഡിയംസ്റ്റാന്‍ഡ്പരിസരത്ത് രാവിലെ 8.30 ന് നടക്കുന്ന ഈദ്ഗാഹിന് ഐ.എസ്.എം. ജില്ലാ പ്രസിഡന്റ് ടി. ഷറഫുദ്ദീന്‍ നേതൃത്വംനല്‍കും. കള്ളിക്കാട് മസ്ജിദുല്‍ മുജാഹിദ്ദീന്‍ അങ്കണത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഉപദേശകസമിതി ചെയര്‍മാന്‍ അഹമ്മദ് അന്‍സാരി നേതൃത്വംനല്‍കും. മണ്ണാര്‍ക്കാട് ജി.എം.എല്‍.പി. സ്‌കൂള്‍ ഗ്രൗണ്ടില്‍ കെ.എന്‍.എം. ജില്ലാസെക്രട്ടറി പി. മുഹമ്മദലി അന്‍സാരിയും അലനല്ലൂരില്‍ ഐ.എസ്.എം. ജില്ലാസെക്രട്ടറി എം. വീരാപ്പു അന്‍സാരിയും പട്ടാമ്പി എം.ഇ.എസ്. സ്‌കൂള്‍ ഗ്രൗണ്ടില്‍ വി. മുഹമ്മദ് മൗലവിയും ഒറ്റപ്പാലം ന്യൂബസാര്‍ ഗ്രൗണ്ടില്‍ പി.പി. അബ്ദുള്ളയും നേതൃത്വംനല്‍കും. 

ചെര്‍പ്പുളശ്ശേരി ഹൈസ്‌കൂള്‍ഗ്രൗണ്ടില്‍ അബ്ദുള്‍ഖാദര്‍ ചളവറയും അട്ടപ്പാടിയില്‍ സക്കീര്‍ മൗലവിയും കൊടുന്തിരപ്പുള്ളിയില്‍ വഹിറുദ്ദീനും ആര്യമ്പാവില്‍ അബ്ബാസ് അന്‍സാരിയും നേതൃത്വംനല്‍കും. രാവിലെ 8.15 ന് എടത്തനാട്ടുകര പടിക്കപ്പാടത്ത് ഷംസുദ്ദീന്‍ മൗലവിയും അമ്പലപ്പാറയില്‍ ഷൗക്കത്തലി അന്‍സാരിയും കാളമഠത്ത് മുഹമ്മദലി മിശ്കാത്തിയും നേതൃത്വംനല്‍കും.രാവിലെ എട്ടിന് എടത്തനാട്ടുകര ദാറുസലാമില്‍ ഹംസക്കുട്ടിയും പട്ടാമ്പിയില്‍ കരുവാംപടിയില്‍ മുസ്തഫയും ആലൂര്‍ മസ്ജിദുല്‍ മനാറിനുസമീപം അബ്ദുറസാഖും കൂറ്റനാട് ബസ്സ്റ്റാന്‍ഡിനുസമീപം അബ്ദുവും കരുവാന്‍പടിയില്‍ മുസ്തഫയും നേതൃത്വംനല്‍കും. രാവിലെ 7.30 ന് ആമയൂരില്‍ ശെരീഫ് ഈദ്ഗാഹിന് നേതൃത്വംനല്‍കും. 

കാസറഗോഡ് പുലിക്കുന്നില്‍ (8 .00) ഷംസുദ്ദീന്‍ ഫാറൂഖിയും  ചട്ടഞ്ചാലില്‍  (7 .45) ഐ എസ് എം ജില്ലാ സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖും പാലക്കുന്ന് റീഡ് മസ്ജിദ് പരിസരത്ത് നബീല്‍ പാലത്തും ഉപ്പള ചാര്‍ള മസ്ജിദില്‍ 8.30നു ഇര്‍ഷാദ് കല്ലാപ്പും കാലിക്കടവ് ഈദ്‌ ഗാഹിനു കെ എന്‍ എം ജില്ലാ സെക്രട്ടറി അബ്ദുറഊഫ് മദനിയും (7.30) നേതൃത്വം നല്‍കും. 
Read More

Monday, August 29, 2011

എല്ലാ വായനക്കാർക്കും ഇസ്‌ലാഹിന്യൂസിന്റെ ഈദുൽ ഫിത്വ്‌ർ ആശംസകൾ

Read More

സര്‍ക്കാറിന്റെ അഴകൊഴമ്പന്‍ മദ്യനയം തിരുത്തണം - ഐ എസ്‌ എം



തിരൂര്‍: പ്രാദേശിക ഭരണകൂടങ്ങള്‍ക്ക്‌ മദ്യം നിരോധിക്കാനുള്ള അധികാരം തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ പൊന്നാനിയില്‍ സംഘടിപ്പിച്ച ഐ എസ്‌ എം മലപ്പുറം വെസ്റ്റ്‌ ജില്ലാ തസ്‌കിയത്ത്‌ സംഗമം ആവശ്യപ്പെട്ടു. നാട്ടില്‍ മദ്യം കിട്ടാതാക്കാന്‍ ഘട്ടംഘട്ടമായി മദ്യം നിരോധിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം. മലപ്പുറം കലക്‌ടറേറ്റ്‌ പടിക്കല്‍ 933 ദിവസം നീണ്ടുനിന്ന സത്യാഗ്രഹം അവസാനിപ്പിച്ചത്‌ യു ഡി എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഈ ജനാധികാരം തിരിച്ചു നല്‍കാമെന്നുള്ള ഉറപ്പിന്മേലാണ്‌. 

സംസ്ഥാന ജന. സെക്രട്ടറി എന്‍ എം അബ്‌ദുല്‍ ജലീല്‍ ഉദ്‌ഘാടനം ചെയ്‌തു. യു പി അബ്‌ദുര്‍റഹ്‌മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ്‌ സ്വലാഹി, പി എം എ ഗഫൂര്‍, ഷാഹിദ്‌മുസ്‌ലിം ഫാറൂഖി, അബ്‌ദുല്‍ഹസീബ്‌ മദനി, ഇ ഒ അബ്‌ദുന്നാസിര്‍ ക്ലാസ്സെടുത്തു. കെ പി അബ്‌ദുല്‍വഹാബ്‌, ഇബ്‌റാഹീം രണ്ടത്താണി, സി പി മുഹമ്മദ്‌ കുട്ടി, അശ്‌റഫ്‌ ചെട്ടിപ്പടി, കെ വി നദീര്‍, ഉബൈദുള്ള താനാളൂര്‍, ടി പി സഗീറലി പ്രസംഗിച്ചു. 
Read More

ശബാബ്‌-പുടവ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി



കോഴിക്കോട്‌: ഈ വര്‍ഷത്തെ ശബാബ്‌-പുടവ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആവേശകരമായ തുടക്കം. ആഗസ്‌ത്‌ 15 മുതല്‍ സപ്‌തംബര്‍ 30 വരെയാണ്‌ പ്രചാരണകാലം. 

പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട്ട്‌ ഏജന്‍സി സംഗമം സംഘടിപ്പിച്ചു. ജില്ലാതലങ്ങളില്‍ സംസ്ഥാന പ്രതിനിധികള്‍ പങ്കെടുത്ത പ്രത്യേക കണ്‍വെന്‍ഷനുകളും സംഘടിപ്പിച്ചു. പ്രചാരണത്തിന്‌ നേതൃത്വം നല്‍കാന്‍ കണ്‍വെന്‍ഷനുകളില്‍ വെച്ച്‌ ജില്ലാതല സമിതിക്കു രൂപം നല്‍കിയിട്ടുണ്ട്‌. തുടര്‍ന്ന്‌ മണ്ഡലംതല കണ്‍വെന്‍ഷനുകള്‍ ചേര്‍ന്ന്‌ മണ്ഡലം സമിതിയും രൂപീകരിക്കും. ഓരോ ജില്ലകളിലും ഓരോ സംസ്ഥാന പ്രതിനിധിയുടെ മേല്‍നോട്ടത്തിലായിരിക്കും പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടക്കുക. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ സംസ്ഥാന സമിതി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്‌. 
Read More

അധാര്‍മികതയുടെ ലോകത്ത്‌ നല്ലവായന ഒരു ധര്‍മസമരം - മന്ത്രി എം കെ മുനീര്‍



കോഴിക്കോട്‌: അധാര്‍മികതകള്‍ നിറഞ്ഞ ചുറ്റുപാടില്‍ നന്മയും മൂല്യങ്ങളും പ്രസരിപ്പിക്കാന്‍ നല്ല വായനകൊണ്ട്‌ സാധ്യമാവുമെന്ന്‌ സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ഡോ. എം കെ മുനീര്‍ പറഞ്ഞു. ഐ എസ്‌ എം സംസ്ഥാന സമിതി ആഗസ്‌ത്‌ 15 മുതല്‍ സപ്‌തംബര്‍ 30 വരെ നടത്തുന്ന ശബാബ്‌-പുടവ പ്രചാരണ കാമ്പയിന്റെ സംസ്ഥാന തല ഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അറിവിന്റെയും നന്മയുടെയും ശേഖരമായ പുസ്‌തകങ്ങള്‍ തിരഞ്ഞുപിടിച്ച്‌ വായിക്കാന്‍ എല്ലാവരും സമയം കണ്ടെത്തണമെന്നും അത്‌ ഇക്കാലത്തെ ധര്‍മസമരമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ കാലത്തിന്റെ ദുഷ്‌പ്രവണതകള്‍ക്ക്‌ ഏറെ വശംവദരാകുന്നത്‌ യുവ സമൂഹമാണെന്നതിനാല്‍ യുവാക്കള്‍ വായനയുടെ ലോകത്തേക്ക്‌ കൂടുതല്‍ കടന്നുവരണം. ശബാബ്‌ നല്ല വായനക്കാര്‍ക്കുള്ള മികച്ച ഉപഹാരമാണ്‌. നല്ല പുസ്‌തകങ്ങളെ കൂട്ടുകാരാക്കി ചിന്തയുടെയും അറിവിന്റെയും ലോകത്തേക്ക്‌ പൊതുസമൂഹം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ എസ്‌ എം പ്രസിഡന്റ്‌ മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ മടവൂര്‍, സി പി ഉമര്‍ സുല്ലമി, എ അസ്‌ഗറലി, യു പി യഹ്‌യാഖാന്‍, എന്‍ കെ എം സകരിയ്യ സംബന്ധിച്ചു. 
Read More

ഈദ് ഗാഹിലേക്ക് സ്വാഗതം!


Read More

മുജാഹിദ് പണ്ഡിതൻ എസ് എം ഐദീദ് തങ്ങൾ നിര്യാതനായി

പ്രമുഖ മുജാഹിദ് പണ്ഡിതൻ  എസ് എം ഐദീദ് തങ്ങൾ  നിര്യാതനായി. ഖബറടക്കം തിങ്കൾ (29-08-2011) ഉച്ചക്ക് 2.30ന് മൂന്നിയൂര് ഒടുങ്ങാ‍ട്ട് ചിന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.




കെ എൻ എം ജനറൽ സെക്രട്ടറി, സി പി ഉമർ സുല്ലമിയുടെ അനുസ്മരണം

ഇസ്‌ലാഹീ ആദർ‍ശ പ്രബോധന രംഗത്ത് മഹത്തായ സേവനങ്ങളുടെ പാദമുദ്രകൾ‍ അവശേഷിപ്പിച്ചാണ് എന്റെ അടുത്ത സുഹൃത്തും പ്രമുഖ പണ്ഡിതനുമായ സയ്യിദ് മുഹമ്മദ് ഐദീദ് തങ്ങൾ‍ വിടവാങ്ങിയത്.

വാദപ്രതിവാദ രംഗങ്ങളിലും ഖണ്ഡന പ്രസംഗവേദികളിലും പാണ്ഡിത്യവും പ്രാഗത്ഭ്യവും കൊണ്ട് നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. പല വാദപ്രതിവാദ വേദികളിലും ഞങ്ങൾ‍ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. കാര്യങ്ങൾ‍ പഠിക്കുന്നതിലും അവ അവതരിപ്പിക്കുന്നതിലും തങ്ങളുടെ കഴിവ് എടുത്ത് പറയേണ്ടതാണ്. ഒരു കാലത്ത് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇസ്‌ലാഹി ആദർ‍ശവേദികളിലെ സജീവ സാന്നിധ്യമായിരുന്നു ഐദീദ് തങ്ങൾ‍.

ആദർ‍ശ പ്രബോധന മേഖലയിൽ കണിശക്കാരനായിരുന്ന അദ്ദേഹത്തിന്റെ വിശാല മനസ്‌കതയും സഹിഷ്ണുതയും എന്നും മാതൃകയാണ്. മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ ഭിന്നിപ്പിൽ‍ ഏറെ ദുഃഖിതനായിരുന്ന അദ്ദേഹം മുജാഹിദ് ഐക്യത്തിനായി ആഗ്രഹിക്കുകയും പ്രവർ‍ത്തിക്കുകയും ചെയ്തു. മറുവിഭാഗത്തിന്റെ പണ്ഡിതസഭയുടെ ഫത്‌വാ ബോർ‍ഡ് ചെയർമാനായിട്ടും അദ്ദേഹം ഫത്‌വകളെ സംബന്ധിച്ച് എന്നോട് കൂടിയാലോചിക്കാറുണ്ടായിരുന്നു. സമുദായ ഐക്യത്തിനായും അദ്ദേഹം ഏറെ പ്രയത്‌നിച്ചിട്ടുണ്ട്. ആരോടും സ്‌നേഹത്തോടെ മാത്രം പെരുമാറിയിരുന്ന തങ്ങൾ‍ എതിരാളികളോട് പോലും സൗഹൃദം കാത്തുസൂക്ഷിച്ചു. വിദേശത്ത് മതകാര്യവകുപ്പിന്റെ പ്രബോധകനായി ജോലി ചെയ്യവേ ഇതര മുസ്‌ലിം സംഘടനാ നേതാക്കൾ‍ക്ക് പോലും സേവനങ്ങൾ‍ ചെയ്യാൻ‍ തങ്ങൾ‍ മടികാണിച്ചില്ല.

വിഷയങ്ങൾ‍ വിശദമായി പഠിച്ച ശേഷം മാത്രമേ പ്രബോധന വേദിയിൽ‍ തങ്ങൾ‍ അത് അവതരിപ്പിക്കാറുണ്ടായിരുന്നുളള്ളൂ. സുന്നീ ആദർ‍ശക്കാരനായിരിക്കെ പ്രമാണങ്ങളിൽ‍ വിശദമായ പഠനം നടത്തവേ ആണ് തൗഹീദ് പ്രസ്ഥാനത്തിലേക്ക് കടന്ന് വരാനും പിന്നീട് അതിന്റെ പ്രബോധനമേഖലയിലെ മുഖ്യ പണ്ഡിതന്മാരിലൊരാളാവാനും വഴിയൊരുങ്ങിയത്.

പഠന കാലത്ത് തന്നെ ഞങ്ങൾ‍ നല്ല സുഹൃത്തുക്കളായിരുന്നു. വ്യത്യസ്ഥ കോളജുകളിലാണ് പഠിച്ചതെങ്കിലും ആ സൗഹൃദം വളരെ ദൃഡമായി തന്നെ തുടർ‍ന്നു.

1942 ജൂണ്‍ 16 നാണ് സയ്യിദ് അബ്ദുല്ലാഹ് ഐദീദ് മുത്തുക്കോയതങ്ങളുടെയും പുതിയകത്ത് ശരീഫ ബീക്കുട്ടിയുടെയും മകനായി ഐദീദ് തങ്ങൾ‍ ജനിച്ചത്. 1965 മുതല്‍ ചാലിയം, മുക്കം, പരപ്പനങ്ങാടി, തിരൂരങ്ങാടി, ജെ ഡി ടി എന്നിവിടങ്ങളിൽ‍ അറബിക് മുൻ‍ഷിയായി സേവനമനുഷ്ടിച്ചു. 1988ലാണ് പ്രബോധകനായി ഖത്തറിലേക്ക് പോയി. ഖത്തർ‍ ഇന്ത്യൻ‍ ഇസ്‌ലാഹി സെന്ററിന്റെ ഉപദേശക സമിതി ചെയർ‍മാനായിരുന്നു. പ്രബോധനത്തോടൊപ്പം ഖത്തറിൽ‍ ശൈഖ് ഖലീഫ റബ്ബാന്റെ കീഴിൽ‍ ബിസിനസ് രംഗത്തും അദ്ദേഹം പ്രവർ‍ത്തിച്ചു. പിണങ്ങോട്, മതിലകം, ഇടിയങ്ങര, തിരൂരങ്ങാടി, പാലത്തിങ്ങൽ‍, പരപ്പനങ്ങാടി, പറവണ്ണ, ചേളാരി, വെന്നിയൂർ‍ തുടങ്ങിയ സ്ഥലങ്ങളിൽ‍ ഖത്തീബായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കാഞ്ഞീരപ്പളളി നൂറുൽ‍ ഹുദ അറബിക് കോളജിൽ‍ നിന്നാണ് അഫ്ദലുൽ‍ ഉലമ പൂർ‍ത്തിയാക്കിയത്. വാഗ്മി എന്നതിനു പുറമെ നല്ലൊരു എഴുത്തുകാരൻ‍ കൂടിയായിരുന്നു ഐദീദ് തങ്ങൾ‍. ആനുകാലികങ്ങളിൽ‍ നിരവധി മതലേഖനങ്ങൾ‍ അദ്ദേഹത്തിന്റെതായി പ്രസിദ്ധീകൃതമയിട്ടുണ്ട്. പഠനാർ‍ഹമായ പ്രാർ‍ത്ഥനകൾ‍ എന്ന പുസ്തകവും കെ എൻ‍ എം വിദ്യാഭ്യാസ ബോർ‍ഡിനു വേണ്ടി പാഠപുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർ‍ഹമത്തും നല്‍കുമാറാകട്ടെ.


സി പി ഉമർ‍ സുല്ലമി,
ജനറൽ‍ സെക്രട്ടറി,
കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ എൻ‍ എം),
മർകസുദ്ദ‌അ്‌വ,
കോഴിക്കോട് -2
Read More

Sunday, August 28, 2011

ഖുര്‍ആന്‍ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു


മനാമ ഖുര്‍ആന്‍ കെയര്‍ സൊസൈറ്റിയും ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഖുര്‍ആന്‍ ക്വിസ് മത്സരത്തില്‍ ഫാമിദ സഫര്‍ ഒന്നാം സ്ഥാനം നേടി. കുല്‍സു ഇര്‍ഷാദ്‌, ഷീബ മുസ്തഫ എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. റസിയ ഇബ്രാഹിം, എം.ജി. അഷ്‌റഫ്‌ അലി, സാജിദ ഫസല്‍, സുബൈദ മുഹമ്മദലി, ഇര്‍ഷാദ്‌ അബ്ദുല്‍ ജലീല്‍, ഷഹാന മുസ്തഫ, റമീസ വി.സി, ഫഹീം, റംല ഹൈദ്രോസ്‌, നഷീദ ജലീല്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. 'ഖുര്‍ആനിന്‍റെ വെളിച്ചത്തിലേക്ക്' എന്ന കാമ്പയിന്റെ ഭാഗമായാണ് ഖുര്‍ആന്‍ ക്വിസ് മത്സരം സംഘടിപ്പിച്ചത്.
Read More

Friday, August 26, 2011

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സന്നദ്ധ സംഘടനകളുടെ പങ്ക് നിര്‍ണായകം : ഷെയ്ഖ് പരീത്



കൊച്ചി : ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സന്നദ്ധ സംഘടനകളുടെ പങ്ക് നിര്‍ണായകമാണെന്ന് എറണാകുളം ജില്ലാ കലക്ടര്‍ പി ഐ ഷെയ്ഖ് പരീത് അഭിപ്രായപ്പെട്ടു. പാവപ്പെട്ടവരെയും കഷ്ടപ്പെടുന്നവരെയും പൊതുധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഭരണകൂടങ്ങള്‍ക്ക് മാത്രമാവില്ലെന്നും, സന്നദ്ധസംഘടനകള്‍ക്ക് ഈ രംഗത്ത് ഏറെ ചെയ്യാന്‍ കഴിയുമെന്നും, ഐ എസ് എം പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. 

ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്റെര്‍ എറണാകുളം ചാപ്റ്ററിന്റെ  ആഭിമുഖ്യത്തില്‍ എറണാകുളം ജനറല്‍ ആശു പത്രിയില്‍ സംഘടിപ്പിച്ച കാന്‍സര്‍ വാര്‍ഡിലേക്കുള്ള  ഫ്രിഡ്ജ്, വീല്‍ ചെയര്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നും വിതരണോല്‍ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മരട് മുനിസിപ്പാലിറ്റി ആരിഗ്യ സമിതി ചെയര്‍മാന്‍ ഡോ : പി എ അബ്ദുല്‍ മജീദ്‌ പറക്കാടന്‍ ഫ്രൂട്സ് കിറ്റ് വിതരണം ചെയ്തു. പുകയിലരഹിത എറണാകുളം പദ്ധതിയുടെ ഭാഗമായി എറണാകുളം ജനറല്‍ ആശുപത്രി പരിസരത്ത് പുകവലിരഹിത ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ ജീവന്‍ ടിവി ന്യൂസ്‌ എഡിറ്റര്‍ എം എസ് ബനേഷ് നിര്‍വഹിച്ചു. 

ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്റെര്‍ ചെയര്‍മാന്‍ എം സലാഹുദ്ദീന്‍ മദനി അധ്യക്ഷത വഹിച്ചു. ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ : ജുനൈദ് റഹ്മാന്‍, എഡ്രാക്   ജില്ലാ സെക്രട്ടറി ഡി ജി സുരേഷ്, ഇന്ത്യന്‍ ഡന്റെല്‍ അസോസിയേഷന്‍ കൊച്ചി ചാപ്റ്റര്‍ ഡോ : നൂറുദ്ദീന്‍, കെ എന്‍ എം സംസ്ഥാന ഉപാധ്യക്ഷന്‍ കെ കെ ഹസ്സന്‍ മദീനി, ഐ എസ് എം സംസ്ഥാന സെക്രട്ടറി യു പി യഹയ ഖാന്‍, കെ എന്‍ എം ജില്ലാ സെക്രട്ടറി അബ്ദുല്‍ ഗനി സ്വലാഹി, അബ്ദുല്‍ റഹീം ഫാറൂഖി എന്നിവര്‍ സംസാരിച്ചു. സെന്റെര്‍ ജനറല്‍ കണ്‍'വീനര്‍ എം എം ബഷീര്‍ മദനി സ്വാഗതവും ഐ എസ് എം ജില്ലാ സെക്രട്ടറി എം കെ ശാക്കിര്‍ നന്ദിയും പറഞ്ഞു. ഉമര്‍ യാഖൂബ്,  മാഹിന്‍, അബ്ദുള്ള, കെ എം സൈഫുദ്ധീന്‍, ബുറാഷിന്‍ എം എം, ശുക്കൂര്‍ എം എച് എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്‍കി. 
Read More

Thursday, August 25, 2011

പ്രൊഫ. കെ മുഹമ്മദ്‌ അന്തരിച്ചു



ജിദ്ദ : ജിദ്ദ കിംഗ്‌ അബ്ദുല്‍ അസീസ്‌ യൂനിവേര്‍സിറ്റി ന്യൂക്ലിയര്‍ സയന്‍സ് വിഭാഗം തലവനും മൂന്നു പതിറ്റാണ്ടിലേറെ ജിദ്ദയിലെ മത സാമൂഹിക രംഗങ്ങളിലെ  സജീവ സാന്നിധ്യവും ആയിരുന്ന പ്രൊഫ. കെ മുഹമ്മദ്‌ അരീക്കോട് (61) അന്തരിച്ചു.  ജിദ്ദ ഇന്ത്യൻ‍ ഇസ്‌ലാഹി സെന്റർ‍ സ്ഥാപക നേതാവായിരുന്ന അദ്ദേഹം സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മറ്റി ഉപദേശക സമിതി ചെയര്‍മാന്‍ ആണ്. കബറടക്കം  നാളെ ( വെള്ളി ) രാവിലെ ഒമ്പത് മണിക്ക് അരീക്കോട് താഴത്തങ്ങാടി വലിയ ജുമുഅത്ത് പള്ളിയില്‍ .  കോഴിക്കോട് മിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

അധ്യാപന രംഗത്തും മത സാമൂഹിക രംഗത്തും ഒരു പോലെ തിളങ്ങിയ അപൂര്‍വ വ്യക്തിത്വമായിരുന്നു അദ്ദേഹം. ജിദ്ദയിലെ പ്രഥമ മലയാളി കൂട്ടായ്മകളില്‍ ഒന്നായ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിനു  1982 ല്‍ രൂപം നല്‍കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. മലയാളി കുട്ടികള്‍ക്കായി ജിദ്ദയിലെ ആദ്യ മദ്രസയും ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂളും ഇസ്ലാഹി സെന്ററിനു കീഴില്‍ ആരംഭിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആണ്. എംബസി സ്കൂളിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഇസ്പാഫ്‌ എന്ന പേരില്‍ പേറന്റ് അസോസിയേഷന്‍ രൂപീകരണമടക്കം നിരവധി സംരംഭങ്ങള്‍ക്ക്‌ അദ്ദേഹം തുടക്കം കുറിച്ചു.  മലയാളികള്‍ക്കിടയിലെ സാമൂഹ്യ പ്രവര്‍ത്തന സംരംഭങ്ങള്‍ക്ക് സൗദി ഭരണകൂടത്തിന്റെയും മന്ത്രാലയങ്ങളുടെയും അനുമതി നേടിയെടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്‌. സ്മാര്‍ട്ട് ബോര്‍ഡ്‌ അടക്കമുള്ള വിദ്യാഭ്യാസ രംഗത്തെ ആധുനിക സൗകര്യങ്ങളോട് കൂടി ആരംഭിച്ച എഫ് ജി ഇന്റര്‍നാഷണല്‍ സ്കൂളിന്റെ അമരക്കാരനും അദ്ദേഹമായിരുന്നു.  ഇസ്ലാഹി സെന്ററിനെ ഇന്ന് കാണുന്ന രൂപത്തില്‍ വളര്‍ത്തിയെടുക്കുന്നതിലും മറ്റു മലയാളി സംഘടനകളുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നതിലും മുഹമ്മദ്‌ സാര്‍ വഹിച്ച വലുതാണെന്ന് ഇസ്ലാഹി സെന്റര്‍ സെക്രട്ടേറിയറ്റ് അനുസ്മരിച്ചു. രണ്ടര പതിറ്റാണ്ട് കാലം ഒരുമിച്ചു പ്രവര്‍ത്തിക്കുകയും സാമൂഹ്യ ജീവിതത്തിലും കുടുംബ ജീവിതത്തിലും ഏറെ ഇടപഴകുകയും ചെയ്ത മാര്‍ഗദര്‍ശിയുടെ വിയോഗം വ്യക്തിപരമായി താങ്ങാവുന്നതിലും അപ്പുറത്താണെന്ന്  ഇന്ത്യന്‍ എംബസ്സി സ്കൂള്‍ മുന്‍ മാനേജിംഗ് കമ്മറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍ പറഞ്ഞു. എല്ലാ വര്‍ഷവും ഹാജിമാരുടെ സേവനത്തിനും കുറ്റമറ്റ രീതിയില്‍ ഹജ് കാരവന്‍ സംഘടിപ്പിക്കുന്നതിലും ഒരു ചെറുപ്പക്കാരന്റെ ആവേശത്തോടെ രംഗത്തിറങ്ങിയിരുന്ന അദ്ദേഹത്തിന്‍റെ സേവനങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ലെന്നും 
വളരെ വിനയാന്വിതനായി ജീവിച്ചു പ്രവാസി സമൂഹത്തിനു ധിഷണാപരമായ നേതൃത്വം നല്‍കിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെമെന്നും  എഴുത്തുകാരനും മാധ്യമ  പ്രവര്‍ത്തകനുമായ ബഷീര്‍ വള്ളിക്കുന്ന് അനുസ്മരിച്ചു.

തിരൂരങ്ങാടി പി എസ് എം ഒ കോളേജിലെ ഫിസിക്സ്‌ വിഭാഗം ലക്ചറര്‍ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്. പി എസ് എം ഒ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ മര്‍ഹൂം പ്രൊഫ. അഹമ്മദ് കുട്ടി, കോഴിക്കോട് മിംസ് ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ എം ഡി ഡോക്ടര്‍ അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ സഹോദരന്മാര്‍ ആണ്. റിട്ട. അദ്ധ്യാപിക ആമിന ടീച്ചര്‍ , സുല്ലമുസ്സലാം അറബിക് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാത്തിമ ടീച്ചര്‍ , റിട്ട. അദ്ധ്യാപിക ആയിഷ  (സഹോദരികള്‍ ). ഹുസ്ന, ഡോക്ടര്‍ ഹിഷാം - യു കെ, ഹനാന്‍ , ഹിബ (മക്കള്‍ ). സയ്യിദ് മുഹമ്മദ്‌ അന്‍വര്‍ പുളിക്കല്‍ ജാമാതാവ്.
Read More

സാമൂഹ്യ മുന്നേറ്റത്തിന്‌ യുവജനസംഘടനകളുടെ സക്രിയ ഇടപെടല്‍ അനിവാര്യം -ISM ഇഫ്‌ത്വാര്‍ സംഗമം


കോഴിക്കോട്‌: നാടിന്റെ ഗുണപരമായ മുന്നേറ്റത്തിന്‌ യുവജനസംഘടനകളുടെ സക്രിയമായ ഇടപെടല്‍ അനിവാര്യമാണെന്ന്‌ ഐ എസ്‌ എം സംസ്ഥാന സമിതി യുവജന സംഘടനാ നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച്‌ കോഴിക്കോട്‌ മര്‍കസുദ്ദഅ്‌വയില്‍ നടത്തിയ ഇഫ്‌ത്വാര്‍ സൗഹൃദ സദസ്സ്‌ അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ ഐക്യവും സൗഹാര്‍ദവും ശക്തിപ്പെടുത്താന്‍ ഉതകുന്ന പ്രവര്‍ത്തന പരിപാടികള്‍ യുവജനസംഘടനകള്‍ ഏറ്റെടുക്കണം. ലഹരി, സ്‌ത്രീധനം, ലൈംഗിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയ തിന്മകള്‍ക്കെതിരെ എല്ലാ സംഘടനകളും യോജിച്ച്‌ ബോധവത്‌കരണം നടത്തണമെന്നും സൗഹൃദ സദസ്സ്‌ അഭിപ്രായപ്പെട്ടു. ഐ എസ്‌ എം സംസ്ഥാന പ്രസിഡന്റ്‌ മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ റമദാന്‍ സന്ദേശം നല്‌കി. 


എന്‍ പി ഹാഫിസ്‌ മുഹമ്മദ്‌, പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസര്‍ ഖാദര്‍ പാലാഴി, ജാഫര്‍ അത്തോളി, ആദം മുല്‍സി (യൂത്ത്‌ കോണ്‍ഗ്രസ്‌), നജീബ്‌ കാന്തപുരം (മുസ്‌ലിം യൂത്ത്‌ ലീഗ്‌), വി വി രാജന്‍ (യുവ ജനതാദള്‍), മുഹമ്മദ്‌ വേളം (സോളിഡാരിറ്റി), പി സിക്കന്തര്‍ (എം എസ്‌ എസ്‌ യൂത്ത്‌ വിംഗ്‌), എന്‍ എം അബ്‌ദുല്‍ ജലീല്‍ (ഐ എസ്‌ എം), കെ പി സകരിയ്യ (കെ എന്‍ എം), വി എം ഇബ്‌റാഹീം, ജാഫര്‍ അത്തോളി, ഐ എസ്‌ എം ഭാരവാഹികളായ ജഅ്‌ഫര്‍ വാണിമേല്‍, യു പി യഹ്‌യാഖാന്‍, സുഹൈല്‍ സാബിര്‍, ശുക്കൂര്‍ കോണിക്കല്‍, നൂറുദ്ദീന്‍ എടവണ്ണ, എം എസ്‌ എം ജന.സെക്രട്ടറി അന്‍ഫസ്‌ നന്മണ്ട, മാധ്യമപ്രതിനിധികള്‍ തുടങ്ങിയവര്‍ ഇഫ്‌ത്വാര്‍ സംഗമത്തില്‍ സംബന്ധിച്ചു.
Read More

പവിത്രമായ മാസത്തില്‍ പുണ്യം നുകരാന്‍ മത്സരിക്കുക : മുഹമ്മദ് അലി (സുഡാന്‍)


കുവൈത്ത്: പുണ്യപൂക്കാലങ്ങളുടെ ഈ പവിത്ര മാസത്തില്‍ പുണ്യം നുകരുന്നതിന് ആത്മാര്‍ത്ഥമായി മത്സരിക്കാന്‍ ഓരോ വ്യക്തിയും മുന്നോട്ട് വരണമെന്ന് കുവൈത്ത് ഔക്കാഫ് ജാലിയാത്ത് അഡ്മിനിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് അലി (സുഡാന്‍) പറഞ്ഞു. മസ്ജിദുല്‍ കബീറില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ഇഫ്ത്വാര്‍ വിരുന്നില്‍ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാഹി സെന്റര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ പ്രശംസനീയമാണ്. വിശുദ്ധ ഖുര്‍ആന്‍ വരച്ച് കാണിച്ച പാതയിലൂടെയുള്ള നമ്മുടെ പ്രയാണത്തിന് ദൈവത്തിന്റെ അനുഗ്രഹമുണ്ടാകും. സംഘടനാ പ്രവര്‍ത്തനം നമുക്ക് ഊര്‍ജ്ജവും ആശ്വാസവും ഉണ്ടാക്കിതരും. മുഹമ്മദ് അലി വിശദീകരിച്ചു. 

സംഗമത്തില്‍ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ വിജ്ഞാന പരീക്ഷയായ വെളിച്ചം പതിനാലാമതില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ സാബിറ കോഴിക്കോട്, റംല ഉമ്മര്‍ കുട്ടി വടക്കേക്കാട്, നസ്‌റി കുഞ്ഞഹമ്മദ് എന്നിവര്‍ക്കുള്ള കാഷ് അവാര്‍ഡുകളും സമ്മാനങ്ങളും മുഹമ്മദ് അലി, റാഫി നന്തി, ഹിലാല്‍ ടയോട്ട എന്നിവര്‍ വിതരണം ചെയ്തു. ദി ട്രൂത്ത് കുവൈത്ത് ചാപ്റ്റര്‍ ഡയറക്ടര്‍ സയ്യിദ് അബ്ദുറഹിമാന്‍, അബ്ദുല്‍ നാസര്‍ മുട്ടില്‍ എന്നിവര്‍ സംസാരിച്ചു. ഐ.ഐ.സി പ്രസിഡന്റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി.എ മൊയ്തുണി, മൊയ്തീന്‍ മൗലവി എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. വെളിച്ചം കോര്‍ഡിനേറ്റര്‍ അബ്ദുല്‍ അസീസ് സലഫി, ടി.എം അബ്ദുറഷീദ്, മനാഫ് മാത്തോട്ടം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


Read More

Tuesday, August 23, 2011

ഖുര്‍ആന്‍ ക്വിസ്‌ ഓഗസ്റ്റ് 26 (വെള്ളിയാഴ്ച) രാവിലെ 10.30ന്

മനാമ : ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും ഖുര്‍ആന്‍ കെയര്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഖുര്‍ആനിന്റെ വെളിച്ചത്തിലേക്ക്' കാമ്പയിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി ഖുര്‍ആന്‍ ക്വിസ്നടത്തുന്നുഓഗസ്റ്റ് 26ന് (വെള്ളിയാഴ്ച) മനാമ ഇബ്നു ഹൈഥം സ്കൂളില്‍ രാവിലെ 10.30ന് നടക്കുന്ന ക്വിസ് പ്രോഗ്രാമില്‍ പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 33856772, 33498517.


Read More

QIIC ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ സംഘടിപ്പിച്ചു

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പതിനൊന്നാം ഖുര്‍ആന്‍ വിജ്ഞാനപരീക്ഷ സംഘടിപ്പിച്ചു. ദോഹയിലെ ഹംസ ബിന്‍ അബ്ദുല്‍ മുത്തലിബ് സ്‌കൂളിലും ദുഖാന്‍ ജിനാന്‍ റിക്രിയേഷന്‍ സെന്ററിലും നടന്ന പരീക്ഷയില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മുഹമ്മദ് അമാനി മൗലവിയുടെ പ്രശസ്തമായ ഖുര്‍ആന്‍ വിവരണത്തെ അടിസ്ഥാനമാക്കി മൂന്ന് കാറ്റഗറികളിലായാണ് പരീക്ഷ നടത്. 


ദോഹയില്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി, ജനറല്‍ സെക്രട്ടറി അബ്ദുല്ലത്വീഫ് നല്ലളം, പരീക്ഷാ കട്രോളര്‍ അബ്ദുല്‍ അലി, കണ്‍വീനര്‍ താഹിര്‍ മാട്ടൂല്‍, ഡോ. അബ്ദുല്‍അഹദ് മദനി, ബശീര്‍ അന്‍വാരി, അബ്ദുറഹിമാന്‍ മദനി, അബ്ദുറഹിമാന്‍ സലഫി, ശൈജല്‍ ബാലുശേരി, അബ്ദുല്‍ലത്തീഫ് പുല്ലൂക്കര, സൈനബ അന്‍വാരിയ്യ, റംല ഫൈസല്‍, ആരിഫ അക്ബര്‍, ശാഹിന ടീച്ചര്‍, ജമീല നാസര്‍, സൈബുന്നിസാ എന്നിവരും ദുഖാനില്‍ ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറി റശീദ് അലി, അഡ്വ. ഇസ്മാഈല്‍ നന്മണ്ട എന്നിവരും പരീക്ഷക്ക് നേത്യത്വം നല്‍കി.
Read More

അഴിമതികള്‍ വ്യാപിക്കുന്നത് വിശ്വാസത്തിന്റെ അഭാവം മൂലം - പി എം എ ഗഫൂര്‍



ജിദ്ദ : എല്ലാം അറിയുന്ന ഒരു ദൈവത്തിലുള്ള അടിയുറച്ച വിശ്വാസമാണ് രഹസ്യമായിട്ടു പോലും തിന്മ പ്രവര്‍ത്തിക്കാതിരിക്കാന്‍ മനുഷ്യര്‍ക്ക്‌പ്രചോദനമാവുന്നതെന്നു ശബാബ് വാരിക സബ്എഡിറ്റര്‍ പി എം എ ഗഫൂര്‍ പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ സംഘടിപ്പിച്ച 'തര്‍ബിയ 1432ല്‍ ക്ളാസ് എടുക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന്റെ അഭാവത്തില്‍ ഭൂമിക്കടിയിലും ആകാശത്ത് പോലും അഴിമതികള്‍ വ്യാപിക്കുകയാണ്. ഭരണാധികാരികള്‍ ജയിലഴികളില്‍ അടക്കപ്പെടുന്നു. ഭൌതിക പുരോഗതിയുടെ അതിപ്രസരത്തില്‍ സ്വസ്ഥത നഷ്ടപ്പെട്ടവര്‍ ശരിക്കൊന്നു ഉറങ്ങാന്‍ വേണ്ടി  മരുന്നുകളെ ആശ്രയിക്കേണ്ടി വരുന്നത്  ഖുര്‍ആനാകുന്ന  യഥാര്‍ത്ഥ വെളിച്ചത്തിന്റെ അഭാവം മൂലമാണ്.  നമ്മുടെ സന്തോഷത്തില്‍ പങ്കാളിയായും പ്രയാസങ്ങളില്‍ ആശ്വാസമായും നമ്മോടൊപ്പം ഉണ്ടാവുന്ന ഒന്നാണ് വിശ്വാസം. കുറെ കര്‍മ്മങ്ങള്‍ ചെയ്യുന്നതിലല്ലചെയ്യുന്നവയെല്ലാം സല്‍കര്‍മ്മങ്ങളാവുന്നതിലും ദുഷ്കര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുന്നതിലുമാണു യഥാര്‍ത്ഥ പുണ്യമെന്നും  അദ്ദേഹം ഉല്‍ബോധിപ്പിച്ചു. 
           
സ്വന്തത്തിനും കുടുംബത്തിനും വേണ്ടി ജീവിക്കുന്നതിനു പുറമെ ഒരു നല്ല സമൂഹത്തിനു വേണ്ടി ജീവിക്കുന്നവരാവാന്‍ ചടങ്ങില്‍ ക്ലാസെടുത്ത ഐ എസ് എം സംസ്ഥാന സെക്രട്ടറി ഐ പി അബ്ദുല്‍ സലാം ഉല്‍ബോധിപ്പിച്ചു. വിശ്വാസം ശരിപ്പെടുത്തി ആരാധന കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതോടൊപ്പം സമൂഹത്തില്‍ കര്‍മ്മരംഗത്ത് സജീവമായി മാതൃക ജീവിതം നയിക്കുന്നതാണ് യഥാര്‍ത്ഥ ജിഹാദ്  എന്നും അദ്ദേഹം പറഞ്ഞു.
           
എം എം നദവി ഉല്‍ബോധന പ്രസംഗം നിര്‍വഹിച്ചു. അബ്ദുല്‍ കരീം സുല്ലമി അധ്യക്ഷനായിരുന്നു. അബ്ദുല്‍ റഹീംനൌഷാദ് കരിങ്ങനാട്,പ്രിന്സാദ് കോഴിക്കോട്അബ്ദുല്‍ റഷീദ് പേങ്ങാട്ടിരി എന്നിവര്‍ സംസാരിച്ചു.  

Read More

Monday, August 22, 2011

ക്യാമ്പസുകളില്‍ വിദ്യാര്‍ഥി സൌഹൃദ വേദി രൂപീകരിക്കണം : MSM



പാലക്കാട് : സൌഹൃദ കൂട്ടായ്മകളാണ് ക്യാമ്പസുകളുടെ സമാധാനന്തരീക്ഷത്തിനു ഏക പോംവഴിയെന്ന് MSM സൌഹൃദ സായാഹ്നം അഭിപ്രായപ്പെട്ടു. വിവിധ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ സംബന്ധിച്ച സംഗമം ഷാഫി പറമ്പില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പുതിയ കാലത്ത് വിദ്യാര്‍ഥി കളില്‍ നിന്നു നല്ല മൂല്യങ്ങള്‍ സ്വീകരിക്കാന്‍ സമൂഹത്തിനു സാധിക്കും വിധത്തിലുള്ള നിര്‍മാണാത്മക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിദ്യാര്‍ഥികളും സംഘടനകളും തയ്യാറാകണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. സമരങ്ങള്‍ക്കും പടിപ്പുമുടക്ക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പകരമായി പുതിയ രീതികള്‍ സംഘടനകള്‍ ആലോചിക്കണം. കരിയരിസവും അരാഷ്ട്രീയവാദവും ക്യാമ്പസുകളില്‍ വളര്‍ന്നു വരുന്നതില്‍ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ പങ്ക് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

MSM സംസ്ഥാന പ്രസിടന്റ്റ് ആസിഫലി കണ്ണൂര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആശിദ് ഷാ അധ്യക്ഷത വഹിച്ചു. ISM സംസ്ഥാന സെക്രട്ടറി ഹര്ഷിദ് മാത്തോട്ടം, KNM ജില്ലാ സെക്രട്ടറി മുഹമ്മദലി അന്‍സാരി, സാജിന്‍ ചിറ്റൂര്‍ (KSU), ഷാഫി കരിമ്പനക്കല്‍ (MSF), റഷാദ് പുതുനഗരം (SIO), അ പ്രസാദ് (ABVP), സാജിദ് ചിറക്കല്‍ പടി (MSM) എന്നിവര്‍ പ്രസംഗിച്ചു.  

Read More

ആധുനിക ലോകത്തെ അപചയങ്ങള്‍ക്കു പരിഹാരം ഖുര്‍ ആന്‍ : ശൈഖ് ആദില്‍ ഹസന്‍ യൂസുഫ്‌ അല്‍ഹമദ്‌



മനാമ : അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് വഴികാട്ടുന്ന ഖുര്‍ആന്‍ ആധുനിക ലോകത്തെ അപചയങ്ങള്‍ക്ക് പരിഹാരമാണെന്ന് ഖുര്‍ആന്‍ കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ ശൈഖ് ആദില്‍ ഹസന്‍ യൂസുഫ്‌ അല്‍ഹമദ്‌ അഭിപ്രായപ്പെട്ടു. ഖുര്‍ആന്‍ കെയര്‍ സൊസൈറ്റിയും ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഖുര്‍ആനിന്‍റെ വെളിച്ചത്തിലേക്ക്' കാമ്പയിന്റെ ഭാഗമായി നടന്ന പഠന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുര്‍ആനിന്‍റെ അന്തസത്ത ഉള്‍ക്കൊള്ളുമ്പോള്‍ മൂല്യാധിഷ്ഠിത ജീവിതം കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 

പാരായണത്തിനപ്പുറം ജീവിതത്തില്‍ പകര്‍ത്താനുള്ള മാതൃകാ വേദഗ്രന്ഥമാണ് ഖുര്‍ആനെന്ന് ജംഇയ്യത്തു തര്‍ബിയത്തുല്‍ ഇസ്‌ലാമിയ പ്രസിഡണ്ട്‌ ശൈഖ് ഇസാം ഇസ്ഹാഖ് അഭിപ്രായപ്പെട്ടു. 'കുടുംബവും സമൂഹവും - ഖുര്‍ആനിന്റെ വീക്ഷണം' എന്ന വിഷയത്തില്‍ ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് സി.എം മൗലവി ആലുവ ക്ലാസ്സെടുത്തു. മൂല്യങ്ങളിലൂന്നിയ ജീവിതത്തിനെ പരിപൂര്‍ണ സംതൃപ്തി നല്‍കാനാവൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുവൈത്ത്‌ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ്‌ അരിപ്ര 'ഖുര്‍ആനിന്‍റെ ദൈവികതയും സംസ്കരണസിദ്ധിയും' എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് വി.ടി മുഹമ്മദ്‌ ഇര്‍ഷാദ്‌ അദ്ധ്യക്ഷത വഹിച്ചു. സെക്രെട്ടറി അനസ്‌ എച്ച് അഷറഫ്‌, പി.പി ബഷീര്‍, എന്‍ റിയാസ്‌, നൂറുദ്ദീന്‍ പയ്യോളി എന്നിവര്‍ പ്രസംഗിച്ചു.
Read More

Saturday, August 20, 2011

ഇസ്ലാഹി സെന്‍റെര്‍ സംഘടനാ കണ്‍വെന്‍ഷന്‍ നടത്തി



ദമ്മാം : സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റെര്‍ ദമ്മാം, അല്‍ഖോബാര്‍  ഘടകങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച സംഘടനാ കണ്‍വെന്ഷന്‍  ദമ്മാമില്‍ നടന്നു. ദമ്മാം ഇസ്ലാഹി സെന്റെറില്‍ നടന്ന കണ്‍വെന്ഷനില്‍ ISM സംസ്ഥാന ട്രഷറര്‍ ഇസ്മായീല്‍ കരിയാട് മുഖ്യ പ്രഭാഷണം നടത്തി. ആദര്‍ശ പ്രബോധനവീഥിയിലെ സംഘബോധം ആരാധനയുടെ തന്നെ മറ്റൊരു ഭാഗമാണെന്നും പ്രബോധന ഉദ്യമങ്ങള്‍ സംഘടിതമായിത്തന്നെ നടക്കണമെന്നതാണ് ഇസ്ലാമിന്‍റെ താല്പര്യമെന്നും അദ്ദേഹം ഉണര്‍ത്തി.  

പൂര്‍വകാല ഇസ്ലാഹി പണ്ഡിതരുടെയും നേതാക്കളുടെയും ത്യാഗനിര്‍ഭരമായ ആദര്‍ശപ്രബോധനമാണ്‌ കേരളത്തിലെ മുസ്ലിംകള്‍ ഇന്നനുഭവിക്കുന്ന പ്രബുധതയുടെ പ്രാഥമിക കാരണമെന്നും കാലത്തിന്‍റെ വെല്ലുവിളികളെ തിരിച്ചറിഞ്ഞു കൊണ്ടും പ്രതിരോധിച്ചു കൊണ്ടും ഇസ്ലാഹി പ്രവര്‍ത്തകര്‍ സ്വന്തം ദൌത്യം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇസ്ലാഹി സെന്‍റെര്‍ വൈസ് പ്രസിടന്റ്റ് ഷൈജു എം സൈനുദ്ദീന്‍ പ്രസംഗിച്ചു. സലിം കരുനാഗപ്പള്ളി ആമുഖ പ്രഭാഷണം നടത്തി. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റെര്‍ ദമ്മാം ഘടകം ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു. സി പി ഇബ്രാഹിം, മുഹമ്മദ്‌ യൂസുഫ് കൊടിഞ്ഞി എന്നിവര്‍ സംബന്ധിച്ചു. 
Read More

മസ്കറ്റ് ഇസ്ലാഹി സെന്റര് ഈദ് ഗാഹ് റൂവിയില്!!


Read More

Friday, August 19, 2011

ശബാബ് വരിചേര്‍ക്കല്‍ ഉദ്ഘാടനം !!

കൊടുങ്ങല്ലൂര്‍ പ്രസ് ക്ലബ് സെക്രട്ടറി കുഞ്ഞു മുഹമ്മദ് കണ്ണാംകുളത്തിനെ
 വരിചേര്‍ത്തുകൊണ്ട്  കെഎന്‍എം മണ്ഡലം പ്രസിഡന്റ്
 എന്‍ഞ്ചിനീയര്‍ അബ്ദുല്ല സാഹിബ് നിര്‍വ്വഹിക്കുന്നു


കൊടുങ്ങല്ലൂര്‍:ഐ.എസ.് എം കൊടുങ്ങല്ലൂര്‍ മണ്ഡലം ശബാബ് വരിചേര്‍ക്കല്‍ ഉദാഘാടനം നടത്തി. ഐ.എസ്.എമ്മിന്റെ മുഖപത്രമായ ശബാബിന്റെ പ്രചരണാര്‍ത്ഥം കൊടുങ്ങല്ലൂര്‍ മണ്ഡലം വാര്‍ഷിക വരിചേര്‍ക്കല്‍ കൊടുങ്ങല്ലൂര്‍ പ്രസ് ക്ലബ് സെക്രട്ടറി കുഞ്ഞു മുഹമ്മദ് കണ്ണാംകുളത്തിനെ വരിചേര്‍ത്തുകൊണ്ട്  കെഎന്‍എം മണ്ഡലം പ്രസിഡന്റ് എന്‍ഞ്ചിനീയര്‍ അബ്ദുല്ല സാഹിബ് നിര്‍വ്വഹിച്ചു.ഐ.എസ്. എം തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് എ.താജുദ്ധീന്‍ സ്വലാഹി ശബാബിനെ പരിചയപ്പെടുത്തി.
കെ.കെ ആസാദ് അധ്യക്ഷതഹിച്ച ചടങ്ങില്‍ റിയാസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ഹുസൈന്‍ പേബസാര്‍ നന്ദിയും പറഞ്ഞു.


Read More

Wednesday, August 17, 2011

തര്‍ബിയ 1432 നാളെ, ISM സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും


ജിദ്ദ : ‘വ്യക്തി, സംസ്‌കാരം, സംസ്‌കരണം’ എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ സംഘടിപ്പിക്കുന്ന പഠന ക്യാമ്പ് ‘തര്‍ബിയ 1432‘ 18-08-2011 വ്യാഴം രാത്രി 10 മണി മുതല്‍ ശറഫിയയിലെ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടക്കും. ഐഎസ്എം സംസ്ഥാന നേതാക്കളായ എന്‍ എം അബ്ദുല്‍ ജലീല്‍, ഐ പി അബ്ദുല്‍ സലാം, പി എം എ ഗഫൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. പുലര്‍ച്ചെ അത്താഴത്തോടെ സമാപിക്കുന്ന ക്യാമ്പില്‍ കുടുംബ സമേതം പങ്കെടുക്കാന്‍ സൌകര്യമുള്ളതായി ഭാരവാഹികള്‍ അറിയിച്ചു.
Read More

Monday, August 15, 2011

തൊടുപുഴയില്‍ ISM 'ദൌത്യ ദീപ്തി' പഠന ക്യാമ്പും ,ഇഫ്താര്‍ സംഗമവും

      ISM  ദൌത്യ  ദീപ്തി  പഠന ക്യാമ്പും ,ഇഫ്താര്‍ സംഗമവും   തൊടുപുഴയില്‍ കുംപംകല്ല് സലഫി മസ്ജിദില്‍  ശുക്കൂര്‍ കോണിക്കല്‍ ഉദ്ഘാടനം  ചെയ്തു . പ്രബോധനം ഒരു ജിഹാദായി കാണണമെന്ന് അദ്ദേഹം  പ്രവര്‍ത്തകരെ  ഓര്‍മ്മിപ്പിച്ചു .

 കെ എന്‍ എം ജില്ല പ്രസിഡന്റ്‌  സക്കീര്‍ ഹുസൈന്‍ ,കെ എന്‍ എം ജില്ല  സെക്രട്ടറി കെ എം ബഷീര്‍  , മുജീബ് കെ ബി ,നൂറുദ്ധീന്‍  എടവണ്ണ തുടങ്ങിയവര്‍ സംസാരിച്ചു .

സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു .


കെ എന്‍ എം ജില്ല പ്രസിഡന്റ്‌  സക്കീര്‍ ഹുസൈന്‍   സംസാരിക്കുന്നു 

Read More

Saturday, August 13, 2011

ഖുര്‍ആന്‍ പഠനക്യാമ്പും ഇഫ്താര്‍ സംഗമവും 19നു



മനാമ : ബഹ്റൈന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റെറും ഖുര്‍ആന്‍ കെയര്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഖുര്‍ആന്‍ വെളിച്ചത്തിലേക്ക്' എന്ന കാമ്പയിന്റെ ഭാഗമായി അര്‍ദ്ധദിന പഠനക്യാമ്പും ഇഫ്താര്‍ സംഗമവും 2011 ആഗസ്റ്റ്‌ 19 നു ഗുദൈബിയ സൌത്ത് പാര്‍ക്ക് ഓടിറ്റൊരിയത്തില്‍ വെച്ച് ഉച്ചക്ക്ശേഷം നടക്കും. \

KJU സംസ്ഥാന വൈസ് പ്രസിടന്റ്റ് സി എം മൌലവി ആലുവ 'കുടുംബവും സമൂഹവും - ഖുര്‍ആന്റെ വീക്ഷണം' എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കും. 'ഖുര്‍ആന്‍റെ ദൈവികതയും സംസ്കരണ സിദ്ധിയും' എന്ന വിഷയത്തില്‍ കുവൈറ്റ്‌ ഇന്ത്യന്‍ ഇസ്ലാഹി സെന്റെര്‍ കോ-ഓര്‍ടിനേറ്റര്‍ മുഹമ്മദ്‌ അരിപ്ര ക്ലാസ്സെടുക്കും. സംശയനിവാരണം, ഖുര്‍ആന്‍ ക്വിസ് എന്നിവയും കാമ്പയിന്റെ ഭാഗമായി നടക്കും. റെജിസ്ട്രെഷന്  33856772, 33498517 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. 
Read More

Tuesday, August 09, 2011

മതങ്ങള്‍ നേരിടുന്ന വെല്ലുവിളി ആര്‍ഭാടജീവിതഭ്രമം : ഡോ : KS രാധാകൃഷ്ണന്‍



കൊച്ചി : മതാനുയായികളില്‍ വളര്‍ന്നുവരുന്ന ആര്‍ഭാടജീവിതഭ്രമം മതങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്ന് നിയുക്ത പി എസ് സി ചെയര്‍മാന്‍ ഡോ : കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. എറണാകുളം ഇസ്ലാഹി സെന്റെര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആര്‍ഭാട ജീവിതത്തിനോടുള്ള ആര്‍ത്തി സമൂഹത്തില്‍ പ്രായഭേദമന്യേ അധാര്‍മികതകള്‍ വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കിയിട്ടുണ്ടെന്നും പെരുകിക്കൊണ്ടിരിക്കുന്ന സ്ത്രീപീഡനങ്ങളും പെണ്‍വാണിഭങ്ങളും മയക്കുമരുന്ന് ഉപയോഗങ്ങളും സാമ്പത്തിക ചൂഷണങ്ങളും എല്ലാം അതിന്‍റെ സൃഷ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവര്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമത്തില്‍ ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്‍റെര്‍ ചെയര്‍മാന്‍ എം സലാഹുദ്ദീന്‍ മദനി അധ്യക്ഷത വഹിച്ചു. കൊച്ചി കോര്‍പറേഷന്‍ മേയര്‍ ടോണി ചമ്മിനി, ഹൈബി ഈടെന്‍ എം എല്‍ എ, ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍, ജസ്റ്റിസ് കെ എ അബ്ദുല്‍ ഗഫൂര്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: അബ്ദുല്‍ മുത്തലിബ്, കെ എം ഇ എ സെക്രട്ടറി അഡ്വ: അബ്ദുല്‍ മജീദ്‌ പറക്കാടന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സി എം മൌലവി ആലുവ റമദാന്‍ സന്ദേശം നല്‍കി. എം എം ബഷീര്‍ മദനി സ്വാഗതവും എം കെ ശാക്കിര്‍ നന്ദിയും പറഞ്ഞു. 
Read More

Monday, August 08, 2011

കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണം: ഐ എസ് എം

മഞ്ചേരി: വര്‍ധിച്ചു വര്‍ധിച്ചുവരുന്ന ലൈംഗിക കുറ്റകൃത്യങ്ങളടക്കമുള്ള സാമൂഹ്യ വിരുദ്ധ പ്രവണതകള്‍ക്ക് തടയിടാന്‍ കര്‍ശന നടപടികള്‍ വേണമെന്ന് ഐ എസ് എം ഈസ്റ്റ് ജില്ല കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. നിയമനടപടികളിലെ കാലതാമസവും സമൂഹം ഇക്കാര്യത്തില്‍ കാണിക്കുന്ന നിസംഗതയും പ്രതികളെയും കുറ്റകൃത്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. സമൂഹ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുന്ന മത നേതൃത്വങ്ങള്‍ ഇത്തരം തിന്മകളെ ഗൗരവമായി കാണണം. കുറ്റവാളികള്‍ക്ക് സംരക്ഷണം നല്കുന്നവരെ ഒറ്റപ്പെടുത്താന്‍ പൊതുസമൂഹം ആര്‍ജ്ജവം കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മുസ്‌ലിം സമുദായം കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പെരുന്നാള്‍ അവധിദിനം മൂന്ന് ദിവസമെങ്കിലും ആക്കി നിശ്ചയിക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന്‍ കിനാലൂര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജാബിര്‍ അമാനി മുഖ്യപ്രഭാഷണം നടത്തി. കെ മുഹമ്മദ് ഫൈസി തരിയോട്, യൂനുസ് ഉമരി, അലി അഷ്‌റഫ് പുളിക്കല്‍, മൊയ്തീന്‍ കുട്ടി സുല്ലമി, ശിഹാര്‍ അരിപ്ര, സലീം പെരിമ്പലം, മുജീബ് റഹ്മാന്‍ ഊര്‍ങ്ങാട്ടിരി,  മുഹ്‌സിന്‍ തൃപ്പനച്ചി, മുഹമ്മദ് ബഷീര്‍ പുളിക്കല്‍ പ്രസംഗിച്ചു. ഫിറോസ്ബാബു നിലമ്പൂര്‍, അബ്ദുസ്സത്താര്‍ കുനിയില്‍, അന്‍വര്‍ഷക്കീല്‍ മങ്കട, അഷ്‌റഫ് പുളിക്കല്‍, അബ്ദുന്നാസര്‍ വണ്ടൂര്‍, ഹസനുദ്ദീന്‍ തൃപ്പനച്ചി, യു പി ശിഹാബുദ്ദീന്‍ അന്‍സാരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Read More

ആരാധനകള്‍ ഭൗതികലോകത്തും സ്വാധീനിക്കപ്പെടേണ്ടത് : ഷഫീഖ് അസ്‌ലം

നിലമ്പൂര്‍: മതപരമായ ആരാധനകള്‍ പരലോക മോക്ഷത്തിനൊപ്പം ഭൗതികലോകത്തും സ്വാധീനിക്കപ്പെടേണ്ടതാണെന്ന് മൗലവി ഷഫീഖ് അസ്‌ലം അഭിപ്രായപ്പെട്ടു. അമല്‍ കോളേജില്‍ നടത്തിയ മതവിജ്ഞാനവേദിയുടെ ഉദ്ഘാടനപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചടങ്ങിന്റെ ഉദ്ഘാടനം പി.എം.ഉസ്മാനലി നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എം.ഉസ്മാന്‍ അധ്യക്ഷതവഹിച്ചു. സി.എച്ച്.അലിജാഫര്‍ സ്വാഗതവും മുഹ്‌സിന്‍ ഷാഫി നന്ദിയും പറഞ്ഞു.
Read More

വിവേചനരഹിതമായ സാമൂഹ്യ സാഹചര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കും: സതീഷ് സി. മേത്ത, ഇന്ത്യന്‍ അംബാസഡര്‍


കുവൈത്ത് : ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ഇഫ്ത്വാര്‍ സംഗമവും സ്‌നേഹ വിരുന്നും ഇന്ത്യന്‍ അംബാസഡര്‍ സതീഷ് സി. മേത്ത ഉദ്ഘാടനം ചെയ്തു. കുവൈത്തില്‍ തന്റെ ഔദ്യോഗിക ജീവിതത്തില്‍ ആദ്യമായി ഇന്ത്യന്‍ സമൂഹത്തെ അഭിമുഖീകരിക്കാന്‍ സാധിച്ചതിലുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു. ഇസ്‌ലാഹി സെന്ററുകള്‍ പോലുള്ള സംഘടനകള്‍ പ്രവാസികള്‍ക്കിടയില്‍ നിര്‍വ്വഹിച്ചുവരുന്ന സേവനങ്ങള്‍ പ്രശംസനീയമാണ്. ഇഫ്ത്വാര്‍ മീറ്റുകള്‍ക്കും മറ്റും സമൂഹത്തില്‍ നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കാനും, വിവേചന രഹിതമായ സാമൂഹ്യ സാഹചര്യങ്ങള്‍ ഒരുക്കാനും സാധിക്കും. ഇന്ത്യന്‍ സമൂഹം നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്ന സാംസ്‌കാരികവും ധാര്‍മികവും ജീവകാരുണ്യപരവുമായ എല്ലാ സേവനങ്ങളേയും അദ്ദേഹം പ്രശംസിച്ചു. 

ഇഫ്ത്വാര്‍ മീറ്റില്‍ ആശംസകള്‍ അര്‍പിച്ചുകൊണ്ട് പ്രമുഖ ചിന്തകന്‍ ഡോ. മൂസ അല്‍ മസീദി സംസാരിച്ചു. വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസത്തെ വൃതം കൊണ്ട് അലങ്കാരപ്പെടുത്തിയ ദൈവം തമ്പുരാന്‍ ശാശ്വതമായ സമാധാനവും ശാന്തിയുമാണ് ഇതിലൂടെ പ്രധാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ ദൈവികമെന്നതിന് അതിന്റെ ഓരോ വചനത്തിലൂടെയും കണ്ടെത്താവുന്നതാണ്. നാമാണ് നിങ്ങളെ സൃഷ്ടിച്ചത് ആരാധനകള്‍ എന്നോട് മാത്രമേ പാടുള്ളൂ എന്ന അല്ലാഹുവിന്റെ വചനത്തെപ്പോലെ ഒരു വചനം മറ്റു ദൈവമെന്ന് അവകാശപ്പെടുന്നവര്‍ക്ക് കാണിക്കാന്‍ സാധ്യമല്ല. സംഗമത്തില്‍ ക്ലാസെടുത്ത ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ ഉപാധ്യക്ഷ്യന്‍ മുനീര്‍ സലഫി വിശദീകരിച്ചു. വൃതം മനുഷ്യ മനസ്സിനെയും ശരീരത്തെയും ഒരുപോലെ ശുദ്ധീകരിക്കുകയും ഏകദൈവാരാധന കൂട്ടിയുറപ്പിക്കുകയും ചെയ്യുന്നുവെന്ന് ക്ലാസെടുത്ത അബ്ദുല്‍ നാസര്‍ മുട്ടില്‍ സൂചിപ്പിച്ചു. 

സിദ്ധീഖ് വലിയകത്ത്, അബ്ദുല്‍ ഫത്താഹ് തയ്യില്‍, ഡോ. അമീര്‍, എഞ്ചി. മന്‍സൂര്‍, അലിമാത്ര, റിയാസ് അയനം എന്നിവര്‍ സംബന്ധിച്ചു. ഐ.ഐ.സി പ്രസിഡന്റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് സലഫി, അബ്ദുല്‍ വഹാബ്, സയ്യിദ് അബ്ദുറഹിമാന്‍, അബ്ദു റഹീം, മുഹമ്മദ് അരിപ്ര സംസാരിച്ചു. സമൂഹ നോമ്പു തുറയില്‍ സമൂഹത്തിലെ വിവിധ തുറയിലുള്ളവര്‍ പങ്കെടുത്തു.
Read More

മദ്യനയം നടപ്പാക്കാന്‍ വൈകുന്നത് ചിലരുടെ സ്വാധീനത്താല്‍ - ISM


പൊന്നാനി: യു.ഡി.എഫ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ പറഞ്ഞ മദ്യനയം നടപ്പാക്കാന്‍ വൈകുന്നത് ചിലരുടെ സ്വാധീനംമൂലമാണെന്ന് ഐ.എസ്.എം പൊന്നാനിയില്‍ നടത്തിയ തസ്‌കിയത്ത് സംഗമം അഭിപ്രായപ്പെട്ടു. പഞ്ചായത്തീരാജ് നഗരപാലിക ബില്ല് മുഖേന പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് മദ്യനിരോധനത്തിന് അധികാരം നല്‍കുന്നതിന് തടസ്സം നില്‍ക്കുന്നതിനെതിരെ സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്നും ആവശ്യപ്പെട്ടു. ISM സംസ്ഥാന ജനറല്‍സെക്രട്ടറി എന്‍.എം. അബ്ദുള്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം ജില്ലാപ്രസിഡന്റ് യു.പി. അബ്ദുറഹിമാന്‍ മൗലവി അധ്യക്ഷതവഹിച്ചു. കെ.എസ്. മുഹമ്മദ് ഇസ്മായില്‍, കെ.വി. അബൂബക്കര്‍, എം.എം. അബ്ദുള്ളക്കുട്ടി, എന്‍.വി.മൊയ്തീന്‍, കെ.വി.നാസര്‍ അഹമ്മദ്, കെ. അബ്ദുല്‍കരീം എന്‍ജിനിയര്‍ എന്നിവര്‍ പ്രസംഗിച്ചു. 

പഠന സെഷനില്‍ ഷാഹിദ് മുസ്‌ലിം ഫാറൂഖി, എസ്. ഇര്‍ഷാദ് സ്വലാഹി, കെ. അബ്ദുല്‍ ഹസീബ് മദനി, പി.എം.എ. ഗഫൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ഖുര്‍ആന്‍ ക്വിസ്മത്സരത്തിന് ഐ.വി. അബ്ദുല്‍ ജലീല്‍, ഷാനവാസ് പറവന്നൂര്‍, സി.പി.മുഹമ്മദ്കുട്ടി അന്‍സാരി, മുനീബ് രണ്ടത്താണി എന്നിവര്‍ നേതൃത്വം നല്‍കി. സംഘടനാ സെഷനില്‍ ഉബൈദുള്ള താനാളൂര്‍, ടി.പി. സഗീറലി, ഇബ്രാഹിം രണ്ടത്താണി എന്നിവര്‍ പ്രസംഗിച്ചു. സമാപന സെഷനില്‍ ഇ.ഒ. അബ്ദുനാസിര്‍, വി.പി. മനാഫ്, പി. ഷരീഫ്, കെ.വി. നദീര്‍, പി. സുഹൈല്‍ സാബിര്‍ രണ്ടത്താണി, സി. അബ്ദുല്‍ ജബ്ബാര്‍, കെ.വി. നദീര്‍, എ.എം. അബ്ദുള്‍ ഗഫൂര്‍, കെ.പി. അബ്ദുല്‍ വഹാബ് എന്നിവര്‍ പ്രസംഗിച്ചു.
Read More

MSM കാമ്പസ് കാമ്പയിന്‍ ആരംഭിച്ചു


കോഴിക്കോട്: എം.എസ്.എം. കാമ്പസ് യൂണിറ്റിന്റെ 'നല്ല മനസ്സ് നല്ല കലാലയം' ക്യാമ്പ് ഫാറൂഖ് കോളേജില്‍ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.ഐ. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഷ്‌ക്കര്‍ നിലമ്പൂര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. മുഹമ്മദ് കുട്ടശ്ശേരി, അഫ്താഷ് ചാലിയം, ജാസിര്‍ രണ്ടത്താണി, പ്രൊഫ. ഐമന്‍ ഷൂവി, കുഞ്ഞിന്‍, പി.പി.ജിഹാദ്, സാഹിര്‍ നല്ലളം, നബീല്‍ പാലത്ത് എന്നിവര്‍ സംസാരിച്ചു.
Read More

Saturday, August 06, 2011

ISM മലപ്പുറം വെസ്റ്റ് ജില്ലാ തസ്‌കിയത്ത് സംഗമം നാളെ


പൊന്നാനി: ഐ.എസ്.എം മലപ്പുറം വെസ്റ്റ് ജില്ലാ തസ്‌കിയത്ത് സംഗമം ഞായറാഴ്ച പൊന്നാനിയില്‍ നടക്കും. രാവിലെ 9.30ന് തൃക്കാവ് മാസ് കമ്യൂണിറ്റി ഹാളില്‍ ഐ.എസ്.എം സംസ്ഥാന ജന.സെക്രട്ടറി എന്‍.എം. അബ്ദുള്‍ ജലീല്‍ ഉദ്ഘാടനം ചെയ്യും. കെ.എന്‍.എം ബസ് ജില്ലാ പ്രസിഡന്റ് യു.പി. അബ്ദുറഹിമാന്‍ മൗലവി അധ്യക്ഷത വഹിക്കും.
Read More

Thursday, August 04, 2011

MSM കോഴിക്കോട് സൗത്ത് ജില്ല റമദാന്‍ കാമ്പയിന്‍ ആരംഭിച്ചു

MSM കോഴിക്കോട് സൗത്ത് ജില്ല റമദാന്‍ കാമ്പയിന്‍ ഉദ്ഘാടനം കോഴിക്കോട് എം പി ബഹു :M K രാഘവന് ജില്ല പ്രസിഡന്റ്‌ ഹാഫിദ് റഹ്മാന്‍ പുത്തൂര്‍ പുസ്തകം നല്‍കി നിര്‍വഹിച്ചു
Read More

Wednesday, August 03, 2011

MSM കണ്ണൂര്‍ ജില്ലാ പ്രതിനിധി സംഗമം നടന്നു


കണ്ണൂര്‍: എം .എസ്. എം ജില്ലാ പ്രതിനിധി സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി അന്ഫസ് നന്മണ്ട ഉത്ഘാടനം ചെയ്തു. ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്നു അദ്ദേഹം സൂചിപ്പിച്ചു . സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം നബീല്‍ പാലത്ത് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. റാഫി പേരാമ്പ്ര , ഷഫീക് മമ്പറം എന്നിവര്‍ സംസാരിച്ചു
Read More

അഹ്‌ലന്‍ റമദാന്‍ മതവിജ്ഞാന സദസ്സ് നടത്തി



ഇരിക്കൂര്‍: ഇരിക്കൂര്‍ യൂണിറ്റ് കെ.എന്‍.എം, ഐ.എസ്.എം., എം.എസ്.എം, എം.ജി.എം. സംഘടനകള്‍ ദീപ്തി കാമ്പയിനിന്റെ ഭാഗമായി അഹ്‌ലന്‍  റമദാന്‍ മതവിജ്ഞാന സദസ്സ് നടത്തി. ഐ.എസ്.എം.ജില്ലാ പ്രസിഡന്റ് അഷ്റഫ് മമ്പറം ഉദ്ഘാടനം ചെയ്തു. കീത്തടത്ത് ഷുക്കൂര്‍ ഹാജി അധ്യക്ഷനായി. അഹ്‌ലന്‍ റമദാന്‍ എന്ന വിഷയം റാഫി പേരാമ്പ്രയും ദൗത്യദീപ്തി അസ്സന്‍ കുഞ്ഞി അരിമ്പ്രയും അവതരിപ്പിച്ചു. പി.അശ്രഫ് ഹാജി, വി.മക്കി, കെ.മാമു, നസീം എന്നിവര്‍ പ്രസംഗിച്ചു. കെ.അബ്ദുള്‍സലാം സ്വാഗതവും ഫാത്തിമത്ത് സുഹറ നന്ദിയും പറഞ്ഞു.
Read More

അയനിക്കോട് മസ്ജിദ് പി.ടി. വീരാന്‍കുട്ടി സുല്ലമി ഉദ്ഘാടനം ചെയ്തു



വണ്ടൂര്‍: അയനിക്കോട് ഇസ്‌ലാമിക സാംസ്‌കാരിക സംഘത്തിനുകീഴില്‍ നിര്‍മിച്ച പള്ളി കെ.എന്‍.എം സംസ്ഥാനസെക്രട്ടറി പി.ടി. വീരാന്‍കുട്ടി സുല്ലമി ഉദ്ഘാടനംചെയ്തു. കേരള ജം ഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി സി. മുഹമ്മദ് സലീം സുല്ലമി, അബൂബക്കര്‍ മദനി, പി. ഹംസ സുല്ലമി, അബ്ദുല്‍ഗഫൂര്‍ സ്വലാഹി, ഐ.എസ്.എം ജില്ലാപ്രസിഡന്റ് അബ്ദുല്‍ജലീല്‍ മാമാങ്കര, പി. മുഹമ്മദ് ഫാറൂഖി, അനീസ് അന്‍സാരി, മഹ്മൂദ്, ജൗഹര്‍ അയനിക്കോട്, ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

മതവിശ്വാസത്തിന്റെ മറവില്‍ വ്യാജ ചികിത്സ; നടപടി വേണം


വടക്കാഞ്ചേരി: വിശ്വാസത്തിന്റെ മറവില്‍ നടത്തുന്ന വ്യാജ ചികിത്സകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സൗത്ത് സോണ്‍ സെക്രട്ടറി കെ. അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു. പി.കെ. അബ്ദുള്ള, ഇ.എ. മുജീബ്, പി.എച്ച്. അബ്ദുള്‍ അസീസ്, എന്‍.എ. കാസിം, സി.കെ. ഇബ്രാഹിം, അബ്ദുള്‍ കബീര്‍ കരുവന്നൂര്‍, എ.വൈ. മുഹമ്മദ്, ഇബ്രാഹിം കല്ലൂര്‍, ഫൈസല്‍ വാഴക്കോട്, എം.കെ. ഷുക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

റമദാന്‍ കാല പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി


ദോഹ: വിശുദ്ധിയുടെ മാസമായ റമദാന്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ രൂപം നല്‍കി. ഇഫ്താര്‍ മീറ്റുകള്‍, പ്രഭാഷണങ്ങള്‍, ഖുര്‍ആന്‍ വിജ്ഞാനപരീക്ഷ, ഇഫ്താര്‍കിറ്റ് വിതരണം, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ റമദാനില്‍ സംഘടിപ്പിക്കുന്നതാണ്.

ഓഗസ്റ്റ് 19 വെളളി ദോഹ, ദുഖാന്‍ കേന്ദ്രങ്ങളില്‍ ഖുര്‍ആന്‍ വിജ്ഞാനപരീക്ഷ നടക്കും. ഈ വര്‍ഷം മുതിര്‍ന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അമുസ്‌ലിം സഹോദരങ്ങള്‍ക്കും പ്രത്യേകം പരീക്ഷകള്‍ സംഘടിപ്പിക്കുന്നതാണ്. പരീക്ഷക്കുളള അപേക്ഷാഫോമുകള്‍ ഇസ്‌ലാഹീ സെന്റര്‍ ഓഫീസില്‍ നിന്നും www.islahiqatar.org  എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. വിജയികള്‍ക്ക് അല്‍മുഫ്ത ജ്വല്ലറി, അപ്പോളോ ഗോള്‍ഡ് എന്നിവര്‍ നല്‍കുന്ന സ്വര്‍ണ്ണനാണയവും ലാപ്‌ടോപ്പും ഉള്‍പ്പെടെയുള്ള ആകര്‍ഷകമായ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്.

ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ പാവപ്പെട്ടവരെ നോമ്പ് തുറപ്പിക്കുന്നതിനുളള ഇഫ്താര്‍ കിറ്റുകളുടെ വിതരണം നിര്‍വഹിക്കുന്നതിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു. കേരളത്തിലെ ഐ.എസ്.എമ്മിന്റെ ആഭിമുഖ്യത്തിലാണ് വിതരണം നിര്‍വഹിക്കുക.

ഖത്തറിന്റെ വിവിധ ഏരിയകളില്‍ ലേബര്‍ ക്യാമ്പുകളും മറ്റും കേന്ദ്രീകരിച്ച് ഇഫ്താര്‍ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നതാണ്. ഇസ്‌ലാഹീ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സെന്റര്‍ സെക്രട്ടറിയേറ്റ് പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കി. വൈസ് പ്രസിഡണ്ട് ഹുസൈന്‍ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ലത്തീഫ് നല്ലളം, ബശീര്‍ അന്‍വാരി, അബ്ദുറഹിമാന്‍ മദനി, അബ്ദുല്‍ അലി, എം.എ. റസാഖ്, റശീദ് അലി, നസീര്‍ പാനൂര്‍ സംസാരിച്ചു.
Read More

Tuesday, August 02, 2011

QIIC റമദാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി



ദോഹ: വിശുദ്ധിയുടെ മാസമായ റമദാന്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ രൂപം നല്‍കി. ഇഫ്താര്‍ മീറ്റുകള്‍, പ്രഭാഷണങ്ങള്‍, ഖുര്‍ആന്‍ വിജ്ഞാനപരീക്ഷ, ഇഫ്താര്‍ കിറ്റ് വിതരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ക്കാണ് രൂപം നല്‍കിയത്. 

ആഗസ്ത് 19 വെളളിയാഴ്ച്ച ദോഹ, ദുഖാന്‍ കേന്ദ്രങ്ങളില്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ നടക്കും. ഈ വര്‍ഷം മുതിര്‍ന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അമുസ്‌ലിം സഹോദരങ്ങള്‍ക്കും പ്രത്യേകം പരീക്ഷകള്‍ സംഘടിപ്പിക്കുന്നതാണ്. പരീക്ഷക്കുളള അപേക്ഷാഫോമുകള്‍ ഇസ്‌ലാഹി സെന്റര്‍ ഓഫീസില്‍ നിന്നും www.islahiqatar.org എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. 

ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ പാവപ്പെട്ടവരെ നോമ്പ് തുറപ്പിക്കുന്നതിനുളള ഇഫ്താര്‍ കിറ്റുകളുടെ വിതരണം നിര്‍വഹിക്കുന്നതിനുളള ഒരുക്കങ്ങളും ആരംഭിച്ചു. ഐ.എസ്.എമ്മിന്റെ ആഭിമുഖ്യത്തിലാണ് വിതരണം നിര്‍വഹിക്കുക. ഖത്തറിന്റെ വിവിധ ഏരിയകളില്‍ ലേബര്‍ ക്യാമ്പുകളും മറ്റും കേന്ദ്രീകരിച്ച് ഇഫ്താര്‍ സംഗമങ്ങള്‍ സംഘടിപ്പിക്കും.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...