പൊന്നാനി: യു.ഡി.എഫ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ പറഞ്ഞ മദ്യനയം നടപ്പാക്കാന്‍ വൈകുന്നത് ചിലരുടെ സ്വാധീനംമൂലമാണെന്ന് ഐ.എസ്.എം പൊന്നാനിയില്‍ നടത്തിയ തസ്‌കിയത്ത് സംഗമം അഭിപ്രായപ്പെട്ടു. പഞ്ചായത്തീരാജ് നഗരപാലിക ബില്ല് മുഖേന പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് മദ്യനിരോധനത്തിന് അധികാരം നല്‍കുന്നതിന് തടസ്സം നില്‍ക്കുന്നതിനെതിരെ സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്നും ആവശ്യപ്പെട്ടു. ISM സംസ്ഥാന ജനറല്‍സെക്രട്ടറി എന്‍.എം. അബ്ദുള്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം ജില്ലാപ്രസിഡന്റ് യു.പി. അബ്ദുറഹിമാന്‍ മൗലവി അധ്യക്ഷതവഹിച്ചു. കെ.എസ്. മുഹമ്മദ് ഇസ്മായില്‍, കെ.വി. അബൂബക്കര്‍, എം.എം. അബ്ദുള്ളക്കുട്ടി, എന്‍.വി.മൊയ്തീന്‍, കെ.വി.നാസര്‍ അഹമ്മദ്, കെ. അബ്ദുല്‍കരീം എന്‍ജിനിയര്‍ എന്നിവര്‍ പ്രസംഗിച്ചു.
പഠന സെഷനില്‍ ഷാഹിദ് മുസ്‌ലിം ഫാറൂഖി, എസ്. ഇര്‍ഷാദ് സ്വലാഹി, കെ. അബ്ദുല്‍ ഹസീബ് മദനി, പി.എം.എ. ഗഫൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ഖുര്‍ആന്‍ ക്വിസ്മത്സരത്തിന് ഐ.വി. അബ്ദുല്‍ ജലീല്‍, ഷാനവാസ് പറവന്നൂര്‍, സി.പി.മുഹമ്മദ്കുട്ടി അന്‍സാരി, മുനീബ് രണ്ടത്താണി എന്നിവര്‍ നേതൃത്വം നല്‍കി. സംഘടനാ സെഷനില്‍ ഉബൈദുള്ള താനാളൂര്‍, ടി.പി. സഗീറലി, ഇബ്രാഹിം രണ്ടത്താണി എന്നിവര്‍ പ്രസംഗിച്ചു. സമാപന സെഷനില്‍ ഇ.ഒ. അബ്ദുനാസിര്‍, വി.പി. മനാഫ്, പി. ഷരീഫ്, കെ.വി. നദീര്‍, പി. സുഹൈല്‍ സാബിര്‍ രണ്ടത്താണി, സി. അബ്ദുല്‍ ജബ്ബാര്‍, കെ.വി. നദീര്‍, എ.എം. അബ്ദുള്‍ ഗഫൂര്‍, കെ.പി. അബ്ദുല്‍ വഹാബ് എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം