കോഴിക്കോട്: ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം എന്ന പേരില്‍ മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം.എസ്.എം.) സംസ്ഥാന വ്യാപകമായി നടത്തുന്ന റംസാന്‍ പ്രചാരണത്തിന് തുടക്കമായി. ആഗസ്ത് ഒന്നു മുതല്‍ 30-വരെ നടക്കുന്ന പ്രചാരണം സാഹിത്യകാരി പി. വത്സല ഉദ്ഘാടനം ചെയ്തു. പുതുതലമുറയില്‍ പ്രതീക്ഷയുണ്ടെന്നും മതമൂല്യങ്ങളിലെ പരസ്പര സൗഹൃദം ഉള്‍ക്കൊണ്ട് വിശ്വാസനിഷ്ഠയിലൂടെ വ്യക്തിജീവിതത്തെ സംശുദ്ധമാക്കാന്‍ കഴിയണമെന്നും അവര്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി ഹൃദയപൂര്‍വ്വം ചിന്തയ്ക്കും സമര്‍പ്പണത്തിനും എന്ന സന്ദേശ കൈമാറ്റം, കാമ്പസ് സൗഹൃദ സംഗമം, റംസാന്‍ കാമ്പസ് മെഗാക്വിസ്, ഖുര്‍ആന്‍ സാഹിത്യവിജ്ഞാന മത്സരം, ഈദ് നൈറ്റ് തുടങ്ങിയ പരിപാടികള്‍ നടക്കും. പതിന്നാലാമത് അഖില കേരള ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ആഗസ്ത് 21-ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. സംസ്ഥാന ഭാരവാഹികളായ ഹര്‍ഷിദ് മാത്തോട്ടം, മിറാഷ്, സൈദ് മുഹമ്മദ്, എം.എസ്.എം. ജില്ലാ പ്രസിഡന്റ് ഹാഫിദ് റഹ്മാന്‍ പുത്തൂര്‍, ഹഫീഫ പൂനൂര്‍, ദാനിയ നന്മണ്ട എന്നിവര്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം