കോഴിക്കോട്: ഈ വര്‍ഷത്തെ ശബാബ്-പുടവ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശകരമായ തുടക്കം. ആഗസ്‌ത് 15 മുതല്‍ സപ്‌തംബര്‍ 30 വരെയാണ് പ്രചാരണകാലം.
പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട്ട് ഏജന്‍സി സംഗമം സംഘടിപ്പിച്ചു. ജില്ലാതലങ്ങളില്‍ സംസ്ഥാന പ്രതിനിധികള്‍ പങ്കെടുത്ത പ്രത്യേക കണ്‍വെന്‍ഷനുകളും സംഘടിപ്പിച്ചു. പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ കണ്‍വെന്‍ഷനുകളില്‍ വെച്ച് ജില്ലാതല സമിതിക്കു രൂപം നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് മണ്ഡലംതല കണ്‍വെന്‍ഷനുകള്‍ ചേര്‍ന്ന് മണ്ഡലം സമിതിയും രൂപീകരിക്കും. ഓരോ ജില്ലകളിലും ഓരോ സംസ്ഥാന പ്രതിനിധിയുടെ മേല്‍നോട്ടത്തിലായിരിക്കും പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടക്കുക. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ സംസ്ഥാന സമിതി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം