കുവൈത്ത് : മുസ്‌ലീം സമൂഹം റമളാന്‍ മുന്നോട്ട് വെക്കുന്ന ആത്മീയവും സാംസ്‌കാരികവുമായ സവിശേഷതകളെ ഉള്‍കൊള്ളാന്‍ മുന്നോട്ട് വരേണ്ടതുണ്ടെന്ന് മൗലവി അബ്ദുല്‍ നാസര്‍ മുട്ടില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച അഹ്‌ലന്‍ റമദാന്‍ പഠന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയത ആഘോഷമാകുന്ന ലോകത്ത് അര്‍ത്ഥവത്തായ മാതൃക സൃഷ്ടിക്കാന്‍ റമളാനിന് സാധിക്കും. ജീവിതത്തെ ഭൗതികമായി മാത്രം സമീപിച്ചതിന്റെ ദുരന്തങ്ങള്‍ അനുഭവിക്കുന്ന ലോകത്തിന് വഴിയും ആശ്വാസവും നല്‍കാന്‍ സാധിക്കുന്ന രീതിയില്‍ റമളാനിനെ സമീപിക്കാന്‍ മുസ്‌ലീം ലോകത്തിന് സാധിക്കേണ്ടതുണ്ടെന്നും അബ്ദുല്‍ നാസര്‍ വിശദീകരിച്ചു.
പരിശുദ്ധ റമളാനിലൂടെ മലീമസമായ ജീവിത രീതികളെയും ആധുനികയുടെ അവിശുദ്ധ കൂട്ടുകെട്ടുകളെയും കയ്യൊഴിഞ്ഞ് ഹൃദയ വിശുദ്ധി നേടുന്നതിനായി ഇനിയുള്ള കാലം വിശുദ്ധ ഖുര്‍ആനിലെ ആശയങ്ങളിലൂടെ പോരാടുവാന്‍ സമൂഹം തയ്യാറാകണമെന്ന് സയ്യിദ് അബ്ദുറഹിമാന്‍ സൂചിപ്പിച്ചു. ഐ.ഐ.സി പ്രസിഡന്റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി.എ മൊയ്തുണ്ണി, പി.വി അബ്ദുല്‍ വഹാബ് സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം