Thursday, August 25, 2011

പ്രൊഫ. കെ മുഹമ്മദ്‌ അന്തരിച്ചു



ജിദ്ദ : ജിദ്ദ കിംഗ്‌ അബ്ദുല്‍ അസീസ്‌ യൂനിവേര്‍സിറ്റി ന്യൂക്ലിയര്‍ സയന്‍സ് വിഭാഗം തലവനും മൂന്നു പതിറ്റാണ്ടിലേറെ ജിദ്ദയിലെ മത സാമൂഹിക രംഗങ്ങളിലെ  സജീവ സാന്നിധ്യവും ആയിരുന്ന പ്രൊഫ. കെ മുഹമ്മദ്‌ അരീക്കോട് (61) അന്തരിച്ചു.  ജിദ്ദ ഇന്ത്യൻ‍ ഇസ്‌ലാഹി സെന്റർ‍ സ്ഥാപക നേതാവായിരുന്ന അദ്ദേഹം സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മറ്റി ഉപദേശക സമിതി ചെയര്‍മാന്‍ ആണ്. കബറടക്കം  നാളെ ( വെള്ളി ) രാവിലെ ഒമ്പത് മണിക്ക് അരീക്കോട് താഴത്തങ്ങാടി വലിയ ജുമുഅത്ത് പള്ളിയില്‍ .  കോഴിക്കോട് മിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

അധ്യാപന രംഗത്തും മത സാമൂഹിക രംഗത്തും ഒരു പോലെ തിളങ്ങിയ അപൂര്‍വ വ്യക്തിത്വമായിരുന്നു അദ്ദേഹം. ജിദ്ദയിലെ പ്രഥമ മലയാളി കൂട്ടായ്മകളില്‍ ഒന്നായ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിനു  1982 ല്‍ രൂപം നല്‍കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. മലയാളി കുട്ടികള്‍ക്കായി ജിദ്ദയിലെ ആദ്യ മദ്രസയും ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂളും ഇസ്ലാഹി സെന്ററിനു കീഴില്‍ ആരംഭിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആണ്. എംബസി സ്കൂളിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഇസ്പാഫ്‌ എന്ന പേരില്‍ പേറന്റ് അസോസിയേഷന്‍ രൂപീകരണമടക്കം നിരവധി സംരംഭങ്ങള്‍ക്ക്‌ അദ്ദേഹം തുടക്കം കുറിച്ചു.  മലയാളികള്‍ക്കിടയിലെ സാമൂഹ്യ പ്രവര്‍ത്തന സംരംഭങ്ങള്‍ക്ക് സൗദി ഭരണകൂടത്തിന്റെയും മന്ത്രാലയങ്ങളുടെയും അനുമതി നേടിയെടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്‌. സ്മാര്‍ട്ട് ബോര്‍ഡ്‌ അടക്കമുള്ള വിദ്യാഭ്യാസ രംഗത്തെ ആധുനിക സൗകര്യങ്ങളോട് കൂടി ആരംഭിച്ച എഫ് ജി ഇന്റര്‍നാഷണല്‍ സ്കൂളിന്റെ അമരക്കാരനും അദ്ദേഹമായിരുന്നു.  ഇസ്ലാഹി സെന്ററിനെ ഇന്ന് കാണുന്ന രൂപത്തില്‍ വളര്‍ത്തിയെടുക്കുന്നതിലും മറ്റു മലയാളി സംഘടനകളുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നതിലും മുഹമ്മദ്‌ സാര്‍ വഹിച്ച വലുതാണെന്ന് ഇസ്ലാഹി സെന്റര്‍ സെക്രട്ടേറിയറ്റ് അനുസ്മരിച്ചു. രണ്ടര പതിറ്റാണ്ട് കാലം ഒരുമിച്ചു പ്രവര്‍ത്തിക്കുകയും സാമൂഹ്യ ജീവിതത്തിലും കുടുംബ ജീവിതത്തിലും ഏറെ ഇടപഴകുകയും ചെയ്ത മാര്‍ഗദര്‍ശിയുടെ വിയോഗം വ്യക്തിപരമായി താങ്ങാവുന്നതിലും അപ്പുറത്താണെന്ന്  ഇന്ത്യന്‍ എംബസ്സി സ്കൂള്‍ മുന്‍ മാനേജിംഗ് കമ്മറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍ പറഞ്ഞു. എല്ലാ വര്‍ഷവും ഹാജിമാരുടെ സേവനത്തിനും കുറ്റമറ്റ രീതിയില്‍ ഹജ് കാരവന്‍ സംഘടിപ്പിക്കുന്നതിലും ഒരു ചെറുപ്പക്കാരന്റെ ആവേശത്തോടെ രംഗത്തിറങ്ങിയിരുന്ന അദ്ദേഹത്തിന്‍റെ സേവനങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ലെന്നും 
വളരെ വിനയാന്വിതനായി ജീവിച്ചു പ്രവാസി സമൂഹത്തിനു ധിഷണാപരമായ നേതൃത്വം നല്‍കിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെമെന്നും  എഴുത്തുകാരനും മാധ്യമ  പ്രവര്‍ത്തകനുമായ ബഷീര്‍ വള്ളിക്കുന്ന് അനുസ്മരിച്ചു.

തിരൂരങ്ങാടി പി എസ് എം ഒ കോളേജിലെ ഫിസിക്സ്‌ വിഭാഗം ലക്ചറര്‍ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്. പി എസ് എം ഒ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ മര്‍ഹൂം പ്രൊഫ. അഹമ്മദ് കുട്ടി, കോഴിക്കോട് മിംസ് ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ എം ഡി ഡോക്ടര്‍ അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ സഹോദരന്മാര്‍ ആണ്. റിട്ട. അദ്ധ്യാപിക ആമിന ടീച്ചര്‍ , സുല്ലമുസ്സലാം അറബിക് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാത്തിമ ടീച്ചര്‍ , റിട്ട. അദ്ധ്യാപിക ആയിഷ  (സഹോദരികള്‍ ). ഹുസ്ന, ഡോക്ടര്‍ ഹിഷാം - യു കെ, ഹനാന്‍ , ഹിബ (മക്കള്‍ ). സയ്യിദ് മുഹമ്മദ്‌ അന്‍വര്‍ പുളിക്കല്‍ ജാമാതാവ്.

1 വായനക്കാരുടെ പ്രതികരണങ്ങൾ :

എം എം വേങ്ങര Thursday, August 25, 2011

اللهم اجعل قبره روضة من رياض الجنة ولا تجعله حفرة من حفر النيران آمين يارب العالمين اللهم أنت ارحم الراحمين...

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...